Sree Vijayananda Pharmacy

Sree Vijayananda Pharmacy This page is to provide timely updates on Sree Vijayananda Pharmacy Ayurveda clinic and therapy center

24/04/2024

*ലോക* *മലമ്പനി* *ദിനം*
*2024* *ഏപ്രിൽ* *25*

എല്ലാ വർഷവും ഏപ്രിൽ 25 ലോക മലമ്പനി ദിനമായി ആചരിച്ചുവരുന്നു.
മലമ്പനിയെ നിയന്ത്രിക്കാനും ആത്യന്തികമായി തുടച്ചുനീക്കാനുമുള്ള പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത് .

2008 ലാണ് ആദ്യമായി ഏപ്രിൽ 25 ലോക മലമ്പനി ദിനമായി ആചരിക്കപ്പെട്ടത്.
2001 മുതൽ ആഫ്രിക്കയിൽ ഈ ദിനം ലോക മലമ്പനി ദിനമായി ആചരിച്ചു വരുന്നുണ്ട്.

“ *കൂടുതൽ* *നീതിയുക്തമായ* *ലോകത്തിനായി* *മലമ്പനിക്കെതിരായ* *പോരാട്ടം* *ത്വരിതപ്പെടുത്താം* ” എന്നതാണ് ഈ വർഷത്തെ ലോക മലമ്പനി ദിനാചരണ സന്ദേശം.

മലമ്പനി തടയുന്നതിനും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുംഗുണമേന്മയുള്ളതും സമയബന്ധിതവും താങ്ങാനാവുന്നതുമായ സേവനങ്ങൾ ലഭിക്കുന്നതിനും എല്ലാവർക്കും അവകാശമുണ്ട് .
എന്നിരുന്നാലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ എല്ലാവർക്കും ഒരുപോലെ പ്രാപ്യമല്ല എന്നത് യാഥാർഥ്യമാണ് .
മലമ്പനി നേരിട്ട് ജനങ്ങളുടെ ആരോഗ്യവും ജീവിതവും അപകടപ്പെടുത്തുക മാത്രമല്ല, സമൂഹത്തിൽ അസമത്വം നിലനിർത്തുന്നതിൽ പങ്കു വഹിക്കുകയും ചെയ്യുന്നു. ഗർഭിണികൾ, ശിശുക്കൾ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, അഭയാർത്ഥികൾ, കുടിയേറ്റക്കാർ, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർ, തദ്ദേശവാസികൾ എന്നിവരുൾപ്പെടെ ഏറ്റവും ദുർബലമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ആളുകളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമായി തുടരുന്നു. ചികിത്സിച്ചില്ലെങ്കിൽ, ഗർഭാവസ്ഥയിൽ ഗുരുതരമായ അനീമിയ, മാതൃമരണം, മാസം തികയാതെയുള്ള പ്രസവം, ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ഉണ്ടാകുക എന്നിവയ്ക്ക് മലമ്പനി കാരണമാകും . കാലാവസ്ഥാ വ്യതിയാനവും മലമ്പനി ബാധിത രാജ്യങ്ങളിലെ പ്രകൃതിദുരന്തങ്ങളും സംഘർഷങ്ങളും ഉൾപ്പെടെയുള്ള മാനുഷിക അടിയന്തരാവസ്ഥകളും ആളുകളെ മാറ്റിപാർപ്പിക്കുന്നതിനു കാരണമാകുകയും രോഗം പിടിപെടുന്നതിന് സാധ്യത ഒരുക്കുകയും ചെയ്യുന്നു.

വിവേചനവും സ്റ്റിഗ്മയും അവസാനിപ്പിക്കുക, ആരോഗ്യസംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തുക, പ്രാഥമിക ആരോഗ്യ പരിപാലനത്തിലൂടെ ആളുകൾ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ സ്ഥലങ്ങളിൽ ആരോഗ്യ പരിരക്ഷ കൊണ്ടുവരിക, മലമ്പനി സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളെ അഭിസംബോധന ചെയ്യുക, സാർവത്രിക ആരോഗ്യ പരിരക്ഷയിൽ മലമ്പനി നിയന്ത്രണ ഇടപെടലുകൾ ഉൾപ്പെടുത്തുക എന്നിവയിലൂടെ മലമ്പനിക്കെതിരായി പ്രവർത്തിച്ച് കൂടുതൽ നീതിയുക്തമായ ലോകം കൊണ്ടുവരാൻ നമ

31/03/2024

നിറമല്ല ഗുണമാണ് പ്രധാനം ✅

കുടിക്കുന്ന വെള്ളത്തിന്റെ അളവും നിറവും , മാത്രമല്ല ഗുണവും പ്രധാനമാണ്. കാലാവസ്ഥയ്ക്ക് വ്യക്തികൾക്ക് , രോഗത്തിന് ഒക്കെ അനുസരിച്ച് ഗുണപ്രദമാക്കിയ വെളളം ആണ് കുടിക്കേണ്ടത്. ദാഹശമനികളും നിറവും മാത്രമാകരുത് മാനദണ്ഡം.

പലവട്ടമായി കുറേശ്ശെ വെള്ളം കുടിക്കുന്നതാണ് നല്ലത്.

ഫ്രിഡ്ജിൽ വെച്ച അമിതമായി തണുത്തവെളളം കുടിക്കുന്നതും നല്ലതല്ല. ചൂടായിരിക്കുന്ന ശരീരത്തെ പെട്ടെന്ന് തണുപ്പിക്കുന്നത് ശരീരത്തിന്റെ താളക്രമത്തെ ബാധിക്കാം.

ചൂടുകാലത്തേയ്ക്ക് ഉചിതമായത് കൊത്തമല്ലി, നറുനീണ്ടി , രാമച്ചം, ഉണക്ക നെല്ലിക്കാ മുതലായ ഔഷധങ്ങൾ ചേർത്ത് തിളപ്പിച്ചാറിയ വെള്ളമാകും.

കൃത്രിമ പാനീയങ്ങൾ വേണ്ടേ വേണ്ട ......





03/03/2024

അട്ട ചികിത്സ ഒരു ചെറിയ ചികിത്സയല്ല

വെരിക്കോസ് വെയിൻസിനെപ്പറ്റിയുള്ള ഡോ.സൗമ്യ സരിൻ ചെയ്ത ഫേസ്ബുക് വീഡിയോ കണ്ടു. അഭ്യസ്ത വിദ്യരായ ചിലർ പോലും വെരിക്കോസ് വെയിൻസിന് അട്ട ചികിത്സ നടത്തുന്നുണ്ടെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. അട്ട ചികിത്സ ചെയ്യുന്നത് പൊട്ടത്തരം ആണെന്നും, കാലു പിടിച്ചു പറഞ്ഞിട്ടും ചിലർ അതിന് പോയെന്നും ഡോക്ടർ വീഡിയോയിൽ പറയുന്നുണ്ട്. ആയുർവേദ ശാസ്ത്രത്തിൽ അട്ട ചികിത്സ പല രോഗവസ്ഥകളിലും ചെയ്യുന്നുണ്ട്. ആയുർവേദത്തിൽ മാത്രമല്ല, ആധുനിക വൈദ്യത്തിലും, പ്ലാസ്റ്റിക് സർജറി, മൈക്രോ സർജറി പോലുള്ള ചില സാഹചര്യങ്ങളിൽ അട്ട ചികിത്സ നടത്താറുണ്ട്.

അട്ട ചികിത്സയ്ക്ക് "ജളൂകാവചരണം" എന്ന് ആയുർവേദത്തിൽ പറയുന്നു. മരുന്ന് ഫലിക്കാതെ വരുന്ന സന്ദർഭങ്ങളിൽ ശസ്ത്രം (സർജറി), ക്ഷാരം (alkali ചേർന്ന മരുന്ന് കൊണ്ട് കരിച്ചു കളയുക), അഗ്നികർമം (cauterization, ablation) എന്നിവ ചെയ്യുവാൻ ആയുർവേദ ഗ്രന്ഥങ്ങളിൽ നിർദ്ദേശമുണ്ട്. ഇനി സാന്ദർഭികവശാൽ ഒരു ആയുർവേദ ഡോക്ടർക്ക്‌ രോഗിയിൽ അട്ട ചികിത്സ ചെയ്യേണ്ടി വന്നാൽ രോഗി ഭയക്കരുതല്ലോ. അത് കൊണ്ടാണ് ഈ കുറിപ്പ്‌ ഇടുന്നത്.

