Dr Rothman PT

Dr Rothman PT Will be really glad to help with ur queries. 2min2BB

Hi,I’ve done my MD in Pulmonary medicine & this page is an effort to increase the awareness about respiratory diseases, clearing doubts, myths & fake messages about various diseases and treatments.

05/07/2021

പോസ്റ്റ് കോവിഡ് ലങ് ഫൈബ്രോസിസ് | POST COVID LUNG FIBROSIS

കോവിഡ് വന്നു പോയവർക്ക് ശ്വാസകോശത്തിൽ ഫൈബ്രോസിസ് അല്ലെങ്കിൽ ചുരുക്കം ഉണ്ടാകുമെന്നും അങ്ങനെ പലർക്കും ശ്വാസകോശം മാറ്റിവെയ്ക്കണ്ടി വന്നുമെന്നുമൊക്കെ വാർത്തകൾ വാട്സാപ്പ് ഫോർവേഡ് ആയും പത്രങ്ങളിലുമൊക്കെ വായിച്ചു കാണും. ഈ കഴിഞ്ഞ ദിവസം എന്റെ അടുത്ത് വന്ന ഒരു രോഗിയ്ക്കുണ്ടായിരുന്ന ഏറ്റവും വലിയ പേടിയും ഇത് തന്നെ ആയിരുന്നു.

ശ്വാസകോശത്തിന് ചുരുക്കമുണ്ടാകുന്ന അസുഖങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഇന്റെർസ്റ്റീഷ്യൽ ലങ് ഡിസീസ്.1978 dr jindal ആണ് തന്റെ അടുത്ത വന്ന 61 രോഗികൾക്ക് ഇങ്ങനെ ചുരുക്കമുണ്ടെന്ന് ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയുന്നത്. ഈ ഗ്രൂപ്പിൽ ഉള്ള ചില അസുഖങ്ങൾക്ക് പലപ്പോഴും തിരിച്ചറിഞ്ഞതിന് ശേഷം 5 വര്ഷം വരെ ആയിരിക്കും രോഗികൾ ജീവിച്ചിരിക്കുക, അതായത് ക്യാന്സറിനൊപ്പം തന്നെ ഭീകരത ഉള്ള ഒരസുഖം. ഈ ഗണത്തിൽ വരുന്ന പല അസുഖങ്ങൾക്കും ഇപ്പോൾ നല്ല ചീകിത്സാ ഉണ്ടെങ്കിലും പൂർണമായി ഭേദമാക്കാൻ പറ്റുന്ന മരുന്നുകൾ ഇപ്പോഴും കണ്ടുപിടിച്ചിട്ടില്ല.വളരെ നേരത്തെ തിരിച്ചറിയാനും ചീകിത്സാ ലഭ്യമാക്കാനും സാദിക്കുന്നുണ്ടെന്നതാണ് എടുത്ത് പറയേണ്ട കാര്യം. അപ്പോൾ കോവിഡിന് ശേഷം വരുന്ന ചുരുക്കവും ഇതു തന്നെയാണോ ? അല്ല . രണ്ടും തമ്മിൽ വളരെ അതികം വ്യത്യാസങ്ങൾ ഉണ്ട്, അതിന്റെ വിശദാംശങ്ങളിലേയ്ക്ക് പോകുന്നില്ല.

നമ്മുടെ ശരീരത്തിൽ എവിടെ മുറിവുണ്ടായാലും ,അത് ഉണങ്ങുന്ന സമയത് ഒരു പാട് അവശേഷിക്കും , അത് എത്ര തോളം പ്രാദാന്യമുള്ളതാണെന് പല കാര്യങ്ങളെ ആസ്യയിച്ചിരിക്കും. എവിടെ, എത്ര ആഴത്തിൽ, എത്ര നാളായി ആ മുറിവുണ്ട്, എന്തെങ്കിലും ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ടോ, നമുക്ക് മറ്റ് അസുഖങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നിങ്ങനെ. ഇതുപോലെ ശ്വാസകോശത്തിലും പന്യൂമോണിയ വന്നതിനു ശേഷം അല്ലെങ്കിൽ പന്യൂമോണിയ ഉണ്ടാകുന്ന സമയത് തുടർച്ചയായി കുറെ മുറിവുകൾ ഉണ്ടാവുകയും ഉണങ്ങുകയും ചെയുന്നു, അങ്ങനെ ചെറിയ ചെറിയ പാടുകൾ അവിടെ ഉണ്ടാവുന്നു , ഇതാണ് പിനീട് ഫൈബ്രോസിസ് അല്ലെങ്കിൽ ചുരുക്കമായി മാറുന്നത്. എത്ര തീവ്രത ഉള്ളതായിരുന്നു പന്യൂമോണിയ എന്നും, അതിന് ട്രീറ്റ്മെന്റ് എടുത്തോ എന്നതും, എത്ര നാൾ വെന്റിലേറ്റർ സപ്പോർട്ടിൽ ആയിരുന്നു, സിഗരറ്റ് വലിക്കുന്ന ആളാണോ എന്നതുമൊക്കെ ആണ് ഫൈബ്രോസിസ് ന്റെ തീവ്രത നിർണയിക്കുന്ന പ്രധാന കാര്യങ്ങൾ. തുടക്കത്തിലേ ട്രീറ്റ്മെന്റ് എടുക്കുന്ന ആളുകളിൽ വളരെ വിരളമായേ ഇത് കൂടുന്നുതായി കാണാറുള്ളൂ, ഉണ്ടായാൽ തന്നെ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങൾ ആയിരിക്കും. കോവിഡ് പന്യൂമോണിയ പലപ്പോഴും രണ്ട് ശ്വാസകോശത്തെയും പൂർണമായി ബാധിക്കുന്നത് കൊണ്ടാണ് ശ്വാസകോശം പൂർണമായി ചുരുക്കത്തിലേയ്ക്ക് പോകുന്നത്.

കൃത്യ സമയത് ട്രീറ്റ്മെന്റ് എടുക്കാൻ പറ്റുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനമായി പോസ്റ്റ് കോവിഡ് ലങ് ഫൈബ്രോസിസ് വരാതിരിക്കാൻ ചെയേണ്ടത്.

11/04/2021

PPE കിറ്റും SSLC പരീക്ഷയും !!
#അറിവില്ലായ്മ

SSLC പരീക്ഷ എഴുതാൻ വന്ന കോവിഡ് പോസിറ്റീവ് ആയ കുട്ടികൾ PPE കിറ്റ് ധരിച്ചിരുന്നാണ് പരീക്ഷ എഴുതിയത് എന്ന വാർത്ത വായിച്ചു, PPE കിറ്റിന് നമ്മൾ കൊടുക്കുന്ന അമിത പ്രാധാന്യമോ അല്ലെങ്കിൽ അതിനെ കുറിച്ച് കൂടുതൽ അറിയില്ലാത്തതു കൊണ്ടും സംഭവിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. കോവിഡ് രോഗമുള്ളവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ അല്ലെങ്കിൽ വീട്ടുകാർ, രോഗിയുടെ മൂക്കിലും വായിൽ നിന്നുമുള്ള വൈറസ് ഉണ്ടാകാൻ സാധ്യതയുള്ള സ്രവങ്ങൾ ശരീരത്തിൽ പതിക്കാതിരിക്കാനുള്ള ഒരു ആവരണം മാത്രമാണ് PPE kit. അതിലും ഏറ്റവും പ്രധാനവും കൂടുതൽ സുരക്ഷയും നൽകുന്ന ഭാഗം മാസ്കും. കോവിഡ് പോസിറ്റീവ് ആയ ഒരാൾ FUll PPE കിറ്റ് ധരിക്കുന്നത്, അയാളിൽ നിന്നും രോഗം മറ്റൊരാൾക്ക് കിട്ടാനുള്ള സാധ്യത കുറയ്ക്കുന്നില്ല. ഒരു നല്ല മാസ്ക് ഇടുകയാണെങ്കിൽ ആ രോഗിയയുടെ വായിൽ നിന്നും മൂക്കിൽ നിന്നും സ്രവങ്ങൾ പടരുന്നത് നന്നായിട്ടു തടുക്കാൻ സാധിക്കും. പറഞ്ഞു വരുന്നത് PPE കിറ്റിന് പകരം അതിലും എത്രയോ വില കുറഞ്ഞ നല്ല ഒരു N 95 മാസ്കിട്ടാൽ ആ കുട്ടികൾക്ക് സുഖമായി വന്ന് എക്സാം എഴുതാം. പല പ്രചരണങ്ങളും സമ്മേളനങ്ങളും യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ നടത്താൻ സാദിക്കുമെങ്കിൽ, ആരോടും മിണ്ടാതെ ഒരു മുറിയിയുടെ കോണിൽ ഇരുന്ന് പരീക്ഷയെഴുതാൻ മാസ്ക് ഇട്ടു വരുന്ന കോവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികളെ അനുവദിക്കണം !
Dr Rothman

13/09/2020

💁🏻‍♂️പലർക്കും ഇപ്പോൾ തോന്നാവുന്ന ന്യായമായ ഒരു സംശയമാണ് ലോക്കഡോൺ ഒരു തികച്ചും പരാജയമായിരുന്നു എന്ന് .ഒന്നും രണ്ടും കേസുകളുള്ള സമയത് അടച്ചിട്ടിട്ട് ഇപ്പോൾ എല്ലാം തുറന്നിരിക്കുന്നു🤦🏻,ഇപ്പോഴല്ലേ ശെരിക്കും ലോക്കഡോൺ വേണ്ടത് ?🤷‍♂️

PS:പലരും രാഷ്ട്രീയ പരമായ പരാമർശങ്ങൾ കമന്റ് ചെയുന്നുണ്ട്, ഇതിൽ നമ്മൾ രാഷ്ട്രീയം കലർത്തേണ്ട ആവിശ്യമില്ല, പ്രളയ സമയത്തു നമ്മൾ എല്ലാവരും ജാതിയും മതവും, രാഷ്ട്രിയവും മറന്നു ഒന്നായി നേരിട്ടു, എപ്പോഴും അങ്ങനെയാണ് ആവേണ്ടത്. രാഷ്ട്രീയം ജന സേവനത്തിനും പരസ്പര സ്നേഹത്തിനുമുള്ളതാവണം



📌ലോക്കഡോൺ കോവിഡിന് ഒരു പരിഹാരമോ വാക്‌സിനോ ഒന്നുമല്ല , നമുക്ക്‌ കുറച്ചു സമയം കിട്ടാൻ, നമ്മുടെ ആരോഗ്യ മേഖലെയും ,ആരോഗ്യ പ്രവർത്തകരും, ഭരണാധികാരികളും ഒന്നു തെയ്യാറാകാൻ, നമുക്കെല്ലാവർക്കും ഈ മഹാമാരിയെ കുറിച്ച് പഠിക്കാനും , പഠിപ്പിക്കാനുമുള്ള സമയം, അത്രെയേ ലോക്കഡോൺ കൊണ്ടു ഉദ്ദേശിച്ചിട്ടുള്ളു. അതാണ് "ഫ്ലാറ്റെൻ ദി കെർവ് " (Flatten the Curve ) എന്ന സ്ട്രാറ്റജി , അത് ഒരു പരിധിവരെ നന്നായിട്ടു തന്നെ നമ്മുടെ നാട്ടിൽ ചെയ്തിട്ടുണ്ട്.
📌തുടക്കത്തിലേ നമ്മൾ കണക്കു കൂട്ടുന്ന അത്രെയും തന്നെയോ, ഒരു പക്ഷെ അതിൽ കൂടുതലോ ആളുകൾക്ക് രോഗം ഉണ്ടാകും, അതിനെ നേരിടാൻ നമ്മൾ എല്ലാരും ഈ ലോക്കഡോൺ കാലത് ഒരുങ്ങിയിട്ടുണ്ട്.
📌ഇപ്പോൾ ഉണ്ടാകുന്ന പല കേസുകളും ആളുകളുടെ അശ്രധ മൂലമാണ് എന്ന് പറയാതിരിക്കാൻ വയ്യ, ഏതെങ്കിലും ഒരു പ്രദേശത്തു ലോക്‌ഡോണാ , കണ്ടൈൻമെൻറ് മാറ്റുമ്പോൾ തന്നെ വീണ്ടും അശ്രധമായ രീതിയിൽ ആളുകൾ ഇറങ്ങി നടക്കാനും, ഒരുമിച്ചിരുന്ന് ചായ☕️കുടിക്കാനും പോകും, ഇത് ശെരിയാ രീതിയല്ല.
📍നമ്മൾ ഓരോരുത്തരും കൃത്യമായി ജാഗ്രതയോടെ മുന്നോട്ടു പോവുകയാണെങ്കിൽ മാത്രെമേ ഈ വൈറസിനെ പിടിച്ചു കെട്ടാൻ സാധിക്കുകയുള്ളു.

📌സമ്പർക്കത്തിലൂടെ ഉള്ള കേസുകളുടെ എണ്ണം 200 കഴിഞ്ഞു , ഇന്നത്തെ പുതിയ കേസുകളുടെ എണ്ണം 488 , എന്താണ് സംഭവിക്കുന്നത് എന്ന് മ...
11/07/2020

📌സമ്പർക്കത്തിലൂടെ ഉള്ള കേസുകളുടെ എണ്ണം 200 കഴിഞ്ഞു , ഇന്നത്തെ പുതിയ കേസുകളുടെ എണ്ണം 488 , എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ വലിയ മാത്തമാറ്റിക്സിന്റെ ആവശ്യമൊന്നുമില്ല , “സൂക്ഷിച്ചാൽ ദുഖിക്കേണ്ട ”

📌അപ്പൊ വാക്‌സിൻ വരുമെന്ന് പറഞ്ഞെത് !!
വരും ,പക്ഷെ സമയം എടുക്കും. ഒരു വര്ഷത്തേയ്ക് ആലോചിക്കുകയെ വേണ്ട

📌വായുവിലൂടെ (aerosol spread ) പകരുന്നതാണ് ആണ് എല്ലാത്തിനും കാരണം ,!? അല്ല

📍WHO യ്ക്ക് കത്തയച്ചതോ !? ശെരിയാണ് , ഈ പറയുന്ന ഏറോസോൾസ് കൂടുതൽ ഉണ്ടാവുന്നത് ചില മെഡിക്കൽ പ്രോസിജേഴ്സ് ചെയുമ്പോൾ ആണ് - അതിനുള്ള മുൻ കരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് PPE കിറ്റും മാസ്കുമൊക്കെ.

📌ഞങ്ങൾ ഇനി !!?

വളരെ ലളിതമായ സാമൂഹിക അകലം പാലിക്കുന്നത് ശീലമാക്കുക ,മാസ്കും ധരിക്കുക. ഞാൻ 5 ദിവസം വെന്റിലെറ്ററിൽ ആയിരുന്നു എന്നു പറയുന്ന ഗും ഒന്നുമില്ലെങ്കിലും , വൈകിട്ട് വീട്ടിൽ വന്ന് സുഖമായി കിടന്നുറങ്ങാം l

21/06/2020

കൂർക്കം വലി ഒരു പ്രശ്നമാണോ ?!
ആണ് .

#കൂർക്കംവലി



📌പലരും തമാശ രൂപേണ പറഞ്ഞു പോകുന്ന കാര്യമാണ് കൂർക്കംവലി, അപ്പൻ അപ്പൂപ്പന്മാരായിട്ടേ എല്ലാവരും കൂർക്കം വലിക്കുന്നവർ ആണെന്നു അഭിമാനത്തോടെ പറയുന്നവർ കുറവല്ല.

📌ഉറങ്ങുമ്പോൾ ഉണ്ടാകുന്ന ഉച്ചത്തിലുള്ള അല്ലെങ്കിൽ പരുഷമായ ശബ്ദമാണ് കൂർക്കം വലി അല്ലെങ്കിൽ സ്നോറിംഗ്. ശ്വസിക്കുമ്പോൾ വായുവിന്റെ ഒഴുക്ക് തൊണ്ടയുടെ പിന്നിലെ ടിഷ്യുകളെ വൈബ്രേറ്റുചെയ്യുമ്പോൾ കൂർക്കം വലിയുണ്ടാവുന്നു .

📌കൂർക്കവലിയുടെ ഒപ്പം താഴെ പറയുന്ന ബുദ്ധിമുട്ടുകൾ തോന്നാറുണ്ടെങ്കിൽ അത് ഒബ്സ്ട്രാക്റ്റീവ് സ്ലീപ് അപ്നിയ (Obstructive Sleep Apnea (OSA)) എന്ന അസുഖം ആകാം,
👉ഉറക്കത്തിൽ ശ്വാസം കിട്ടാതെ എഴുനെല്കുന്നുണ്ടെങ്കിൽ
👉രാവിലെ എഴുനേൽക്കുമ്പോൾ ഉറക്കം പൂർണമായി എന്ന് തോന്നുന്നില്ലെങ്കിൽ
👉ഉറങ്ങി എണീക്കുമ്പോൾ ഒരു ഫ്രഷ്‌നെസ്സ് തോന്നുന്നില്ല
👉പകൽ കൂടുതലായി ഉറങ്ങാൻ തോന്നുണ്ട്
👉പകൽ പലപ്പോഴായി സ്ഥിരമായി ചെയുന്ന പ്രവർത്തികൾക്ക് ഇടയിൽ,അറിയാതെ ഉറങ്ങിപോവുക ഉദാ
📍ഇരുന്നു വായിക്കുബോൾ
📍ടെലിവിഷന് കാണുബോൾ
📍ഒരു പൊതു സ്ഥലത്ത് നിഷ്‌ക്രിയമായി ഇരിക്കുക, (ഉദാ: തീയറ്റർ അല്ലെങ്കിൽ മീറ്റിംഗ)
📍ഒരു മണിക്കൂർ ഇടവേളയില്ലാതെ കാറിൽ യാത്രക്കാരനായി പോകുമ്പോൾ
📍ഉച്ചകഴിഞ്ഞ് വിശ്രമിക്കാൻ കിടക്കുന്ന സമയം
📍ആരോടെങ്കിലും ഇരുന്നു സംസാരിക്കുബോൾ

📌 കൂർക്കം വലിയുടെ ഒപ്പം ഈ പറഞ്ഞതിൽ 👆ചിലതെങ്കിലും ഉണ്ടെങ്കിൽ ഒരു പൾമോണോലോജിസ്റ് നെ കണ്ട് സ്ലീപ് സ്റ്റഡി (sleep study ) ചെയ്തു നോക്കണം.വീട്ടിൽ തന്നെ ഈ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇപ്പോഴുണ്ട് (Home Sleep Study ).

