03/06/2021
ജ്യോതിഷത്തിൽ വളരെ പ്രാധാനൃമുള്ള ഒരു വിഷയം ആണ് തിഥി.നമ്മൾ ഇവിടെ നക്ഷത്രത്തിന് അല്ലെങ്കിൽ നാളിന് പ്രാധാനൃം കൊടുക്കുന്നതുപോലെ വടക്കേ ഇൻഡൃയിൽ ഉള്ളവർ തിഥിക്കാണ് പ്രാധാനൃം കൊടുക്കുന്നത്.
ഇനി എന്താണ് തിഥി.ഇത് ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു.15 തിഥികളാണ് ഉള്ളത്.ഇവ ഒരു മാസത്തിൽ രണ്ടു പ്രാവശൃം വരുന്നു.പ്രധമ,ദ്വിതീയ,ത്ഋതീയ,ചതുർത്ഥി,പഞ്ചമി,ഷഷ്ഠി,സപ്തമി,അഷ്ഠമി,നവമി,ദശമി,ഏകാദശി,ദ്വാദശി,ത്ഋയോദശി,ചതുർദശി,അമാവാസി അല്ലെങ്കിൽ കറുത്തവാവ് ഇവയാണ് തിഥികൾ.ഈ പതിനഞ്ചു ദിവസങ്ങൾക്ക് ക്ഋഷ്ണപക്ഷം അല്ലെങ്കിൽ കറുത്ത പക്ഷം എന്ന് പറയുന്നു.കറുത്ത വാവിന് ചന്ദ്രൻ ഒട്ടും ദ്ഋശൃമാകുന്നില്ല.അടുത്ത ദിവസം മുതലുള്ള15 ദിവസങ്ങൾക്ക് വെളുത്ത പക്ഷം അല്ലെങ്കിൽ ചന്ദ്രപക്ഷം എന്നു പറയുന്നു.വെളുത്ത പക്ഷത്തിൽ പ്രഥമ മുതൽ പൂർണചന്ദ്രൻ വരെ ചന്ദ്രൻ ചെറുതായി തുടങ്ങി പതിനഞ്ചാം ദവസം പൂർണമായി പ്രതൃക്ഷപ്പെടുന്നു.അതേസമയം കറുത്ത പക്ഷത്തിൽ പ്രഥമ മുതൽ ചന്ദ്രൻ ചെറുതായി ചെറുതായി പതിനഞ്ചാം ദിവസം ഒട്ടും ഇല്ലാതാകുന്നു.