ഡോ.സൗമ്യ പറഞ്ഞ പോലെ അട്ട ചികിത്സ ഒരു മോശം ചികിത്സ ഒന്നുമല്ല.
പിന്നെ രോഗിയോട് ഡോക്ടർ കാലു പിടിച്ചു പറയേണ്ട ആവശ്യവും ഇല്ല. രോഗിക്ക് വേണ്ട ചികിത്സ തിരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഇന്ത്യയിൽ ഉണ്ട്. ചികിത്സ വേണ്ടെന്ന് തീരുമാനിക്കാനും രോഗിക്ക് അവകാശമുണ്ട്.

Leech therapy ക്ക് Hirudotherapy എന്നാണ് ആധുനിക ഭാഷ്യം. ഇതിന്റെ ചരിത്രം തിരയുകയാണെങ്കിൽ BC 2500 വരെ ഒക്കെ പോകേണ്ടി വരും. ചരകൻ, സുശ്രുതൻ തുടങ്ങിയവരുടെ കാലത്ത് തന്നെ നിലനിന്നിരുന്ന ചികിത്സ ആണ്. ധന്വന്തരിയുടെ ഒരു കയ്യിൽ അട്ടയെ കാണാം. അത്രയും പ്രാധാന്യം അട്ടയ്ക്ക് അന്ന് നൽകിയിരുന്നു. പിന്നീട് മദ്ധ്യേഷ്യ, ചൈന, അറേബ്യ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ഇതിന് പ്രചാരം ലഭിച്ചു. അന്നത്തെ ഗ്രീക്ക് ഗ്രന്ഥങ്ങളിലും, ഫറോവൻ ചിത്രങ്ങളിലും ഇത് വ്യക്തമായി കാണാം. 17-18 നൂറ്റാണ്ടുകളിൽ അട്ടയെ കിട്ടാത്ത സാഹചര്യം പോലും ഉണ്ടായി എന്ന് പറയപ്പെടുന്നു. അട്ടകൾ പല തരം ഉണ്ട്. വിസ്താര ഭയത്താൽ അതിലേക്ക് കടക്കുന്നില്ല.

Leech therapy has established itself as an alternative remedy for the treatment of vascular disorders, since leech saliva can temporarily improve blood flow and ameliorate connective tissue hyperalgesia.(1,2)

Many studies revealed that hirudin is more effective than heparin in preventing deep venous thrombosis (DVT) and ischemic events in patients with unstable angina. (3)

Pubmed ൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങൾ മാത്രം. ഇനിയും ഏറെ ഉണ്ട്. ഈ കുറിപ്പ് നീണ്ടു പോകും.

അട്ടയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ദ്രവം, hirudin, രക്തം കട്ട പിടിക്കുന്നത് തടയുന്ന മരുന്ന് കൂടിയാണ്. മാത്രമല്ല, അട്ടയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ ആധുനിക വൈദ്യത്തിൽ ധാരാളം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് മൈക്രോ സർക്കുലേഷൻ വർധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അതിന് empirical evidences (അനുഭവപരമായ തെളിവ്) മാത്രമല്ല ഇന്റർനാഷണൽ ജേർണലുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഉണ്ട്.

പിന്നെ ഡോ.സൗമ്യ പറഞ്ഞ മറ്റൊരു കാര്യം വെരിക്കോസ് വെയിൻസ് ചികിത്സയിൽ വെയിൻ കരിച്ചു കളയില്ല എന്ന്. അതിലും വസ്തുതാപരമായ ഒരു ചെറിയ പിശകുണ്ട്. ഡോക്ടർ പറഞ്ഞത് പോലെ തന്നെ, ആദ്യ കാലത്ത് ആധുനിക വൈദ്യത്തിൽ സർജറി ആയിരുന്നു ചെയ്തിരുന്നത്. ഇതിൽ ധാരാളം complications ഉണ്ടായിരുന്നു. പിന്നീട് ലേസർ ഉപയോഗിച്ച് ഉള്ള ablation (EVLT) വന്നു. ഇപ്പോൾ റേഡിയോ frequency ablation ഉൾപ്പെടെ നൂതന സംവിധാനങ്ങൾ ധാരാളം വന്നു. അതിലെല്ലാം പ്രധാന കാര്യം വാൽവ് തകരാറുള്ള ഭാഗം കരിച്ചു കളയുക എന്ന് തന്നെയാണ്. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തിരുത്താൻ തയ്യാറാണ്.

വെരിക്കോസ് വെയിൻസ് എന്ന കേട്ടയുടനെ ആയുർവേദ ഡോക്ടർമാർ ആരും തന്നെ അട്ടയിട്ട് രക്തം കളയാറില്ല. ആയുർവേദത്തിൽ നിരവധി ചികിത്സകൾ പറഞ്ഞതിൽ ഒന്ന് മാത്രമാണ് blood letting ന്റെ കീഴിൽ വരുന്ന അട്ട ചികിത്സ. വെരിക്കോസ് വെയിൻസ് അസുഖത്തിന്റെ പ്രധാന ഉപദ്രവമാണ് ഡോ. സൗമ്യ പറഞ്ഞ പോലെ ulcer (വ്രണം) ഉണ്ടാകുന്നത്. Amputation ലേക്ക് വരെ പോകാൻ സാധ്യത ഉള്ള പ്രശ്നമാണ്. വീക്കം, വേദന, കാലുകളിലെ നിറം മാറ്റം തുടങ്ങി DVT വരെയുള്ള മറ്റ് പ്രശ്നങ്ങളും. ഇങ്ങനെ ഒക്കെ രോഗി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ അട്ട ചികിത്സ ഒരു അംഗീകൃത ആയുർവേദ ഡോക്ടർ ചെയ്യാറുണ്ട്. അത് രോഗിക്ക് വലിയ അളവിൽ ആശ്വാസം നൽകുന്നുമുണ്ട്. ഇതെല്ലാം മതിയായ പരിശോധന നടത്തി മാത്രമാണ് ചെയ്യുന്നത്. ഒന്നും നോക്കാതെ അട്ടയെ പിടിപ്പിക്കുന്ന വ്യാജന്മാരുടെ കാര്യം എനിക്കറിയില്ല.

അട്ട ചികിത്സയുടെ, വേദന ശമിപ്പിക്കാനുള്ള കഴിവ് gout, വാതരോഗങ്ങൾ (arthritis), കാൻസർ തുടങ്ങി പല അസുഖങ്ങളിലും, അട്ടയെ നേരിട്ടും, അവ ഉൽപാദിപ്പിക്കുന്ന സ്രവങ്ങൾ ഉപയോഗിച്ചും ഒക്കെ ചെയ്യുന്നുണ്ട്. മൈക്രോ സർജറി തുടങ്ങിയ പല സ്ഥലത്തും ആധുനിക വൈദ്യശാസ്ത്രം അട്ടയെ നേരിട്ട് ഉപയോഗിച്ച് ചെയ്യുന്നുണ്ട്. ഇതൊക്കെ ഡോക്ടർക്ക്‌ അറിയുന്ന കാര്യങ്ങളാണ്.

അട്ട ചികിത്സയുടെ ഒരു പ്രധാന സൈഡ് എഫക്ട് അണു ബാധയാണ്. പക്ഷേ അത് വിരളമാണ്. ഡോക്ടർമാർ ചെയ്യുമ്പോൾ ശുചിത്വം ഉറപ്പാക്കിയാണ് ചെയ്യുന്നത്. Procedure കഴിഞ്ഞ ശേഷവും വൃത്തിയാക്കി രോഗിക്ക് മരുന്ന് വച്ച് കെട്ടി, അട്ടയെ കൃത്യമായി ഡിസ്പോസ് ചെയ്യുകയാണ് രീതി. ഒരാളിൽ ഉപയോഗിച്ചത് മറ്റൊരാൾക്ക്‌ ഉപയോഗിക്കുകയുമില്ല. ഇനി അഥവാ bleeding ഉണ്ടെങ്കിൽ പോലും അതിന് മരുന്നുകൾ നൽകി മാനേജ് ചെയ്ത ശേഷം മാത്രമേ രോഗിയെ പറഞ്ഞയയ്ക്കുകയുള്ളൂ. ഇതിനെല്ലാം കൃത്യമായ പ്രോട്ടോകോൾ ഉണ്ട്.
അല്ലാതെ കാട്ടിലും, കുളത്തിലും പോകുമ്പോൾ അട്ട കടിച്ചാൽ ഉപ്പിട്ട് വിടുന്ന പരിപാടി അല്ല ജളൂകാവചരണം.

തന്റെ വീഡിയോസ് വഴി ആളുകളെ ബോധവൽക്കരിക്കുന്ന ഡോ.സൗമ്യ സരിനെ അഭിനന്ദിക്കുന്നു. എന്നാൽ അട്ട ചികിത്സ എന്ന പ്രാചീന ചികിത്സാരീതിയെ, ആധുനിക വൈദ്യം പോലും ഗുണമുണ്ടെന്ന് സമ്മതിക്കുന്ന ഈ രീതിയെ അടച്ചാക്ഷേപിക്കുമ്പോൾ ജനങ്ങൾ വല്ലാതെ ആശങ്കപ്പെടുന്നു. ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന ആയുർവേദ ഡോക്ടർമാർക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന് പറയാതെ വയ്യ. ഇനിയെങ്കിലും ഇത്തരം videos ചെയ്യുമ്പോൾ ശരിയായ ഗൃഹപാഠം ചെയ്ത്, ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ച മറ്റ് ശാസ്ത്രങ്ങൾക്ക്‌, അത് പ്രാക്ടീസ് ചെയ്യുന്നവർക്ക്, അതിൽ വിശ്വസിക്കുന്ന രോഗികൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിനയ പുരസ്സരം അഭ്യർത്ഥിയ്ക്കുന്നു.

References
1.Abdualkader AM, Ghawi AM, Alaama M, Awang M, Merzouk A. Leech therapeutic applications. Indian J Pharm Sci. 2013 Mar;75(2):127-37. PMID: 24019559; PMCID: PMC3757849.

2. Michalsen A, Roth M, Dobos G, Aurich M. Stattgurt, Germany: Apple Wemding; 2007. Medicinal Leech Therapy. [Google Scholar]

3. Corral-Rodríguez MA, Macedo-Ribeiro S, Pereira PJ, Fuentes-Prior P. Leech-derived thrombin inhibitors: From structures to mechanisms to clinical applications. J Med Chem. 2010;53:3847–61. [PubMed] [Google Scholar]

ഡോ.അർജുൻ എം.
എ എം എ റിസേർച്ച് ഫൗണ്ടേഷൻ ( അസ്സോ. പ്രഫ. , പി എൻ എം ആയുർവേദ മെഡിക്കൽ കോളേജ്, ചെറുതുരുത്തി)

19/02/2024
14/01/2024

തിന പൊങ്കൽ
☘️🌾🌾🌾☘️

ആവശ്യമായവ🌾

തിന - അര കപ്പ്
ചെറുപയർ തൊലി കളഞ്ഞത് - അരകപ്പ്
വെള്ളം - 5 കപ്പ്
നെയ്യ് - 2 ടീ സ്പൂൺ
ജീരകം - 1 ടീ സ്പൂൺ
കുരുമുളക് പൊടി : അര ടീസ്പൂൺ
കായം - ഒരു നുള്ള്
കറി വേപ്പില - 1 തണ്ട്
കശുവണ്ടി - 3 - 4 സ്പൂൺ
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം🌾

പ്രഷർ കുക്കർ അടക്കാതെ ചൂടാക്കാൻ വച്ച് ചെറുപയർ പരിപ്പ് വറുത്തെടുക്കുക. തിന ( കഴുകി വെള്ളത്തിൽ കുതിർത്തത്)ചേർത്ത് ഇളക്കി വെള്ളം ചേർക്കുക. പ്രഷർ കുക്കർ അടച്ച് 3-4 വിസിൽ വരെ വേവിക്കുക

ചെറിയ പാനിൽ നെയ്യ് ജീരകം കുരുമുളക് പൊടി കറിവേപ്പില കശുവണ്ടി പ്പരിപ്പ് എന്നിവ ചേർത്ത് വറുത്തെടുക്കുക. ഇതിലേക് കായം ചേർത്ത് ഇറക്കി വക്കുക
പ്രഷർ കുക്കർ തുറന്ന് രണ്ടും കൂടി യോജിപ്പിക്കുക

തിനയിൽ കുറച്ചു കാർബോ ഹൈഡ്രേറ്റ് മാത്രമുള്ളൂ എങ്കിലും രക്തത്തിലേക്ക് വളരെ ഊർജമെത്തിക്കാൻ കഴിവുണ്ട് എന്നതിനാൽ
പ്രമേഹ രോഗികൾക്ക് ഉത്തമമാണ്

ലൗ ബേഡ്സിന് കൊടുക്കുന്ന ആഹാരമായി ഇന്ന് പ്രചാരത്തിലുള്ള തിന പനി മാറാൻ കൊടുക്കുന്ന ആഹാരവും മരുന്നും ആയി പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു.
തിന കൊണ്ടുള്ള കുറുക്ക് കഴിച്ച് കമ്പിളി പുതച്ചൊരുറക്കം പനിക്കാലത്തെ ശീലമാക്കാം. നാരുകളും കാൽഷ്യവും ധാരാളമായുള്ള തിന എല്ലുകളുടെ ബലക്ഷയത്തിനുള്ള ആഹാര പ്രതിരോധമാണ്





7/1/24 AMAI PIRAVOM AREA യു൦ KERALA AYURVEDA PVT LTD Sree Vijayananda Pharmacy യു൦ സംയുക്തമായി നടത്തിയ സൌജന്യ BMI പരിശോധ...
07/01/2024

7/1/24 AMAI PIRAVOM AREA യു൦ KERALA AYURVEDA PVT LTD
Sree Vijayananda Pharmacy യു൦ സംയുക്തമായി നടത്തിയ സൌജന്യ BMI പരിശോധന ക്യാപിൽ നിന്നും

07/09/2023

വിശപ്പെങ്ങനെ?
ശോധനയെങ്ങനെ ...
ചികിത്സ ആയുർവേദ മാണെങ്കിൽ,
ഈ ചോദ്യങ്ങൾ ഉറപ്പാണ്...

ശരിയായ ദഹനമില്ലാതെ പോഷകാഹാരം കഴിച്ചിട്ടെന്തു പ്രയോജനം?

പോഷകാഹാരങ്ങൾ കഴിക്കുന്നതോടൊപ്പം ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കൃത്യമായ വിശപ്പും, ദഹനവും ഉണ്ടാവുക എന്നുള്ളത്...

ആധുനിക ജീവിത-ഭക്ഷണ ശൈലികൾ ഏറെ മാറ്റം വരുത്തുന്ന നമ്മുടെ ദഹന സംവിധാനത്തിന് ആയുർവേദ ചികിത്സകളിലൂടെയും, ചര്യകളിലൂടെയും പിന്തുണ നൽകാൻ സാധിക്കും..

പോഷകാഹാരത്തോടൊപ്പം നിങ്ങളുടെ ശരിയായ ദഹനശക്തിയും ഉറപ്പുവരുത്തുക..

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള അംഗീകൃത ആയുർവേദ ഡോക്ടറെ സമീപിക്കുക..

☘️☘️☘️☘️☘️☘️☘️

ദേശീയ പോഷകാഹാര വാരാചരണം
സെപ്റ്റംബർ 1 - 7






Address

Thiruvaniyoor
Kochi
682308

Opening Hours

Monday 9am - 12:30pm
4pm - 7pm
Tuesday 9am - 12:30pm
4pm - 7pm
Wednesday 9am - 12:30pm
4pm - 7pm
Thursday 9am - 12:30pm
4pm - 7pm
Friday 9am - 12:30pm
4pm - 7pm
Saturday 9am - 12:30pm
4pm - 7pm

Telephone

9496448575

Alerts

Be the first to know and let us send you an email when Sree Vijayananda Pharmacy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sree Vijayananda Pharmacy:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category