20/10/2025
സ്പോർട്സും, ഗെയിംസുമൊക്കെ താഴെകിടയിൽ നിന്നും വളർന്നു വരേണ്ട ഒന്നാണ്. ഇവിടെ കേരളോത്സവം മുതൽ സ്കൂൾ കായിക മേള വരെ ആരൊക്കെയോ ചേർന്ന് എങ്ങിനെയെക്കൊയോ ആർക്കോവേണ്ടി ആ തീയ്യതികളിൽ നടത്തി തീർക്കുന്നു, അല്ലെങ്കിൽ നടത്തിയെന്ന് വരുത്തി തീർക്കുന്നു. അല്ലാതെ കൃത്യമായ പ്ലാനിങ്ങോ, ശരിയായ വേദികളോ, സമയക്രമീകരണമോ ഉണ്ടാകാറില്ല, ആകെ കൂടെ പേരിനൊരു സംഘാടക സമിതി മാത്രം ഉണ്ടാകും, അതിലാകട്ടെ ജീവിതത്തിൽ നിലത്തു നിന്നും വെള്ളക്ക പോലും പെറുക്കിയെടുത്തിട്ടില്ലാത്ത കുറച്ച് വാർഡ് മെമ്പർമാർ, സ്പോർട്ട്സ് കൗൺസിലൊളികൾ, സമൂഹത്തിൽ ആരും അറിയാതെ കിടക്കുന്ന ചില പ്രമുഖ വ്യക്തികൾ ഇവരൊക്കെ ചേർന്ന് നല്ല പ്രതിഭയുള്ള കളിക്കാർക്ക് പരിക്ക് മാത്രം ഒരു പക്ഷേ! കൊടുത്തേക്കാം.... ഒരിക്കലും ലോകകപ്പ് യോഗ്യതക്കുള്ള ടീമിലേക്കുള്ള ഒരു തുടക്കമായിരിക്കില്ല... ഏറ്റവും താഴെ തന്നെ ഇങ്ങിനെ ആകുമ്പോൾ അങ്ങ് അറ്റത്തുള്ള നോർത്തിന്ത്യൻ ഗോസായിമാരുടെ കാര്യം പറയേണ്ടതില്ലല്ലോ..ഇനി ഫുട്ബോൾ വളരെണമെങ്കിൽ നമ്മുടെ ലോക്കൽ ടൂർണമെൻ്റുകളിൽ നിന്നുതന്നെ ഫൈവ്സും, സെവൻസും എടുത്ത് മാറ്റണം, പലപ്പോഴും ഗോളി കൂടുതൽ ഗോളടിച്ച് കളിജയിപ്പിക്കുന്ന ഫൈവ്സിൽ മറ്റു നാലു കളിക്കാരും കാഴ്ച്ചക്കാരാണ്, സെവൻസിലാകട്ടെ ഗുസ്തിയും ഇതൊക്കെ ഒരു ടീം ഗെയിമായ ഫുട്ബോളിൻ്റെ 11 പേരും ഒരേ മനസോടെ ഒരേ താളത്തിൽ ഒരേ ഫ്രെയിമിൽ പന്ത് കൈമാറി പോകുന്ന മനോഹാരിതയാണ് ഫുട്ബോൾ, പവറും , സ്പീഡും, സ്കിൽസും, സ്റ്റാമിനയുമൊക്കെ അടുത്ത ഘട്ടം മാത്രം, പ്രാഥമികമായി ഫുട്ബോൾ എന്നത് ഒരു കൂട്ടായ്മ ആണ് .. ഇന്ത്യയേക്കാൾ അവികസിത, അതിദാരിദ്യ രാജ്യങ്ങൾ പോലും ഫുട്ബോൾ കളിക്കുന്നത് ആ കൂട്ടായ്മയിൽ നിന്ന് കൊണ്ടാണ്, ഇവിടെ ഒരു ലോക്കൽ ടീമ് പോലും നല്ല കോമ്പിനേഷനിൽ കളിക്കുമ്പോൾ നാഷണ്ൽ ടീമിന് ആ ലോക്കൽ ടീമിൻ്റെ കോമ്പിനേഷൻ പോലുമില്ല. ആദ്യത്തെ 15 മിനിറ്റ് മാത്രം ഫുട്ബോൾ കളിക്കുന്ന ഇന്ത്യൻ ടീം പിന്നീട് കണ്ടം കളിക്കാരേക്കാൾ നിലവാര താഴ്ച്ചയിലേക്ക് പോകുന്നു . പഞ്ഞം പ്രതിഭകൾക്കല്ല . ..ആ പ്രതിഭകളെ കോ ഓർഡിനേറ്റ് ചെയ്തു കൊണ്ടുപോകുന്ന നമ്മുടെ സിസ്റ്റത്തിനാണ്