Peace Valley SOPMA Hospital Thandekkad

Peace Valley SOPMA Hospital Thandekkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Peace Valley SOPMA Hospital Thandekkad, Medical and health, Thandekkadu, perumbavoor, Kochi.

പീസ് വാലി സോപ്മ തണ്ടേക്കാട്‌ ജമാത്ത്‌ കോവിഡ്‌ ഹോസ്പിറ്റലിന്റെ സമാപന സമ്മേളനം......🤲
13/07/2021

പീസ് വാലി സോപ്മ തണ്ടേക്കാട്‌ ജമാത്ത്‌ കോവിഡ്‌ ഹോസ്പിറ്റലിന്റെ സമാപന സമ്മേളനം......🤲

സഹജീവി സ്നേഹത്തിൽ മാതൃക തീർത്തപീസ് വാലി കോവിഡ് ആശുപത്രിക്ക് ഉജ്ജ്വല പരിസമാപ്തി🙏.................................പിടിപ്പെ...
11/07/2021

സഹജീവി സ്നേഹത്തിൽ മാതൃക തീർത്ത
പീസ് വാലി കോവിഡ് ആശുപത്രിക്ക്
ഉജ്ജ്വല പരിസമാപ്തി🙏.................................

പിടിപ്പെട്ടാൽ മരണം വരെ സംഭവിക്കാവുന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കാതെ നിശ്ചയദാർഢ്യം കൈമുതലാക്കി നിസ്സഹായരായ 543 പേരെ ചേർത്തു പിടിച്ച
ചാരിതാർഥ്യത്തോടെ
പീസ് വാലി കോവിഡ് ആശുപത്രിയുടെ
ആദ്യഘട്ടത്തിന് ഉജ്ജ്വല പരിസമാപ്തി.

കോവിഡ് വ്യാപനം തീവ്രമായ മെയ്
ആദ്യവാരത്തിലാണ് പെരുമ്പാവൂരിൽ സൗജന്യ കോവിഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്.

ഓക്സിജൻ ബെഡ് കിട്ടാതെ ജനങ്ങൾ പരിഭ്രാന്തരായി അലയുന്ന അനുഭവങ്ങളാണ് പെരുമ്പാവൂരിലെ
മര വ്യവസായികളുടെ സൗഹൃദ കൂട്ടായ്മയും കോതമംഗലം
പീസ് വാലിയും ചേർന്ന് ഇത്തരത്തിൽ സാഹസിക ഉദ്യമം ആരംഭിക്കാൻ ഇടയാക്കിയത്.

മുഴുവൻ സൗകര്യങ്ങളും നൽകി തണ്ടേക്കാട് മുസ്‌ലിം ജമാഅത്തും ഒപ്പം ചേർന്നതോടെ മെയ് ഇരുപതിനു ആശുപത്രി പ്രവർത്തനം ആരംഭിച്ചു.

50 ഓക്സിജൻ ബെഡ്‌, വെന്റിലേറ്റർ, എക്സ് റേ, ഇ സി ജി, ലാബ് തുടങ്ങി എല്ലാ സൗകര്യങ്ങളും ആറു ദിവസം കൊണ്ടാണ് സജ്ജീകരിച്ചത്.

ദൗത്യം പൂർത്തിയാകുമ്പോൾ കോവിഡ് ബാധിതരായ 543 പേർ ഇതു വരെ ചികിത്സ തേടിയെത്തിയത്.

വീടുകളിൽ കഴിയുന്ന രോഗികൾക്കായി ഒരുക്കിയ സൗജന്യ ഓ പി,
എക്സ് റേ, ഓക്സിജൻ പാർലർ എന്നീ
സൗകര്യങ്ങൾ നാടിന് വേറിട്ട അനുഭവമായി.

നാല് ഡോക്ടർ,
15നേഴ്സ്,
4 നേഴ്സിങ് അസിസ്റ്റന്റ്,
X Ray ടെക്‌നീഷ്യൻ എന്നിവരുൾപ്പെടുന്നതായിരുന്നു മെഡിക്കൽ ടീം.

എടുത്തു പറയേണ്ട സേവനമാണ് കെയർ ഗിവിങ് വളണ്ടിയർ ഗ്രൂപിന്റേത്.

പ്രതിദിനം ഒരു ലക്ഷം രൂപയോളമാണ് ആശുപത്രിക്ക് ചിലവ് വന്നത്.

നാട് ഭീതിയിലാണ്ടപ്പോൾ
ഇച്ഛാശകതി കൈമുതലാക്കി നിസ്സഹായരെ ചേർത്തു പിടിക്കാൻ മര വ്യവസായികളും
പീസ് വാലിയും ചേർന്നുള്ള ഈ ദൗത്യം കേരളീയ സമൂഹത്തിനു മികച്ച മാതൃകയാണ്.

കോവിഡ് പ്രോട്ടോകോൾ പ്രകാരം ചടങ്ങുകൾ ഒഴിവാക്കി ലളിതമായാണ് പ്രവർത്തനം സമാപിച്ചത്.
പ്രോജ്ജ്വല വാഗ്മിയും പണ്ഡിതനുമായ
അഡ്വ. മുഹമ്മദ്‌ ഫൈസി ഓണംമ്പിള്ളി പ്രാർത്ഥന നിർവഹിച്ചു.

പീസ് വാലി ചെയർമാൻ
പി എം അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജീവനക്കാരെയും, സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു.

*ആത്മസംതൃപ്തിയുടെ,**സഹജീവിസ്നേഹത്തിന്റെ**അൻപത് ദിനങ്ങൾ*കോവിഡ് വ്യാപനം അതിരൂക്ഷമായ മെയ് മാസത്തിൽ ആരംഭിച്ചപീസ് വാലി കോവിഡ്...
08/07/2021

*ആത്മസംതൃപ്തിയുടെ,*
*സഹജീവിസ്നേഹത്തിന്റെ*
*അൻപത് ദിനങ്ങൾ*

കോവിഡ് വ്യാപനം അതിരൂക്ഷമായ മെയ് മാസത്തിൽ ആരംഭിച്ച
പീസ് വാലി കോവിഡ് ഹോസ്പിറ്റൽ അൻപതു ദിവസം പൂർത്തിയാക്കി ആദ്യ ഘട്ടം ജൂലൈ 11 ഞായറാഴ്ച സമാപിക്കുന്നു.

👉 50 ഓക്സിജൻ ബെഡ്ഡുകളിൽ ചികിത്സ തേടിയെത്തിയത് 543 രോഗികൾ

👉 വെന്റിലേറ്റർ,
എക്സ് റേ, ഇ സി ജി, ലാബ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ പൂർണമായും സൗജന്യമായി നൽകിയ സംസ്ഥാനത്തെ ഏക ജനകീയ സംരംഭം

പീസ് വാലി,
മര വ്യവസായികളുടെ സൗഹൃദ കൂട്ടായ്മയായ സോപ്മ ക്ലബ്‌, തണ്ടേക്കാട് മുസ്‌ലിം ജമാഅത്ത് എന്നിവരുടെ സംയുക്ത സംരംഭം.
എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലൊ🤲

രോഗപ്രതിരോധത്തിലും ശ്രേദ്ധേയമായ മാതൃകയായി തണ്ടേക്കാട് കോവിഡ് ഹോസ്പിറ്റലിൽ മെഗാ വാക്സിൻ ഡ്രൈവ്---------------------//----...
30/06/2021

രോഗപ്രതിരോധത്തിലും ശ്രേദ്ധേയമായ മാതൃകയായി തണ്ടേക്കാട് കോവിഡ് ഹോസ്പിറ്റലിൽ മെഗാ വാക്സിൻ ഡ്രൈവ്
---------------------//--------------------------

നിശ്ചയദാർഢ്യം കൈമുതലാക്കി 43 ദിവസം പിന്നുടകയാണ് തണ്ടേക്കാട് കോവിഡ് ആശുപത്രി.🤲

സോപ്മ, പീസ് വാലി, തണ്ടേക്കാട് മുസ്‌ലിം ജമാഅത്ത് എന്നിവരുടെ ഈ സംയുക്ത സംരംഭത്തിന്റെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കോവിഡ് പ്രതിരോധത്തിലും വേറിട്ട
മാതൃകയാവുകയാണ്👍

ആസ്റ്റർ മെഡ്സിറ്റിയുമായി ചേർന്ന് സംഘടിപ്പിച്ച മെഗാ വാക്സിനേഷൻ ഡ്രൈവ് എറ്റവും അർത്ഥപൂർണ്ണമായ ഇടപെടലായി.

265 പേർക്കാണ് കോവിഷീൽഡ് വാക്സിൻ നൽകിയത്.
201 പേർ ഫസ്റ്റ് ഡോസും 64 പേർ സെക്കന്റ്‌ ഡോസും സ്വീകരിച്ചു.

ആസ്റ്റർ മേധാവികളുമായി
പീസ് വാലി നടത്തിയ ഇടപെടലാണ് ഒരു കോർപറേറ്റ് ഇതര സംവിധാനത്തിനമായിട്ടും വാക്സിൻ ലഭ്യമാവാൻ ഇടയായത്.

പകർച്ചവ്യാധിയുടെ കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻപിൽ നിന്നതിനു തണ്ടേക്കാട് മഹല്ല് നിവാസികൾക്കും ഇത്‌ അഭിമാന മുഹൂർത്തം❤️

*മോനെ, ദൈവം തമ്പുരാൻ കാക്കട്ടെ നിങ്ങളെ*🤲കോവിഡ് ചികിത്സക്ക് ശേഷം രോഗവിമുക്തനായി വീട്ടിലേക്ക് മടങ്ങുന്ന മുവാറ്റുപുഴ സ്വദേശ...
13/06/2021

*മോനെ, ദൈവം തമ്പുരാൻ കാക്കട്ടെ നിങ്ങളെ*🤲

കോവിഡ് ചികിത്സക്ക് ശേഷം രോഗവിമുക്തനായി വീട്ടിലേക്ക് മടങ്ങുന്ന മുവാറ്റുപുഴ സ്വദേശി
77 വയസ്സുള്ള അബ്ദുൽ റഹ്മാൻ ഇക്ക വാഹനത്തിൽ കയറുന്നതിനിടെ സംഘടകരോട് പറഞ്ഞതാണ് ഈ വാക്കുകൾ.

പെരുമ്പാവൂരിനു ആശ്വാസത്തിന്റെ
തണൽ നൽകിയ ഇരുപത്തി അഞ്ച് ദിവസങ്ങളാണ് പിന്നിടുന്നത്.

കോവിഡ് വ്യാപനം അതിതീവ്രമായപ്പോൾ
ആശുപത്രി അഡ്മിഷനായി പരിഭ്രാന്തരായി അലയുന്ന കാഴ്ചകളാണ് പെരുമ്പാവൂരിലെ
മര വ്യവസായികളുടെ സൗഹൃദ കൂട്ടായ്മയും കോതമംഗലം
പീസ് വാലിയും ചേർന്ന് അൻപത് ഓക്സിജൻ ബെഡ് ഉള്ള കോവിഡ് ആശുപത്രി എന്ന സാഹസിക ഉദ്യമം ഏറ്റെടുത്തത്.

മുഴുവൻ സൗകര്യങ്ങളും നൽകി തണ്ടേക്കാട് മുസ്‌ലിം ജമാഅത്തും ഒപ്പം ചേർന്നപ്പോൾ ആ ദൗത്യം യാഥാർഥ്യമായി.

പ്രവർത്തനം ആരംഭിച്ച് ഇരുപത്തി അഞ്ച് ദിവസം പിന്നിടുമ്പോൾ കോവിഡ് ബാധിതരായ 206 പേർ ഇതു വരെ ചികിത്സ തേടിയെത്തി.
106 പേരെ അഡ്മിറ്റ് ചെയ്തു.
100 പേർ ഓ പി യിൽ ചികിത്സ തേടി മടങ്ങി.
47 പേർ രോഗവിമുക്തരായി വീടുകളിലേക്ക് സംതൃപ്തിയോടെ മടങ്ങി.
31 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്.
17 പേരെ കൂടുതൽ ചികിത്സക്കായി വിവിധ ആശുപത്രികളിലേക്ക്
റഫർ ചെയ്തു.

നാല് ഡോക്ടർ,
14നേഴ്സ്,
4 നേഴ്സിങ് അസിസ്റ്റന്റ്,
X Ray ടെക്‌നീഷ്യൻ എന്നിവരുൾപ്പെടുന്നതാണ് മെഡിക്കൽ ടീം.

എടുത്തു പറയേണ്ട സേവനമാണ് കെയർ ഗിവിങ് വളണ്ടിയർ ഗ്രൂപിന്റേത്. ഓരോ ആറു മണിക്കൂർ ഷിഫ്റ്റിലും 4 പേർ വീതം നേഴ്‌സുമാരോടൊപ്പം രോഗീ പരിചരണത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നത്.

പ്രതിദിനം ഒരു ലക്ഷം രൂപയോളമാണ് ആശുപത്രിക്ക് ചിലവ് വരുന്നത്.

നാട് ഭീതിയിലാണ്ടു പോയപ്പോൾ,
ഇച്ഛാശകതി മാത്രം കൈമുതലാക്കി നിസ്സഹായരെ ചേർത്തു പിടിച്ച് അവർക്ക് ആശ്വാസം പകർന്ന് ഈ നന്മ സമാനതകൾ ഇല്ലാതെ മുന്നേറുകയാണ്.👍

കൈകോർത്തു ഒപ്പമുണ്ടാകുമല്ലോ.🤝

"Peace valley"________________________________________പീസ് വാലിയിൽ ഇനി തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിന്റെ നിരക്കിൽ ...
31/05/2021

"Peace valley"
________________________________________പീസ് വാലിയിൽ ഇനി തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിന്റെ നിരക്കിൽ കീമോതെറാപ്പി ചികിത്സ*

കാൻസർ രോഗബാധിതർക്ക് ആശ്വാസമേകുന്ന
ഡേ കെയർ കീമോതെറാപ്പി ചികിത്സ പീസ് വാലിയിൽ ആരംഭിക്കുന്നു.

മുംബൈ ആസ്ഥാനമായ കാർക്കിനോസ് ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി.

തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിന്റേത് സമാനമായ നിരക്കാണ് ചികിത്സക്ക് വേണ്ടി വരിക.

ലോക പ്രശസ്ത കാൻസർ സർജനും കൊച്ചിൻ കാൻസർ റിസർച് സെന്റർ പ്രഥമ ഡയറക്ടറുമായ
ഡോ മോനി കുര്യാകോസ് നേതൃത്വം നൽകുന്ന സ്ഥാപനവുമായാണ്
പീസ് വാലി കൈകോർക്കുന്നത്.

ജൂൺ 2 ബുധനാഴ്ച മുതൽ ഓങ്കോളജി
ഓ പി പീസ് വാലിയിൽ ആരംഭിക്കും.

10 ബെഡ് കീമോതെറാപ്പി യൂണിറ്റാണ്
പീസ് വാലിയിൽ ഒരുങ്ങുന്നത്.

നീറുന്ന കാൻസർ നോവിന്റെ നൊമ്പരങ്ങളിൽ ഒരു നനുത്ത സ്പർശമാവാനാണ്
പീസ് വാലി ഒരുങ്ങുന്നത്.

ഒപ്പമുണ്ടാകുമല്ലോ.🙏🤲


*പെരുമ്പാവൂരിനു ആശ്വാസത്തിന്റെ തണൽ നൽകിയ പത്തു ദിനങ്ങൾ* 🤲കോവിഡ് വ്യാപനം അതിതീവ്രമായപ്പോൾആശുപത്രി അഡ്മിഷനായി പരിഭ്രാന്തരാ...
30/05/2021

*പെരുമ്പാവൂരിനു ആശ്വാസത്തിന്റെ തണൽ നൽകിയ പത്തു ദിനങ്ങൾ* 🤲

കോവിഡ് വ്യാപനം അതിതീവ്രമായപ്പോൾ
ആശുപത്രി അഡ്മിഷനായി പരിഭ്രാന്തരായി അലയുന്ന കാഴ്ചകളിലാണ്‌ പെരുമ്പാവൂരിലെ
പ്ലൈവുഡ്‌ വ്യവസായികളുടെ സൗഹൃദ കൂട്ടായ്മയും കോതമംഗലം
പീസ് വാലിയും ചേർന്ന് അൻപത് ഓക്സിജൻ ബെഡ് ഉള്ള കോവിഡ് ആശുപത്രി എന്ന സാഹസിക ഉദ്യമം ഏറ്റെടുത്തത്.

മുഴുവൻ സൗകര്യങ്ങളും നൽകി തണ്ടേക്കാട് മുസ്‌ലിം ജമാഅത്തും ഒപ്പം ചേർന്നപ്പോൾ ആ ദൗത്യം യാഥാർഥ്യമായി.

പ്രവർത്തനം ആരംഭിച്ച് പത്തു ദിവസം പിന്നിടുമ്പോൾ കോവിഡ് ബാധിതരായ 46 പേർ ഇതു വരെ ചികിത്സ തേടിയെത്തി.
24 പേർ രോഗവിമുക്തരായി വീടുകളിലേക്ക് സംതൃപ്തിയോടെ മടങ്ങി.

മൂന്നു ഡോക്ടർ,
12 നേഴ്സ്,
4 നേഴ്സിങ് അസിസ്റ്റന്റ്,
X Ray ടെക്‌നീഷ്യൻ,
ക്‌ളീനിംഗ്, സ്റ്റോർ, ഓഫീസ്, കിച്ചൻ എന്നിങ്ങനെ 35 ഓളം മുഴുവൻ സമയ ജീവനക്കാർ ആശുപത്രിയിൽ ഉണ്ട്.

എടുത്തു പറയേണ്ട സേവനമാണ് കെയർ ഗിവിങ് വളണ്ടിയർ ഗ്രൂപിന്റേത്. ഓരോ ആറു മണിക്കൂർ ഷിഫ്റ്റിലും 4 പേർ വീതം നേഴ്‌സുമാരോടൊപ്പം രോഗീ പരിചരണത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നത്.

പതിവ് ആശുപത്രി രീതികളിൽ നിന്നും വ്യത്യസ്തമായി
രാവിലെ രോഗികളുടെ വീട്ടിലേക്ക് വീഡിയോ കാൾ മുഖേന ബന്ധപെടാനും ,
പകൽ 11 മുതൽ 1 മണി വരെ ഡോക്ടറേ വിളിച്ചു കാര്യങ്ങൾ അറിയാനും, വൈകിട്ട് 6 ന് രോഗികളുടെ വീടുകളിലേക്ക് ഡോക്ടർ വിളിച്ച് വിവരങ്ങൾ അറിയിക്കുന്ന രീതിയിലാണ് രോഗിയുടെ അവസ്ഥ ബന്ധുക്കളെ അറിയിക്കുന്നത്.

പന്ത്രണ്ട് കമ്മിറ്റികൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നതിനാലാണ് സ്ഥാപനം സുഗമമായി പ്രവർത്തിക്കുന്നത്.

രോഗവിമുക്തരായ മടങ്ങുന്നവർക്ക് ഒരാഴ്ചകാലത്തേയ്ക്കുള്ള മരുന്നുകളും പഴ വര്ഗങ്ങളും കൊടുത്താണ് യാത്രയാക്കുന്നത്.
സന്തോഷത്തോടെ കണ്ണ് നിറഞ്ഞ് കൈകൂപ്പിയാണ് ആ മനുഷ്യർ ഇവിടെ നിന്നും വീടുകളിലേക്ക് പോകുന്നത്.

ഇൻ പേഷ്യന്റ് സൗകര്യം കൂടാതെ
x ray യും ഇവിടെ ഒരുക്കിയിട്ടുണ്ട്.

നാട് ഭീതിയിലാണ്ടു പോയപ്പോൾ ചേർത്തു പിടിച്ച സാഹസിക പരിശ്രമമായി ഈ കൂട്ടായ്മ വിലയിരുത്തപ്പെടും.. തീർച്ച.🤲🤲
ഒപ്പമുണ്ടാകുമല്ലോ🤝🤝🤝🙏
Help Desk no:9847049607




പീസ് വാലിയും സോപ്മ ക്ലബും തണ്ടെക്കാട്‌ ജമാആത്തും സംയുക്തമായി നടത്തുന്ന കോവിഡ്‌ ആസ്പത്രിയിൽ കൊറോണ പോസിറ്റീവായ രോഗികൾക്ക്‌...
29/05/2021

പീസ് വാലിയും സോപ്മ ക്ലബും തണ്ടെക്കാട്‌ ജമാആത്തും സംയുക്തമായി നടത്തുന്ന കോവിഡ്‌ ആസ്പത്രിയിൽ കൊറോണ പോസിറ്റീവായ രോഗികൾക്ക്‌ X-ray സൗജന്യമായി എടുത്തു നൽകുന്നു....





*എന്താണ് ഓക്സിജൻ പാർലർ*-------------------------------------*************************************👇👇👇👇👇👇👇👇👇👇👇👇👇കോവിഡ് ബാധ...
25/05/2021

*എന്താണ് ഓക്സിജൻ പാർലർ*
-------------------------------------
*************************************
👇👇👇👇👇👇👇👇👇👇👇👇👇

കോവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്ക് രോഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറക്കാനായി തണ്ടേക്കാട് പ്രവർത്തിക്കുന്ന
പീസ് വാലി കോവിഡ് ഹോസ്പിറ്റലിലെ ഓക്സിജൻ പാർലറിൽ എത്തി
ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ്
എന്നിവരുടെ മേൽനോട്ടത്തിൽ
രണ്ടോ മൂന്നോ മണിക്കൂർ ഓക്സിജൻ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

ബുക്കിങ്ങിന് വിളിക്കുക.

98470 49607






*കോവിഡ് രോഗികൾക്ക് ഫിസിയോ തെറാപ്പി നൽകി പീസ് വാലി*------------------------------------------------കോവിഡ് രോഗികൾക്ക് ഫിസി...
25/05/2021

*കോവിഡ് രോഗികൾക്ക് ഫിസിയോ തെറാപ്പി നൽകി പീസ് വാലി*
------------------------------------------------

കോവിഡ് രോഗികൾക്ക് ഫിസിയോതെറാപ്പി ലഭ്യമാക്കി പീസ് വാലി സെക്കന്ററി ചികിത്സ കേന്ദ്രം ശ്രേദ്ധയമാവുന്നു.

പെരുമ്പാവൂർ തണ്ടേക്കാട് സ്കൂൾ ഓഡിറ്റോറിയത്തിലാണ് അൻപത് ഓക്സിജൻ ബെഡ് ഉള്ള ചികിത്സ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
വിദഗ്ദരായ ഫിസിയോ തെറാപ്പിസ്റ്റിന്റെ നേതൃത്വത്തിലാണ് രോഗികൾക്ക് ഫിസിയോ തെറാപ്പി നടക്കുന്നത്.

കപ്പിങ്, പ്രോണിങ്, ചെസ്റ്റ് എക്സ്പാൻഷൻ വ്യായാമങ്ങൾ എന്നിവയാണ് രോഗികൾക്ക് ചെയ്യുന്നത്.

നെഞ്ചിലെ നീരിക്കെട്ട് കുറക്കാനും ഓക്സിജൻ സഹായം കുറച്ച് കൊണ്ട് വരാനും ഇതു സഹായമാവുന്നുണ്ട്.
പീസ് വാലിയുടെ യുടെ നേതൃത്വത്തിൽ മരവ്യവസായികളുടെ സൗഹൃദ കൂട്ടായ്മയായ സോപ്മ ക്ലബ്ബ്, തണ്ടേക്കാട് മുസ്ലിം ജമാഅത്ത് എന്നിവരുടെ യുടെ സഹകരണത്തോടെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്, വെങ്ങോല ഗ്രാമപഞ്ചായത്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്.

50 ഓക്സിജൻ ബെഡ്, രണ്ട് വെന്റിലേറ്റർ, അഞ്ച് സെമി വെന്റിലേറ്റർ,
ഡിഫിബ്രില്ലേറ്റർ, എക്സ്-റേ, ഇ സി ജി ലാബ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.
4 ഡോക്ടർ, 12 നഴ്സ് എന്നിവരുടെ മുഴുവൻ മുഴുവൻ സമയം ഹോസ്പിറ്റലിൽ ലഭിക്കുന്നുണ്ട്.

ആദ്യ ഘട്ടത്തിൽ അഡ്മിഷൻ നേടിയ രോഗികളിൽ പകുതിയോളം പേർ രോഗവിമുക്തരായി മടങ്ങി.

രോഗികളുടെ പരിചരണത്തിനായി ഓരോ ഷിഫ്റ്റിലും സന്നദ്ധ സേവകരും ആശുപത്രിയിൽ സേവനം ചെയ്യുന്നുണ്ട്.





പീസ്‌ വാലിയുടെ നേതൃത്വത്തിൽ സോപ്മ കൂട്ടായ്മയും തണ്ടെക്കാട്‌ ജമാഅത്തും ചേർന്ന് ആരംഭിക്കുന്ന *COVID HOSPITAL *------------...
24/05/2021

പീസ്‌ വാലിയുടെ നേതൃത്വത്തിൽ സോപ്മ കൂട്ടായ്മയും തണ്ടെക്കാട്‌ ജമാഅത്തും ചേർന്ന് ആരംഭിക്കുന്ന *COVID HOSPITAL *
-------------------------------
കോവിഡ്‌ സെന്ററിലേക്ക്‌ ആവശ്യമായ ഫ്രൂട്ട്സ്‌ വട്ടക്കാട്ടുപടി സുബഹിക്കൂട്ടം നൽകുന്നു.....🤝🤲







Address

Thandekkadu, Perumbavoor
Kochi
683547

Telephone

+919847049607

Website

Alerts

Be the first to know and let us send you an email when Peace Valley SOPMA Hospital Thandekkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Peace Valley SOPMA Hospital Thandekkad:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram