Patanjali College Of Yoga

Patanjali College Of Yoga PCY is affiliated to the VYASA Bengaluru, providing various professional yoga courses

21/10/2025

#മാണ്ഡൂക്യ_ഉപനിഷത് 3

👉 സൂക്തങ്ങളും ലഘുവ്യാഖ്യാനവും

1. ഒന്നാംസൂക്തം

“ ഓമിത്യേദാക്ഷരമിദം സർവം തസ്യോപ വ്യാഖ്യാനം
ഭൂതം ഭവത്‌ ഭവിഷ്യദിതി സർവമോംകാരമേവ
യച്ചാന്യത്‌ ത്രികാലാതീതം തദപ്യോംകാരമേവ

ഓം എന്ന 'അക്ഷരം' (നാശമില്ലാത്തത്‌) ആണ്‌ ഈ കാണുന്നതെല്ലാം. അതിന്റെ വ്യഖ്യാനം ഇങ്ങനെയാണ്‌. ഭൂതം, ഭവത്‌ (വർത്തമാനം, ഭവിഷ്യം (ഭാവി) ഇത്‌ സർവവും ഓംകാരം മാത്രമാണ്‌. മൂന്നു കാലങ്ങൾക്കും അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടോ അതും ഓംകാരം മാത്രമാണ്‌. മാണ്ഡൂക്യത്തിന്റെ ഭാഷയുടെ കടുപ്പം ഒന്നാമത്തെ ശ്ലോകത്തിൽ നിന്നു തന്നെ നമുക്കു മനസ്സിലാക്കാവുന്നതാണ്‌.

2. രണ്ടാംസൂക്തം

“ സർവം ഹ്യേതത്‌ ബ്രഹ്മായമാത്മാ ബ്രഹ്മസോ ƒ
യമാത്മാ ചതുഷ്പാത്

സർവവും ആ ബ്രഹ്മമാണ്‌, ഈ ആത്മാവ്‌ ബ്രഹ്മം തന്നെ, ആത്മാവിന്‌ നാലു പാദങ്ങളുണ്ട്‌. ഒന്നും രണ്ടും ശ്ളോകങ്ങൾ ചേർത്ത്‌ വായിക്കുമ്പോൾ സർവവും ഓംകാരമാണ്‌, സർവവും ബ്രഹ്മവുമാണ്‌, ഈ അത്മാവു തന്നെയാണ്‌ ബ്രഹ്മം എന്നു കാണാം. അഥവാ ഓം = ബ്രഹ്മം = ആത്മാവ്‌. ഈ അത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌.

അതായത് അത്മാവ്‌ എന്നു പറയുന്നത്‌ ഞാൻ എന്ന എന്നെയാണ്‌. അഥവാ ദേഹമെന്ന എനിക്കുമപ്പുറം, മറ്റുള്ളവർ ചാർത്തിത്തന്ന വിശേഷണങ്ങൾക്കുമപ്പുറം, ജൻമ വാസനകൾക്കും ആർജ്ജിച്ച വാസനകൾക്കുമെല്ലാമപ്പുറം, എത്രത്തോളം ഉള്ളിന്റെയുള്ളിലേക്കു പോകാൻ കഴിയുമോ അത്രത്തോളം ചെന്നാൽ ഞാൻ എന്ന്‌ ഞാൻ ആരെ ഉദ്ദേശിക്കുന്നുവോ അതേ ഞാൻ. ഈ ആത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌; എട്ടുകാലിക്ക്‌ എട്ടു കാലുകളുണ്ട്‌ എന്ന്‌ പറയുന്ന വാച്യാർത്ഥത്തിലല്ല എന്നു മാത്രം. അ. ഉ, മ എന്നീ അക്ഷരങ്ങൾ ചേർന്നതാണ്‌ ഓം എന്ന അക്ഷരം.

ഇവിടെ മൂന്നായി പിരിഞ്ഞു എന്നു പറയുന്നതിന്‌ വ്യാഖാനം പല വിധത്തിൽ നൽകാൻ കഴിയും. ഇവിടെ മാണ്ഡൂക്യത്തിലെ മേൽപ്പറഞ്ഞ നാലു പാദങ്ങളിൽ ആദ്യത്തെ മൂന്നു പാദങ്ങളായി ഇതിനെ വ്യഖാനിക്കുന്നു.

3. മൂന്നാംസൂക്തം

ജാഗരിതസ്ഥാനോ ബഹിപ്രജ്നഃ സപ്താംഗ
ഏകോനവിംശതിമുഖഃ സ്ഥൂലഭുക്‌ വൈശ്വാനരഃ പ്രഥമഃ പാദഃ

ഉണർന്നിരിക്കുന്ന അവസ്ഥയാണ്‌ ഒന്നാം പാദം. ഏഴ്‌ അംഗങ്ങളും പത്തൊൻപത്‌ മുഖങ്ങളും ഉള്ള ഇതിണ്റ്റെ സാങ്കേതിക നാമം ജാഗ്രത്‌ എന്നാണ്‌. പ്രഭാമണ്ഡലവും സൂര്യനും പഞ്ചഭൂതങ്ങളും ചേർന്നതാണ്‌ ഏഴ്‌ അംഗങ്ങൾ. കൂടുതൽ വ്യക്തവും സമഗ്രവും ആയ വിശദീകരണം ഛാന്ദോഗ്യോപനിഷത്ത്‌ നൽകുന്നുണ്ട്‌. പഞ്ച ജ്നാനേന്ദ്രിയങ്ങൾ, പഞ്ച കർമേന്ദ്രിയങ്ങൾ, പഞ്ച പ്രാണൻമാർ, മനസ്സ്‌, ബുദ്ധി, അഹംകാരം, ചിത്തം ഇവയാണ്‌ പത്തൊമ്പത്‌ മുഖങ്ങൾ. ജാഗ്രത്‌ അവസ്ഥയിലുള്ള ജീവനെ വ്യഷ്ടിയിൽ വിശ്വൻ എന്നും സമഷ്ടിയിൽ വിരാട്‌ എന്നും പറയുന്നു. ബഹിപ്രജ്നതയും (പുറത്തേക്കുള്ള ബോധത്തോടെ) ബാഹ്യ ലോക ഭോഗവും (പുറത്തുള്ള വസ്തുക്കളെ ഭുജിക്കുക) എന്നിവയും ഇതിന്റെ മുഖ മുദ്രയാണ്‌.

