REACH Mental health Counselling center

REACH Mental health Counselling center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from REACH Mental health Counselling center, Mental Health Service, Kodungallur.

25/10/2024
10/10/2023

“Do the best you can until you know better. Then, when you know better, do better.” - Maya Angelou
In the journey of life, we all face moments when regrets from the past weigh us down, making it difficult to have faith in ourselves. We can get caught up in the what-ifs and should-haves, hindering our ability to embrace the present and shape our future.

But forgiveness is liberating. By rewriting the narrative, letting go of past mistakes, we create space for self-acceptance and growth. It's a powerful act of self-compassion that allows us to move forward, unburdened from the weight of regret.

“Be where you are. Otherwise, you’ll miss your life.” - Buddha

Being present to our unique strengths and abilities, we unlock the potential to overcome challenges and move towards our dreams. Trust that you can figure it out.

“The best way to predict the future is to create it.” - Abraham Lincoln (& Peter Drucker)
Creating our future selves is a deliberate and intentional process. It requires setting goals, making choices aligned with our values, and taking consistent action. We have the power to design a future that aligns with our true aspirations.

We can work on these areas one at a time or together. Which one is dominating your mind these days: Past, Present, or Future?

Counseling psychology clinicലെ പല പ്രശ്നങ്ങളെയും പരിശോധിച്ചാൽ മനസിലാവും എല്ലാത്തിന്റെയും പിന്നിൽ ഒരു ആത്മവിശ്വാസത്തിന്റെ...
20/07/2023

Counseling psychology clinicലെ പല പ്രശ്നങ്ങളെയും പരിശോധിച്ചാൽ മനസിലാവും എല്ലാത്തിന്റെയും പിന്നിൽ ഒരു ആത്മവിശ്വാസത്തിന്റെ കുറവാണുള്ളത്. ആത്മവിശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകൾ നമ്മുടെ കാഴ്ച്ചപ്പാടുകളേയും ജീവിത നിലപാടുകളെയും സാമൂഹ്യ ബന്ധങ്ങളെയും മാത്രമല്ല, പെരുമാറ്റങ്ങളേയുമൊക്കെ ആഴത്തിൽ സ്വാധീനിക്കുന്നു.

😍ആത്മവിശ്വാസത്തിന്റെ ഏണിപ്പടികൾ

ആത്മവിശ്വാസമെന്നത് ഒരാൾക്ക് ജനിക്കുമ്പോളേ കിട്ടുന്ന ഒരു വരമല്ല. വളർന്നുവരുന്ന സാഹചര്യങ്ങളും കുടുംബബന്ധങ്ങളുമൊക്കെ ആത്മവിശ്വാസത്തിനു കരുത്തു പകരുമെങ്കിലും ആത്മവിശ്വാസമെന്നത് ഒരുവൻ സ്വയം പരിശ്രമത്തിലൂടെ നേടിയെടുക്കേണ്ട ഒരു കഴിവാണ്. വീണും എണീറ്റും പിന്നെയും വീണുമൊക്കെയല്ലാതെ എങ്ങിനെയാണ് ഒരു കുട്ടി നടക്കാൻ പഠിക്കുക? ഒരിക്കൽ വീണതുകൊണ്ട് കുട്ടി പിന്നീട് നടക്കാൻ മടിച്ചാൽ എന്താകും അവസ്ഥ?......

എന്നെ ഞാൻ അറിയാതെ പോകരുത്.....

കുറവുകളില്ലാത്തവരായി ആരുമുണ്ടാകില്ല. പക്ഷെ കുറവുകൾക്കൊപ്പം കഴിവുകളും ഉണ്ടെന്നത് മറക്കരുത്. ചില കുറവുകൾ പരിഹരിക്കുക പ്രയാസമാണ്. മാറ്റാൻ പറ്റാത്ത ഇത്തരം പ്രയാസങ്ങളെ പഴിച്ചിട്ടെന്തു കാര്യം? ജീവിതമെന്തിനു പരിഭവിച്ച് തീർക്കണം? ആരും സ്വന്തം ജീവിതം കണക്കു പറഞ്ഞ് മേടിക്കുന്നതല്ല. യാദൃശ്ചിക ഭാഗ്യമായി കിട്ടിയതാണ് ജീവൻ. തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നെങ്കിൽ നാം അങ്ങിനെയല്ലേ ചെയ്യൂ? അപ്പൊ പിന്നെ ദാനം കിട്ടിയ പശുവിന്റെ വായിൽ പല്ലുണ്ടോ എന്ന് നോക്കേണ്ടതുണ്ടോ? ഇത്തിരി കറുത്തിട്ടാണെങ്കിലും, പൊക്കം ഇത്തിരി കുറഞ്ഞിരുന്നാലും, ഞാൻ ജീവിച്ചിരിക്കുന്നല്ലൊ. ഈ ലോകത്തിന്റെ ഭാഗമായിരിക്കുന്നല്ലോ. ലാഭം തന്നെ. സ്വയം അറിയുക. കഴിവുകളേയും, കുറവുകളെയും. .....ശരിയായ അറിവ് ആത്മ വിശ്വാസത്തിന്റെ അടിത്തറയാണ്......

എനിക്ക് ഞാൻ തന്നെ കൂട്ട് ❤️love urself

അറിവുകൾ മാത്രം ആത്മ വിശ്വാസം
പകരണം എന്നില്ല. ചില അറിവുകൾ നമ്മെ അരക്ഷിതരാക്കുകയും ചെയ്യും. ഞാൻ ഞാനായിരിക്കുന്നതിൽ സംതൃപ്തി ഇല്ലാത്തവരാണ് ആത്മവിശ്വാസം കുറവുള്ളവരാകുന്നത്. എന്നെപ്പോലെ മറ്റൊരാളില്ല. അതാണ്‌ എന്റെ തനിമ. ആ തനിമയെ കുറവുകളോടും നിറവുകളോടും കൂടി അംഗീകരിക്കാൻ കഴിയട്ടെ. ഈ ലോകത്തിലെ ഏറ്റവും കഴിവുള്ളവൻ ഞാനല്ല. ഏറ്റവും കഴിവു കുറഞ്ഞവനും ഞാനല്ല. ഞാൻ ഞാനാണ്. എനിക്ക് എന്നെ ഇഷ്ട്ടവുമാണ്.

വാചാലമായ ആത്മഭാഷണം...self talk

പുറമേ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ എല്ലാവരും സ്വയം സംസാരിക്കുന്നവരാണ്‌. ആത്മ വിശ്വാസം വളരുകയോ തളരുകയോ ചെയ്യുന്നത് സ്വയം നടത്തുന്ന ഈ സംഭാഷണത്തിലൂടെയാണ്. നമ്മുടെ തന്നെ ചിന്തകളെ വീക്ഷിച്ചാൽ മനസ്സിലാകും, പലപ്പോഴും നമ്മൾ ഉള്ളിൽ പഴിക്കുകയും നിഷേധത്തിന്റെയും സ്വയം വിമർശനത്തിന്റെയും സംഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നവരാണ്. മറ്റുള്ളവർ നമ്മെ പഴിക്കുന്നതിലേറെ നാം നമ്മെത്തന്നെ പഴിക്കുന്നു. മറ്റുള്ളവർ നമ്മെ താഴ്ത്തുന്നതിലേറെ നാം നമ്മെ തന്നെ ഇകഴ്ത്തുന്നു.

ജീവിതത്തിലും നിയമം അതുതന്നെയാണ് :

നിങ്ങൾ പ്രേതങ്ങളെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ അവ പ്രത്യക്ഷപ്പെട്ടേ ഒക്കു. ചിന്തിക്കുന്നത് നിങ്ങൾക്ക് കാണാനാവും : നിങ്ങൾ ശത്രുക്കളെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ നിങ്ങളവരെ സൃഷ്ടിക്കും. നിങ്ങൾ സ്നേഹിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ചുറ്റും സ്നേഹം പ്രത്യക്ഷമാകും; നിങ്ങൾ വെറുക്കുകയാണെങ്കിൽ വെറുപ്പ് പ്രത്യക്ഷമാകും. നിങ്ങൾ ചിന്തിക്കുന്നതെന്തും സവിശേഷമായ ഒരു നിയമപ്രകാരം നിറവേറ്റിക്കൊണ്ടിരിക്കുന്നു. നിങ്ങൾ യാതൊന്നും ചിന്തിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് യാതൊന്നും സംഭവിക്കുന്നില്ല.

💪💪ആത്മ വിശ്വാസത്തിനു കുറുക്കു വഴിയില്ല. മാനം കെടാൻ, കളിയാക്കപ്പെടാൻ, പരാജയപ്പെടാൻ നമ്മുടെ മനസ്സിനെ വിട്ടു കൊടുക്കുക.ഇന്നല്ലെങ്കിൽ നാളെ നമ്മുടെ മനസ്സ് നട്ടെല്ലുള്ളതാകും. നമ്മളും ആത്മ വിശ്വാസമുള്ളവരാകും.💪💪

As we grow older and wiser, we realize it becomes less important to have more friends and more important to have real on...
23/05/2023

As we grow older and wiser, we realize it becomes less important to have more friends and more important to have real ones. Remember, life is kind of like a party. You invite a lot of people, some leave early, some stay all night, some laugh with you, some laugh at you, and some show up really late. But in the end, after the fun, there are a few who stay to help you clean up the mess. And most of the time, they aren’t even the ones who made the mess. These people are your real friends in life. They are the ones who matter most.

നമ്മളിൽ പലരും ചിന്ദിക്കാറില്ലേ ഓരോ ദിവസം എങ്ങനെ എങ്കിലും ഒന്ന് വൈകുന്നേരം 5 മണി ആയമതി , ഹോ എങ്ങനെ എങ്കിലും ഒന്ന് ശനിയാഴ്...
15/05/2023

നമ്മളിൽ പലരും ചിന്ദിക്കാറില്ലേ ഓരോ ദിവസം എങ്ങനെ എങ്കിലും ഒന്ന് വൈകുന്നേരം 5 മണി ആയമതി , ഹോ എങ്ങനെ എങ്കിലും ഒന്ന് ശനിയാഴ്ച ആയ മതി , ഈ വർഷം എത്ര അവധി ഉണ്ട്‌ , ഹർത്താൽ ഉണ്ട്‌, ഇങ്ങനെ ഇങ്ങനെ ജീവിതകാലം മുഴുവൻ സന്തോഷത്തിനായി കാത്തിരിക്കുന്നു..... 👆ഈ കൂട്ടരിൽ ഒരാൾ ആവാതിരിക്കാൻ ശ്രമിക്കുക . ഓരോ ദിവസവും സമയവും കടന്നുപോകുംതോറും ജീവിതം ചുരുങ്ങുകയാണ്, ഏതാണ്ട് നമ്മൾ അവസാനിക്കുന്നത് വരെ സന്തോഷിക്കാൻ കാത്തിരിക്കരുത് . ഒരു ദിവസത്തിലെയും നിമിഷത്തിലെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും രഹസ്യം, ആ നിമിഷം എന്തായിരിക്കണമെന്ന് നമ്മൾ തീരുമാനിക്കുക, എന്താവാതിരിക്കണം എന്നും. അങ്ങനെ ഓരോ ദിവസവും പരമാവധി പ്രയോജനപ്പെടുത്തുക. ചെയ്യുന്ന ജോലി ആത്മാർത്ഥമായി ചെയ്യുക, നാളെ നാളെ നാളെ എന്ന നീക്കി വെക്കൽ ഒഴിവാക്കി ഇന്നും ഈ നിമിഷവും എന്ന conceptil എത്തുക, കാറിൽ യാത്ര ചെയ്യുമ്പോൾ ഉറക്കെ ചിരിക്കുക ഉച്ചത്തിൽ സംസാരിക്കുക, ഉറക്കെ പാടുക, ചിരിച്ചുകൊണ്ട് ഉറങ്ങാൻ കിടക്കുക , കവിതകൾ എഴുതുക, പുസ്തകങ്ങൾ വായിക്കുക, കുറച്ചൊക്കെ സോഷ്യൽ medias ആവാം , മദ്യം ലഹരി പാടെ ഉപേക്ഷിച്ചു നല്ല പുളിയുള്ള ഉപ്പിലിട്ട മാങ്ങ നെല്ലിക്ക ഒക്കെ ഇഷ്ടത്തോടെ ആർത്തിയോടെ കഴിക്കുക.... അങ്ങനെ അങ്ങനെ ദൈവം തന്ന സമ്മാനമായ ഈ ജീവിതം കൂടുതൽ സന്തോഷത്തോടെയും അൽപ്പം ദുഖത്തോടെയും, ഒരുപാട് സമാധാനത്തോടെയും, മറ്റുള്ളവരുടെ തെറ്റുകൾ നോക്കാതെ നമ്മളുടെ ശരികളിൽ ജീവിച്ചു നല്ല വൃത്തിയായി നമ്മളെ തിരിച്ചേല്പിക്കേണ്ട സമയം വരെ ജീവിക്കുക 💐💐💐
ആഴത്തിൽ ചിന്തിക്കുക.
സൗമ്യമായി സംസാരിക്കുക.
ഒത്തിരി സ്നേഹിക്കുക.
അകൽചകളിൽ നിന്നും അകന്നു നിക്കുക.
മനസ്സ് തുറന്ന് സംസാരിക്കുക.
കഠിനാധ്വാനം ചെയ്യുക
ദയ
സഹായം
സത്യസന്ധത
👆ഇവരെ കൂടെ കൂട്ടുക

Address

Kodungallur
680669

Opening Hours

Saturday 9am - 5pm
Sunday 9am - 5pm

Telephone

+918089150660

Website

Alerts

Be the first to know and let us send you an email when REACH Mental health Counselling center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to REACH Mental health Counselling center:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram