VARMA Hospital, Tripunithura

VARMA Hospital, Tripunithura Medical & Healthcare

11/10/2025
10/10/2025

ഓപ്പറേഷൻ സിന്ധൂർ അറ്റക്കിൽ ഒരു കൈ നഷ്ടപ്പെട്ട ആലപ്പുഴ സ്വദേശി വരുൺ കുമാർ തന്റെ കൃത്രിമ കയ്യുമായി വന്ന് വായുസേന മെഡൽ “Gallantry” Chief of the Air Staff ന്റെ കയ്യിൽ നിന്ന് സ്വീകരിക്കുന്നു..🙏🏻🇮🇳

ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ ആക്രമണത്തിൽ വലതുകൈ നഷ്ടപ്പെട്ട ആലപ്പുഴ, പുന്നപ്ര സ്വദേശിയായ കോർപ്പറൽ വരുൺ കുമാർ, വായുസേനയുടെ പരമോന്നത ബഹുമതികളിലൊന്നായ വായുസേന മെഡൽ (Gallantry) സ്വീകരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തൻ്റെ കൃത്രിമ കൈയുമായി എത്തിയാണ്, രാജ്യരക്ഷയ്ക്ക് വേണ്ടിയുള്ള തൻ്റെ ത്യാഗത്തിന് ലഭിച്ച അംഗീകാരം അഭിമാനത്തോടെ ഏറ്റ് വാങ്ങിയത്. ഓരോ മലയാളിക്കും ഓരോ ഇനിയക്കാരനും അഭിമാനം തോന്നുന്ന നിമിഷം.

വായുസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗാണ് വരുൺ കുമാറിന് മെഡൽ സമ്മാനിച്ചത്. പരിക്കിനെ അതിജീവിച്ച്, തൻ്റെ കൃത്രിമ കൈയുമായി അദ്ദേഹം തിരികെ സേവനത്തിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്നതായാണ് ലഭിക്കുന്ന വിവരം.
നമ്മുടെ രാജ്യത്തിന് വേണ്ടി എല്ലാം സഹിച്ച ഈ ധീരയോദ്ധാവിന് ഒരു ബിഗ് സല്യൂട്ട്! 🙏🇮🇳

17/06/2025

ലോകമെമ്പാടും PARAMEDICAL മേഖലയിലെ തൊഴിലവസരങ്ങളും ശമ്പളവും കുതിച്ചുയരുകയാണ്.

10th or plus two qualified ആണോ നിങ്ങൾ?.
എങ്കിലിതാ ചുരുങ്ങിയ സമയം കൊണ്ട് കുറഞ്ഞ ഫീസിൽ ഇന്ത്യയിലും വിദേശത്തും ഏറ്റവും എളുപ്പത്തിൽ ജോലി നേടിയെടുക്കാൻ സഹായിക്കുന്ന മേഖലയാണ് PARAMEDICAL കോഴ്സുകൾ.


UNIVERSITY APPORVED B.Voc,Degree, Diploma കോഴ്‌സിലൂടെ വിദേശത്തും സ്വദേശത്തും ഉയർന്ന സാലറിയുള്ള ജോലി നേടാം.

കോഴ്സിനോടൊപ്പം 53 വർഷം പ്രവർത്തന പാരമ്പര്യമുള്ള ഹോസ്പിറ്റലിൽ PRACTICAL TRAINING, SOFT SKILL TRAINING, INTERVIEW TRAINING,INTERNSHIP എന്നിവയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ
Varma Hospital RECT, Ernakulam
(Undertaken by Royal Educational Charitable Trust)
PH: 8281110422, 8281110421
#

WANTED
28/04/2025

WANTED

Tip 1 -ഈ നാല് ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ പപ്പായ കഴിക്കാം.നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ.  വിറ്റാമിനുക...
16/03/2025

Tip 1 -

ഈ നാല് ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ പപ്പായ കഴിക്കാം.

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ. വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. മലബന്ധം

ദഹനക്കേടും മലബന്ധവും പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഇവ ഗുണം ചെയ്യും.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.

2. കൊളസ്ട്രോള്‍

ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും അടങ്ങിയ പപ്പായ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും പപ്പായ കഴിക്കുന്നത് നല്ലതാണ്.

3. ആര്‍ത്രൈറ്റിസ്

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പപ്പായ കഴിക്കുന്നത് ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാനും സഹായിക്കും.

4. ചര്‍മ്മ പ്രശ്നങ്ങള്‍

വിറ്റാമിന്‍ സി, ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും അകറ്റാനും സഹായിക്കും.

VARMA HOSPITAL RECTപ്രസവം ഇനി സുഖപ്രസവം
14/01/2025

VARMA HOSPITAL RECT

പ്രസവം ഇനി സുഖപ്രസവം

Urgently Wanted : PHARMACIST
01/01/2025

Urgently Wanted :
PHARMACIST

13/11/2024
Diabetic Camp @14 Nov 2024
13/11/2024

Diabetic Camp @14 Nov 2024



Address

Thrippunithura, Ernakulam
Kochi
682301

Alerts

Be the first to know and let us send you an email when VARMA Hospital, Tripunithura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to VARMA Hospital, Tripunithura:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category