Ottamooli-Home Remedies

Ottamooli-Home Remedies ഈ പേജിലൂടെ ആരോഗ്യകരമായ അറിവുകൾ അറിയാം

Undo?
27/07/2025

Undo?

കർക്കടക കഞ്ഞി വയ്ക്കുന്ന വിധം:1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്...
26/07/2025

കർക്കടക കഞ്ഞി വയ്ക്കുന്ന വിധം:

1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം.

2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക.

3.കുറുന്തോട്ടി – വേര് മാത്രം

4. ഉലുവ, ആശാളി (അങ്ങാടി കടയിൽ ലഭിക്കും) ഇവ പൊടിച്ചു ചേർക്കുക.

5. കക്കുംകായ – പരിപ്പ് (അങ്ങാടി കടയിൽ കിട്ടും),

6. ചെറുപയർ – പൊടിച്ചു ചേർക്കുക.

മരുന്നുകൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക.

ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം,
ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം .

ഇന്തുപ്പ് / കല്ലുപ്പ് ചേർക്കാം.( ആവിശ്യമെന്നാൽ ).

രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക.

മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം .

മുരിങ്ങയില, മത്സ്യ മാംസാദികൾഒഴിവാക്കുക.

ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ കറികളിൽ ഉൾപ്പെടുത്തുക.

ആറുവരിപാതയിൽവാഹനം ഓടിക്കേണ്ടത്എങ്ങിനെയാണ്.  തിരുവനന്തപുരത്തെ കഴക്കൂട്ടം മുതൽ കാസർഗോട്ടെ തലപ്പാടി വരെ 𝗡𝗛 𝟲𝟲 ആറുവരി പാതയുട...
26/07/2025

ആറുവരിപാതയിൽവാഹനം
ഓടിക്കേണ്ടത്എങ്ങിനെയാണ്.

തിരുവനന്തപുരത്തെ കഴക്കൂട്ടം മുതൽ കാസർഗോട്ടെ തലപ്പാടി വരെ 𝗡𝗛 𝟲𝟲 ആറുവരി പാതയുടെ നിർമ്മാണം നടക്കുകയാണ്. ഏതാണ്ട് 𝟰𝟬𝟬 മേൽപാലങ്ങളും, നിരവധി അണ്ടർ പാസ്സുകളും ഓവർ പാസ്സുകളും ഈ പാതയിൽ ഉണ്ടാകും. സിഗ്നലുകൾ ഉണ്ടാവില്ല. പാത മുറിച്ചു കടക്കാനും കഴിയില്ല. ഹൈവേയിൽ നിന്നും ഏതെങ്കിലും ടൗണിൽ കടക്കണം എന്നുണ്ടെങ്കിൽ ഇടക്ക് വശങ്ങളിൽ കാണുന്ന സർവീസ് റോഡിൽ ഇറങ്ങി പോകണം.

ചുരുക്കത്തിൽ കഴക്കൂട്ടം കടന്നാൽ 𝟴 മണിക്കൂർ ആകുമ്പോൾ തലപ്പാടിയിൽ നിർത്താം. 𝟭𝟳 മണിക്കൂർ യാത്ര 𝟴 മണിക്കൂർ ആയി കുറയും. ഇടക്ക് ഭക്ഷണം കഴിക്കാൻ സർവീസ് റോഡ് വഴി ഏതെങ്കിലും ടൗണിൽ ഇറങ്ങാം.

അപ്പോൾ ആറുവരി പാതയിലെ "𝗟𝗔𝗡𝗘 𝗧𝗥𝗔𝗙𝗙𝗜𝗖" നോക്കാം. തെറ്റിച്ചാൽ ചിലപ്പോൾ നല്ല തുക ഫൈൻ ആകും. കൊച്ചി സേലം ഹൈവേയിലും മറ്റും അത്തരം ബോർഡ്‌ കാണാറുണ്ട് .

നാലുവരി പാതയിൽ ഓരോ വശത്തും രണ്ട് ട്രാക്ക് കാണും. ഡിവൈഡറിനോട് ചേർന്ന ട്രാക്ക് വേഗത കൂടിയ വാഹനങ്ങൾക്ക് പോകാനുള്ള "𝗛𝗜𝗚𝗛 𝗦𝗣𝗘𝗘𝗗 𝗧𝗥𝗔𝗖𝗞". ഇടതു വശത്തെ ട്രാക്ക് വേഗത കുറഞ്ഞ വാഹനങ്ങൾക്ക് പോകാനുള്ള "𝗦𝗟𝗢𝗪 𝗦𝗣𝗘𝗘𝗗 𝗧𝗥𝗔𝗖𝗞".

എന്നാൽ ആറുവരി പാതയിൽ ഓരോ വശത്തും 𝟯 ട്രാക്ക് ഉണ്ടാകും. അതിലെ 𝗟𝗔𝗡𝗘 𝗧𝗥𝗔𝗙𝗙𝗜𝗖 നോക്കാം.

𝟭. മദ്ധ്യഭാഗത്തെ ട്രാക്ക് "𝗛𝗜𝗚𝗛 𝗦𝗣𝗘𝗘𝗗 𝗧𝗥𝗔𝗖𝗞". വേഗത കൂടിയ വാഹനങ്ങൾ ഈ മദ്ധ്യഭാഗത്തെ ട്രാക്കിൽ കൂടെ പോകും.

𝟮. ഇടതു വശത്തെ ട്രാക്ക് " 𝗦𝗟𝗢𝗪 𝗦𝗣𝗘𝗘𝗗 𝗧𝗥𝗔𝗖𝗞 ". ഇതിൽ കൂടെ വേഗത കുറഞ്ഞ വാഹനങ്ങൾ പോകും.

𝟯.ഡിവൈഡറിനോട് ചേർന്ന വലതു വശത്തെ ട്രാക്ക് "𝗘𝗠𝗘𝗥𝗚𝗘𝗡𝗖𝗬 𝗧𝗥𝗔𝗖𝗞 ". ഇത്‌ ഒഴിച്ചിടണം. അതിൽ ആംബുലൻസ്, ഫയർ സർവീസ് തുടങ്ങിയ എമർജൻസി വാഹനങ്ങൾ പോകും.

മദ്ധ്യട്രാക്കിലെ വേഗത കൂടിയ വാഹനങ്ങൾക്ക് ഏതെങ്കിലും കാരണത്താൽ ഓവർ ടേക്ക് ചെയ്യണം എന്നുണ്ടെങ്കിൽ വലത്തേ ട്രാക്കിൽ കയറി ഉടൻ മദ്ധ്യ ട്രാക്കിൽ എത്തി പോകണം. ഈ സമയം പുറകിൽ വാഹനം ഇല്ലെന്ന് ഉറപ്പാക്കണം. ഇൻഡിക്കേറ്റർ ഉപയോഗിക്കണം.

നിരന്തരം വശങ്ങളിലെ കണ്ണാടികളിലും, പുറകു വശം കാണുന്ന കണ്ണാടിയിലും നോക്കി ലൈനുകൾ നിരീക്ഷിക്കണം. ഏതെങ്കിലും കാരണത്താൽ ലൈൻ മാറേണ്ടി വന്നാൽ പുറകിൽ വാഹനം ഇല്ലെന്ന് ഉറപ്പാക്കി ഇൻഡിക്കേറ്റർ ഇട്ട് വേണം ലൈൻ മാറേണ്ടത്.

നിങ്ങളുടെ നഗരം ഇതിൽ ഉണ്ടോ ?
18/07/2025

നിങ്ങളുടെ നഗരം ഇതിൽ ഉണ്ടോ ?

16/07/2025
കേരളത്തിലെ മിക്ക വീടുകളിലും ഭർത്താവിന്റെ  സഹോദരിമാർ വില്ലത്തികളാണ്... ശെരിയാണോ 🫣🫣
15/07/2025

കേരളത്തിലെ മിക്ക വീടുകളിലും ഭർത്താവിന്റെ സഹോദരിമാർ വില്ലത്തികളാണ്...

ശെരിയാണോ 🫣🫣

T യുടെ ഇടയിൽ ഒളിച്ചിരിക്കുന്ന അക്ഷരം കണ്ടു പിടിക്കാമോ ? 99% പേരും fail ആകും
11/07/2025

T യുടെ ഇടയിൽ ഒളിച്ചിരിക്കുന്ന അക്ഷരം കണ്ടു പിടിക്കാമോ ? 99% പേരും fail ആകും

ഏതാണീ ചെടി ? ഇപ്പൊ ഇതൊക്കെ കാണാൻ ഉണ്ടോ
11/07/2025

ഏതാണീ ചെടി ? ഇപ്പൊ ഇതൊക്കെ കാണാൻ ഉണ്ടോ

08/07/2025

നാളത്തെ ദേശീയ പണിമുടക്ക് എന്തിന് വേണ്ടിയാണെന്ന് ആർകെങ്കിലും അറിയുമോ?

08/07/2025

Hi everyone! 🌟 You can support me by sending Stars – they help me earn money to keep making content that you love.

Whenever you see the Stars icon, you can send me Stars.

Address

Kochi

Alerts

Be the first to know and let us send you an email when Ottamooli-Home Remedies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram