03/11/2025
ചികിത്സാ ചിന്തനം...
#സ്തനാർബുദം_ബ്രസ്റ്റ് കാൻസർ
BREAST CANCER
സ്ത്രീകളിലേറ്റവുമധികം കണ്ടുവരുന്നതാണ് സ്തനാർബുദം. ഇത് ഭീകരമായൊരു അവസ്ഥയൊന്നും അല്ല ചികിത്സിച്ച് വളരെ വേഗം ഭേദപ്പെടുത്താവുന്ന അർബുദങ്ങളിലൊന്നാണ്. തുടക്കത്തിലേ കണ്ടെത്തുകയെന്നത് പ്രധാനമാണ്. നിരീക്ഷിക്കുക, സ്വയം പരിശോധിക്കുക, സംശയം തോന്നിയാൽ ഡോക്ടറുടെ സഹായം തേടുക അതുതന്നെയാണ് മാർഗം.
#ലക്ഷണങ്ങൾ
✅മുലഞെട്ടുകളിലെ മാറ്റം സ്തനാർബുദ ലക്ഷണങ്ങളിൽ പ്രധാനമാണ്. ഉള്ളിലേക്ക് നിപ്പിൾ തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുക, ചർമത്തിന് ചുവന്ന നിറം ഉണ്ടാവുക എന്നിവയൊക്കെ അർബുദത്തിന്റെ സൂചനകളാവാം. മറ്റൊന്ന് സ്തനങ്ങളിൽനിന്ന് സ്രവം ഉണ്ടാവുന്നതാണ്. എന്നാൽ, എല്ലായിപ്പോഴും സ്രവം ഉണ്ടാവുന്നത് അർബുദം ആവണമെന്നില്ല. ഇൻഫെക്ഷനുകളുണ്ടായാലും സാധാരണ മുലഞെട്ടുകളിൽനിന്ന് സ്രവം ഉണ്ടാവും. ചെറിയ മുറിവുകളും അപകടകരമല്ലാത്ത ട്യൂമർ വളർച്ചയും സ്രവത്തിന് കാരണമാകാം.
പലപ്പോഴും സ്തനാർബുദം തുടക്കത്തിൽ വേദനയ്ക്ക് കാരണമാകില്ല. ആർത്തവകാലങ്ങളിൽ സ്ത്രീകൾക്ക് സ്തനങ്ങളിൽ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. ആർത്തവ ആരംഭത്തിനുമുമ്പ് തന്നെ തുടങ്ങുന്ന ഇത്തരം വേദനകൾ ആർത്തവചക്രം തുടങ്ങി ഉടൻതന്നെ ഇല്ലാതാവും. എന്നാൽ, ഇതല്ലാതെ മറ്റൊരു തരത്തിൽ വേദന ഉണ്ടാവുന്നുണ്ടെങ്കിൽ പരിശോധന ആവശ്യമാണ്. ആർത്തവത്തിനുശേഷം വീണ്ടും തുടർച്ചയായി ബ്ലീഡിങ് ഉണ്ടാവുകയാണെങ്കിൽ അതൊരു മുന്നറിയിപ്പായി വേണം കാണുവാൻ
പെട്ടെന്നുണ്ടാവുന്ന ഭാരംവെക്കലും ഭാരം കുറയുന്നതും അർബുദമാവാനുള്ള സാധ്യതയാവാം. ഇതിനെല്ലാംപുറമേ ശ്രദ്ധിക്കേണ്ട കാര്യം സ്തനങ്ങളിൽ ചില മുഴകളും വീക്കങ്ങളും വളരെ സാധാരണയായി കാണപ്പെടുന്നതാണ്. ഇവയെ തെറ്റിദ്ധരിക്കുകയും ചെയ്യരുത്. സംശയാസ്പദമായി മുഴകൾ കാണുന്നവരിൽ ചികിത്സതേടുന്ന 20 ശതമാനം പേർക്കുമാത്രമേ അർബുദം സ്ഥിരീകരിക്കാറുള്ളൂവെന്നാണ് റിപ്പോർട്ട്.
കോശഗ്രന്ഥികൾക്കോ അഥവാ കഴുത്തിന് താഴെയും തോളിനും താഴെയും കക്ഷഭാഗത്തും ശ്വാസകോശഭാഗത്തും സ്തനങ്ങളിലുമുള്ള അസ്ഥികളിലെയോ ഗ്രന്ഥികളിലെയോ വീക്കമോ മുഴയോ തടിപ്പുകൾ വലുപ്പം വെക്കുന്നതായോ തോന്നിയാൽ അർബുദ സാധ്യതയാകാം അത്. തോളെല്ലിലും കക്ഷത്തിലും നീരു വെക്കുകയോ മുഴ പ്രത്യക്ഷപ്പെടുകയോ ചെയ്താൽ അത് സ്തനാർബുദം മൂലമാകാൻ ഇടയുണ്ട്.
#പാരമ്പര്യ_ഔഷധ_ചിന്തകൾ
അനേ കം തലമുറകളായി കൈമാറി വന്നിരുന്ന വില പ്പെട്ട അറിവുകളാണ് ഇത്
1. ഔഷധവിധി ഒന്ന്
വരണാദി കഷായം ഒരൗൺസ് നിംബാദി കഷായം ഒരു ഔൺസ് ഖദിരാ രിഷ്ടം പതിനഞ്ച് മില്ലി ഇവയുടെ കൂടെ അരിമണി വലിപ്പത്തിൽ രസസിന്ദൂരം ചേർത്ത് അതിരാവിലെ വെറും വയറ്റിൽ 21ദിവസം [ഇരുപത്തിയൊന്ന് ] തുടർച്ചയായി സേവിക്കുക അജമാംസ രസായനം ഒരു ടേബിൾ സ്പൂൺ വീതം രണ്ടുനേരം വെറും വയറ്റിൽ സേവിക്കുക തുടർച്ചയായി 41 ദിവസം പഞ്ചജീരകഗുഡം ഒരു ടേബിൾ സ്പൂൺ വീതം രണ്ടു നേരം വെറും വയറ്റിൽ 41ദിവസം തുടർച്ചയായി സേവിക്കുക രണ്ട് നേരവും ഒരു ഗ്ലാസ് പാൽ കഴിക്കണം
അമൃത ഭല്ലാതകം ലേഹ്യം ഒരു ടീസ്പൂൺ രാത്രി ഭക്ഷണ ശേഷം തുടർച്ചയായി 41 ദിവസം സേവിക്കുക
കഠിന പഥ്യം
സസ്യാഹാരം മാത്രം കഴിക്കണം
2. ഔഷധവിധി രണ്ട്
നല്ല വണ്ണം മൂത്ത വേപ്പിന്റെ
വേപ്പിൻ തോൽ പത്ത് ഗ്രാം 400 മില്ലി [നാന്നൂറ് മില്ലി ] വെള്ളത്തിൽ കഷായം വെച്ച് 200 [ ഇരുന്നൂറ് മില്ലി ] ആക്കി വറ്റിച്ചു തണുത്തതിനുശേഷം അതിരാവിലെ വെറും വയറ്റിൽ കഴിക്കുക തുടർച്ചയായി 21 ദിവസം കഠിനപഥ്യം നിർബന്ധം സസ്യാഹാരം മാത്രം കഴിക്കണം
3. ഔഷധവിധി മൂന്ന്
കുടകപ്പാലയരി പൊടിച്ച് ചൂർണ്ണം ആക്കി 5 ഗ്രാം വീതം [ അഞ്ച് ഗ്രാം ] പത്ത് ഗ്രാം ചെറുതേൻ ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ വളരെ പഴക്കമുള്ള സ്തനാർബുദവും
ശമിക്കും തുടർച്ചയായി 21ദിവസം കഴിക്കണം
വളരെക്കാലം കഠിന പഥ്യം ഉണ്ടായിരിക്കണം സസ്യാഹാരം മാത്രം കഴിക്കണം!!!!!!
4. ഔഷധവിധി നാല്
ജീരകം
സ്ഥിരമായി അഞ്ച് ഗ്രാം വീതം കഴിച്ചാൽ സ്തനാർബുദ രോഗപ്രതിരോധശക്തി ക്ക് ഉത്തമം
#ഭക്ഷണരീതി
ധാരാളം വെള്ളം കുടിക്കുക [മൂന്നു ലിറ്റർ മുതൽ നാല് ലിറ്റർ വരെ ]പഴങ്ങൾ പച്ചക്കറികൾ ധാരാളം കഴിക്കുക രാത്രി ഭക്ഷണം 7 മണിക്ക് മുമ്പ് വളരെ ലളിതമായി കഴിക്കണം [ കഞ്ഞി സൂപ്പ് ജ്യൂസ് ] ഇറുക്കമുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക
നന്നായി വ്യായാമം ചെയ്യുക എണ്ണ തേച്ച് നന്നായി മസാജ് ചെയ്തതിനു ശേഷം കുളിക്കുക
#യോഗശാസ്ത്രം
യോഗ അതിപുരാതനമാണ്
ഇതിന് ഹഠയോഗ രാജയോഗ ധ്യാനയോഗ പ്രാണശക്തി യോഗ രെക്കി പ്രാണിക് ഹീലിങ്ങ് എന്നിങ്ങനെ അനവധി ബ്രാഞ്ചുകൾ ഉണ്ട് സ്തനാർബുദ പ്രശ്നം ഉള്ളവർക്ക് പവന മുക്താസനം വജ്രാസനം ഇവ ഉത്തമം. നിത്യേന ധ്യാനം പരിശീലിക്കുക...
College of Yoga
Yoga Therappy Centre
9388038880, 9388803300
https://www.keralayoga.org