24/05/2021
കോവിഡ് -19 രോഗികൾക്കു ഭീഷണിയായി നമുക്കിടയിലും "കറുത്ത ഫംഗസ് രോഗം" (മ്യൂക്കര്‍മൈക്കോസിസ്) എന്ന് നമ്മൾ ഭീതിയോടെ കാണുന്നു...
എന്താണ് രോഗം? എന്താണ് ചികിത്സ?
വിശദമായി പറയുന്ന അല്പം വലിയ പോസ്റ്റാണിത്, മുഴുവനും വായിച്ചു മനസ്സിലാക്കാൻ ദയവായി ശ്രമിക്കുക..
മ്യൂക്കര്‍മൈക്കോസിസ് അപൂര്‍വമാണെങ്കിലും ഗുരുതരമായ അണുബാധയാണ്.
പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്.
പ്രമേഹം നിയന്ത്രണാതീതമായവരെയും ക്യാൻസർ രോഗികൾ ഉപയോഗിക്കുന്നത് പോലുള്ള സ്വഭാവിക പ്രതിരോധശേഷി കുറയ്ക്കുന്ന തരത്തിലുള്ള മരുന്ന് കഴിക്കുന്നവരെയുമോക്കെയാണ് മ്യൂക്കര്‍മൈക്കോസിസ് പ്രധാനമായും ബാധിക്കുന്നതെന്നു കോവിഡ് -19 ദൗത്യസംഘത്തിലെ വിദഗ്ധര്‍ പറയുന്നു.
അത്തരം വ്യക്തികളുടെ സൈനസുകളില്‍ അല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഫംഗസിന്റെ ബീജങ്ങള്‍ ശ്വസിക്കുന്നതു വഴി രോഗബാധയുണ്ടാകുന്നു. ആശുപത്രിയില്‍ പ്രവേശിച്ചക്കപ്പെട്ടതോ കോവിഡ്- 19ല്‍നിന്ന് മുക്തിനേടിയതോ ആയ ആളുകള്‍ക്കിടയില്‍ മ്യൂക്കര്‍മൈക്കോസിസ് കേസുകള്‍ വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ചിലര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണ്. സാധാരണയായി, ആരോഗ്യകരമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് മ്യൂക്കര്‍മൈസെറ്റുകള്‍ വലിയ ഭീഷണിയല്ല.
മ്യൂക്കര്‍മൈക്കോസെസ് ബാധിക്കുമ്പോള്‍ എന്തു സംഭവിക്കും?
സൈനസൈറ്റിസും കണ്ണിനു ചുറ്റും അല്ലെങ്കില്‍ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലര്‍ന്ന ഛര്‍ദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍. കോവിഡ് -19 ദേശീയ ദൗത്യസംഘത്തിലെ വിദഗ്ധരുടെ ഉപദേശപ്രകാരം താഴെ പറയുന്നവ ഉണ്ടെങ്കില്‍ മ്യൂക്കോര്‍മൈസെറ്റ് അണുബാധ സംശയിക്കണം:
മൂക്കിൽനിന്നു കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരിക..
മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക..
കവിള്‍ അസ്ഥിയില്‍ വേദന,
മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക.
മൂക്കിന്റെ പാലത്തിന്/അണ്ണാക്കിനു മുകളില്‍ കറുത്ത നിറം കലര്‍ന്ന നിറവ്യത്യാസം..
പല്ലുവേദന, പല്ലുകള്‍ക്ക് ഇളക്കം, താടിയെല്ലിന് വേദന, പല്ല് കൊഴിയൽ, മങ്ങിയ കാഴ്ച,
വേദനയോടുകൂടിയ കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച..
തൊലിപ്പുറത്ത് ക്ഷതം പോലെ തൊലിപ്പുറത്ത് വരുന്ന അസുഖങ്ങൾ, ധമനികളില്‍ രക്തം കട്ടപിടിക്കൽ, നെഞ്ചുവേദന, ശ്വസനബുദ്ധിമുട്ടിൻ്റെ ലക്ഷണങ്ങള്‍ വഷളാകുക..
സ്റ്റിറോയിഡ് നൽകിയ രോഗികളിൽ, പ്രത്യേകിച്ച് പ്രമേഹം, അർബുദം എന്നിവ അനുഭവിക്കുന്നവരിൽ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കര്‍മൈക്കോസെസ് രോഗം (Mucormycosis) കണ്ടു വരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
പ്രമേഹവും അണുബാധയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നമ്മുടെ കൊച്ചുകേരളത്തിലും ആശങ്കയായി ഇതിനകം പലയിടത്തും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു
മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാം. കണ്ണുകളിൽ ഫംഗസ് ബാധിച്ചവരുടെ കണ്ണുകൾ സർജറി വഴി നീക്കം ചെയ്താണ് ചില കേസുകളിൽ ആരോഗ്യ വിദഗ്ധർക്ക് അവരുടെ ജീവൻ രക്ഷിക്കാനായത്,
കാഴ്ച നഷ്ടത്തിനും പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന രോഗമാണിത്.
ഇത്തരം കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ നിസാരമായി തള്ളാതെ ഉടന്‍ തന്നെ ചികിത്സ തേടുകയെന്നത് പ്രധാനമാണ്.
പെട്ടെന്നു തന്നെ ചികിത്സ തേടിയാല്‍ കാര്യങ്ങള്‍ ഗുരുതരമാകാതെ സൂക്ഷിക്കാം.
കോവിഡ് ബാധിതരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് നമ്മുടെ ആരോഗ്യ വകുപ്പ് വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് (മ്യൂക്കോർമൈക്കോസിസ്) ഒരു പുതിയ രോഗമേയല്ല.
പലപ്പോഴായി പല വർഷങ്ങളിലും മ്യൂക്കോർമൈക്കോസിസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാലിപ്പോൾ കോവിഡ് കാരണം പലരുടെയും രോഗപ്രതിരോധ ശക്തി കുറഞ്ഞപ്പോൾ ഈ രോഗമുണ്ടാക്കുന്ന പൂപ്പലുകൾ നമ്മുടെ കോശങ്ങളിൽ കടന്നു കയറി വളരുന്നത് എളുപ്പമായി മാറിയത് കൊണ്ടാണ് ഇപ്പൊൾ പെട്ടെന്ന് ഈ രോഗം നമ്മുടെ നാട്ടിൽ പ്രത്യക്ഷപ്പെടാനും കൂടുതൽ പേർക്ക് ഉണ്ടാകുന്നതിനും കാരണം.
ബ്ലാക്ക് ഫംഗസ് എന്നാൽ കറുപ്പ് നിറത്തിലുള്ള പൂപ്പൽ എന്നല്ല അർത്ഥം. ഈ പൂപ്പൽ ബാധിക്കുന്ന ശരീര കോശങ്ങൾ കറുപ്പ് നിറം ആകുന്നത് കൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത്. Mycormycetes എന്ന ഈ പൂപ്പലുകൾ നമുക്ക് ചുറ്റും അഴുകിയ വസ്തുക്കളിലും പഴകിയ ഭക്ഷണങ്ങളിലും നനവുള്ള മണ്ണിലും അന്തരീക്ഷത്തിലും എപ്പോഴും ഉണ്ടാകും. നമ്മൾ ശ്വാസമെടുക്കുമ്പോൾ പലപ്പോഴും ഈ പൂപ്പൽ സ്പോറുകൾ നമ്മുടെ മൂക്കിനുള്ളിൽ എത്താറുണ്ട്. പക്ഷെ നമ്മുടെ പ്രതിരോധ കോശങ്ങൾ അപ്പോൾ തന്നെ ഇവയെ നശിപ്പിച്ചു കളയും.
അലർജി, സൈനസൈറ്റിസ്, സ്‌കിൻ ഫങ്കസ് പോലുള്ള രോഗങ്ങൾ ഉള്ളവരെ ഈ രോഗം ബാധിക്കും എന്ന ഭയം വേണ്ട. കോവിഡ് രോഗം വന്ന എല്ലാവർക്കും ഈ രോഗം പിടിപെടുമെന്നും വിചാരിക്കരുത്.
ഈ മാരകരോഗം നമ്മെ ബാധിക്കുന്നത് തടയാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.
കോവിഡ് പിടിപെടാതെ പരമാവധി സൂക്ഷിക്കുക..
എന്നിട്ടും രോഗലക്ഷണങ്ങൾ ഉണ്ടായാൽ മടിക്കാതെ നിർബന്ധമായും ടെസ്റ്റ് ചെയ്ത് കോവിഡ് ബാധയുണ്ടായോ എന്ന് തീർച്ചയായും മനസ്സിലാകുക...
കോവിഡ് ബാധിച്ചാലും തനിയെ മാറിക്കോളുമെന്ന് നിസ്സാരമായി എടുക്കാതെയിരിക്കുക
പ്രമേഹം ഉള്ളവർ പ്രമേഹരോഗം കർശനമായി നിയന്ത്രണത്തിൽ കൊണ്ടുവരിക
ഡോക്ടറുടെ കർശനമായ നിർദ്ദേശത്തിൽ ആവശ്യത്തിന് മാത്രം സ്റ്റിറോയിഡ് ഗുളികകൾ ഉപയോഗിക്കുക...
നനഞ്ഞതോ നനവുള്ളതോ ആയ തുണിമാസ്കുകൾ ഒരിക്കലും ഉപയോഗിക്കരുത്. തുണി മാസ്കുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ദിവസവും കഴുകി ഉണക്കിയതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
ഒരു സർജിക്കൽ മാസ്‌ക് പരമാവധി 7-8 മണിക്കൂറുകൾ മാത്രം ഉപയോഗിക്കുക.
നനവ്/ഈർപ്പം ഉണ്ടെങ്കിൽ N95 മാസ്‌കുകൾ ഉപയോഗിക്കരുത്
പരമാവധി N-95 മാസ്‌കുകൾ അടുത്ത ദിവസം മാറ്റി പുതിയത് ഉപയോഗിക്കുക..
N-95 മാസ്‌കുകൾ കഴുകിയുണക്കി ഉപയോഗിക്കരുത് കാരണം N-95 മാസ്കുകൾ കഴുകാൻ പാടുള്ളതല്ല...
എന്നും മാറി പുതിയ N-95മാസ്ക് ഉപയോഗിക്കുവാൻ നമ്മുടെ സാഹചര്യം അനുവദിക്കുന്നില്ല എങ്കിൽ ഒരു ദിവസം ഉപയോഗിച്ച N-95 മാസ്‌ക് ഒട്ടും ഈർപ്പം ഉണ്ടാവാത്തയിടത്ത് മൂന്ന് ദിവസം സൂക്ഷിച്ചതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുക..
അതുപോലെ N-95 മാസ്‌കുകൾക്കടിയിൽ മറ്റ് മാസ്‌കുകൾ ഉപയോഗിക്കരുത്..
(N-95 മാസ്‌കുകൾക്കടിയിൽ മറ്റൊരു മാസ്കിൻ്റെ ആവശ്യമില്ല)
വീണ്ടും ഉപയോഗിക്കുമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഒരിക്കലും ആ മാസ്ക് പിന്നെ ഉപയോഗിക്കരുത്..
സ്ത്രീകൾ മുഖത്തുപയോഗിക്കുന്ന ഹിജാബ്/നിഖാബ് വിയർപ്പും അഴുക്കും ചെളിയും പറ്റിപ്പിടിക്കാതെ സൂക്ഷിക്കുക. ഈർപ്പം ഉണ്ടാകാതെ ദിവസവും കഴുകി നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
ആവി പിടിക്കുമ്പോൾ വേപോറൈസറുകളിൽ ബാക്കിയുള്ള വെള്ളം അപ്പോൾത്തന്നെ കളഞ്ഞു അവ ഡ്രൈ ആക്കിത്തന്നെ സൂക്ഷിക്കുക.
വീടിന് പുറത്ത് പോകുന്നവർ കർശനമായി മാസ്‌ക് ഉപയോഗിക്കുക..
(അതിൽ കാണിക്കുന്ന ആത്മാർഥതക്കുറവ് നമ്മളെയും നമ്മുടെ വേണ്ടപ്പെട്ടവരെയുമാണ് ബാധിക്കുന്നതെന്ന് എപ്പോഴും ഓർമിക്കുക)
ഒരു കാര്യം ഓർക്കുക.
ബ്ലാക്ക് ഫംഗസ് കോവിഡ് പോലെയുള്ള ഒരു പകർച്ച വ്യാധിയല്ല..
ഭയപ്പെടാതെ വേണ്ട മുൻകരുതൽ കൃത്യമായി എടുത്താൽ നമുക്ക് ഈ മാരക രോഗം പിടിപെടാതെ തടയാൻ തീർച്ചയായും സാധിക്കും
ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഓരോ ചെറിയ പക്ഷേ പ്രധാനപ്പെട്ട വിവരങ്ങളും ICMR/കേന്ദ്ര/സംസ്ഥാന ആരോഗ്യമന്ത്രാലയങ്ങൾ/CDC (സെൻട്രൽ ഫോർ ഡിസീസ് കൺട്രോൾ) എന്നിവരുടെ നിർദ്ദേശങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവ നിങ്ങൾക്കായി പങ്ക് വെക്കുന്നതാണ്
വായിച്ച് മനസ്സിലാക്കൂ, പ്രാവർത്തികമാക്കി നമ്മുടെ വീടും നമുക്കെന്നും വേണ്ടപ്പെട്ടവരെയും പരമാവധി സുരക്ഷിതരാക്കൂ..
അയൽവക്കത്തുള്ളവരോടും സുഹൃത്തുക്കളോടും പറഞ്ഞു കൊടുക്കൂ...
അതു പോലെ തന്നെ.. ശ്രദ്ധിക്കാൻ പറഞ്ഞു കൊണ്ട് ഈ പോസ്റ്റ് പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കൂ...
നാം ഒരുപോലെ ശ്രദ്ധിച്ചാൽ എത് മഹാവിപത്തും ഉറപ്പായും ഒരു പടി അകലെ നിൽക്കും...
നാം ഒരുമിച്ച് നമ്മെ അലട്ടുന്ന ഓരോ വിപത്തിനെയും മറി കടക്കും....
ഭയമല്ല .... ജാഗ്രത..
ഓരോ നിമിഷവും...നമുക്കായ്
Stay Home, Stay Safe, Stay away from Covid ♥️👍
DNA Diagnostics & Research Centre
Vytila, Kochi
www.dnadiagnostics.net
Email: support@dnadiagnostics.net
Call/WhatsApp : 9288007800 / 92880008099
Phone : 0484-4049994
https://www.dnadiagnostics.net/