4. നാലാംസൂക്തം

“ സ്വപ്ന സ്ഥാനഃ അന്തഃപ്രജ്നഃ സപ്താംഗ
ഏകോനവിംശതിമുഖഃ പ്രവിവിക്തഭുക്‌ തൈജസോ ദ്വിതീയഃ പാദ:

സ്വപ്ന്നാവസ്ഥയാണ്‌ രണ്ടാം പാദം. സാങ്കേതിക നാമം വ്യഷ്ടിയിൽ തൈജസൻ, സമഷ്ടിയിൽ ഹിരണ്യഗർഭൻ. അന്തപ്രജ്നനാണ്‌ തൈജസൻ, അതായത്‌ ബോധം ഉള്ളിലാണ്‌, പുറത്തുള്ള വസ്തുക്കളിൽ നിന്നും പ്രജ്ഞ ഉള്ളിലേക്ക്‌ വലിഞ്ഞിരിക്കുന്നു എന്നു ചുരുക്കം. ഇതിനും നേരത്തേ പറഞ്ഞതുപോലെ ഏഴ്‌ അംഗങ്ങളും പത്തൊമ്പത്‌ മുഖങ്ങളും ഉണ്ട്‌. സ്വന്തം സൃഷ്ടിയെ സ്വയം ഭുജിക്കുന്നയാളാണ്‌ തൈജസൻ. അതുകൊണ്ട്‌ പ്രവിവിക്ത ഭുക്‌ (പ്രകർഷേണ വിവിക്തങ്ങളായ വസ്തുക്കളെ ഭുജിക്കുന്നു) എന്നു പറയുന്നു.

5. അഞ്ചാംസൂക്തം

“ യത്ര സുപ്തോ ന കഞ്ചന കാമം കാമയതേ
ന കഞ്ചന സ്വപ്നം പശ്യതി തത്‌ സുഷുപ്തം
സുഷുപ്ത സ്ഥാന ഏകീ ഭൂതഃ പ്രജ്നാനഘന
ഏവാനന്ദമയോ ഹ്യാനന്ദഭുക്‌ ചേതോമുഖഃ പ്രാജ്നസ്‌തൃതീയ പാദഃ

മൂന്നാമത്തെ പാദം സുഖ സുഷുപ്തിയാണ്‌. വ്യഷ്ടിയിൽ ഇതിനെ പ്രാജ്നനെന്നും സമഷ്ടിയിൽ ഇതിനെ ഈശ്വരൻ എന്നും പറയുന്നു. സുഖ സുഷുപ്തിയിലുള്ളവൻ യാതൊരു വിധത്തിലുള്ള ആഗ്രഹങ്ങളും കാണിക്കുന്നില്ല. ഒട്ടും സ്വപ്നവും കാണുന്നില്ല. ഏകീ ഭൂതനായി ഘനീഭവിച്ച പ്രജ്നയോടെ ആനന്ദമയനായി ചേതോമുഖനായി ആനന്ദത്തെ ഭുജിക്കുന്നു.

6. ആറാംസൂക്തം

ഏഷ സാർവേശ്വര ഏഷ സർവജ്ന ഏഷ അന്തര്യാമ്യേഷ
യോനിഃ സർവസ്യ പ്രഭവാപ്യയൌ ഹിഭൂതാനാം

ഇതാണു സർവേശ്വരൻ ഇതാണ്‌ എല്ലാം അറിയുന്നവൻ, ഇതാണ്‌ അന്തര്യാമി (ഉള്ളിലിരിക്കുന്നവൻ) , എല്ലാറ്റിണ്റ്റേയും ഉത്ഭവസ്ഥാനം, എല്ലാറ്റിണ്റ്റേയും ആരംഭവും അവസാനവും ഇതിൽ നിന്നുമാണ്‌.

ഓം എന്ന അക്ഷരത്തെ മൂന്നായി പിരിച്ചെഴുതിയാൽ കിട്ടുന്ന മൂന്ന്‌ അക്ഷരങ്ങൾ യഥാക്രമം മേൽപ്പറഞ്ഞ മൂന്ന്‌ പാദങ്ങളെ പ്രതിനിധീകരിക്കുന്നു. കുറെയേറെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാൽ ആദ്യത്തെ ആറു മന്ത്രങ്ങളിലും നാം നിത്യവും അനുഭവിക്കുന്ന ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന്‌ അവസ്ഥകളുടെ വിവരണം മാത്രമാണുള്ളത്‌. ജീവൻ ഈ മൂന്ന്‌ അവസ്ഥകളിലൂടെ മാറി മാറി കടന്നു പോകുന്നു. ഇതിലുമപ്പുറം എന്തെങ്കിലും ഉണ്ടോ അതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ. ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞു എന്ന്‌ തുഞ്ചത്തെഴുത്തച്ഛൻ പറയുന്നത്‌ ഇതേ മൂന്ന്‌ അവസ്ത്ഥകളെ ഉദ്ദേശിച്ചാണ്‌.

