Devamrutham Nature Cure and Yoga Centre

Devamrutham Nature Cure and Yoga Centre if any one is interested to get the guidance or treatment through yoga and naturopathy, i will be t

വെളിച്ചെണ്ണ അമ്മയുടെ മുലപ്പാൽപോലെ നല്ലത് ലോകം അറിയട്ടെ നമ്മുടെ വെളിച്ചെണ്ണയുടെ ഗുണങ്ങൾ.കഴിഞ്ഞ നൂറ്റാണ്ടിൽ കുറേക്കൂടി സൂക...
24/08/2025

വെളിച്ചെണ്ണ അമ്മയുടെ മുലപ്പാൽപോലെ നല്ലത്

ലോകം അറിയട്ടെ നമ്മുടെ വെളിച്ചെണ്ണയുടെ ഗുണങ്ങൾ.

കഴിഞ്ഞ നൂറ്റാണ്ടിൽ കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാൽ 50 വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു എണ്ണയാണ്‌ വെളിച്ചെണ്ണ. അതിന്‌ പിന്നിൽ ഏതെങ്കിലുമൊരു മലയാളിയുണ്ട്‌ എന്ന്‌ ഞാൻ കരുതുന്നില്ല. പക്ഷേ, അറിഞ്ഞോ, അറിയാതെയോ നമുക്കേവർക്കും ഈ പാപത്തിൽ പങ്കുണ്ടെന്ന്‌ പറഞ്ഞാൽ അത്‌ തെറ്റാകില്ല.

അമ്മയുടെ മുലപ്പാലിൽ അടങ്ങിയിട്ടുള്ള ലാറിക്‌ ആസിഡ്‌ എന്ന പോഷകഘടകത്തോട്‌ സമാനമായ മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലമാണ്‌ വെളിച്ചെണ്ണയുടേയും രൂപം. എണ്ണകളെ പ്രധാനമായും ദീർഘ ശൃംഖല കൊഴുപ്പ്‌ അമ്ലങ്ങൾ , മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലങ്ങൾ എന്നിങ്ങനെ രണ്ടായി, അതിന്റെ രൂപഘടന അനുസരിച്ച്‌ തരംതിരിച്ചിരിക്കുന്നു. വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പ്‌ 92 ശതമാനത്തോളം അടങ്ങിയിട്ടുള്ളതായും അതിൽ 60 ശതമാനത്തോളം മേൽസൂചിപ്പിച്ച മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലങ്ങളാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഇതിൽ 50 ശതമാനത്തോളം മുലപ്പാലിലേതു പോലെ ലാറിക്‌ അമ്ലം എന്ന ഘടകത്താലും നിർമ്മിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷിയെ നിലനിർത്താനും ഈ കൊഴുപ്പിനുള്ള കഴിവ്‌ വളരെ വലുതാണ്‌. കൂടാതെ ഈ ഘടകത്തിന്‌ ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ, ആന്റി പ്രോട്ടോസോവൽ ഗുണവിശേഷങ്ങൾ ഉള്ളതായും തെളിയിക്കപ്പെട്ടുണ്ട്‌.

വെളിച്ചെണ്ണയുടെ ഒരു സവിശേഷത, ഇതിന്റെ ഘടന മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലമാകയാൽ ദഹനത്തിനായി പാൻക്രിയാറ്റിക്‌ ലിപ്പെയ്സ്‌ തുടങ്ങിയ ഘടകങ്ങൾ ആവശ്യമില്ല എന്നതാണ്‌. കൂടാതെ ആഹാരത്തിലുള്ള വെളിച്ചെണ്ണയുടെ അംശം എളുപ്പത്തിൽ കരളിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നു. മറ്റ്‌ എണ്ണകളും കൊഴുപ്പുകളും ദഹനവ്യവസ്ഥയിൽ ആമാശയം തുടങ്ങി സഞ്ചരിച്ച്‌ അന്തർകലകളിൽ ആഗിരണം ചെയ്യപ്പെട്ടശേഷം മാത്രമേ കരളിൽ എത്തിച്ചേരുന്നുള്ളുവേന്ന്‌ കാണാം. ഇതിനിടയിൽ ആവശ്യത്തിലധികം ആഗിരണം ചെയ്യപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്‌. എന്നാൽ വെളിച്ചെണ്ണ അതിന്റെ പ്രത്യേക സവിശേഷതയാൽ പോർട്ടൽ വെയിനിലൂടെ കരളിലേക്ക്‌ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും കൂടുതൽ ഊർജ്ജദായകമാവുകയും ചെയ്യുന്നു.

വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങൾ

പ്രധാനമായും അനാവശ്യമായി ട്രാൻസ്ഫാറ്റുകൾ ഉത്പാദിപ്പിക്കുന്നില്ല എന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വെളിച്ചെണ്ണയുടെ ഉപയോഗത്താൽ രക്തത്തിലെ നല്ല കൊഴുപ്പിന്റെഅളവ്‌ കൂടുകയും മോശമായ കൊഴുപ്പിന്റെ അളവ്‌ കുറയുകയും ചെയ്യുന്നു.
വെളിച്ചെണ്ണ ഉപാപചയ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനാൽ ശരീരത്തിൽ അമിതകൊഴുപ്പ്‌ അടിഞ്ഞ്‌ കൂടാതിരിക്കാൻ സഹായിക്കുന്നു. മാത്രവുമല്ല പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണ ദഹിച്ച്‌ ആഗിരണം ചെയ്യപ്പെടാനായി പാൻക്രിയാറ്റിക്‌ ലിപ്പെയ്സ്‌ ആവശ്യമില്ല എന്നതിനാൽ പാൻക്രിയാസിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും അതിലൂടെ പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കുന്നു. ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഗുണവിശേഷം ഉള്ളതിനാൽ ആന്തരികമായി ഉണ്ടാകുന്ന പല രോഗങ്ങളും ചെറുക്കാൻ വെളിച്ചെണ്ണയുടെ ഉപയോഗം സഹായിക്കുന്നു. ഉദാഹരണമായി ഹെലികോബാക്ടർ പെയിലോറി എന്ന ബാക്ടീരിയയാൽ ഉണ്ടാകുന്ന നീണ്ടുനിൽക്കുന്ന ആമാശയവ്രണത്തിന്‌ പാൽവെളിച്ചെണ്ണ 15 മില്ലിവീതം രണ്ടുനേരം തുടർച്ചയായി 3 മാസം കുടിയ്ക്കുക മാത്രം മതിയാകും. എന്റെ ചികിത്സാ അനുഭവം കൂടിയാണിത്‌. തൊലിപ്പുറത്തുണ്ടാകുന്ന വട്ടച്ചൊറി, ഫംഗൽ ഇൻഫെക്ഷൻ തുടങ്ങി പലരോഗങ്ങൾക്കും വെളിച്ചെണ്ണ പുറമേ തിരുമ്മിയാൽ മതിയാകും.
ഹൈപ്പോ തൈറോയിഡിസം എന്ന, തൈറോയിഡിന്റെ പ്രവർത്തനത്തെ ഉദ്ദേ‍ീപിപ്പിക്കുന്ന ഹോർമോണിന്റെ അളവ്‌ കൂടിയുണ്ടാകുന്ന രോഗത്തിന്‌ മുൻപറഞ്ഞതുപോലെ വെറും വയറ്റിൽ വെളിച്ചെണ്ണ കുടിക്കുന്നത്‌ വളരെ നല്ലതാണ്‌.

വായ്നാറ്റം എന്ന അവസ്ഥയിൽ പല്ല്‌ തേച്ചതിനുശേഷം 15 മില്ലി വെളിച്ചെണ്ണ വായിൽ കവിൾ കൊള്ളുന്നത്‌ ഉത്തമമായ ചികിത്സയാണ്‌.

മുടികൊഴിച്ചിൽ മാറാൻ വെളിച്ചെണ്ണ പ്രത്യേകിച്ച്‌ വെർജിൻ വെളിച്ചെണ്ണ തലയിൽ തേച്ച്‌ കുളിയ്ക്കുന്നത്‌ മാത്രം മതിയാകും. ഔഷധഎണ്ണകൾ ധാരാളം പറയുന്നുണ്ടെങ്കിലും വെർജിൻ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചാൽ മതി. 100 ശതമാനം ഫലപ്രദമായ ഗുണം കിട്ടും.

കുട്ടികൾക്കുണ്ടാകുന്ന എല്ലാവിധ ത്വക്ക്‌ രോഗങ്ങൾക്കും വെർജിൻ വെളിച്ചെണ്ണ പുറമേ തിരുമ്മുന്നത്‌ വളരെ സവിശേഷമാണ്‌. പണ്ടുകാലങ്ങളിൽ പുറമേ ഉണ്ടാകുന്ന വ്രണങ്ങൾക്കും, മുറിവുകൾക്കും പച്ചവെളിച്ചെണ്ണ പുറമേ തിരുമ്മുക പതിവായിരുന്നു. കാലം മാറിയതോടെ ഇവയെല്ലാം പുതിയ ക്രീമുകൾക്ക്‌ വഴിമാറി.

എയ്ഡ്സ്‌ രോഗമുള്ളവർ 1-2 വർഷം സ്ഥിരമായി വെറുംവയറ്റിൽ 15 മില്ലി വെർജിൻ വെളിച്ചെണ്ണ കുടിക്കുക. ഇഉ4 ഇീ്‍ൗ‍ി‍േ (രോഗാണുബാധയുടെ സൊ‍ാചന നൽകുന്ന ശ്വേത രക്താണുക്കൾ) കൂടാൻ സഹായിക്കുന്നു. ചികിത്സാ അനുഭവം കൂടിയാണിത്‌. വെർജിൻ വെളിച്ചെണ്ണ സ്ഥിരമായി പുറത്ത്‌ പുരട്ടിക്കുളിക്കുന്നത്‌ അകാലജര (ത്വക്കിന്റെ ചുളിവ്‌) ഒഴിവാക്കാൻ സഹായിക്കുന്നു.

വെളിച്ചെണ്ണയ്ക്ക്‌ ധാരാളം സവിശേഷതകളുണ്ട്‌. പഴയകാലത്തെപ്പോലെ അതുപയോഗിക്കുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്നതിൽ യാതൊരു സംശയമില്ല.

22/08/2025
പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍ . അര ഒണ്‍ സ് നെല്ലിക്കാനീരില്‍, അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരുനുള്ള്...
22/08/2025

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍ . അര ഒണ്‍ സ് നെല്ലിക്കാനീരില്‍, അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരുനുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അതിരാവിലെ സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ടോണിക്കിന്റെ ഫലം ചെയ്യും. തേനില്‍ പശുവിന്‍പാലും മഞ്ഞള്‍ പൊടിയും ചേര്‍ത്തു കുറുക്കി കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. കൂടാതെ അമൃത് (വള്ളിയായി പടരുന്ന ആയുര്‍ വേദ ഔഷധം- കാഞ്ഞിരക്കുരുപോലെ കയ്ക്കുന്നത്) ചതച്ചു നീരെടുത്ത്, നല്ലതുപോലെ തേനും ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്.

തീപൊള്ളലേറ്റാല്‍ തേന്‍ ധാരകോരിയാല്‍ 15 മിനിറ്റിനകം നീറ്റല്‍ മാറിക്കിട്ടും. മലശോധനമില്ലായ്മക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒഴിച്ചു രാവിലെ എഴുന്നേറ്റാലുടന്‍ കുടിച്ചാല്‍ മതി. വയറ്റിലെ അസ്വസ്ഥതക്കും ശമനമുണ്ടാകും. കുട്ടികള്‍ക്കുണ്ടാകുന്ന കൃമിശല്യത്തിന് കാലത്തും വൈകീട്ടും തേന്‍ കൊടുക്കുക. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ പഞ്ചസാരക്കു പകരം തേന്‍ ചേര്‍ത്തു കൊടാത്താല്‍ ബുദ്ധിവികാസത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും നല്ലതാണ്. തേന്‍ രക്തത്തെ ശുദ്ധീകരിക്കുകയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും. ആസ്തമാ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേനൊഴിച്ചു സേവിച്ചാല്‍ ആശ്വാസം കിട്ടും.

തേനും പാലും കൂടി ചേര്‍ത്ത് കഴിക്കുന്നത് ടോണിക്കിന്റെ ഫലം ചെയ്യും. ജഠരാഗ്‌നിയെ ഉദ്ദീപിപ്പിക്കാന്‍ തേനിന് അപാര കഴിവുണ്ട്.ഗര്‍ഭകാലത്ത് സ്ത്രീകള്‍ രാവിലെയും വൈകീട്ടും ഒന്നോ രണ്ടോ സ്പൂണ്‍ തേന്‍ ഉപയോഗിച്ചാല്‍, സന്താനങ്ങള്‍ ബുദ്ധിയുള്ളവരും കായികശക്തിയുള്ളവരും സൌന്ദര്യമുള്ളവരുമായിത്തീരും. മുതിര്‍ന്ന കുട്ടികളിലെ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന സ്വഭാവവൈകല്യം മാറുന്നതിന് ഉറങ്ങുന്നതിനുമുമ്പ് ഒരു സ്പൂണ്‍ തേന്‍ പതിവായി കൊടുത്താല്‍ മാറിക്കൊള്ളും. വൃദ്ധരിലെ ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് രണ്ടു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് ഒരുകപ്പ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ സുഖനിദ്ര കിട്ടും

*പ്രാണായാമം* മനുഷ്യന്റെ ആരോഗ്യം ശ്വാസകോശത്തിന്റെ കാര്യശേഷിയു മായി ബന്ധപ്പെട്ടു കിടക്കുന്നു. ശ്വാസകോശത്തിന്റെ കർമശേഷി കൂട...
21/08/2025

*പ്രാണായാമം*

മനുഷ്യന്റെ ആരോഗ്യം ശ്വാസകോശത്തിന്റെ കാര്യശേഷിയു മായി ബന്ധപ്പെട്ടു കിടക്കുന്നു.

ശ്വാസകോശത്തിന്റെ കർമശേഷി കൂടിയാൽ ഓരോ ശ്വാസത്തിൽ കൂടിയും കൂടുതൽ പ്രാണവായു അകത്തേക്ക് കടക്കുകയും കൂടുതൽ മലിനവായു പുറത്തേക്ക് തള്ളപ്പെടുകയും ചെയ്യും.

ശ്വാസകോശത്തിന്റെ ശേഷി വർധിപ്പി ക്കുന്നതിന് ഏറ്റവും നല്ല മാർഗമാണ് ലളിതമായ പ്രാണായാമം.

മത്സ്യം ഒരു ജലജീവി എന്നതുപോലെ മനുഷ്യൻ ഒരു വായു ജീവിയാണ്.

മത്സ്യത്തിന് വെള്ളമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ സാധിക്കില്ല.

അതുപോലെ, വായുവില്ലാതെ മനുഷ്യനും ജീവിതം അസാധ്യമാണ്.

മത്സ്യത്തിന്റെ ശരീരം മുഴുവൻ ജല സമ്പർക്കം ആവശ്യമായതുപോലെ മനഷ്യനും ശരീരം മുഴുവൻ വായുസമ്പർക്കം അത്യാവശ്യമാണ്.

ത്വക്ക് എന്ന ഇന്ദ്രിയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വായുസ്പർശവും സൂര്യപ്രകാ ശവും അത്യാവശ്യമാണ്.

18/08/2025

*റാഗി*

*പോഷക* ഗുണങ്ങളാല്‍ സമ്ബുഷ്ടമായ റാഗി മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ നല്ലതാണ്. പല അസുഖങ്ങള്‍ക്കും പരിഹാര മാര്‍ഗമായ റാഗി പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കും ഉത്തമം.

റാഗിയുടെ ഏറ്റവും നല്ല ഗുണം ഇതില്‍ ഗ്ലൂട്ടന്‍ ഇല്ലയെന്നതാണ്. പഠനമനുസരിച്ച്‌ റാഗി സീറം ട്രൈഗ്ലിസറൈഡുകളുടെ സാന്ദ്രത കുറയ്ക്കുകയും ലിപിഡ് ഓക്സിഡേഷന്‍, എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ ഓക്സിഡേഷന്‍ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. എല്‍.ഡി.എല്‍ ചീത്ത കൊളസ്ട്രോള്‍ ആണ്, പ്രത്യേകിച്ചും അവ ഓക്സിഡൈസ് ചെയ്താല്‍. ഓക്സിഡൈസ് ചെയ്യപ്പെട്ട എല്‍‌.ഡി‌.എല്‍ രക്തക്കുഴലുകളെ ഉദ്ദീപിപ്പിക്കുകയും അത് ഹൃദയാഘാതത്തിലേക്കോ പക്ഷാഘാതത്തിലേക്കോ നയിക്കുകയും ചെയ്യുന്നു.

ഇതിലെ ഫൈബര്‍ നമ്മളെ കൂടുതല്‍ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിറുത്താന്‍ സഹായിക്കുന്നു, അതിനാല്‍ അമിതഭക്ഷണം ഒഴിവാക്കാന്‍ സാധിക്കുന്നു. കുടലിന് വളരെ സഹായകരമായ റാഗി ലയിക്കാത്ത ഫൈബറിന്റെ സഹായത്താല്‍ ദഹനത്തെ ലഘൂകരിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കായി റാഗി ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

ശാരീരികമായും മാനസികമായും നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പ്രകൃതിദത്ത പരിഹാരം മരുന്നുകൾ ഒന്നും കൂടാതെ തന്നെ      ...
13/08/2025

ശാരീരികമായും മാനസികമായും നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പ്രകൃതിദത്ത പരിഹാരം മരുന്നുകൾ ഒന്നും കൂടാതെ തന്നെ

22/03/2025

Sadhguru Wisdom Courses - ONLINE

22/03/2025

Save our land💪🏻

ഈ യുദ്ധത്തിൽ നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടാകില്ലേ..?

20/10/2023

ആരോഗ്യം :- രോഗമില്ലാത്ത അവസ്ഥ - അതായത് ശരീരത്തിനും മനസ്സിനും സമൂഹത്തിനും ഉണ്ടാകുന്ന സുസ്ഥിതി

Yoga for mental and physical health
20/10/2023

Yoga for mental and physical health

Address

Mullakkal Temple Road
Kerala
680007

Telephone

+919633463849

Website

Alerts

Be the first to know and let us send you an email when Devamrutham Nature Cure and Yoga Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Devamrutham Nature Cure and Yoga Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram