13/12/2017
*ഹിജാമ*
കൊമ്പു വെക്കൽ - cupping therapy
പ്രാചീന കാലം മുതൽ നിലവിലുളള പാർശ്വഫലങ്ങൾ ഇല്ലാത്തതും രോഗമുക്തിയും രോഗ പ്രതിരോധ ശേഷിയും നൽകുന്നതുമായ ചികിത്സാ രീതിയാണ് ഹിജാമ. ആയുർവേദത്തിൽ രക്തമോക്ഷം എന്നാണ് പേർ.
ചൈനയിലും അറബ് രാഷ്ട്രങ്ങളിലും പശ്ചാത്യൻ നാടുകളിലും ഇന്ന് ഈ ചികിത്സ വ്യാപകമാണ്.
ശരീരത്തിലെ മാലിന്യങ്ങൾ പുറത്ത് പോകാതിരുന്നാൽ ശാരീരിക അസ്വസ്ഥതകളും രോഗങ്ങളും വരുമല്ലോ.
ശരീരം പുറന്തള്ളാനായി സ്കിന്നിലേക്ക് നീക്കുന്ന മലിന രക്തം പുറത്ത് പോകാതെ പലവിധ രോഗങ്ങളായി മാറുകയാണ് പതിവ്.
തലവേദന, പുറംവേദന, സന്ധിവേദന, കണ്ണ് രോഗങ്ങൾ, ക്ഷീണം, മാനസിക പിരിമുറുക്കം എന്നിവയെല്ലാം ഇതിൻെറ ആദ്യപടിയാണ്.
പിന്നീട് ഇത് മറ്റു രോഗങ്ങളായി രൂപാന്തരപ്പെടുന്നു.
മലിന രക്തം പുറത്ത് കളയാനുള്ള മാർഗമാണ് ഹിജാമ.
സോറിയാസിസ്, യൂറിക് ആസിഡ് മൂലമുളള ബുദ്ധിമുട്ടുകൾ, പാർക്കിൻസൺസ്, വെരിക്കോസ് വെയ്ൻ , മൈഗ്രൈൻ, ഷുഗർ, പ്രഷർ, കൊളസ്ട്രോൾ പോലുളള പ്രയാസങ്ങൾ, മറ്റു പലവിധ രോഗങ്ങൾക്ക് പ്രതിവിധിയും മുൻകരുതലുമാണ് ഹിജാമ.വന്ധ്യതക്കും ഹിജാമ പ്രതീക്ഷയുള്ള ചികിത്സയാണ്.
നബി (സ) പറഞ്ഞു:
''നിങ്ങളുടെ ചികിത്സകളിൽ ഏതിലെങ്കിലും നന്മയുണ്ടെങ്കിൽ അത് തേൻ കുടിക്കൽ, ഹിജാമ ചെയ്ത് രക്തം കളയൽ, ചൂടുവെക്കൽ എന്നിവയാണ്. ചൂടുവെക്കൽ ഞാൻ വിരോധിക്കുന്നു'' [ബുഖാരി, മുസ്ലിം]
നബി (സ) പറയുന്നു: ''ഏതെങ്കിലും ചികിത്സ രോഗത്തിന് ഫലിക്കുമെങ്കിൽ ഹിജാമ ഫലിക്കുന്നതാണ്'' [മുവത്വ]
''ഹിജാമ എത്ര നല്ല ചികിത്സ! അത് ചീത്ത രക്തം കളയുന്നു. കണ്ണിന് തെളിച്ചം നൽകുന്നു. നട്ടെല്ലിന് ഭാരം കുറയ്ക്കുന്നു'' എന്ന് റസൂൽ [സ] പറയുകയുണ്ടായി [ഹാകിം]
നബി (സ) പറഞ്ഞു: ''ഇസ്രാഅ് രാവിൽ ഞാൻ ഓരോ മലക്കുകളുടെ സംഘത്തിനടുത്ത് കൂടെ കടന്ന് പോകുമ്പോഴും മലക്കുകൾ എന്നോട് പറഞ്ഞു: ഓ മുഹമ്മദ്! അങ്ങയുടെ സമുദായത്തോട് ഹിജാമ ചെയ്യാൻ കല്പിക്കുക'' [ഇബ്നുമാജ]
*Good Health Acupuncture Clinic*
*Kasargod*
Booking No.
*9048940095*