ത്രിപുരങ്ങളിൽ വസിക്കുന്ന അസുരനെക്കുറിച്ച്‌ പുരാണത്തിൽ പരാമർശിക്കുന്നുണ്ട്‌. ഈ അസുരൻ മൂന്ന്‌ പുരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഒരു സമയം വസിക്കുന്നു. ഏതു നേരം ഏതു പുരത്തിൽ ഈ അസുരൻ വസിക്കുന്നു എന്ന്‌ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ട്‌ മൂന്ന്‌ പുരങ്ങളും ഒരേ സമയം നശിപ്പിക്കുന്നതിലൂടെ മാത്രമേ ഈ അസുരനേയും നിഗ്രഹിക്കാനുമാകൂ. ത്രിപുരങ്ങൾ നമ്മുടെ ജാഗ്രത്‌ സ്വപ്നം സുഷുപ്തി എന്നീ മൂന്ന്‌ അവസ്തകളാണ്‌. അസുരൻ എന്നിലെ ഞാനെന്ന ഭാവമാണ്‌. അഹം = ഞാൻ . അഥവാ അഹംകാരം. അതുകൊണ്ടാണ്‌ തുഞ്ചത്തെഴുത്തച്ഛൻ ഓംകാര മായ പൊരുൾ മൂന്നായി പിരിഞ്ഞുടനെ യാങ്കാരമായി (അഹംകാരമായി) എന്ന്‌ എഴുതിയിരിക്കുന്നത്‌. ഇനി പറയുന്നതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ.

7. ഏഴാംസൂക്തം

“ ന അന്തഃ പ്രജ്നം ന ബഹിഃ പ്രജ്നം നോഭയതഃപ്രജ്നം
ന പ്രജ്നാനഘനം ന പ്രജ്നം നാപ്രജ്നം
അദൃഷ്ടമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യം
അവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം
ശാന്തം ശിവമദ്വൈതം ചതുർഥം മന്യന്തേ സ ആത്മാ സ വിജ്നേയഃ

ന അന്തഃപ്രജ്നം - ഉള്ളിലേക്കുള്ള ബോധത്തോടെ (സ്വപ്നാവസ്ഥ) അല്ല. (ബഹി പ്രജ്നം) പുറത്തേക്കുള്ള ബോധത്തോടെ അല്ല, (ന ഉഭയ പ്രജ്നം) രണ്ടും ചേർന്ന ബോധത്തോടേയുമല്ല. പ്രജ്ന ഘനീഭവിച്ചതുമല്ല, വെറും ബോധവുമല്ല, അബോധവുമല്ല(ന അപ്രജ്നം) . അദൃഷ്ടം: ദൃഷ്ടിഗോചരമല്ലാത്തത്‌ - വേദാന്തത്തിണ്റ്റെ ഭാഷയിൽ ഒരു ഇന്ദ്രിയത്തിനും ഗോചരമല്ലാത്തത്‌. അവ്യവഹാര്യം: വ്യവഹരിക്കാനാകാത്തത്‌ അഗ്രാഹ്യം : ബുദ്ധിക്ക്‌ ഗ്രഹിക്കാനാകാത്തത്‌. അലക്ഷണം: ലക്ഷണങ്ങളൊന്നുമില്ലാത്തത്‌ അചിന്ത്യം: ചിന്തിച്ചുറപ്പിക്കുവാനാകാത്തത്‌ അവ്യപദേശ്യം: നിർവചിച്ച്‌ പറയുവാനാകാത്തത്‌ ഏകാത്മപ്രത്യയസാരം: കേവലം തന്റെ തന്നെ ബോധം സാരമായിട്ടുള്ളത്‌. പ്രപഞ്ചോപശമം: ലോകം ഉപശമിക്കുന്നത്‌. (അവസാനിക്കുന്നത്‌) ശാന്തം, ശിവം - മംഗളദായകം അദ്വൈതം - രണ്ടാമതൊന്നില്ലാത്തത്‌ ചതുർത്ഥം - നാലാമത്തെ പാദം. ഇതിനെ ആത്മാവെന്നറിയുക ഇതിനെയാണ്‌ സാക്ഷാത്കരിക്കേണ്ടതെന്നറിയുക. വേദാന്തം പറയുന്നത്‌ ഈശനം ചെയ്യാൻ ഒരു ലോകം ഉള്ളിടത്തോളം കാലമേ ഈശ്വരനുണ്ടാവുകയുള്ളൂ എന്നാണ്‌. ഇവിടെ നാലാം പാദത്തിൽ നമ്മൾ ഇന്നേവരെ അറിഞ്ഞിട്ടുള്ള എല്ലാറ്റിനേയും അതിക്രമിച്ചിരിക്കുന്നു. ഇതുതന്നെയാണ്‌ തത്ത്വമസിയിലെ തത്‌.

ഇത്‌ പൂർണ്ണമാണ്‌ , ഇത്‌ സത്യവുമാണ്‌, സജാതീയമോ (of the same species) വിജാതീയമോ (of another species) സ്വഗതമോ (Within oneself) ആയ ഭേദഭാവങ്ങളില്ലാത്തതാണ്‌ പൂർണ്ണം. മൂന്നുകാലങ്ങളിലും മാറാതെ നിൽക്കുന്നതാണ്‌ സത്യം. അതുകൊണ്ടു തന്നെ അതു കാലാതീതമാണ്‌. കാലത്തിന്‌ അതീതമായതിന്‌ എല്ലാറ്റിന്റേയും ആരംഭവും അവസാനവും അറിയുവാനും സാധിക്കും.

ഞാൻ, ഈ ലോകം,സൃഷ്ടികർത്താവായ ഈശ്വരൻ എന്നിങ്ങനെയുള്ള വേർതിരിവ്‌ ദ്വൈതം എന്ന്‌ അറിയപ്പെടുന്നു. അതായത്‌ ഒന്നിൽ കൂടുതൽ ഉണ്ട്‌ അഥവാ രണ്ട്‌ ഉണ്ട്‌. അദ്വൈതത്തിൽ രണ്ടാമതായി ഒന്നില്ല. ഒന്നു മാത്രമേയുള്ളൂ. ആ ഒന്നാണ്‌ ഞാൻ. അതു തന്നെയാണ്‌ ഈശ്വരൻ, അതു തന്നെയാണ്‌ തത്ത്വം (തത്‌ + ത്വം = അത്‌ നീ) ഉപദേശിച്ചു തന്ന ഗുരു, അതെഴുതിയ വേദപുസ്തകം. ഈ തിരിച്ചറിവ്‌ ഉണ്ടാകുന്നതിനെ ആത്മസാക്ഷാർകാരം എന്നു പറയുന്നു. അവിടെ ഞാനും ഈശ്വരനും ഈശ്വരൻ സൃഷ്ടിച്ച ഈ ലോകവും എല്ലാം ഒന്നായി മാറുന്നു.

