Dr Tara's അമൃതം ayurveda

Dr Tara's അമൃതം  ayurveda ആരോഗ്യം ആയുർവേദത്തിലൂടെ.

കോവിഡിന്റെ  രണ്ടാം തരംഗത്തെ ഭയപ്പെടേണ്ട.....ജാഗ്രതയോടെ നേരിടാം ....ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പ...
10/05/2021

കോവിഡിന്റെ രണ്ടാം തരംഗത്തെ ഭയപ്പെടേണ്ട.....ജാഗ്രതയോടെ നേരിടാം ....ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ഔഷങ്ങൾ ആയുർവേദ സംഹിതകളിൽ ലഭ്യമാണ് #

30/04/2021

April 19,World Liver Day.......Eat healthy,Live healthy, For a healthy Liver.....
19/04/2021

April 19,World Liver Day.......
Eat healthy,Live healthy, For a healthy Liver.....

കണങ്കാൽ വേദന കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമ മുറകൾ .......                                     വേദനയ്ക്ക് കാരണമാകുന്ന നീ...
12/04/2021

കണങ്കാൽ വേദന കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമ മുറകൾ .......


വേദനയ്ക്ക് കാരണമാകുന്ന നീർക്കെട്ട് കുറയ്ക്കുന്നതിന് ആദ്യത്തെ അവസ്ഥയിൽ തന്നെ ആയുർവേദ മരുന്നുകൾ കഴിക്കുന്നത് വളരെയധികം പ്രയോജനകരമാണ്.ശക്തമായ വേദനയുണ്ടാകുന്ന ഈ ആദ്യ അവസ്ഥയ്ക്ക് ശേഷം പിന്നീട് വേദന വരാതിരിക്കുന്നതിനും ചെറുതായുണ്ടാകുന്ന വേദന കുറക്കുന്നതിനും വേണ്ടി ദിവസേന ചില ലഘു വ്യായാമങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്.ഇവ പ്ലാന്റാർ ഫേഷ്യയുടെ പിടുത്തം കുറയ്ക്കുന്നതിനും അത് വഴി അതിന്റെ ചലനം എളുപ്പമാക്കുന്നതിനും സഹായിക്കുന്നു.
1 . സൗകര്യപ്രദമായ ഒരിടത്തു ഇരുന്നു, രണ്ടു കൈകളുടെയും തള്ളവിരലുകൾ ഉപയോഗിച്ച് കാൽപ്പാദത്തിൽ മടമ്പിന് മുകളിലും തൊട്ടു മുന്നിലുമായി അമർത്തി തിരുമ്മുക.2 മുതൽ 5 മിനുട്ടുകൾ വരെ ഇത് തുടരാവുന്നതാണ്.
2 .അതിനു ശേഷം നീളമുള്ള ഒരു തുണി ഉപയോഗിച്ച് കാൽ വിരലുകൾ എല്ലാം പിന്നിലോട്ടു വലിച്ചു പിടിക്കാവുന്നതാണ്.30 സെക്കന്റ് ഇങ്ങനെ ചെയ്തതിനു ശേഷം അത്ര സമയം തന്നെ തുണി അയച്ചിടുകയും പിന്നീട് വീണ്ടും അത് പോലെ തന്നെ വലിച്ചു പിടിക്കേണ്ടതുമാണ്.ഇത് 5 പ്രാവശ്യം ചെയ്യാവുന്നതാണ്.
3 .ഒരു വെള്ളം നിറച്ച ഉരുണ്ട കുപ്പിയോ, ചപ്പാത്തിക്കോലോ കാലിനടിയിൽ വെച്ചതിനു ശേഷം അതിനു മുകളിൽ അല്പം മർദ്ദം ഉപയോഗിച്ച് ചവിട്ടുകയും മുന്നിലോട്ടും പിറകോട്ടും ഉരുട്ടുകയും ചെയ്യേണ്ടതുമാണ്.ഇതിനു പകരമായി ടെന്നീസ് ബോളും ഉപയോഗിക്കാവുന്നതാണ്.
4 .ഒരു ഇഷ്ടിക തറയിൽ വെച്ചതിനു ശേഷം അതിനു മുകളിലായി പെരു വിരലിൽ 30 സെക്കൻഡ് സമയം ഉയർന്നു നിൽക്കുകയും പതിയെ താഴ്ത്തുകയും ചെയ്യുക ഇത് 3 ഓ 4 ഓ പ്രാവശ്യം തുടരേണ്ടതാണ്.
5 .ഇതേ കാര്യം തന്നെ സ്റ്റെപ്പിന് മുകളിൽ കയറി നിന്നും ചെയ്യാവുന്നതാണ്.
6 .ഒരു ചുമരിനു മുന്നിലായി നിന്ന് കൊണ്ട് ഇരു കൈപ്പത്തികളും ചുമരിൽ അമർത്തിയതിനു ശേഷം വേദനയുള്ള കാ ലിൻറെ കാൽമുട്ട് മടക്കാതെ പിറകോട്ടും വേദനയില്ലാത്ത കാൽ മുട്ട് മടക്കി മുന്നോട്ടും വെച്ച് ശക്തിയായി ഇരു കൈകൾ കൊണ്ടും ശക്തിയായി ചുമരിൽ അമർത്തുക.ഇത് മൂന്ന് നാല് പ്രാവശ്യം തുടരുക

മുകളിൽ പറഞ്ഞിട്ടുള്ള വ്യായാമ മുറകളിൽ പറ്റുന്നവ ദിവസേന രണ്ടു നേരമായി ചെയ്യാവുന്നതാണ്.ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ പ്ലാന്റാർ ഫേഷ്യക്കു വരുന്ന സ്റ്റിഫ്‌നെസ്സ് അഥവാ പിടുത്തം കുറയ്ക്കാനും അത് വഴി വേദന തടയാനും സാധിക്കുന്നു.
രാവിലെ ഉറങ്ങി എഴുന്നേറ്റ ഉടൻ കിടക്കയിൽ വെച്ച് തന്നെ ആദ്യത്തെ 2 എക്സർസൈസുകൾ ചെയ്യാവുന്നതാണ്.ഇത് എഴുന്നേറ്റ ഉടനെ തറയിൽ കാൽ അമർത്തുമ്പോഴുള്ള അതിശക്തമായ വേദനയുടെ കാഠിന്യം കുറയ്ക്കുന്നതിന് വളരെയധികം പ്രയോജനകരമാണ്.

#

ഇന്ന് ലോകാരോഗ്യ ദിനം .എല്ലാ വർഷവും ഏപ്രിൽ 7  നു ലോക ആരോഗ്യ സംഘടന ആരോഗ്യ ദിനമായി ആചരിക്കുന്നു.കേവലം രോഗമില്ലാത്ത അവസ്ഥയല്...
07/04/2021

ഇന്ന് ലോകാരോഗ്യ ദിനം .എല്ലാ വർഷവും ഏപ്രിൽ 7 നു ലോക ആരോഗ്യ സംഘടന ആരോഗ്യ ദിനമായി ആചരിക്കുന്നു.കേവലം രോഗമില്ലാത്ത അവസ്ഥയല്ല,മറിച്ചു ശാരീരികവും മാനസികവും ,സാമൂഹികവും ആയ ആരോഗ്യമാണ് ശരിയായ ആരോഗ്യം എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യത്തിനുള്ള നിർവചനം .കൂടുതൽ മികച്ചതും കൂടുതൽ ആരോഗ്യവുമുള്ള ഒരു ലോകത്തിനായി ഒരുമിച്ചു പ്രവർത്തിക്കാം എന്നുള്ളതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചുള്ള പ്രമേയം .
ശരിയായ ആരോഗ്യ പരിപാലനത്തിനായി നാം വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതാണ്.കാരണം വിവിധ തരത്തിലുള്ള അസുഖങ്ങൾ നമ്മുടെ സമൂഹത്തെ ആക്രമിച്ചു കീഴ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് .സമീകൃതവും പോഷകസമ്പുഷ്ടവുമായ ആഹാരം,ശരിയായ ഉറക്കം,മതിയായ വ്യായാമം,വ്യക്തി ശുചിത്വം ,പരിസര ശുചിത്വം തുടങ്ങിയവ ശീലമാക്കിയും,അനാവശ്യ ഭക്ഷണ ശീലങ്ങൾ,പകലുറക്കം,രാത്രിയിലെ ഉറക്കമിളപ്പ്,മൊബൈൽ ,ടി വി ഇവയുടെ അമിതോപയോഗം ഇവ ഒഴിവാക്കിയും നമുക്ക് ഒരു ആരോഗ്യമുള്ള സമൂഹത്തിനായി ഒരുമിച്ചു പ്രവർത്തിക്കാം...ഇതായിരിക്കട്ടെ ഇപ്രാവശ്യത്തെ ലോകാരോഗ്യ ദിനത്തിൽ നാം എടുക്കേണ്ട പ്രതിജ്ഞ ...
for a fairer and healthier world
#

ഇന്ന് ഏപ്രിൽ 2 , ലോക ഓട്ടിസം അവബോധ ദിനം .ഓട്ടിസം എന്നത് കുട്ടികളിലെ തലച്ചോറിനുണ്ടാകുന്ന സങ്കീർണമായ ചില തരം വൈകല്യങ്ങളാണ്...
02/04/2021

ഇന്ന് ഏപ്രിൽ 2 , ലോക ഓട്ടിസം അവബോധ ദിനം .ഓട്ടിസം എന്നത് കുട്ടികളിലെ തലച്ചോറിനുണ്ടാകുന്ന സങ്കീർണമായ ചില തരം വൈകല്യങ്ങളാണ്.ഈ അവസ്ഥയുടെ പ്രധാനമായ ലക്ഷണങ്ങൾ, .സാമൂഹിക ബന്ധങ്ങളിൽ നിന്ന് കുട്ടികൾ അകന്നിരിക്കുക,അസാധാരണമായ ആശയവിനിമയം പ്രകടിപ്പിക്കുക ,സ്വഭാവത്തിലും പെരുമാറ്റത്തിലും ഉള്ള വൈകല്യങ്ങൾ തുടങ്ങിയവയാണ്.
കുട്ടികളിലുണ്ടാകുന്ന ഇത്തരം പെരുമാറ്റ വൈകല്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് പെട്ടെന്ന് തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.ഓരോ കുട്ടിയിലും വ്യക്തിഗതമായ ചികിത്സയാണു വേണ്ടത്.ആയുർവേദ ചികിത്സയും വളരെയധികം ഫലപ്രദമാണ്. ഒരു കുട്ടിക്ക് ഓട്ടിസത്തെ മറികടക്കുന്നതിന് കുടുംബത്തിന്റെ മുഴുവൻ പിന്തുണ ആവശ്യമാണ്.അതോടൊപ്പം തന്നെ സമൂഹത്തിന്റെയും പരിപൂർണ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ജീവിത വിജയം നേടുവാൻ സാധിക്കുകയുള്ളൂ .ഇത്തരത്തിലുള്ള അവബോധം സമൂഹത്തിനു സൃഷ്ടിക്കുന്നതിനാണ് ഏപ്രിൽ 2 ഓട്ടിസം അവബോധ ദിനം ആയി ആചരിക്കുന്നത്......

വിട്ടുമാറാത്ത കണങ്കാൽ വേദന പരിഹരിക്കാം….               ഇന്നത്തെ കാലത്ത്  മിക്ക ആളുകളെയും   ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്...
01/04/2021

വിട്ടുമാറാത്ത കണങ്കാൽ വേദന പരിഹരിക്കാം….

ഇന്നത്തെ കാലത്ത് മിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് കണങ്കാൽ വേദന അഥവാ ഉപ്പൂറ്റി വേദന.രാവിലെ ഉറങ്ങി എഴുന്നേറ്റ് കാൽ നിലത്തു വെക്കുമ്പോൾ തന്നെ സൂചി കുത്തുന്നത് പോലുള്ള അസഹ്യമായ വേദന അനുഭവപ്പെടുന്നു.ഇത് കൂടാതെ കുറച്ചു സമയം എവിടെയെങ്കിലും ഇരുന്നു എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴും ഇത്തരത്തിലുള്ള വേദന ഉണ്ടാകുന്നു.

എന്താണ് ഇതിനു കാരണം?

ഇത്തരം കണങ്കാൽ വേദന ഉള്ളവരിൽ ബഹുഭൂരിപക്ഷം ആളുകളിലും പ്ലാണ്ടാർ ഫേഷൈറ്റിസ് എന്ന രോഗാവസ്ഥയാണ് ഇതിനു കാരണം .നമ്മുടെ ഉപ്പൂറ്റിയിലെ എല്ലിനെ മുൻവശത്തെ വിരലുകളിലെ എല്ലുകളുമായി ബന്ധിപ്പിക്കുന്ന നേർത്ത പാട പോലുള്ള നാരുകളാണ് പ്ലാണ്ടാർ ഫേഷ്യ .ഇവയ്ക്ക് ഉണ്ടാകുന്ന നീർക്കെട്ട് ആണ് ഇത്തരം വേദനയ്ക്ക് കാരണം .

ആർക്കൊക്കെ ഉണ്ടാകാം?

സാധാരണയായി കൂടുതൽ ദൂരം നടക്കുകയോ ഓടുകയോ ഒക്കെ ചെയ്യുന്നവരിലും ,കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിലും ഇത്തരം രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നു.ശരീര ഭാരം കൂടുതൽ ഉള്ളവരിലും ഇത് സർവ സാധാരണമാണ്.ഇത്തരക്കാരിൽ കാലിനടിയിൽ നിരന്തരം ഏൽക്കുന്ന സമ്മർദ്ദം ഈ ഫേഷ്യയ്ക് ക്ഷതം പറ്റുന്നതിനു ഇടയാക്കുന്നു.അങ്ങനെ ക്രമേണ നീർക്കെട്ടും ശക്തമായ വേദനയും അനുഭവപ്പെടുന്നു.

എന്താണ് പരിഹാരം?

നീർക്കെട്ടും വേദനയും കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ഉപയോഗിക്കുക എന്നതാണ് ആദ്യപടി ആയി ചെയ്യാനുള്ളത്.ഉള്ളിലേക്ക് ഔഷധങ്ങൾ സേവിക്കുന്നതിനോടൊപ്പം തന്നെ നീര് കുറയ്ക്കുന്നതിനുള്ള മരുന്നുകൾ പുറമെ പുരട്ടുകയും ചെയ്യേണ്ടതാണ്. ഇതോടൊപ്പം തന്നെ കാലിൽ അനുഭവപ്പെടുന്ന മർദ്ദം കുറയ്ക്കുന്നതിനായി വീട്ടിനകത്തും പുറത്തും മൃദുവായ ചെരുപ്പുകൾ ഉപയോഗിക്കുന്നതും ഗുണകരമാണ്.ഇത് വേദന കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
ആദ്യത്തെ നീർക്കെട്ടും വേദനയും കുറഞ്ഞതിന് ശേഷം പ്ലാന്റാർ ഫേഷ്യക്ക് അനുഭവപ്പെടുന്ന മർദ്ദം കുറയ്ക്കുന്നതിനായി ദിവസേന വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.വേദനയുള്ള ഭാഗത്തു ഉചിതമായ തൈലങ്ങൾ പുരട്ടി ചൂട് പിടിക്കുന്നതും വേദന കുറയ്ക്കുന്നതിനു സഹായിക്കുന്നു .വ്യായാമ മുറകൾ വിശദമായി പിന്നീട് ചർച്ച ചെയ്യാവുന്നതാണ്.

March 24 ,World TB day....together we can spread the awareness on TB...
25/03/2021

March 24 ,World TB day....together we can spread the awareness on TB...

ഇതാ...വേനൽക്കാലം ഇങ്ങെത്തിപ്പോയി...ഒരല്പം ശ്രദ്ധിച്ചാൽ ഈ ചൂട് കാലത്തെ നമുക്ക് തരണം ചെയ്യാം...യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങ...
17/03/2021

ഇതാ...വേനൽക്കാലം ഇങ്ങെത്തിപ്പോയി...ഒരല്പം ശ്രദ്ധിച്ചാൽ ഈ ചൂട് കാലത്തെ നമുക്ക് തരണം ചെയ്യാം...യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ....
stayhealthy #

wishing you all a very healthy womens day....stayhealthy
08/03/2021

wishing you all a very healthy womens day....stayhealthy

dos and don'ts in PCOD
04/03/2021

dos and don'ts in PCOD

23/02/2021

Address

Karivellur, Kannur
Karivellur
670521

Opening Hours

Monday 4:30pm - 6:30pm
Tuesday 4:30pm - 6:30pm
Wednesday 4:30pm - 6:30pm
Thursday 4:30pm - 6:30pm
Friday 4:30pm - 6:30pm

Telephone

+916282911769

Website

Alerts

Be the first to know and let us send you an email when Dr Tara's അമൃതം ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category