18/08/2018
ഓർക്കുക: നമ്മൾ ഒരു ദുരന്തമുഖത്താണ് .
വലിയൊരു രക്ഷാ പ്രവർത്തനത്തിനിടയിലാണു നാം. പ്രളയ ദുരന്തത്തിൽ നിന്നും കരകയറാനും അതിജീവിക്കാനും ഉത്തരവാദിത്വത്തോടെ ഒത്തൊരുമിച്ച് പ്രവർത്തിക്കാം. ജീവൻരക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാവുക.. ദുരിതബാധിതരെ സഹായിക്കുക. പ്രളയബാധിതപ്രദേശങ്ങളിൽ അനാവശ്യയാത്ര ഒഴിവാക്കുക. കൂട്ടം കൂടി നിന്ന് രക്ഷാവാഹനങ്ങൾക്കു തടസ്സമുണ്ടാക്കാതിരിക്കുക.
നമുക്ക് ഈ പ്രതിസന്ധി ഘട്ടം അതിജീവിക്കാം. ജില്ലകളിൽ ദുരിതബാധിതർക്ക് ആവശ്യം വേണ്ട വസ്തുക്കളെകുറിച്ചും സഹായ കേന്ദ്രങ്ങളെക്കുറിച്ചുമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .. https://keralarescue.in/district_needs/