8. എട്ടാംസൂക്തം

എട്ടാമത്തെ സൂക്തം മുതൽ ആത്മാവിന്റെ പാദങ്ങളേയും ഓംകാരത്തെ പിരിച്ചെഴുതുമ്പോൾ കിട്ടുന്ന മൂന്ന്‌ മാത്രകളേയും തമ്മിൽ ബന്ധിപ്പിച്ചു തുടങ്ങുന്നു.

“ സോയമാത്മാ ആദ്യാക്ഷരം ഓംകാരോധിമാത്രം
പാദാ മാത്രാ മാത്രാശ്ച പാദാ അകാര ഉകാര മകാര ഇതി

ഇപ്പറഞ്ഞ ആത്മാവ്‌ ഓം എന്ന അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്നു. മുകളിൽ വിശദീകരിച്ച ആത്മാവിന്റെ നാലു പാദങ്ങളൂം ഓം എന്ന അക്ഷരത്തിന്റെ മാത്രകളൂം സമാനമാണ്‌. അക്ഷരത്തിന്റെ മാത്രകൾ അ ഉ മ ഇന്നിവയാണ്‌.

9. ഒൻപതാം സൂക്തം

“ ജാഗരിതസ്താനോ വൈശ്വാനരോകാരഃ പ്രഥമ മാത്രാ,
ആപ്‌തേരാദിമത്വാദ്വാപ്നോതി ഹ വൈ സർവാൻ കാമാനാദിശ്ച ഭവതി യ ഏവം വേദ.

ജാഗരിത സ്ഥാനിയായ വൈശ്വാനരൻ അകാരത്തെ പ്രതിനിധാനം ചെയ്യുന്നു. അ ആദ്യാക്ഷരമാണ്‌, എല്ലാം ഇതിലടങ്ങുന്നു. കാരണം ഇതാണ്‌ ആദ്യത്തേത്‌. ഇതിനെ അറിയുന്നവൻ സർവ കാമനകൾക്കും അധിപനും ഒന്നാമനും ആകുന്നു.

1. പത്താം സൂക്തം

“ സ്വപ്നസ്‌താനസ്‌തൈജസ ഉകരോ ദ്വിതീയ മാത്രോത്കർഷാദ്‌
ഉഭയത്വാദ്വോത്കർഷതി ഹ വൈ ജ്നാന-സന്തതിം,
സമാനശ്ച ഭവതി, നാസ്യാബ്രഹ്മവിത്‌ കുലെ ഭവതി യ ഏവം വേദ

സ്വപ്ന സ്ഥാനിയായ തൈജസൻ ഉകാരത്തെ പ്രതിനിധാനം ചെയ്യുന്നു. ഉ ഉത്കർഷമായതാണ്‌, രണ്ടിണ്റ്റേയും ഗുണങ്ങളും ഇതിൽ അടങ്ങുന്നു. ഇതറിയുന്നവൻ സമാനനായി ഭവിക്കുന്നു. അവണ്റ്റെ (ശിഷ്യ)കുലത്തിൽ ബ്രഹ്മത്തെ അറിയാത്തവനായി ആരും ഉണ്ടാകില്ല.

11. പതിനൊന്നാം സൂക്തം

“ സുഷുപ്‌തസ്താനാഃ പ്രാജ്നോ മകാരസ്തൃതീയ മാത്ര
മിതേരപീതേർ വാ, മിനോതി ഹ വാ ഇദം സർവമപീതിശ്ച ഭവതി യ ഏവം വേദ

സുഷുപ്തസ്ഥനിയായ പ്രാജ്നൻ മകാരത്തെ പ്രതിനിധീകരിക്കുന്നു. മ മിതിയെ (അളവ്‌) സൂചിപ്പിക്കുന്നു. അതിലേക്ക്‌ എല്ലാം ലയിക്കുന്നു. ഇതറിയുന്നവൻ എല്ലാം അളക്കുന്നു എല്ലാം ആയിത്തീരുകയും ചെയ്യുന്നു.

12. പന്ത്രണ്ടാം സൂക്തം

“ അമാത്രശ്ചതുർഥോ അവ്യവഹാര്യഃ പ്രപഞ്ചോപശമഃ
ശിവോദ്വൈത ഏവമോംകാര ആത്മൈവ, സംവിശത്യാത്മാനാത്മാനം
യ ഏവം വേദ, യ ഏവം വേദ.

നാലാമത്തെ പാദത്തിന്‌ മാത്രയില്ല. ശബ്ദമില്ലാത്ത, ഉച്ചരിക്കാനാകാത്ത അവ്യവാരിയായ, പ്രപഞ്ചം ഉപശമിക്കുന്നതായ ഏകമായ രണ്ടാമതൊന്നില്ലാത്തതായ നിശ്ശബ്ദമാത്ര നാലാമത്തെ പാദത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത്‌ അറിയുന്നവനിലെ ഞാൻ അറിയേണ്ട എന്നിലേക്ക്‌ വിലയിക്കുന്നു.

