Dr Sheeja Srinivas

Dr Sheeja Srinivas Doctor by profession & dancing is ma passion...works to prevent Diabetes & its complications.

Glimpses of RSSDI annual conference  Hyatt Kochi from November 6 th to 10 th.. Really a great experience as organizing c...
11/11/2025

Glimpses of RSSDI annual conference Hyatt Kochi from November 6 th to 10 th.. Really a great experience as organizing committee member, hall in charge, chairperson etc.

20/10/2025

മഴ പെയ്യുമെന്ന് അറിഞ്ഞിട്ടാണോ എന്തോ ഇത്തവണ വെള്ളം ഒഴിച്ചാൽ കത്തുന്ന വിളക്കാണ് ഏട്ടൻ വാങ്ങിക്കൊണ്ട് വന്നത്.. അതോണ്ട് തന്നെ മഴ തകർത്ത് പെയ്തിട്ടും വിളക്കൊക്കെ കത്തി നിന്നപ്പോൾ 💥💥💥


DOP@ameya, adwaith & sree

ആലുവ ജില്ലാ ആശുപത്രി ജീവനക്കാരുടെ കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള " ഉൾത്തുടിപ്പുകൾ - എന്ന മാസിക സാഹിത്യകാരി ഗ്രേസി ...
20/10/2025

ആലുവ ജില്ലാ ആശുപത്രി ജീവനക്കാരുടെ കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള " ഉൾത്തുടിപ്പുകൾ - എന്ന മാസിക സാഹിത്യകാരി ഗ്രേസി ടീച്ചർ പ്രകാശനം ചെയ്തു... മാസികയിലെ എന്റെ കലാസൃഷ്ടി " നോവ് ".. അത് എന്റെ ഉള്ളിലെ നോവ് തന്നെയാണ്...

സപ്തസ്വര സ്കൂൾ ഓഫ് ഡാൻസ് 15ാം വാർഷികത്തോട് അനുബന്ധിച്ച് october എട്ടാം തിയ്യതി ഇടപ്പിള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ശ്രീക...
13/10/2025

സപ്തസ്വര സ്കൂൾ ഓഫ് ഡാൻസ് 15ാം വാർഷികത്തോട് അനുബന്ധിച്ച് october എട്ടാം തിയ്യതി ഇടപ്പിള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ശ്രീകൃഷ്ണലീലയിൽ, Dr. ചന്ദ്രബിന്ദു ശ്രീ. ബോബി വേവുകാട്ട് എന്നിവരോ ടൊപ്പം വിശിഷ്ടാതിഥി ആയി പങ്കെടുക്കാൻ സാധിച്ചതിൽ വലിയ സന്തോഷം...
ശ്രീമതി അമ്പിളി പ്രവീൺ, സിനിമ സീരിയൽ താരം ബേബി ആമയി സുഷിത്, ഋധിക ഗുരു, ബേബി അമേയ തുടങ്ങിയവരാണ് പരിപാടി അവതരിപ്പിച്ചത്... ഭഗവാൻ ശ്രീകൃഷ്ണന്റെ വിവിധ ഭാവങ്ങളാണ് ഒര് മണിക്കൂർ നീണ്ടു നിന്ന നൃത്തപരിപാടിയിൽ അവതരിപ്പിച്ചത്.കുട്ടിക്കാലത്ത് കളിക്കൂട്ടുകാരനായും, കൗമാരത്തിലും യൗവനത്തിലും കാമുകനായും, പിന്നീട് സ്വന്തം മകനായും കാണാൻ കഴിയുന്ന ഭഗവാൻ കൃഷ്ണന്റെ വിവിധ ഭാവങ്ങൾ അവിടം ഒര് വൃന്ദാവനം ആക്കിയതായി തോന്നി... ഈ പരിപാടിയുടെ സംഘാടകരെ അനിമോദിക്കുന്നതോടൊപ്പം ഇതിലേക്ക് എന്നെ വിളിച്ചതിൽ നന്ദി അറിയിക്കുകയും ചെയ്യുന്നു... അന്നേ ദിവസം പുതിയ കുറച്ച് കൂട്ടുകാരെയും കിട്ടി ❤️

വീണ്ടും ഒര് പ്രതിഷേധം... ഇത് കൊണ്ടൊന്നും പ്രയോജനം ഉണ്ടെന്നു കരുതിയിട്ടല്ല കേട്ടോ.. കൂട്ടത്തിൽ പെട്ട ഒരാളെ വെട്ടി വീഴ്ത്ത...
09/10/2025

വീണ്ടും ഒര് പ്രതിഷേധം... ഇത് കൊണ്ടൊന്നും പ്രയോജനം ഉണ്ടെന്നു കരുതിയിട്ടല്ല കേട്ടോ.. കൂട്ടത്തിൽ പെട്ട ഒരാളെ വെട്ടി വീഴ്ത്തിയത് അറിയുമ്പോൾ അതിനെതിരെ പ്രതിഷേധിക്കാതിരിക്കാൻ മനസാക്ഷി ഉള്ളവർക്ക് ആവില്ലല്ലോ..സ്വാമി വിവേകാനന്ദൻ പണ്ട് കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചതായി കേട്ടിട്ടുണ്ട്.. അത് ഇക്കാലത്തും അങ്ങനെ തന്നെയാണ് എന്നാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത്... ഡോക്ടർമാരെ ആക്രമിക്കുമ്പോൾ പലപ്പോളും കേൾക്കുന്ന ഒന്നാണ് "അടുത്ത ബന്ധു മരിക്കുമ്പോൾ ഉണ്ടാകുന്ന വികാരത്തള്ളിച്ച "അല്ലെങ്കിൽ അവരുടെ അപ്പോളത്തെ മാനസികാവസ്ഥ എന്നതൊക്കെ... എന്നാൽ ഈ സംഭവത്തിൽ ഈ കൃത്യം ചെയ്തവൻ വ്യക്തമായ ആസൂത്രണത്തോടെ തന്നെയാണ് വന്നിട്ടുള്ളത് എന്നുള്ളത് വ്യക്തമാണ്.. എന്നിട്ടും "അക്രമം ആർക്കു dedicate ചെയ്യുന്നു "എന്ന് ചോദിക്കുന്ന തരംതാണ മാധ്യമ പ്രവർത്തകനെയും, ഈ അക്രമത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള കമെന്റുകൾ പറയുന്ന ആളുകളെയും കാണുമ്പോൾ സത്യത്തിൽ ഇത്തരം പ്രബുദ്ധരെ ചികിത്സിക്കാൻ സർക്കാർ ഡോക്ടർ ആയല്ലോ എന്നോർത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. വളർന്നു വരുന്ന ഡോക്ടർമാരോടാണ് ഇനി പറയാനുള്ളത്... വല്ല നിവൃത്തിയും ഉണ്ടെങ്കിൽ ഈ നാട്ടിൽ നിൽക്കരുത്... എത്രയും പെട്ടെന്ന് നാ ടുവിടുന്നതാവും നല്ലത്.. കാരണം നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നഷ്ടം നിങ്ങളുടെ കുടുംബത്തിന് മാത്രമായിരിക്കും... ഇനി നാട്ടിൽ നിൽക്കാനാണ് ഉദ്ദേശമെങ്കിൽ വല്ല കോർപ്പറേറ്റ് ആശുപത്രിയിൽ കേറി സമാധാനമായി ജോലി ചെയ്യുന്നതാണ് നല്ലത്.. അല്ലാതെ പരിശോധിക്കാൻ ഒര് മിനിറ്റ് പോലുമില്ലാതെ നൂറുകണക്കിന് രോഗികളെ നിത്യേന പരിശോധിച്ചും, രാത്രിയും പകലുമില്ലാതെ വരുന്ന vip കൾക്ക് പിന്നാലെ ഓടിയും, ചെണ്ടപ്പുറത്ത് കോല് വെക്കുന്നിടത്തൊക്കെ duty എടുത്തും, ആശുപത്രിയിൽ കൊണ്ട് വരുന്ന ക്രിമിനലുകളെ നോക്കിയും അണച്ച് കിതച്ച് പോകുന്ന സർക്കാർ ഡോക്ടറായാൽ അക്രമികളായ നികൃഷ്ട ജന്മങ്ങളെ പേടിച്ചല്ലാതെ ജീവിക്കാനാവില്ല എന്ന് കൂടി ഓർക്കണം... എന്തായാലും നല്ലൊരു തുകക്ക് life insurance എടുക്കുക എന്നുള്ളത് വളരെ പ്രധാനമാണ്.. ചെറിയ പ്രായത്തിലെ എടുത്താൽ പ്രീമിയം കുറച്ച് മതിയാകും... പക്ഷെ കാര്യങ്ങളുടെ പോക്ക് ഇങ്ങനാണെങ്കിൽ ഡോക്ടർമാർ insurance എടുക്കുമ്പോൾ കമ്പനികൾ പ്രീമിയം കൂട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല... Neet എഴുതാനായി അഹോരാത്രം പരിശ്രമിക്കുന്നവരോട് "ഒന്നോടൊന്നു ആലോചിക്കുന്നതല്ലേ ബുദ്ധി "എന്ന് ചോദിക്കാതിരിക്കാൻ ആവുന്നില്ല... എന്തായാലും എന്റെ രണ്ടു കുട്ടികളോടും ഡോക്ടർ ആവണ്ടാന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... ഇങ്ങനൊക്കെ പറഞ്ഞാലും നാളെ രാവിലെ വീണ്ടും ആശുപത്രിയിൽ പോകും, രോഗികളെയും നോക്കും... കാരണം പഠിച്ചതല്ലേ ചെയ്യാനാകൂ... ജീവിക്കാൻ വേറെ വഴിയില്ല...ഇനിയിപ്പോ മറ്റൊരു ജോലി കണ്ടെത്താൻ എളുപ്പവുമല്ലല്ലോ...

ആലുവ ജില്ലാശുപത്രിയിലെ നവീകരിച്ച ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനചടങ്ങ്... ബഹുമാനപ്പെട്ട എംപി ശ്രീ ബെന്നി ബഹനാനാണ് ഉദ്ഘാടന...
25/09/2025

ആലുവ ജില്ലാശുപത്രിയിലെ നവീകരിച്ച ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനചടങ്ങ്... ബഹുമാനപ്പെട്ട എംപി ശ്രീ ബെന്നി ബഹനാനാണ് ഉദ്ഘാടനം നിർവഹിച്ചത്..ആലുവ mla ശ്രീ അൻവർ സാദത്,എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ മനോജ്‌ മൂത്തേടൻ,ആലുവ മുനിസിപ്പൽ ചെയർമാൻ ശ്രീ M. O ജോൺ തുടങ്ങിയവരും ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു..

Icds വാഴകുളത്തിന്റെ കീഴിൽ അംഗൻവാടി ടീച്ചർമാർക്കായി നടത്തിയ മീറ്റിംഗിൽ " പുരുഷന്മാരും പോഷകാഹാരവും ", " വൈജ്ഞാനിക വികാസത്ത...
25/09/2025

Icds വാഴകുളത്തിന്റെ കീഴിൽ അംഗൻവാടി ടീച്ചർമാർക്കായി നടത്തിയ മീറ്റിംഗിൽ " പുരുഷന്മാരും പോഷകാഹാരവും ", " വൈജ്ഞാനിക വികാസത്തിൽ ഉറക്കത്തിന്റെ പ്രാധാന്യം " എന്നീ വിഷയങ്ങളെ കുറിച്ച് ക്ലാസ്സ്‌ എടുത്തു ...

Really happy & proud to be felicitated by IMA Ernakulam District Committee for securing second prize in Vibjyor 2025 IMA...
13/09/2025

Really happy & proud to be felicitated by IMA Ernakulam District Committee for securing second prize in Vibjyor 2025 IMA state cultural fest...

24/07/2025
Much excited to be a part of the photoshoot by Fashion Zoom magazine💖💖💖
20/07/2025

Much excited to be a part of the photoshoot by Fashion Zoom magazine💖💖💖

Address

General Physician Trained In Diabetes, Nutrition N Palliative Medicine At Cheranellore
Kochi

Opening Hours

Monday 4pm - 6pm
Tuesday 4pm - 6pm
Wednesday 4pm - 6pm
Thursday 4pm - 6pm
Friday 4pm - 6pm

Telephone

+919387253857

Alerts

Be the first to know and let us send you an email when Dr Sheeja Srinivas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Sheeja Srinivas:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category