📌 ഉള്ളിലേയ്‌ക്കെടുക്കുന്ന ശ്വാസത്തിൽ തടസമുണ്ടാകുമ്പോഴാണ് കൂർക്കം വലിക്കുന്നത് എന്നു പറഞ്ഞെല്ലോ,ഈ സമയത് ആവശ്യത്തിനുള്ള ഓക്സിജൻ ശ്വാസകോശത്തിൽ എത്താതെ വരുകയും, തന്മൂലം രക്തത്തിലും മറ്റെല്ലാ അവയവങ്ങളിലും ഓക്സിജന്റെ കുറവുണ്ടാവുകയും ചെയ്യും. അങനെ മറ്റു പല ഗുരുതരമായ രോഗങ്ങൾക്കും OSA ഒരു കാരണമാവുന്നു. താഴെ പറയുന്നത് അവയിൽ ചിലതാണ് :

👉രക്താതിമർദ്ദം (25% മുതൽ 50% വരെ സാധ്യത കൂട്ടുന്നു )
👉സ്ട്രോക്ക് (68%)
👉വിഷാദം
👉ഹ്ര്യദയം പൂർണമായി തകരാറിലാവുക (Congestive Heart Failure ) (76% )
👉ആസ്ത്മ
👉വിട്ടുമാറാത്ത ശ്വാസകോശരോഗം (50%)
👉ഏട്രിയൽ ഫൈബ്രിലേഷൻ (മറ്റ് ഹൃദയ മിടിപ്പിന് വ്യതാസം ഉണ്ടാകുന്ന രോഗങ്ങൾ) (49%)
👉ടൈപ്പ് 2 പ്രമേഹം (48%)
👉ഗതാഗത, വ്യാവസായിക അപകടങ്ങൾ (അഞ്ചിരട്ടി വർദ്ധനവ് വരെ)
👉മൊത്തത്തിലുള്ള മരണനിരക്ക് ( 46% )

📌ചില ജനതിക വ്യത്യാസങ്ങളും,ശരീര ഘടനയിലുള്ള വ്യത്യാസങ്ങളും,അമിത വണ്ണവും,തൈറോയ്ഡ് രോഗങ്ങളും,മദ്യപാനവും ഒക്കെ ഒബ്സ്ട്രാക്റ്റീവ് സ്ലീപ് അപ്നിയ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. അതുകൊണ്ടു തന്നെ ജീവിത ശൈലിയിലുള്ള മാറ്റങ്ങളും,വ്യായാമം ചെയ്യുന്നതും OSA ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

📌വളരെ നല്ല ചീകിത്സാ രീതികൾ നമുക്കിന്നുണ്ട്. CPAP മെഷീൻ OSA ചീകിത്സായുടെ ഒരു പ്രധാന ഘടകമാണ്. സുഹൃത്തുക്കളോ ,വീട്ടിലുള്ള ആരെങ്കിലുമോ കൂർക്കം സ്ഥിരമായി വലിക്കുന്ന ആളുകൾ ആണെങ്കിൽ, നേരത്തെ 👆പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങൾ അവർക്ക് ഉണ്ടെങ്കിൽ തീർച്ചയായും ഒരു പൾമനോലോജിസ്റ്റിനെ കണ്ട് സ്ലീപ് സ്റ്റഡി ആവശ്യമാണോ എന്ന് ഉറപ്പു വരുത്തുക.

11/06/2020

പല അച്ഛൻമാരും ഞാൻ വീട്ടിനുള്ളിൽ അല്ലെങ്കിൽ മക്കളുടെ അടുത്ത് നിന്ന് പുക വലിക്കാറില്ല എന്നു പറയുന്നുണ്ട് ,അവരുടെയും ആസ്ത്മ രോഗികളായ കുട്ടികളുള്ള അച്ഛനമ്മമാരുടെയും അറിവിലേയ്ക്ക്. നിങ്ങളുടെ പുക വലിക്കുന്ന എല്ലാ സുഹൃത്തുക്കളുമായി ഷെയർ ചെയ്യു





നമ്മുടെ ശരീരത്തിന്റെ വായു സേനയായി ശ്വാസകോശത്തെ കാണുകയാണെകിൽ, സിഗരറ്റ് പുക നമ്മുടെ ഫൈറ്റർ വിമാനങ്ങളെയും,ബോംബർ വിമാനങ്ങളെയും , യാത്ര വിമാനങ്ങളെയും ഒക്കെ തകരാറിലാകും. ദുർബലമായ വായു സേന, രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കും, മറ്റ് രാജ്യത്തെ വായു സേനയെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടാവുകയും അവർ പതുകെ നമ്മുടെ കരസേനയെയും, നാവിക സേനയെയും ആക്രമിച്ചു കീഴടക്കാൻ തുടങ്ങും.

📌ഏകദേശം 7,000 രാസവസ്തുക്കൾ അടങ്ങിയ സങ്കീർണ്ണവും ചലനാത്മകവും പ്രതിപ്രവർത്തനപരവുമായ മിശ്രിതമാണ് പുകയില പുക. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 5.4 ദശലക്ഷം അകാലമരണങ്ങൾ (Premature Deaths ) പുകയില പുകവലി മൂലമാണ്. മാസം തികയാതെ കുട്ടികളുണ്ടാവുക, നവജാത ശിശുക്കൾക്ക് തൂക്ക കുറവുണ്ടാവുക, മുറി ചുണ്ട് ഒക്കെ പുകവലി കാരണം ഉണ്ടാവാം.പുകവലി നിങ്ങളുടെ ശരീരത്തിലെവിടെയും ക്യാൻസറിന് കാരണമാകും-മൂത്ര സഞ്ചിയിലോ,തൊണ്ടയിലോ, അന്നനാളത്തിലോ, കിഡ്‌നിയിലോ, ലിവറിലോ ഒക്കെ കാൻസർ ഉണ്ടാക്കാം.🕵️‍♂️

📌നമ്മൾ പുക വലിക്കുമ്പോൾ , ഓരോ തവണയും നമ്മുടെ ശ്വാസകോശത്തിന്റെ ഉള്ളിൽ ,പല തരത്തിലുള്ള മുറിവുകൾ ഉണ്ടാവുന്നുണ്ട്,ഇവ നമ്മുടെ ശരീരം സ്വയമേ സുഖപ്പെടുത്താൻ ശ്രമിക്കും, അതിന്റ ഭലമായി കഫ൦ ഉണ്ടാകുന്ന ഗ്രന്ധികളുടെ എണ്ണവും വലിപ്പവും കൂടുകയും കൂടുതൽ കഫ൦ ഉണ്ടാവാനും തുടങ്ങും. ഇതുകൂടാതെ നമ്മൾ ഷോപ്പിംഗ് മാളുകളിൽ കാണുന്ന പോലെ എസ്കലേറ്റർസ് നമ്മുടെ ശ്വാസകോശത്തിന്റെ അകത്തുണ്ട് ,കഫത്തിനെ ഉള്ളിൽ നിന്ന് മുകളിലേക്ക് കൊണ്ടുവരികെയാണ് ഇവയുടെ ജോലി , എന്നാൽ സിഗരറ്റിന്റെ പുകയും, കൂടുതലുള്ള കഫവും ഇവയുടെ പ്രവർത്തനം തകരാറിലാക്കുന്നു, അങനെ കഫ൦ ;അടിയാൻ തുടങ്ങും

📌കാലക്രമേണ, ശ്വസിക്കുന്ന സിഗരറ്റ് പുകയിൽ നിന്നുള്ള വിഷവസ്തുക്കൾ അൽവിയോളിയുടെ ( വായു സഞ്ചികൾ ) നേർത്ത മതിലുകൾ തകർക്കുന്നു, ഇത് വലിയതും കാര്യക്ഷമമല്ലാത്തതുമായ വായു സഞ്ചികൾ ഉപേക്ഷിക്കുന്നു. സഞ്ചികളുടെ ഇലാസ്തികത നഷ്ടപ്പെടാൻ തുടങ്ങുന്നു, ഇത് ഓക്സിജൻ കൊണ്ടുവരാനും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാനും പ്രയാസമാക്കുന്നു. രണ്ടും ശ്വാസകോശത്തിൽ ഭാഗികമായി കുടുങ്ങും.

📌മദ്യത്തിനെ അപേക്ഷിച്ചു നോക്കുമ്പോൾ പുകവലിയുടെ ഏറ്റവും വലിയ പ്രശനം വലിക്കുന്നവരെ കൂടാതെ,കുടുംബത്തിലുള്ളവർക്കും ,സമൂഹത്തിലുള്ളവർക്കും പുകവലി രോഗമുണ്ടാകും, എന്നുള്ളതാണ്. ഇതിൽ പ്രധാനമാണ് പാസ്സീവ് സ്‌മോക്കിങ് or സെക്കന്റ് ഹാൻഡ് സ്‌മോക്ക് (Second Hand Smoke)? പുകവലിക്കുന്നവരുടെ സമീപത്തുള്ളവർക് പുകവലിക്കുന്നവർ പുറത്തേയ്ക്കുവിടുന്ന പുകയും,സിഗരറ്റ് കത്തുമ്പോളുണ്ടാകുന്ന പുകയും ശ്വാസകോശ രോഗങ്ങളളും ക്യാന്സറുമൊക്കെ ഉണ്ടാക്കാം. ഈ സെക്കന്റ് ഹാൻഡ് സ്‌മോക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളും, stroke (മസ്തിഷ്കാഘാതം ) ഉണ്ടാവാനുള്ള സാധ്യത 30% വരെ കൂട്ടുന്നു.

📌ഇനി പലരും കേട്ടിട്ടില്ലാത്ത ഒന്നായിരിക്കും Third Hand Smoke, ഒരു സിഗരറ്റിൽ നിന്നോ പുകയില കത്തുന്ന ഉപകരണത്തിൽ നിന്നോ ഉള്ള കണികകൾ മുടി, വസ്ത്രം, ഫർണിച്ചർ, പരവതാനി, ഭിത്തികൾ എന്നിവയിലേക്ക് കടന്ന് ആഗിരണം ചെയ്യുമ്പോൾ തേർഡ് ഹാൻഡ് പുക രൂപം കൊള്ളുന്നു. ഇതിലെ രാസവസ്തുക്കൾ പിന്നീട് ഒരു വാർദ്ധക്യ പ്രക്രിയയ്ക്ക് വിധേയമാകുന്നു, ഇത് അവയുടെ രാസഘടനയെ മാറ്റുന്നു. നൈട്രസ് ആസിഡ് പോലുള്ള ഇൻഡോർ വായു മലിനീകരണ വസ്തുക്കളുമായി നിക്കോട്ടിൻ പ്രതിപ്രവർത്തിച്ച് അർബുദമുണ്ടാക്കുന്ന, അല്ലെങ്കിൽ കാൻസറിന് കാരണമായേക്കാവുന്ന സംയുക്തങ്ങൾ ഉണ്ടാക്കുന്നു . “ഓഫ്-ഗ്യാസ്സിംഗ്” എന്ന പ്രക്രിയയിൽ വാതകം തുടർച്ചയായി വായുവിലേക്ക് പുറന്തള്ളപ്പെടുന്നു. ഇവയെ അളക്കാൻ ബുദ്ധിമുട്ടായതു കൊണ്ടു തന്നെ വളരെ കുറച്ചു പഠനങ്ങളെ നടന്നിട്ടുള്ളൂ.

⛳️പുകവലി നിർത്തുന്നത് എളുപ്പമല്ല , പക്ഷെ ഒന്നു മനസ്സുവെച്ചാൽ നടക്കാവുന്ന കാര്യമേ ഉള്ളൂ. മനസുള്ളവരെ സഹായിക്കാൻ നല്ല മരുന്ന്കളും ഉണ്ട് .അപ്പൊ പുകവലിക്കുന്നത് നിർത്തുക🚭ഇമ്മ്യൂൺ അടിപൊളിയായി ബൂസ്റ്റ് ആകും. 20 മിനിറ്റ് ⌚️കഴിയുമ്പോൾ നമ്മുടെ കരസേനയുടെ 🎖 അധിക ജോലി കുറഞ്ഞു തുടങ്ങും, ഹൃദയമിടിപ്പും,ബ്ലഡ് പ്രഷർ ഒക്കെ സാധാരണ പോലെ ആകും. ഏകദേശം 12 മണിക്കൂർ കഴിയുമ്പോൾ, കാർബൺ മോണോക്‌സൈഡ് എന്ന വിഷവാതകത്തിന്റെ ☢️ അളവ് കുറയാൻ തുടങ്ങും ,പതുകെ നമ്മുടെ ശ്വാസകോശം വിമാനങ്ങളെയും ✈️ പൈലറ്റ്മാരെയും 👨🏻‍✈️ഒക്കെ റെഡി ആക്കും, സമയമെടുക്കും . അങനെ പതുക്കെ പതുക്കെ 🐢 വരുന്ന കൊറോണ വിമാനങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ വായു സേന തയാറാകും. ഈ പറഞൊതൊക്കെ അടുപ്പിൽ ഭക്ഷണം പാകം ചെയുന്ന 'അമ്മ മാർക്കും ബാധകമാണ്.

20/05/2020

ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമൊണറി ഡിസീസ് / Chronic Obstructive Pulmonary Disease ( COPD)📚



📌പലരും ആസ്ത്മയുമായി ഏറ്റവും കൂടുതൽ കൺഫ്യൂസ്ഡ് ആകുന്ന രോഗമാണ് COPD (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമൊണറി ഡിസീസ് ).🤔

📌സിഒപിഡി നിലവിൽ ലോകത്തിലെ മരണത്തിന്റെ നാലാമത്തെ പ്രധാന കാരണമാണ്, ഏകദേശം 553 ലക്ഷം ആളുകൾക്ക് 2016 ലെ കണക്കു അനുസരിച്ചു ഇന്ത്യയിൽ COPD ഉണ്ട്.😱

📌വിട്ടുമാറാത്ത ശ്വാസകോശ ലക്ഷണങ്ങളും, വായുസഞ്ചാര പരിമിതിയും ഉള്ള, വളരെ സാധാരണയായി കാണുന്നതും , തടയാൻ കഴിയുന്നതും ചികിത്സിക്കാവുന്നതുമായ രോഗമാണ് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് അഥവാ സിഒ‌പി‌ഡി (COPD ). വിഷപദാർത്ഥങ്ങളുമായോ വാതകങ്ങളുമായോ ഉള്ള എക്സ്പോഷറാണ്, എയർവേ (വായു പോകുന്ന വഴി) കൂടാതെ / അല്ലെങ്കിൽ അൽവിയോളാർ (ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും കൈമാറ്റം നടക്കുന്ന ശ്വാസകോശത്തിനുള്ളിലെ ചെറിയ വായു സഞ്ചികളാണ് അൽവിയോളി.) തകരാറുകൾക്ക് ഉള്ള പ്രധാന കാരണം.🤒

📌ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, വിട്ടുമാറാത്ത ചുമയും കഫകെട്ടലും ,ആണ് പ്രധാന രോഗ ലക്ഷണങ്ങൾ. COPD ഉണ്ടാകാനുള്ള ഏറ്റവും പ്രധാന കാരണം 🚬പുകവലിയാണ്. അടുപ്പിൽ വിറകു🔥 കത്തിച്ചുണ്ടാകുന്ന പുകയും, പരിസ്ഥിതി മലിനീകരണവുo, ജനിതികമായുള്ള ചില വിത്യാസങ്ങളുമാണ് മറ്റു കാരണങ്ങൾ.

📌ഏകദേശം 7,000 രാസവസ്തുക്കൾ അടങ്ങിയ സങ്കീർണ്ണവും ചലനാത്മകവും പ്രതിപ്രവർത്തനപരവുമായ മിശ്രിതമാണ് പുകയില പുക. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 5.4 ദശലക്ഷം അകാലമരണങ്ങൾ (Premature Deaths ) പുകയില പുകവലി മൂലമാണ്. മാസം തികയാതെ കുട്ടികളുണ്ടാവുക, നവജാത ശിശുക്കൾക്ക് തൂക്ക കുറവുണ്ടാവുക, മുറി ചുണ്ട് ഒക്കെ പുകവലി കാരണം ഉണ്ടാവാം.പുകവലി നിങ്ങളുടെ ശരീരത്തിലെവിടെയും ക്യാൻസറിന് കാരണമാകും-മൂത്ര സഞ്ചിയിലോ,തൊണ്ടയിലോ, അന്നനാളത്തിലോ, കിഡ്‌നിയിലോ, ലിവറിലോ ഒക്കെ കാൻസർ ഉണ്ടാക്കാം.🕵️‍♂️

📌മദ്യത്തിനെ അപേക്ഷിച്ചു നോക്കുമ്പോൾ പുകവലിയുടെ ഏറ്റവും വലിയ പ്രശനം ,വലിക്കുന്നവരെ കൂടാതെ,കുടുംബത്തിലുള്ളവർക്കും ,സമൂഹത്തിലുള്ളവർക്കും പുകവലി രോഗമുണ്ടാകും, എന്നുള്ളതാണ്. ഇതിൽ പ്രധാനമാണ് പാസ്സീവ് സ്‌മോക്കിങ് or സെക്കന്റ് ഹാൻഡ് സ്‌മോക്ക് (Second Hand Smoke)? പുകവലിക്കുന്നവരുടെ സമീപത്തുള്ളവർക് പുകവലിക്കുന്നവർ പുറത്തേയ്ക്കുവിടുന്ന പുകയും,സിഗരറ്റ് കത്തുമ്പോളുണ്ടാകുന്ന പുകയും ശ്വാസകോശ രോഗങ്ങളളും ക്യാന്സറുമൊക്കെ ഉണ്ടാക്കാം. ഈ സെക്കന്റ് ഹാൻഡ് സ്‌മോക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളും, stroke (മസ്തിഷ്കാഘാതം ) ഉണ്ടാവാനുള്ള സാധ്യത 30% വരെ കൂട്ടുന്നു.

📌ഇനി പലരും കേട്ടിട്ടില്ലാത്ത ഒന്നായിരിക്കും Third Hand Smoke, ഒരു സിഗരറ്റിൽ നിന്നോ പുകയില കത്തുന്ന ഉപകരണത്തിൽ നിന്നോ ഉള്ള കണികകൾ മുടി, വസ്ത്രം, ഫർണിച്ചർ, പരവതാനി, ഭിത്തികൾ എന്നിവയിലേക്ക് കടന്ന് ആഗിരണം ചെയ്യുമ്പോൾ തേർഡ് ഹാൻഡ് പുക രൂപം കൊള്ളുന്നു. ഇതിലെ രാസവസ്തുക്കൾ പിന്നീട് ഒരു വാർദ്ധക്യ പ്രക്രിയയ്ക്ക് വിധേയമാകുന്നു, ഇത് അവയുടെ രാസഘടനയെ മാറ്റുന്നു. നൈട്രസ് ആസിഡ് പോലുള്ള ഇൻഡോർ വായു മലിനീകരണ വസ്തുക്കളുമായി നിക്കോട്ടിൻ പ്രതിപ്രവർത്തിച്ച് അർബുദമുണ്ടാക്കുന്ന, അല്ലെങ്കിൽ കാൻസറിന് കാരണമായേക്കാവുന്ന സംയുക്തങ്ങൾ ഉണ്ടാക്കുന്നു . “ഓഫ്-ഗ്യാസ്സിംഗ്” എന്ന പ്രക്രിയയിൽ വാതകം തുടർച്ചയായി വായുവിലേക്ക് പുറന്തള്ളപ്പെടുന്നു. ഇവയെ അളക്കാൻ ബുദ്ധിമുട്ടായതു കൊണ്ടു തന്നെ വളരെ കുറച്ചു പഠനങ്ങളെ നടന്നിട്ടുള്ളൂ. ഞാൻ പുറത്തു സിഗരറ്റ് വലിച്ചിട്ടു വീട്ടിൽ എത്തിയാൽ കുട്ടികൾക്കും വീട്ടിലുള്ളവർക്കും കുഴപ്പമുണ്ടാകില്ല എന്നു വിചാരിക്കുന്നവർക്കു വേണ്ടിയാണ് ഇത്രെയും പറഞ്ഞെത്.

📌സ്പൈറോമീറ്ററി (ശ്വാസകോശത്തിന്റെ ക്ഷമത അളക്കുന്ന ടെസ്റ്റ് ), ശ്വാസകോശത്തിന്റെ Xray , CT സ്കാൻ എന്നീ ടെസ്റ്റുകൾ രോഗ നിർണയത്തിനും ചീകിത്സാ തീരുമാനിക്കുന്നതിനും ആവശ്യമാണ് 🔬.

📌COPD ചീകിത്സായെ പധാനമായി രണ്ടായി തിരിക്കാം, (ഇതല്ലാതെ സെലെക്ടഡ് രോഗികൾക്ക് ചെയുന്ന ആധുനിക ചീകിത്സാ രീതികൾ വേറെ ഉണ്ട് )
1.നോൺ-ഫർമക്കളോജിക്കൽ ട്രീട്മെന്റ്സ്
സ്‌മോക്കിങ് Cessation (പുകവലി നിർത്തൽ )
Vaccination - Pneumococal , ഇൻഫ്ലുൻസ,ഭാവിയിൽ കോവിഡ് വാക്‌സിൻ വരുകയാണെങ്കിൽ അതും
Pulmonary Rehabilitation - ശ്വാസകോശത്തിന്റെ മാംസപേശികളുടെ ക്ഷമതയും ,കാലുകളുടെ മാംസപേശികളുടെ ക്ഷമതയും ചെറിയ വ്യായാമത്തിലൂടെയും,ഭക്ഷണ രീതികളിലൂടെയും മെച്ചപ്പെടുത്തുന്ന രീതി. ശ്വാസകോശ ശുചിത്വം എങനെ നിലനിർത്താം എന്നതടക്കം ഉള്ള പരിശീലനം ഇതിലുണ്ടാകും (വളരെ വലിയ വിഷയമാണ് ,ചുരുക്കി പറഞ്ഞെന്നു മാത്രം)

2.ഫർമക്കളോജിക്കൽ💊
ഇൻഹലേഴ്‌സ്
Mucolytics (കഫ൦ അലിയാനുള്ള മരുന്നുകൾ )
ആന്റിഇൻഫ്ലമേറ്ററി മരുന്നുകൾ
Methylxanthines
ഓക്‌സിജൻ

📌പലപ്പോഴായി ഉണ്ടാകുന്ന ശ്വാസകോശത്തിലെ ഇൻഫെക്ഷൻ ആണ് COPDയുടെ ഒരു പ്രധാന പ്രശനം, പുകവലി എങ്ങനെയാണ് ഇൻഫെക്ഷൻ കാരണമാകുന്നതെന്ന് ഇതിനുമുൻപ് എഴുതിയിട്ടുണ്ട്. ആസ്ത്മ രോഗികളിൽ കാണുന്നതിനേക്കാൾ ഓസ്‌ക്‌സിജന്റെ അളവിലുള്ള വലിയ കുറവും,കാർബൺ ഡൈയോക്സിഡിന്റെ അളവിലുള്ള വർധനവും വളരെ സാധാരണയായി COPD യിൽ കാണാറുണ്ട്, ഇങ്ങനെ വരുന്ന ഒക്സിജന്റെ കുറവ്,ശ്വാസകോശത്തിൽ രക്തക്കുഴലുകളിൽ അതിസമ്മർദ്ദമുണ്ടാകുകയും(Pulmonary Hypertension ),ഹൃദയത്തിന്റെ ജോലി ഭാരം കൂടാനും,ഹ്ര്യദയം വീറകാനുമൊക്കെ കാരണമാവുകയും ചെയ്യും.

📌പുകവലി ഉണ്ടാകുന്ന സാമ്പത്തിക ഭാരവും , അതുമൂലമുണ്ടാക്കുന്ന വിവിധ തരം അസുഖങ്ങളും, ഒരു വ്യക്തിയുടെ ജീവിത നിലവാരത്തിൽ ഉണ്ടാക്കുന്ന വ്യത്യാസവും ചെറുതല്ല🎳.

📌GOLD (GLOBAL INITIATIVE FOR CHRONIC OBSTRUCTIVE LUNG DISEASE) എല്ലാ വർഷവും ആ വർഷത്തെ ലോകത്തെമ്ബാടുമുള്ള ഗവേഷ്ണങ്ങളും ,കണ്ടു പിടുത്തങ്ങളും ഒക്കെ പഠിച്ചു, രോഗികളെ എപ്പോ ICU അഡ്മിറ്റ് ചെയ്യണം, എപ്പോ വാർഡിൽ അഡ്മിറ്റ് ചെയ്യണം, എപ്പോ ഡിസ്ചാർജ് ചെയാം, എന്തൊക്കെ പരിശോധനകൾ നടത്തണം എന്നു തുടങ്ങി വിശദമായ ചീകിത്സാ മാനദണ്ഡങ്ങൾ എല്ലാ വർഷവും പുറത്തിറക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രമുഖ വിദഗ്ധർ ഉൾപ്പെടുന്ന കമ്മിറ്റികളാണ് ഗോൾഡിന്റെ പ്രോഗ്രാം നിർണ്ണയിക്കുന്നത്, കൂടാതെ സിഒ‌പി‌ഡി പരിചരണത്തിനായുള്ള അതിന്റെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ രൂപപ്പെടുത്തുനത് .

⛳️പുകവലി നിർത്തുന്നത് എളുപ്പമല്ല , പക്ഷെ ഒന്നു മനസ്സുവെച്ചാൽ നടക്കാവുന്ന കാര്യമേ ഉള്ളൂ. മനസുള്ളവരെ സഹായിക്കാൻ നല്ല മരുന്ന്കളും ഉണ്ട് .

14/05/2020

📚അല്ലെർജിക് ബ്രോങ്കോപൾമൊണറി ആസ്പെർജില്ലോസിസ് ABPA (Allergic Broncho Pulmonary Aspergillosis) 🐾



🦩Asthma Awareness Month ആയതുകൊണ്ട് ആസ്ത്മ ഉള്ള ആളുകൾക്ക് വരാൻ സാധ്യത ഉള്ള അസുഖങ്ങളെ കുറിച്ചു എഴുതാൻ ശ്രമിക്കാം

📌ലളിതമായി പറഞ്ഞാൽ ആസ്ത്മയുള്ള രോഗികളിൽ ആസ്പെർജില്സ് 🦠എന്ന പൂപ്പൽ (Fungus ) ഉണ്ടാകുന്ന രോഗമാണ് ABPA .

📌ആസ്പെർജില്സ് ഒരു സർവ്വവ്യാപിയായ പൂപ്പലാണ്. ഏകദേശം 250 ഇനം ആസ്പർജില്ലസ് ഉണ്ട്, എന്നാൽ അവയിൽ ചിലത് മാത്രമാണ് മനുഷ്യ രോഗകാരികൾ. ആസ്പെർജില്സ് ഉണ്ടാക്കുന്ന പല രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ ആവശ്യത്തിന് പ്രാധാന്യം ലഭിക്കാത്തതുമായ രോഗമാണ് ABPA, പലപ്പോഴും ഇത് കണ്ടുപിടികാതെ പോവുകയും,മരുന്നുകൾ കൊണ്ട് ഒട്ടും ആശ്വാസം കിട്ടാത്ത ഒരു സ്ഥിര ശ്വാസകോശ രോഗിയായി പലപ്പോഴും മറുകേയും ചെയ്യും. ആസ്ത്മ, സിസ്റ്റിക് ഫൈബ്രോസിസ് (CF ) രോഗികളിൽ സാധാരണയായി കാണപ്പെടുന്ന ABPA , അസ്പെർജില്ലസ് ആന്റിജനുകൾക്കക്കെതിരെ ഉള്ള ഹൈപ്പർസെൻസിറ്റിവിറ്റി മൂലമാണ് ഉണ്ടാവുന്നത്. രോഗം വരാൻ സാധ്യതയുള്ള ദുർബലമായ ആളുകളിൽ , ആസ്പർജില്ലസ് സ്പോർസ് ആവർത്തിച്ച് ശ്വസിക്കുന്നതിലൂടെ ഒരു അലർജി പ്രതികരണം ഉണ്ടാകുന്നു, അതായത് ഇതൊരു ഇൻഫെക്ഷൻ അല്ല, മറിച് ഒരു അല്ലെർജി ആണ്.

📌ABPA യിൽ ശ്വാസകോശത്തിനുണ്ടാകുന്ന നാശത്തിൽ രോഗപ്രതിരോധത്തിന്റെ കൃത്യമായ പങ്കിനെ കുറിച്ചും ,എന്തുകൊണ്ട് കുറച്ഛ് ആസ്ത്മ രോഗികളിൽ മാത്രം ABPA ഉണ്ടാവുന്നു എന്നതിനെ കുറിച്ചും പൂർണ്ണമായി ഇപ്പോഴും മനസ്സിലായിട്ടില്ല, പഠനങ്ങൾ നടക്കുന്നുണ്ട്. Af ആന്റിജനുകൾ (ആസ്പെർജില്സ് പൂപ്പലിന്റെ പല പ്രോട്ടീൻ ഘടകങ്ങൾ ഉണ്ട് ,ഇവയെ ആണ് Af ആന്റിജൻസ് എന്ന് പറയുന്നത്) പോളികളോനാൽ ആയിട്ടുള്ള ആന്റിബോഡി റെസ്പോൺസ് ആണ് ഉണ്ടാകുന്നത്, അതുകൊണ്ടാണ് മൊത്തം IgE, Af -IgE, Af-IgG ആന്റിബോഡികൾ ഉയരുന്നത്. HLA-DR2 and HLA-DR5 🧬എന്നീ ജനിതിക മാറ്റങ്ങൾ (genotypes) ABPA ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു.

📌ഇയോസിനോഫിലിന്റെ അളവ് >1000 ഉള്ള എല്ലാ ആസ്ത്മ രോഗികളിലും ABPA ഇല്ലെന്ന് ഉറപ്പു വരുത്തണം. തുടക്കത്തിലേ കണ്ടു പിടിച്ഛ് ശെരിയായ ചീകിത്സാ ചെയ്തില്ലെങ്കിൽ ശ്വാസകോശത്തിൽ സ്ഥിരമായ നാശം ഉണ്ടാക്കും. ഈയിസിനോഫിൽ കൂടുമ്പോൾ അതിനു മാത്രമായി ഒരു മരുന്നില്ല🤷 , എന്തുകൊണ്ടാണ് അതുണ്ടായതെന് കണ്ടെത്തി ചീകത്സിക്കണം ,അതിൽ പ്രധാനപെട്ടതാണ് ഇയിസിനോഫിലിക് പന്യൂമോണിയസ് ,അടുത്തൊരു പോസ്റ്റിൽ വിശദമായി എഴുതുന്നതാണ്.

📌S.IgE , Aspergillus ഫ്യൂമിഗേറ്റ്സസിനെതിരായുള്ള സ്പെസിഫിക് IgG and IgE , Aspergillus ഫ്യൂമിഗെറ്സ് സ്കിൻ പ്രെസിപിറ്റന്റ് ടെസ്റ്റ് , ഇയോസിനോഫിൽ കൌണ്ട് , ശ്വാസകോശത്തിന്റെ CT സ്കാൻ ഇവയെല്ലാം ABPA സ്ഥിരീകരിക്കാൻ ആവിശ്യമാണ്. ISHAM (International Society for Human ആൻഡ് Animal Mycology ) രോഗ നിര്ണയത്തിനും, ചിക്ത്‌സ്യകും വളരെ വ്യക്തമായ മാനദണ്ഡങ്ങൾ പറയുന്നുണ്ട്.🔬

പരിസ്ഥിതിയിൽ ആസ്പർജില്ലസ് പൂപ്പൽ വ്യാപകമായിരിക്കുന്നതിനാൽ, എക്സ്പോഷർ ഒഴിവാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. നിർമ്മാണ സൈറ്റുകൾ അല്ലെങ്കിൽ കമ്പോസ്റ്റ് കൂമ്പാരങ്ങൾ പോലുള്ള അമിതമായ അളവിൽ പൊടി അല്ലെങ്കിൽ പൂപ്പൽ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. രോഗപ്രതിരോധ ശേഷി ദുർബലമായവർ അല്ലെങ്കിൽ പൂപ്പൽ അലർജിയുള്ളവർ പൂന്തോട്ടപരിപാലനം അല്ലെങ്കിൽ പുൽത്തകിടി നിർമ്മാണം പോലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം. മഴക്കാലമാണ് ☔️വരുന്നത്,വീട്ടിലും ജോലി സ്ഥലത്തും ഭിത്തി നനഞ് പൂപ്പൽ ഒന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം.

🎯തുടക്കത്തിലേ കണ്ടുപിടിച്ച ശെരിയായ ചീകിത്സാ എടുത്തില്ലെങ്കിൽ ,ശ്വാസകോശത്തിൽ മാറ്റാനാവാത്ത ഫൈബ്രോസിസ് ഉണ്ടാവുകയും, ശ്വാസകോശത്തിന് ആവശ്യത്തിന് ഓക്സിജൻ എടുക്കാൻ പറ്റാതെ വരികയും ,ഓക്സിജൻന്റെ രക്തത്തിലെ അളവ് കുറയുകയും അതുമൂലം ഹ്ര്യദയം വലുതാവുകയും ചെയ്യും. പിന്നീട് ഒരുപക്ഷെ ജീവിതകാലം മുഴുവൻ ഓക്‌സിജൻ ഒരു മരുന്ന് പോലെ കൊടുക്കേണ്ടി വന്നേക്കാം ⛳️.

പ്രിയപ്പെട്ടവരെ.. എസ് എം വൈ എം മലപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 10.05.2020 ഞായറാഴ്ച്ച ഒരു WEBINAR  സംഘടിപ്പിക്കുന്നു ...
09/05/2020

പ്രിയപ്പെട്ടവരെ..

എസ് എം വൈ എം മലപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 10.05.2020 ഞായറാഴ്ച്ച ഒരു WEBINAR സംഘടിപ്പിക്കുന്നു ...

വിഷയം 😗
" _കോവിഡ് പ്രതിരോധം ലോക്ക്ഡൗണിനു ശേഷവും_"

സമയം: _8

▶️ താല്പര്യമുള്ളവർക്ക് ZOOM ആപ്ലിക്കേഷൻ വഴി WEBINAR ൽ പങ്കെടുക്കാവുന്നതാണ്..

▶️ സെമിനാറിൽ പങ്കെടുക്കുന്നവർ താഴെ കാണുന്ന ഗ്രുപ്പിന്റെ ലിങ്ക് വഴി ജോയിൻ ചെയാം.. വിശദമായ വിവരങ്ങൾ ഗ്രൂപ്പിൽ ലഭ്യമാകുന്നതാണ്.

https://chat.whatsapp.com/HW34wYkWplmGVfvJqpZ3Yz

02/05/2020

ആസ്തമയും ഇൻഹേലറും പാർശ്വഫലങ്ങൾ ഇല്ലാത്ത ഹോമിയോയും 🏐‼️


📌എന്താണ് ആസ്ത്മ ?
ആസ്ത്മ ഒരു സങ്കീർണവും,വൈവിധ്യമാർന്ന രോഗമാണ്. വിട്ടുമാറാത്ത എയർവേ ഇൻഫ്ളമേഷൻ (chronic airway inflammation ) കാരണം കാലക്രമേണ തീവ്രതയിലും ദൈർക്കത്തിലും വ്യത്യാസം വരുന്ന ശ്വാസകോശ ലക്ഷണങ്ങളായ ശ്വാസതടസ്സം, ശ്വാസം മുട്ടൽ, നെഞ്ചിലെ ഇറുക്കം, കുത്തി കുത്തിയുള്ള ചുമ, പുറത്തേയ്ക്ക് ശ്വാസം വിടാനുള്ള ബുദ്ധിമുട്ട് ( വേരിയബിൾ എക്‌സ്‌പിറേറ്ററി എയർ ഫ്ലോ) എല്ലാം ആസ്ത്മയെ നിർവചിക്കുന്നു.

📌ആസ്ത്മ അല്ലെർജിയുള്ള ഉള്ള ആളുകൾക്ക് മാത്രെമേ വരുകയുള്ളു?
അല്ല. ആസ്ത്മയിൽ പല ഫിനോടൈപ്പുകൾ ഉണ്ട് , അതിൽ ഒന്ന് മാത്രേമാണ് അല്ലെർജിക് ആസ്ത്മ. അതുപോലെ പ്രായമാകുമ്പോൾ വരുന്ന ആസ്തമയും, അമിതവണ്ണമുള്ളവരിൽ വരുന്ന ആസ്ത്മയമൊക്കെയുണ്ട്.

📌ആസ്ത്മയുടെ മരുന്ന്കൾ ?

ആസ്ത്മ മരുന്നുകളെ പൊതുവായി രണ്ടായിട്ട് തിരിക്കാം
1 രോഗം വരുമ്പോൾ ആശ്വാസം നല്കുന്നവയും(Reliever Medications ) eg : സാൽബ്യുട്ടമോൾ (salbutamol ) അസ്‌തലിന് (Asthalin) സിറപ്പ് / ടാബ്ലറ്റ് / ആവി പിടിക്കുന്ന (nebulised form / ഇൻഹേലർ എന്നിങ്ങനെ പല രൂപത്തിൽ ലഭ്യമാണ്.

2 രോഗം വരാതെ നോക്കുന്ന മരുന്നുകളും (Controller Medications ) eg : സ്റ്റിറോയ്ഡ് മരുന്നുകൾ (സിറപ്പ് /ടാബ്ലറ്റ്/ ആവി/ ഇൻഹേലർ ) മോണ്ടിലുകാസ്റ് (സിറപ്പ് /ടാബ്ലറ്റ് )- ഈ ഗ്രൂപ്പിൽ

📌ഇൻഹേലർ ആണ് ഈ മരുന്നുകൾ എടുക്കാനുള്ള ഏറ്റവും നല്ല വഴി

🎬നമ്മുടെ ശ്വാസകോശത്തിന്റെ അകത്തെ airways (ശ്വാസം പോകുന്ന വഴി ) ഒരു ടണൽ ആയി സങ്കല്പിക്കുക. ആസ്ത്മ രോഗികളിൽ ശ്വാസംമുട്ടലിന്റെ ഓരോ അറ്റാക്ക് വരുമ്പോഴും, ഈ ടണൽ ചുരുങ്ങി പോവുകയും, ആ ടണൽ ഭിത്തികളിൽ വിള്ളലുകളും, പൊട്ടലുകളുമൊക്കെ ഉണ്ടാവുകയും ചെയ്യും,ഈ സമയത് ശരീരത്തിന് ആവശ്യമായ ഓക്സിജൻ കിട്ടാതെ വരാം. (ഇത് കുട്ടികളിൽ ശാരീരികവും ,മാനസികവുമായ വളർച്ചയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം.പല കുട്ടികൾക്കും സാധരണ പോലെ കളിയ്ക്കാൻ പെറ്റാത്തതും, സ്കൂൾ അറ്റൻഡ് ചെയ്യാൻ പെറ്റാത്തതുമൊക്കെ മാനസികമായി വളരെ ബുദ്ധിമുട്ടുണ്ടാകും.) അങ്ങനെ ഒരു അറ്റാക്ക് വരുമ്പോൾ ചുരുങ്ങാതെയും വീഴാതെയും ഇ ടണൽ താങ്ങി നിർത്താൻ കൊടുക്കുന്ന റീഇൻഫോഴ്‌സ്‌മെന്റ്സ് ആണ് reliever medications , ആ ടണലിൽ ആവശ്യമുള്ള മൈന്റെനൻസ് ജോലി ചെയ്ത് അവയെ പ്രവർത്തനയോഗ്യമായയി (Fully Functional ) നിർത്തുന്നവരാണ് Controller മെഡിക്കേഷൻസ്.ഇവ ഇല്ലെങ്കിൽ റെഗുലർ മെയ്ന്റനൻസ് നടക്കില്ല,അപ്പോൾ അവിടെ കൂടുതൽ ഇന്ഫലമ്മഷൻ ഉണ്ടാകും -അഴുക്കടിയാൻ തുടങ്ങും, വേസ്റ്റുകൾ കുമിഞ്ഞു കൂടും ,ഓരോ പൊട്ടിയ ഇഷ്‌ടികയും ,ഭിത്തിയിലെ വിള്ളലുകളും ഒക്കെ അങനെ തന്നെ കിടക്കും. അങനെ പതുക്കെ പതുക്കെ,നമ്മുക്ക് ശ്വാസകോഴത്തിന്റെ ഉള്ളിൽ സ്ഥിരമായ വ്യത്യാസങ്ങൾ (airway remodelling )വരുകെയും , ചീകൽസിച്ചു മാറ്റാൻ ബുദ്ധിമുട്ടാവുകയും ചെയ്യും. അതുകൊണ്ട് എത്രയും നേരത്തെ ഉള്ള രോഗനിർണയവും ചീകത്സയും വളരെ അത്യാവശ്യമാണ്.

📌എന്തുകൊണ്ട് ഇൻഹേലർ?
വായിലൂടെ കഴിക്കുന്ന മരുന്നിന്റെ 1000 ത്തിൽ ഒരംശേം മതി ഇൻഹേലർ രൂപത്തിൽ എടുക്കുമ്പോൾ,കാരണം ഇൻഹേലർ മരുന്നിനെ നേരെ ശ്വാസകോശത്തിൽ എത്തിക്കുന്നു, അതെ മരുന്ന് വായിലൂടെ എടുക്കുമ്പോൾ അത് വയറ്റിൽ ചെന്ന്, കുടലിൽ ചെന്ന് , ലിവറിൽ ചെന്ന്, അവിടുന്ന് രക്തത്തിലൂടെ കറങ്ങി തിരിഞ്ഞാണ് ശ്വാസകോശത്തിൽ എത്തുന്നത് അപ്പോൾ കൂടുതൽ ഡോസ് കൊടുത്താൽ മാത്രെമേ ആവശ്യത്തിനുള്ള മരുന്ന് ശ്വാസകോശത്തിൽ എത്തുകയുള്ളു. ഒരു ഉദാഹരണത്തിന്,അസ്‌തലിന് സിറപ്പ് 5ml ലിൽ 2milli gram ആണ് ഉള്ളത് , ഇൻഹേലർ 100microgram or 200 മൈക്രോഗ്രാമം ആണ്. ഇതൊക്കെ കാരണം ഇൻഹേലർ മരുന്നുകൾക്ക് സാദാരണയായി പ്രെസ്ക്രൈബ് ചെയുന്ന ഡോസിൽ പാർശ്വഫലങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഇൻഹേലർ ന്റെ ഒപ്പം സ്പേസർ ഉപയോഗിക്കുന്നതും ഇൻഹേലർ എടുത്തു കഴിഞ്ഞു വാ കഴുകുന്നതും വായിൽ മരുന്ന് ഡെപ്പോസിറ്റ് ചെയുന്ന അളവ് കുറയ്ക്കാനും അങ്ങനെയുള്ള പാര്ശ്വഫലങ്ങൾ ഒഴിവാക്കാനും സഹായിക്കും.

📌ഇൻഹേലർ ഒരു Addiction ആകുമോ ?
ദിവസവും ഭക്ഷണം കഴിക്കുന്നതും , കുളിക്കുന്നതുമൊക്കെ അഡിക്ഷൻ ആണോ എന്നു ചോദിച്ചാൽ എന്തു പറയും.
ഇങ്ങനെയൊരു ചിന്ത മലയാളികൾക്ക് പൊതുവെ ഉണ്ടാകാൻ സിനിമ വഹിച്ചിരുക്കുന്ന പങ്ക് ചെറുതൊന്നുമല്ല, മിക്ക സിനിമ സീനുകളിലും ഇൻഹേലർ എടുക്കുന്ന നടൻ, അതു കിട്ടുന്നത് വരെ കാണിക്കുന്ന വെപ്രാളവും ,എടുത്തതിന് ശേഷം എന്തോ മയക്കുമരുന് എടുത്ത പോലെ കിറങ്ങി കിടക്കുന്ന രീതിയും ഒക്കെ കാണിക്കാറുണ്ട് . ശെരിക്കും ഇങ്ങനെയൊന്നുമല്ല. ഇൻസുലിൻ ഇൻജെക്ഷൻ എടുക്കുന്നതും,ഡിപ്രെഷന്റെ മരുന്ന് കഴിക്കുന്നതും ഒന്നും അഡിക്ഷൻ കൊണ്ടല്ല , രോഗമുള്ളതുകൊണ്ട് അതിനാവശ്യമായ മരുന്ന് എടുക്കുന്നു അത്ര തന്നെ.


📌ഹോമിയോ🏐 - The മാജിക്കൽ ട്രീട്മെൻറ് വിത്ത് സീറോ sideeffects
കഴിഞ്ഞ മാസം എന്റെയടുത്തു വന്ന കുറഞ്ഞത് 2 മാതാപിതാക്കൾ എങ്കിലും ഞങ്ങൾ ഹോമിയോ കഴിച്ചു നോക്കിയിട്ട് വരാം , ഇൻഹേലർ ഒക്കെ ഭയങ്കര സൈഡ് എഫക്ട് ആണ് , ഹോമിയോ ആകുമ്പോൾ അങ്ങനെത്തെ പേടിയൊന്നും വേണ്ട എന്നു പറഞ്ഞു പോയി.
ആസ്ത്മ എന്ന രോഗം കാരണം ഒരു കുട്ടിയ്ക്ക് ശ്വാസമെടുക്കാന് ബുദ്ധിമുട്ടുണ്ടാകുമ്പോൾ, ശ്വാസകോശത്തിന്റെ അകത്തു നടക്കുന്ന പ്രശ്നങ്ങളും ഓരോ കോശങ്ങളിൽ ഉണ്ടാകുന്ന വ്യതാസങ്ങൾ പോലും വളരെ ആഴത്തിൽ മോഡേൺ മെഡിസിൻ ശാഖയായ Pathology🔬 പഠിച്ചിട്ടുണ്ട്, ഇപ്പോഴും പഠനങ്ങൾ നടക്കുന്നുമുണ്ട്.. അത് അനുസരിച്ചാണ് മോഡേൺ മെഡിസിൻ തന്നെ മറ്റൊരു ശാഖയായ ഫർമക്കോളജി 💊ആസ്ത്മ ചീക്ത്സായ്ക്ക് ആവശ്യമായ മരുന്നുകൾ കണ്ടെത്തുന്നത്. ഓരോ മരുന്നും എങ്ങനെ ആക്ട് ചെയ്യുന്നതെന്നും, ഏറ്റവും ശെരിയായ ഡോസ് എത്രയാണെന്നും, അതിന്റെ ഓരോ ചെറിയ പാർശ്വ ഫലങ്ങൾ പോലും എന്തൊക്കെയാണെന്നും ,നിലവിലുള്ള മറ്റ് മരുന്നുകളുമായി എന്തെങ്കിലും തരത്തിലുള്ള ഇന്റെറാക്ഷൻസ് ഉണ്ടോ എന്നും, invitro സ്റ്റഡീസ് തുടങ്ങിൽ multicentre RCTs (randomised Control trials) ഒക്കെ കഴിഞ്ഞാണ് ഒരു മരുന്ന് മാർക്കറ്റിൽ വരുന്നത് , അതുകൊണ്ട് തന്നെ ഈ പറഞ്ഞ ഡേറ്റ എളുപ്പത്തിൽ അവൈലബിൾ ആണ്. പലപ്പോഴും സാധാരണയായി എഴുതുന്ന ഡോസിനേക്കാളും പതിമടങ് ഡോസിൽ മാത്രമായിരിക്കും ഈ പാർശ്വഭലങ്ങൾ ഉണ്ടാവുക. ഹോമിയോ ചീകിത്സാ രീതിയിൽ ഇതൊന്നും ഇല്ലാത്തതു കൊണ്ടും, മരുന്നിന്റെ പ്രവർത്തന രീതി തന്നെ കൃത്യമായി അറിയാത്തതു കൊണ്ടു ഒക്കെയാണ് ,പാർശ്വഫലങ്ങൾ ഇല്ല എന്ന് പറയുന്നത്. അല്ലെങ്കിൽ അടുത്ത പ്രാവിശ്യം നിങ്ങൾ നിങ്ങളുടെ ഹോമിയോ ഡോക്ടറിന്റെ അടുത് ഈ സംശയം ചോദിയ്ക്കു, "നിങ്ങൾക്ക് തരുന്ന മരുന്ന് എങ്ങനെയാണ് പ്രവർത്തിക്കുന്നതെനനും അസുഖം മാറ്റുന്നതെന്നും". 🎯

🌐GINA (Global Iniative for Asthma ) നാഷണൽ ഹാർട്ട്, ലംഗ്, ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട് (NHLB USA), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH USA), ലോകാരോഗ്യ സംഘടന എന്നിവയുമായി സഹകരിച്ചാണ് 1993 ൽ GINA ആരംഭിച്ചത്- എല്ലാ വർഷവും ആ വർഷത്തെ പഠനങ്ങളെയും ,പുതിയ റിസേർച്ചുകളെയും ഒക്കെ പഠിച്ച ആസ്ത്മയുടെ പുതിയ മരുന്നുകളും ചീകിത്സാ മമാനദണ്ഡങ്ങളും GINA ഒരു റിപ്പോർട്ട് ആയി ഇറയ്ക്കും. നിരന്തരമായ പഠനങ്ങളുടെ ആവശ്യവും ,അവ അംഗീകരികേണ്ട ആവശ്യകതയുമാണ് ഇത് കാണിക്കുന്നത്. ⛳️



Dr Rothman PT MD
Consultant Pulmonologist

26/04/2020

ഇമ്മ്യൂണിറ്റി പാസ്പോർട്ട് 🦩

പല രാജ്യങ്ങളും മുന്നോട്ട് വെയ്ക്കുന്ന ഒരു അടിപൊളി ആശയമാണ് ഇമ്മ്യൂണിറ്റി പാസ്പോര്ട്ട്🛡.ഒരു വ്യക്തിയുടെ രക്തത്തിൽ COVID-19 ന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസിന് 🦠എതിരായ ആന്റിബോഡികൾ ഉണ്ടോയെന്ന് നോക്കുകെയും🔬, കണ്ടെത്തിയാൽ ആഭ്യന്തര , അന്താരാഷ്ട്ര യാത്രകൾക്ക് പ്രാപ്തരാക്കുന്ന ഒരു “രോഗപ്രതിരോധ പാസ്‌പോർട്ട്” (Immunity Passport )🛡കൊടുക്കുകയും ചെയ്‌യുന്നു. പക്ഷെ ഇപ്പോഴുള്ള ഒരു പഠനങ്ങളും ഒരു തവണ കോവിഡ് വന്ന് ഭേതമായ ഒരു വ്യക്തിയ്ക്ക് വീണ്ടും രോഗം വരില്ല എന്ന് പറയുന്നില്ല🤷. അതുകൊണ്ട് തന്നെ WHO ഈ ആശയത്തെ ഇപ്പോൾ അത്ര പിന്തുണയ്ക്കുന്നില്ല, പകരം ,രോഗം വന്ന് ഭേതമായവരും എല്ലാ ജാഗ്രതയോടും🧴😷 മുൻപോട്ട് പോകണമെന്നാണ് നിർദ്ദേശിക്കുന്നത്. പിന്നെ പാസ്പോര്ട്ട് എക്സ്പൈർ ആയാൽ പുതുക്കാൻ വാക്‌സിൻ വേണ്ടി വരും 🤦‍♂️🐢

24/04/2020

🚬പുകവലിയും കോവിഡ് 19 👹നും പാവം ശ്വാസകോശവും 🦋

ഇമ്മ്യൂൺ ബൂസ്റ്റ് 🦾ചെയുന്ന സംഭവങ്ങൾ ആണെല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ്.

ദാ പിടിച്ചോ ഒര് അയിറ്റം!
പുകവലിക്കുന്നവർക്കുളള ഒരു അടിപൊളി ഇമ്മ്യൂൺ ബൂസ്റ്റർനെ കുറിച്ചാണ് പറയാൻ പോകുന്നത്. ശ്രദിച്ചു കേൾക്കുക🎯 ,സുഹൃത്തുക്കളുമായി ആയി ഷെയർ ചെയുക. 📍

സിഗരറ്റിന്റെ പുകയിൽ ഏകദേശം 7000 ത്തിൽ അതികം രാസവസ്തുക്കൾ ഉണ്ട്. നമ്മുടെ ശരീരത്തിന്റെ വായു സേനയായി ശ്വാസകോശത്തെ കാണുകയാണെകിൽ,ഈ പുക നമ്മുടെ ഫൈറ്റർ വിമാനങ്ങളെയും,ബോംബർ വിമാനങ്ങളെയും , യാത്ര വിമാനങ്ങളെയും ഒക്കെ തകരാറിലാകും. ദുർബലമായ വായു സേന, രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കും, മറ്റ് രാജ്യത്തെ വായു സേനയെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടാവുകയും അവർ പതുകെ നമ്മുടെ കരസേനയെയും, നാവിക സേനയെയും ആക്രമിച്ചു കീഴടക്കാൻ തുടങ്ങും.

അപ്പൊ പുകവലിക്കുന്നത് നിർത്തുക🚭ഇമ്മ്യൂൺ അടിപൊളിയായി ബൂസ്റ്റ് ആകും. 20 മിനിറ്റ് ⌚️കഴിയുമ്പോൾ നമ്മുടെ കരസേനയുടെ 🎖 അധിക ജോലി കുറഞ്ഞു തുടങ്ങും, ഹൃദയമിടിപ്പും,ബ്ലഡ് പ്രഷർ ഒക്കെ സാധാരണ പോലെ ആകും. ഏകദേശം 12 മണിക്കൂർ കഴിയുമ്പോൾ, കാർബൺ മോണോക്‌സൈഡ് എന്ന വിഷവാതകത്തിന്റെ ☢️ അളവ് കുറയാൻ തുടങ്ങും ,പതുകെ നമ്മുടെ ശ്വാസകോശം വിമാനങ്ങളെയും ✈️ പൈലറ്റ്മാരെയും 👨🏻‍✈️ഒക്കെ റെഡി ആക്കും, സമയമെടുക്കും . അങനെ പതുക്കെ പതുക്കെ 🐢 വരുന്ന കൊറോണ വിമാനങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ വായു സേന തയാറാകും. ഈ പറഞൊതൊക്കെ അടുപ്പിൽ ഭക്ഷണം പാകം ചെയുന്ന 'അമ്മ മാർക്കും ബാധകമാണ്.
ഇനി കോവിഡ് ഒന്നും വന്നില്ലെങ്കിലും കുറച്ചു ഇമ്മ്യൂണിറ്റി ഒക്കെ നല്ലതല്ലേ. ⁉️

Address

Kilimanoor

Opening Hours

Monday 9am - 5pm
Tuesday 4pm - 6pm
Wednesday 9am - 1pm
Thursday 9am - 6pm
Friday 9am - 1pm
Saturday 9am - 1pm

Alerts

Be the first to know and let us send you an email when Dr Rothman PT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Rothman PT:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category