നിശ്ശബ്ദ മാത്രക്ക്‌ ഒരു പ്രാധാന്യം കൂടിയുണ്ട്‌. ഓംകാരം തുടർച്ചയായി ഉച്ചരിക്കുമ്പോൽ രണ്ട്‌ ഓംകാരങ്ങൾക്കിടയിൽ വരുന്നതാണ്‌ ഈ നിശ്ശബ്ദമാത്ര. നിശ്ശബ്ദതയിൽ നിന്ന്‌ ഓംകാരം ആവിർഭവിക്കുന്നു. ഓംകാരം ഉരുവിടുമ്പോളും അതിനു പുറകിൽ ഈ നിശ്ശബ്ദത ഉണ്ട്‌, പക്ഷെ ഓംകാരനാദം നിശ്ശബ്ദതയെ മറച്ചിരിക്കുന്നു. ഓംകാരം അവസാനം നിശ്ശബ്ദതയിലേക്ക്‌ തന്നെ ലയിക്കുന്നു. ഇപ്രകാരം തന്നെയാണ്‌ ജീവനും, പക്ഷെ ത്രിപുരങ്ങളിൽ വസിക്കുന്ന അസുരനെപ്പോലെ ഉണർന്നും, സ്വപ്നം കണ്ടും, ഉറങ്ങിയും മാത്രം ജീവിക്കുന്നു. അതിനാധാരമായിരിക്കുന്ന നാലാമത്തെ പാദത്തിലേക്ക്‌ ഒരിക്കലും കടക്കുന്നുമില്ല. നാലാം പാദമാണ്‌ തുരീയം. ഈ നാലാമത്തെ പാദത്തിലേക്ക്‌ കടക്കാനാണ്‌ ഇവിടെ ഋഷി ഉപദേശിക്കുന്നത്

21/10/2025

ചോദ്യം..1
ശരിയുത്തരം A മായ

21/10/2025

ഉത്തരം - 2 - D
#യോഗാത്മകത്വം
ശരിയുത്തരം നൽകിയവർ
1. ഉഷ ഷേണായി, 2. രജിത രാജ്, 3. ജയശ്രീ മനോജ്, 4. തേജു കൃഷ്ണൻ, 5. സോമൻ നായർ, 6. സതീഷ് കുട്ടത്, 7. അംബിക

പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ

21/10/2025

Yoga TTc admission started
3montg 200 & 400hrs
Ayush Certified Course
Fee: 12000/-
☎️9388038880, 9388803300
www.patanjalicollegeofyoga.org

21/10/2025

👉ചട്ടമ്പിസ്വാമികൾ - 3👇
തൻ്റെ മാതാവിനെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥനായ കുഞ്ഞനെന്ന ഷണ്മുഖദാസൻ എത്തിപ്പെട്ടത് ഇന്നത്തെ സെക്രട്ടറിയേറ്റ് നിർമ്മാണ സ്ഥലത്തേക്കാണ്. തിരുവിതാംകൂർ സംസ്ഥാനത്തിലെ ദിവാൻജിമാരിൽ പ്രമുഖനായിരുന്ന രാജാ സർ ടി. മാധവരായരുടെ കാലത്താണ് പുത്തൻ കച്ചേരി എന്ന ആ കെട്ടിടത്തിൻ്റെ നിർമ്മാണം നടക്കുന്നത്. ചെങ്കൽച്ചൂളയിൽ നിന്നും ചുടുകട്ട കൊണ്ടുവരുവാനും മണ്ണ് ചുമ്മാനും ധാരാളം മനുഷ്യ പ്രയത്നം ആവശ്യമായിരുന്നു. ചെറുപ്പക്കാർക്ക് ധാരാളം തൊഴിലവസരമുണ്ടെന്നറിഞ്ഞ് എത്തിയതാണ് കുഞ്ഞൻ. ജ്ഞാനാന്വേഷണ കുതുകിയായ അയാൾക്ക് ചുമടെടുപ്പ് യോജിച്ച പണിയായിരുന്നില്ലെങ്കിലും മാതാവിനെ പുലർത്താൻ വേണ്ടി അതു ചെയ്യേണ്ടി വന്നു. "

വിജ്ഞാന ഭാരത്താൽ കുനിഞ്ഞ തലയിൽ മൺകുട്ട ഏറ്റേണ്ടി വന്നപ്പോൾ ആ ചെറുപ്പക്കാരന്
മനസ്സ് ഏറെ വേദനിച്ചിട്ടുണ്ടാകും. എന്തായാലും പണി നിർത്തി കുഞ്ഞൻ വീട്ടിലേക്ക് മടങ്ങി. ഗുസ്തിയും വേദാന്തവുമായി നടക്കുന്ന തൻ്റെ മകന് വീടു പുലർത്താൻ ഒരു ജോലി ലഭിക്കണേ എന്ന് ആ മാതാവ് മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ആ പ്രാർത്ഥനയുടെ ഫലമാകാം, അക്കാലത്ത് നെയ്യാറ്റിൻകര രജിസ്ട്രാർ ആഫീസിൽ എഴുത്തു ജോലിയുണ്ടായിരുന്ന കൃഷ്ണപിള്ള ആ വീട്ടിലെത്തുകയും കുഞ്ഞൻപിള്ളയെ കൂടെ കൂട്ടുകയും ചെയ്തു.
നെയ്യാറ്റിൻകരയിലും ഭൂതപ്പാണ്ടിയിലും കൃഷ്ണപിള്ളയോടൊപ്പം ആധാരമെഴുത്തുകാരനായി ജോലി ചെയ്തു. ഇതൊരു സർക്കാർ ജോലിയല്ലാത്തതിനാൽ ആധാരമെഴുത്തുണ്ടെങ്കിലേ പണം കിട്ടു. ഷണ്മുഖ സുന്ദരൻ പിള്ള എന്നൊരു രജിസ്ട്രേഷൻ ഇൻസ്പെക്ടറാണ് അന്നവിടെ ഉണ്ടായിരുന്നത്. കുഞ്ഞൻ്റെ കൈപ്പടയിൽ അദ്ദേഹത്തിന് വലിയ മതിപ്പായിരുന്നു. കുഞ്ഞൻ ഷണ്മുഖോപാസകനാണെന്ന് അറിഞ്ഞതോടു് സുബ്രഹ്മണ്യാേപാസകനായ രജിസ്ട്രാർക്ക് വലിയ സന്തോഷമായി. ആദ്യത്തെ ദിവസം തന്നെ ആധാരമെഴുതിയ വകയിൽ കിട്ടിയ എട്ടു ചക്രം അമ്മയ്ക്ക് അയച്ചു കൊടുത്തെന്നറിഞ്ഞതോടെ അദ്ദേഹത്തിന് കുഞ്ഞനോട് പ്രത്യേക മമത തോന്നി. ആധാരം എഴുതിയാലും എഴുതിയില്ലെങ്കിലും കുഞ്ഞന് നിത്യവും എട്ടു ചക്രം കൊടുക്കണമെന്ന് അദ്ദേഹം രഹസ്യമായി ഒരു നിർദ്ദേശം ഓഫീസിൽ നൽകി. എന്നാൽ കുഞ്ഞനാകട്ടെ അങ്ങനെ കിട്ടിയ ചക്രം തൻ്റെ കൂട്ടുകാരായ, ഒരു കാശും കിട്ടാത്ത, എഴുത്തുകാർക്കു കൂടി വീതിച്ചു കൊടുക്കുകയാണ് ചെയ്തത്. " അവർക്കു പട്ടിണി നമുക്കു പട്ടിണി പോലെയല്ലേ" എന്നാണ് ഇത് ചോദ്യം ചെയ്ത കൃഷ്ണപിള്ളയ്ക്കു് കുഞ്ഞൻ നൽകിയ മറുപടി.
അന്യരുടെ ദുഃഖം സ്വന്തം ദു:ഖമായിക്കണ്ട കുഞ്ഞനിൽ അന്നേ അദ്വൈത ഭാവനയുടെ സ്‌ഫുരണം ഉണ്ടായിരുന്നു.

ഈ കാര്യങ്ങളൊക്കെ പിന്നീട് കൃഷ്ണപിള്ള പറഞ്ഞാണ് മറ്റുള്ളവർ അറിയുന്നത്.

(യോഗാചാര്യ സജീവ് പഞ്ച കൈലാസി)

21/10/2025

👉പരിവൃത ത്രികോണാസനം

I. ആമുഖം 👇
**************
👉Name : പരിവൃത ത്രികോണാസനം
👉Meaning : twisted Triangle Pose
(തിരിഞ്ഞിട്ടുള്ള ത്രികോണം)
👉Justification : പൂർണ്ണ സ്ഥിതിയിൽ പേരുപോലെ തന്നെ വരിക
👉Type : Standing
👉Count: 8
👉Category : Cultural
👉Complementary : Self

II. Steps👇
👉സ്ഥിതി : ഇരുകാലുകളും നിലത്തുറപ്പിച്ചു താഡാസന സ്ഥിതിയിൽ നിൽക്കുക.
1. ശ്വാസം എടുത്തുകൊണ്ടു വലതുകാൽ 1.25 മീറ്ററോളം അകത്തി വച്ച് ഒപ്പം കൈകൾ shoulder ലെവലിൽ സൈഡിലേക്ക് വലിച്ചു പിടിക്കുക. കൈപ്പത്തി ഭൂമിക്കു സമാന്തരമായിരിക്കണം.
2. ശ്വാസം വിട്ടുകൊണ്ട് വലതുകാൽ പാദം വലത്തോട്ട് തിരിച്ചുകൊടുക്കുക. ഇരു കാല്പാദവും നിലത്ത് അമർന്നിരിക്കണം. കാൽവിരൽ നിലത്തമർന്നിരിക്കണം രണ്ടുകാലിന്റെയും മുട്ടുകൾ വലിഞ്ഞു മുറുകിയിരിക്കണം വളയരുത്.
3. ശ്വാസം എടുത്തു ശ്വാസം വിട്ടുകൊണ്ട് വലതുവശത്തേക്ക് കുനിഞ്ഞു ഇടത് കൈ വലതു കല്പാദത്തിനടുത്ത് പതിച്ചു വെക്കുക. വലതു കൈ മുകളിലേക്ക് വലിച്ചു പിടിക്കുക
4. ശ്വാസം എടുത്തു കൊണ്ട് നോട്ടം വലതുകൈയ്യിന്റെ പെരുവിരലിൽ കേന്ദ്രീകരിക്കുക.

👉സ്വാഭാവിക ശ്വാസത്തിൽ ഈ സ്ഥിതിയിൽ അര മിനിറ്റ് മുതൽ ഒരു മിനിറ്റ് വരെ തുടരുക.
5. ശ്വാസം വിട്ട് നോട്ടം താഴെക്ക് കൊണ്ടുവരിക
6. ശ്വാസം എടുത്ത് നിവർന്നുവരാം
7. ശ്വാസം വിട്ട് ശ്വാസം എടുത്തു കൊണ്ട് വലതുകാൽ പാദം നേരെയാക്കുക
8. ശ്വാസം വിട്ട് വലതുകാൽ ഇടതു കാലിലേക്കും അടിപ്പിച്ചും ഒപ്പം കൈകൾ ശരീരത്തോട് ചേർത്ത് സമസ്ഥിതിയിൽ വരിക.

III. Limitations👇
👉നട്ടെല്ലിന് സ്ഥാനചലനവും നട്ടെല്ല് വേദന ഉള്ളവർ ഈ ആസനം ചെയ്യരുത്.
👉ഹൈപ്പർ ടെൻഷൻ ഉള്ളവർ ഈ ആസനം ചെയ്യരുത്.
👉 ഹൃദയ സംബന്ധമായ പ്രശ്നം ഉള്ളവർ ചെയ്യരുത്.

IV. Benefits
👇ശാരീരികം 👇
Physical

👉കാലുകൾ ബലവത്തായും വലിഞ്ഞും ഇരിക്കുന്നതിനാൽ കാൽ മസിലുകൾ തുടകൾ അവയുടെ പേശികൾ എന്നിവ ശക്തം ആകുന്നു.
👉ഉദരഭാഗം വലിവും തിരിവും ലഭിക്കുന്നതിനാൽ വയറിലെ അവയവങ്ങൾ കാര്യക്ഷമമാകുന്നു.
👉നിതംബ പേശികൾ ശക്തം ആകുന്നു.
👉നട്ടെല്ലിന് അയവു ലഭിക്കുന്നു.
👉ശരീരത്തിന്റെ സംതുലനം സാധ്യമാകുന്നു.

👇ചികിത്സാപരം 👇
Therapeutical

👉പുറം വേദന മാറുന്നു.
👉സൈഡ് twist കിട്ടു ന്നതിനാൽ വൃക്കകളുടെ പ്രവർത്തനം സജീവമാകുന്നു.
👉 Digestive process smooth ആകുന്നു.
👉 മലബന്ധം മാറുന്നു.

👇Spiritual👇
ആത്മീയം
👉മനസ്സ് ഏകാഗ്രമാകുന്നു.

VII. Key points
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

👉സമസ്ഥിതിയിൽ നിന്ന് ആസനയിലേക്ക് വരുമ്പോൾ ഇരു കല്പാദങ്ങളും നിലത്തമർന്നിരിക്കണം
👉 കൽമുട്ടുകൾ നിവർന്ന് മുറുകിയിരിക്കണം.
👉 ഇരുതോളുകളും തോളെല്ലും വലിഞ്ഞു നെഞ്ച് വിരിഞ്ഞി രിക്കണം.
👉 ഇരു കൈകളും നേർരേഖയിൽ ആയിരിക്കണം
👉 നിലത്ത് വെച്ചിരിക്കുന്ന കൈ നിലത്ത് അമർത്തി തോൾ ഉള്ളിലേക്ക് ആക്കി വെക്കണം

😊 നിങ്ങളും പരിശീലിച്ചു നോക്കൂ ☺️
യോഗ അധ്യാപക പരിശീലനത്തിന്റെ ഭാഗമായി സന്തോഷ് കുമാർ തയ്യാറാക്കിയത്

Yoga TTc admission started
📞9388038880, 9388803300
https://www.patanjalicollegeofyoga.org

21/10/2025

ഉണ്ടാക്കി നോക്കിയാലോ

🧘‍♀ Did You Know?Yoga does more than just stretch your body — it harmonizes your mind too! 🌿When you practice yoga, you ...
21/10/2025

🧘‍♀ Did You Know?
Yoga does more than just stretch your body — it harmonizes your mind too! 🌿

When you practice yoga, you activate and balance both sides of your brain —
🧠 The left side enhances logic & analysis,
✨ The right side sparks creativity & intuition.

This perfect balance not only sharpens your thinking but also brings peace, clarity, and harmony into everyday life. 💫

🕉 Patanjali College of Yoga
📍 Ernakulam, Kochi
🌐 www.patanjalicollegeofyoga.org
📞 +91 93880 38880 | 93888 03300

21/10/2025

👉🏼യോഗചിന്തകൾ👇🏼
ആയിരം മൈലുകൾ താണ്ടാൻ ഒന്നാമത്തെ പദം വയ്ക്കണം അത് വയ്ക്കാൻ കഴിയാത്തത് താമസിക ശക്തിയുടെ സ്വാദീനം കൊണ്ടാണ്. എന്നാൽ രാജോഗുണത്തെവർധിപ്പിച്ച് തുടങ്ങാം എങ്കിലും സമ്മർദ്ദം നമ്മെ ലക്ഷ്യത്തിൽ എത്തിക്കില്ല. എന്നാൽ സത്വഗുണം നമ്മെ ലക്ഷ്യത്തിൽ എത്തിക്കും തീർച്ച. ധ്യാനം അതിനുള്ള പദ്ധതിയാണ് യോഗം ശീലമാക്കാം 🥰

👉🏼Patanjali College of Yoga
9388038880, 9388803300
www.patanjalicollegeofyoga.org

 #തത്വബോധം 20 #അവസ്ഥാത്രയം ജാഗ്രത്, സ്വപ്നം, സുഷുപ്തി—മൂന്നു അവസ്ഥകൾ.1. ജാഗ്രദവസ്ഥാ👉🏼“ശ്രോത്രാദിജ്ഞാനേന്ദ്രിയൈഃ ശബ്ദാദിവ...
20/10/2025

#തത്വബോധം 20
#അവസ്ഥാത്രയം
ജാഗ്രത്, സ്വപ്നം, സുഷുപ്തി—മൂന്നു അവസ്ഥകൾ.

1. ജാഗ്രദവസ്ഥാ
👉🏼“ശ്രോത്രാദിജ്ഞാനേന്ദ്രിയൈഃ ശബ്ദാദിവിഷയൈശ്ച ജ്ഞായതേ യത് സാ ജാഗ്രദവസ്ഥാ. സ്ഥൂലശരീരാഭിമാനീ ആത്മാ വിശ്വ ഇത്യുച്യതേ.”

👉🏼പദാർത്ഥം:
ജാഗ്രദവസ്ഥാ →
> ഉണർന്നിരിക്കുന്ന അവസ്ഥ
ശ്രോത്രാദിജ്ഞാനേന്ദ്രിയൈഃ →
> ചെവി, കണ്ണ്, മൂക്ക്, നാക്ക്, ത്വക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങളിലൂടെ
ശബ്ദാദിവിഷയൈഃ →
> ശബ്ദം, രൂപം, ഗന്ധം, രസം, സ്പർശം മുതലായ വിഷയങ്ങൾ
സ്ഥൂലശരീരാഭിമാനി →
> ശരീരത്തെ ‘ഞാൻ’ എന്നു കരുതുന്ന അവസ്ഥ
വിശ്വ →
> ജാഗ്രത് ആത്മാവിന്റെ പേര്
ഉദാഹരണം:
> ഇപ്പൊഴത്തെ നിങ്ങൾ പുസ്തകം വായിക്കുന്നതും, ശബ്ദം കേൾക്കുന്നതും, ഭക്ഷണം രുചിക്കുന്നതുമായ ഇന്ദ്രിയങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നതായ അവസ്ഥ. അഥവാ ഇന്ദ്രിയങ്ങൾ ലോക വിഷയത്തെ സ്വീകരിച്ചിരിക്കുന്നതായ അവസ്ഥ
2. സ്വപ്നാവസ്ഥാ കാ ?
👉🏼“ജാഗ്രദവസ്ഥായാം യദ്ദൃഷ്ടം യത് ശ്രുതം തജ്ജനിതവാസനയാ നിദ്രാസമയേ യഃ പ്രപഞ്ചഃ പ്രതീയതേ സാ സ്വപ്നാവസ്ഥാ. സൂക്ഷ്മശരീരാഭിമാനീ ആത്മാ തൈജസ ഇത്യുച്യതേ.”

👉🏼പദാർത്ഥം: സ്വപ്നാവസ്ഥാ →
> സ്വപ്നത്തിലെ അവസ്ഥ
ജാഗ്രദവസ്ഥായാം ദൃഷ്ടം ശ്രുതം →
> ഉണർന്നിരിക്കുമ്പോൾ കണ്ടതും കേട്ടതും
വാസന →
> അതിന്റെ സ്വാധീനം
പ്രപഞ്ചഃ പ്രതീയതേ →
> മനസ്സിൽ പുതിയ ലോകം പ്രത്യക്ഷപ്പെടുന്നു
സൂക്ഷ്മശരീരാഭിമാനി →
> മനസ്സ്, ബുദ്ധി, പ്രാണശക്തി എന്നിവയിൽ മാത്രം തിരിച്ചറിയൽ
തൈജസ →
> സ്വപ്നത്തിലെ ആത്മാവിന്റെ പേര്
ഉദാഹരണം:
> പകലിൽ കണ്ട സിനിമ, രാത്രി സ്വപ്നത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത് പോലെ. ശരീരം കിടക്കയിൽ തന്നെ, പക്ഷേ മനസ്സ് സൃഷ്ടിക്കുന്ന ലോകത്തിൽ അനുഭവം നടക്കുന്നു.
3. സുഷുപ്ത്യവസ്ഥാ കാ ?
“അഹം കിമപി ന ജാനാമി, സുഖേന മയാ നിദ്രാനുഭൂയത—ഇതി സുഷുപ്ത്യവസ്ഥാ. കാരണശരീരാഭിമാനീ ആത്മാ പ്രാജ്ഞ ഇത്യുച്യതേ.”
👉🏼പദാർത്ഥം:
സുഷുപ്തി →
> ആഴത്തിലുള്ള ഉറക്കം
അഹം കിമപി ന ജാനാമി →
> “ഞാൻ ഒന്നും അറിയുന്നില്ല” എന്ന അവസ്ഥ
സുഖേന നിദ്രാനുഭൂയത →
> “ഞാൻ വളരെ നന്നായി ഉറങ്ങി” എന്ന അനുഭവം
കാരണശരീരാഭിമാനി →
> അജ്ഞാനം മാത്രം ശേഷിച്ച അവസ്ഥ
പ്രാജ്ഞ →
> സുഷുപ്തിയിലെ ആത്മാവിന്റെ പേര്

ഉദാഹരണം:

> രാത്രിയിൽ നന്നായി ഉറങ്ങിയ ശേഷം രാവിലെ “ഇന്നലെ നല്ലുറങ്ങി” എന്ന് പറയുന്നത്. ഉറങ്ങിക്കിടക്കുമ്പോൾ ലോകം, ശരീരം, സ്വപ്നം ഒന്നും അനുഭവിച്ചില്ല—അജ്ഞാനം മാത്രം.
👉🏼സംക്ഷേപം
ജാഗ്രത്:
> സ്ഥൂലശരീരത്തിൽ—ബാഹ്യ ലോകാനുഭവം → ആത്മാവ് വിശ്വ
സ്വപ്നം:
> സൂക്ഷ്മശരീരത്തിൽ—മനസ്സിന്റെ സൃഷ്ടി → ആത്മാവ് തൈജസ
സുഷുപ്തി:
> കാരണശരീരത്തിൽ—അജ്ഞാനമാത്രം, സുഖാനുഭവം → ആത്മാവ് പ്രാജ്ഞ

👉🏼യോഗം ശീലമാക്കാം ജ്ഞാനം ശീലമാക്കാം👇🏼

Patanjali College of Yoga
9388038880, 9388803300
https://www.patanjalicollegeofyoga.org
#തത്വബോധം #അവസ്ഥാത്രയം

20/10/2025

അവസ്ഥാ ത്രയങ്ങളെ കുറിച്ച് അറിയാൻ. നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഈ ചാനലിൽ
👉🏼ത്രിശരീരം
👉🏼പഞ്ചകോശം
👉🏼അവസ്ഥാത്രയം
എന്നിവയെ കുറിച്ചുള്ള വിശദീകരണങ്ങൾ വായിക്കാം

Follow the പതഞ്ജലി കോളേജ് ഓഫ് യോഗ channel on WhatsApp:

Address

North Paravur, Ernakulam. City Office./Pottakkuzhi Pachalam Road, Pachalam Post
Kochi
682012

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 8:30am - 6pm
Sunday 8:30am - 6pm

Telephone

+919388038880

Alerts

Be the first to know and let us send you an email when Patanjali College Of Yoga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Patanjali College Of Yoga:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram