24/04/2018
ചുവന്ന കണ്ണുകൾ -----
കണ്ണ് എന്താ ഇങ്ങനെ ചുവന്നിരിക്കുന്നത്? അത് ചെങ്കണ്ണായിരിക്കും.ഇത് സ്ഥിരം കേൾക്കുന്ന ചോദ്യവും ഉത്തരവുമാണ് പ്രേത്യേകിച്ചു ചൂടുകാലത്ത്.എന്താണ് ചെങ്കണ്ണ് അല്ലെങ്കിൽ conjuctivitis? അറിയണ്ടേ.ബാക്കി വായിക്കാം
കണ്ണിനെ സംരക്ഷിക്കുന്ന പാളികളിൽ ഏറ്റവും പുറത്തുള്ള പാളിയാണ് കൺജക്റ്റിവ(conjuctiva)ഈ പാളിയ്ക്ക് രോഗാണുവിൽ നിന്നുള്ള ആക്രമണം കൊണ്ട് ആരോഗ്യമുള്ള കോശങ്ങൾക്ക് നാശം സംഭവിക്കുകയും അത് വഴി ശെരിയായ രീതിയിൽ പ്രവർത്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും മലിനമാകുകയും ചെയ്യുന്നു. ഇത് ചിലപ്പോൾ മറ്റു പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടും കാണാറുണ്ട്.
പൊതുവെ ഒരു വൈറസ് ആക്രമണമാണ് കാരണമെങ്കിലും ചിലപ്പോഴെങ്കിലും ബാക്റ്റീരിയകൾ ആണ് കാരണക്കാർ.
ജലദോഷം, കണ്ണിനു ചുവപ്പ്, ചൊറിച്ചിൽ,കണ്ണിൽ നിന്നും വെള്ളം വരിക, ഇവയൊക്കെയാണ് ലക്ഷണങ്ങൾ. വൈറൽ ആണെങ്കിൽ ഇത് മറ്റു കണ്ണിലേക്കും മറ്റൊരാളിലേക്കും പെട്ടെന്ന് പകരാൻ സാധ്യതയുണ്ട്. അലര്ജി കൊണ്ടും ഈ അസുഖം ബാധിക്കാൻ സാധ്യതയുണ്ട്. അല്ലെർജി കൊണ്ട് ബാധിക്കുന്നവയിൽ തടിപ്പ് ഇത്തിരി കൂടുതലായി കണ്ടുവരുന്നു കൂടാതെ ബാക്റ്റീരിയയുടെ ആക്രമണം കൊണ്ട് ഉണ്ടായവയിൽ കണ്ണിൽ കൊഴുപ്പേറിയ ഒരു ദ്രാവകത്തിന്റെ സാന്നിധ്യം കാണാറുണ്ട്. ഇവയിലെല്ലാം പൊതുവെ കണ്ണിൽ വേദന ഉണ്ടാകാറുമുണ്ട്.
സ്വയം മാറിപ്പോകുന്ന രോഗങ്ങളിൽ പെടുത്താവുന്ന ഒരു രോഗമാണ് എങ്കിലും ഒരു ഡോക്ടറുടെ നിർദേശം രോഗം കൂടുതൽ വഷളാവാതെ സഹായിക്കും.
കണ്ണിലെ നിറവ്യത്യാസം കണ്ട് തുടങ്ങിയാൽ വേറെ ഏതെങ്കിലും രോഗത്തിന്റെ തുടക്കമാണോ എന്ന് ഉറപ്പിക്കാനും ഒരു ഡോക്ടറുടെ സഹായം തേടുന്നത് നല്ലതാണ് ചില ചെറിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർ സംശയം തീർത്തു തരും.