Shifacenter

Shifacenter Hijama and Acupuncture clinic with experienced staff. Located in Mala-Puthenchira, Kodungallur. Trichur. Call : 9526256736. Mail : shifatrichur@gmail.com

23/01/2019
30/03/2018

*ചൂടിനെ നേരിടാൻ അക്യൂ പങ്ചർ ജീവിത രീതി*

അന്തരീക്ഷത്തിലെ ചൂട് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും അതിന്റെ തീവ്രത അത്രമേല്‍ അനുഭവപ്പെടാത്ത ഒരു സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തിലും തീവ്രമായ ചൂട് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശിഷ്യ, ചൂടുകാലവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങള്‍ വർദ്ധിച്ച് വരുന്നു
സൂര്യതാപമേറ്റ് അവസര കുന്നവരുടെ വാർത്തകൾ ഈയിടെ പത്രങ്ങളിൽ കാണുന്നു.
രാസ കെമിക്കലുകൾ ചേർന്ന മരുന്നു ഉപയോഗിക്കുന്നവർക്കാണ് ഇതു കൂടുതലായി കാണുന്നത് .അലോപ്പതി മരുന്നുകളും ആയുർവേദ മരുന്നുകളും ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുന്നു. പ്രതേകിച്ച് സ്ഥിരമായി കഴിക്കുന്ന പ്രഷർ, പ്രമേഹ ,കൊളസ്ട്രോൾ, തൈറോയിഡ് മരുന്നുകൾ കഴിക്കുന്നവർ വെയിൽ ഏൽക്കുന്നത് പ്രേതേകം ശ്രദ്ധിക്കുക വേനൽ കാലത്തെങ്കിലും ഈ വിഷ മരുന്നുകൾ ഒഴിവാക്കുക

ഈ അവസരത്തില്‍ ചൂടുകാലത്തുണ്ടാകുന്ന ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ ദൂരീകരിക്കാന പുരാതന ചൈനീസ് വൈദ്യമായ അക്യൂ പങ്ചർ ലൈഫ് സ്റ്റെൽ സ്വീകരിക്കുന്നത് നല്ലതാണ് .

പഞ്ചഭൂത നിർമ്മിതമായ ശരീരത്തിൽ കാലാവസ്ഥ വെതിയാനത്തിനുസരിച്ച് ചില മാറ്റങ്ങൾ ഉണ്ടാവൽ സ്വാഭാവികമാണ്
ചൂടുകാലത്ത് കാണുന്ന രോഗങ്ങള്‍ അനവധിയാണ്. ഇവയില്‍ നിന്ന് സംരക്ഷിക്കാനും ജീവിത ശൈലിയില്‍ ചില ചിട്ടപ്പെടുത്തലുകള്‍ അനിവാര്യമാണ്.

1. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക ,മിതമായി മാത്രം ഇനിയും കഴിക്കാൻ കഴിയും എന്ന രീതിയിൽ നിർത്തുക
നല്ല പോലെ ചവച്ചരച്ച് കഴിക്കുക ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കരുത്, തൈര് സംഭാരം മുതലായവ ആവാം

2. ദാഹത്തിനനുസരിച്ച് ശുദ്ധമായ പച്ച വെള്ളം കുടിക്കുക ,തിളപ്പിച്ചാറിയതോ, ഏതെങ്കിലും വസ്തുക്കൾ ഇട്ട് തിളപ്പിച്ചതോ ആയ വെള്ളം കുടിക്കരുത് 'വായയിൽ നിർത്തി അൽപ്പാൽപ്പായി കുടിക്കുക ഐസ് വെള്ളവും ഒഴിവാക്കുക

3. രാത്രി ഭക്ഷണം പഴങ്ങളോ ,സലാഡുകളോ ആക്കുക അല്ലെങ്കിൽ കഞ്ഞി പോലെയുള്ള ദ്രാവക രൂപത്തിലുള്ള ഭക്ഷണമാവാം
8 മണിക്ക് മുമ്പായിരിക്കണം രാത്രി ഭക്ഷണം

4. രാത്രി ഉറക്കം നേരത്തെയാക്കുക ,പുറത്തെ നല്ല കാറ്റ് കിട്ടുന്ന റൂം ഉറങ്ങാൻ വേണ്ടി തിരഞ്ഞെടുക്കുക സീലിംഗ് ഫേൻ ഒഴിവാക്കുന്നത് നല്ലത്

*ആഹാരം ശീലിക്കേണ്ടതും ഒഴിവാക്കേണ്ടതും*

ഉപ്പ്, എരിവ്, പുളി എന്നീ രസങ്ങള്‍ കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ നിന്ന് പരമാവധി കുറയ്ക്കുക. ഇത്തരം തീക്ഷ്ണ രസങ്ങള്‍ ശരീരത്തിനുള്ളിലെ ചൂട് കൂട്ടുകയും രക്തദുഷ്ടി ഉണ്ടാക്കുകയും ചെയ്യുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും കുറയ്ക്കുക. ചായ, കാപ്പി, തുടങ്ങിയവയും ഒഴിവാക്കുക മുലയൂട്ടുന്ന അമ്മമാരും ഇത്തരം ആഹാരങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. മധുരം ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ കെല്‍പ്പുള്ള ഒന്നാണ്.
അതുകൊണ്ടുതന്നെ മധുരമുള്ളതും തണുത്തതുമായ ആഹാരങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക. ആഹാരത്തില്‍ മധുരത്തിന്റെ അളവ് കൂട്ടി കുഞ്ഞിനു നല്‍കാം. പുളിയുള്ള മുന്തിരി, ഓറഞ്ച് തുടങ്ങിയവ മാറ്റിനിര്‍ത്തി മധുരമുള്ള പഴച്ചാറുകള്‍ നല്‍കുന്നതും നല്ലതാണ്. തൈര് കഴിക്കുക. കുട്ടികള്‍ക്ക് ഇളനീർ വെള്ളം, കരിമ്പ് ജ്യൂസ്, അവിൽ വെള്ളം, തേൻ വെള്ളം മറ്റു പഴങ്ങളുടെ ചാറുകൾ നൽകുക

ഫ്രിഡ്ജിലെ വെള്ളം ആരോഗ്യത്തിന് അത്ര നല്ലതല്ല. തണുത്ത വെള്ളത്തിനായി കൂജയെ ആശ്രയിക്കാം.
പശുവിന്‍ പാല്‍ മാറ്റി എരുമപ്പാല്‍ ശീലിക്കുക പാല് കറന്നയുടനെയാണ് കുടിക്കേണ്ടത് ശരീരം തണുക്കാന്‍ ഇത് വളരെ നല്ലതാണ്. നന്നാരി സര്‍ബ്ബത്ത്, നെല്ലിക്ക ജ്യൂസ് തുടങ്ങിയവ ശരീരത്തിലെ ജലാംശം നിലനിര്‍ത്തും. എന്നുമാത്രമല്ല രക്തദുഷ്ടി തടഞ്ഞ് ത്വക്ക് രോഗങ്ങള്‍ വരാതെ നോക്കുകയും ചെയ്യും.

മറ്റുശീലങ്ങള്‍

കുളിപ്പിക്കാന്‍ തണുത്ത വെള്ളം ഉപയോഗിക്കാം.
കുളിച്ച് ദേഹം തോർത്താതിരിക്കുക
ഒരുനേരത്തെ കുളി നാല്പാമരം ഇട്ടു തിളപ്പിച്ച വെള്ളത്തിലാവുന്നത് ത്വക്കിന് നല്ലതാണ്.
ചൂടുകാലത്ത് ശീലിക്കാവുന്ന നല്ലൊരു വ്യായാമമുറയാണ്‌ നീന്തൽ...

വെളുത്ത അയഞ്ഞ പരുത്തി വസ്ത്രങ്ങളാണ് കുഞ്ഞിന് നല്ലത്.
കുഞ്ഞിന്‍റെ ഉല്ലാസ വേളകള്‍ പൂന്തോട്ടങ്ങളിലാവട്ടെ. കുഞ്ഞ് പൂക്കളുടെ സുഗന്ധമേറ്റ് വളരട്ടെ.
ഉച്ചവെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം.
ചെറിയ കുട്ടികൾക്ക് ധരിപ്പിക്കുന്ന വസ്ത്രങ്ങളും മറ്റും കോട്ടക്കാവാൻ ശ്രദ്ധിക്കുക

*ചൂടുകാല രോഗങ്ങളും പരിഹാരങ്ങളും*

*ചൂടുകുരു*

ഉച്ചവെയിൽ കൊള്ളുന്നത് ഒഴിവാക്കുക
വിയർക്കാൻ അനുവദിക്കുക പൗഡർ, ബോഡി സ്പ്രേ പോലുള്ളവ ഉപയോഗിച്ച് വിയർപ്പ് തടയരുത്

സോപ്പ് ഒഴിവാക്കുക
തേങ്ങപ്പാൽ തേച്ച് പിടിപ്പിച്ച് കുളിക്കുക .ദേഹത്തെ ചൂടുപിടിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക ( ചുവന്ന മുളക് ,അമിതമായ ഉപ്പ് കരിച്ചത് പൊരിച്ചത് )
ദേഹത്ത് നാല്പാമരാദി വെളിച്ചെണ്ണ തേച്ച് നാല്പാമരം ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്

*ചോരക്കുരു*

ചൂടുകാലത്ത് ശരീരം നടത്തുന്ന ഒരു ശുദ്ധീകരണമാണിത്
ദുശിച്ച രക്തം പുറത്ത് കളയലാണ് ഇതു
ദാഹത്തിനനുസരിച്ച് ശുദ്ധമായ പച്ച വെള്ളം കുടിക്കുക .തണ്ണി മത്തൻ കക്കരിക്ക പോലുള്ള വെള്ളത്തിന്റെ അംശമുള്ള ഭക്ഷണങ്ങൾ കഴിക്കുക
സ്ഥിരമായി ഇത്തരം രോഗങ്ങള്‍ കാണുന്ന കുടികള്‍ ഈ അവസരത്തിൽ മാംസാഹാരം ഒഴിവാക്കുക.
ഹിജാമ (കൊമ്പ് വെക്കൽ) ഇതിന് നല്ല ശമനം നൽകും

*ചൂടുകാലത്തെ വയറിളക്കം.*

പുറത്തെ ചൂട് സഹിക്കാനാവാതെ വരുമ്പോള്‍ അതുമായി ചേര്‍ന്നു പോകാന്‍ ശരീരം ശ്രമിക്കുന്നതിന്റെ പ്രതിപ്രവര്‍ത്തനമാണ് ചൂടുകാലത്ത് കുട്ടികളില്‍ കാണുന്ന വയറിളക്കം. വയറിളക്കം ബാധിച്ച കുട്ടികളെ പൂർണ്ണമായും വിശ്രമിപ്പിക്കണം തുണി മുക്കി പിഴിഞ്ഞ് ശരീരം തുടച്ച് കൊണ്ടിരിക്കുക
തേൻ അൽപ്പാൽപ്പാമായി കൊടുക്കുക
നല്ല ശർക്കരയും കല്ലുപ്പും കലക്കിയും കൊടുക്കാം. മറ്റ് ഭക്ഷണങ്ങൾ ഒന്നും കൊടുക്കരുത് .വയറിളക്കം മാറിയ ശേഷം പഴ ചാറുകൾ പഴങ്ങൾ കൊടുക്കുക
കുഞ്ഞിന് ദാഹത്തിനനുസരിച്ച് ശുദ്ധമായ പച്ച വെള്ളം മാത്രം കൊടുക്കുക.

*ചെങ്കണ്ണ്*

കണ്ണിന്റെ Elimination ആണ് ചെങ്കണ്ണ് ഇത് പകരുന്ന രോഗമല്ല
കൊത്തമല്ലി കിഴികെട്ടി കണ്ണിൽ വെക്കുക ശുദ്ധമായ പച്ച വെള്ളം കൊണ്ട് കണ്ണ് കഴുകുക (Eye wash )
അൽപ്പം തേൻ രണ്ട് കണ്ണിലും ഇറ്റിക്കുക
Acu Point LR 2 നീഡിൽ ചെയ്യുക .

*പനി*
വേനൽക്കാല പനിക്ക് പൂർണ്ണമായും വിശ്രമിക്കുക വിശപ്പിലെങ്കിൽ ഭക്ഷണം കഴിക്കരുത് ശരീരവേദനകളും അസ്വസ്ഥകളും ഉണ്ടെങ്കിൽ Acupuncture ചെയ്യാം
തേനും ചെറുനാരങ്ങ നീരും കഴിക്കുന്നത് നല്ലതാണ്

*Acu .Pr. Mohammed Rafeek*
*Dirctor indian acupuncture academy Venniyur*

13/02/2018

പ്രാചീന കാലം മുതൽ നിലവിലുളള ഒരു ചികിത്സാ രീതിയാണ് ഹിജാമ.
നിലവിലുളള പല ചികിത്സകളെയും നബി (സ) സ്വീകരിക്കുകയും ചിലത് നിരാകരിക്കുകയും ചെയ്തിട്ടുണ്ട്.
ഹിജാമ എന്ന ചികിത്സ കേവലം അംഗീകാരം എന്നതിലപ്പുറം ദൈവിക നിർദേശമുളള ചികിത്സ കൂടിയാണ്.
അതു കൊണ്ട് തന്നെ ഈ ചികിത്സക്ക് കൂടുതൽ പുണ്യവും ബർകത്തും ഉണ്ട്.
നബി (സ) പല സന്ദർഭങ്ങളിലും ഹിജാമ ചെയ്തിട്ടുണ്ട്. ഹിജാമ ചെയ്ത വ്യക്തിക്ക് പാരിതോഷികം നൽകുകയും നികുതിയിൽ ഇളവ് നൽകുകയും ചെയ്യുകയുണ്ടായി.

ഇമാം ബുഖാരി, മുസ്ലിം, മാലിക്, അബൂദാവൂദ്, നസാഈ, ഹാകിം, ഇബ്നുമാജ, തിർമിദി തുടങ്ങി മിക്ക മുഹദ്ദിസുകളും ഹിജാമയും അതിൻെറ ശ്രേഷ്ഠതയും വിവരിക്കുന്ന ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നബി (സ) പറഞ്ഞു:
''ഇസ്രാഅ് രാവിൽ ഞാൻ മലക്കുകളുടെ ഓരോ സംഘത്തിനടുത്തു കൂടി കടന്നു പോകുമ്പോഴും അവർ എന്നോട് പറഞ്ഞു: 'ഓ മുഹമ്മദ്! അങ്ങയുടെ സമുദായത്തോട് ഹിജാമ ചെയ്യാൻ കല്പിക്കുക''

നബി (സ) പറഞ്ഞു:
''മൂന്ന് ചികിത്സകളിൽ ശിഫായുണ്ട്. തേൻ കുടിക്കൽ, ഹിജാമ ചെയ്ത് (മലിന) രക്തം കളയൽ, ചൂട് വെക്കൽ എന്നിവയാണത്. എന്നാൽ ചൂട് വെക്കൽ ഞാൻ വിരോധിക്കുന്നു''
(ബുഖാരി, മുസ്ലിം)

മിക്ക രോഗങ്ങൾക്കും ഹിജാമ പ്രതിവിധിയാണ്.
മാസത്തിലൊരിക്കൽ ഹാജാമ ചെയ്യാം.
മൂന്ന് മാസത്തിലൊരിക്കൽ വളരെ ഉത്തമമാണ്.
രോഗങ്ങൾ ഏത് അവയവവുമായി ബന്ധപ്പെട്ടാണോ ആ പോയിൻറിലാണ് ഹിജാമ ചെയ്യുക.

ഹിജാമ തലവേദന അകറ്റുകയും കണ്ണിന് തെളിച്ചം നൽകുകയും നട്ടെല്ലിന് ഭാരം കുറയ്ക്കുകയും ചെയ്യുമെന്ന് റസൂൽ (സ) പറഞ്ഞിട്ടുണ്ട്.

ഷുഗർ, കൊളസ്ട്രോൾ, മൈഗ്രേൻ, യൂറിക് ആസിഡ്, സന്ധി വേദനകൾ, പുറം വേദന, മൂത്രക്കല്ല്, സോറിയാസിസ്, ജീവിത ശൈലീ രോഗങ്ങൾ തുടങ്ങിയ മിക്ക രോഗങ്ങൾക്കും ഹിജാമ പരിഹാരമാണ്.

അലോപ്പതി മരുന്നുകൾ പോലെ പെട്ടെന്ന് രോഗം മാറുന്ന ചികിത്സയാണ് ഹിജാമ എന്ന് തെറ്റിദ്ധരിക്കരുത്. എന്നാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഹിജാമ വളരെ വിശേഷപ്പെട്ടതാണ്.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഹിജാമ ബുക്കിംഗ് സ്വീകരിക്കുന്നു

9526794615

8594006465

*സ്ത്രീകൾക്ക്* *സ്ത്രീകൾ* *ചെയ്തു* *കൊടുക്കുന്നു*
جزاكم الله خيرا

എന്താണ് ഹിജാമ തെറാപ്പി ?https://chat.whatsapp.com/AM9ABNEYTJdF9s8WZru28yഅറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ നില നിന്ന...
14/10/2017

എന്താണ് ഹിജാമ തെറാപ്പി ?

https://chat.whatsapp.com/AM9ABNEYTJdF9s8WZru28y

അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ നില നിന്നിരുന്ന ചികിത്സാ രീതിയാണ് ഹിജാമ. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളില്‍ ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി പ്രചരിച്ചുകൊണ്ടിരിക്കുന്നു.

ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സക്കാണ് ഹിജാമ തെറാപ്പി എന്ന് പറയുന്നത്. വളരെ പ്രാചീന കാലം മുതല്‍ തന്നെ ഈ ചികിത്സാ രീതി നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. മുത്ത് നബി (സ്വ) പ്രോത്സാഹനം നല്‍കിയ ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. ശരിയായ വിധത്തില്‍ രക്ത സഞ്ചാരമില്ലാത്തതാണ് 70ശതമാനം രോഗങ്ങളുടെയും കാരണമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. പുതിയ ജീവിത ശൈലിയിലൂടെയും ഭക്ഷണ രീതികളിലൂടെയും മരുന്നുകളിലൂടെയും രക്തധമനികളില്‍ വന്നടിഞ്ഞിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും പുതിയ രക്തം കൊണ്ടുവരാനും ഹിജാമ തെറാപ്പി സഹായകമാണ്. യൂനാനി വൈദ്യ ചികിത്സയുടെ ഒരു ഭാഗമായാണ് ഇപ്പോൾ ഹിജാമ തെറാപ്പി വികസിച്ചു വരുന്നത്.

മുത്ത് നബി (സ്വ) ഹിജാമ ചെയ്യാന്‍ അനുയായികളെ ഉപദേശിച്ചിരുന്നു. അവിടുന്ന് അരുളി:''നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും നല്ല ചികിത്സയാണ് ഹിജാമ ചികിത്സ'' (ബുഖാരി 5371).

'ഹിജാമ ചികിത്സയില്‍ നിങ്ങള്‍ക്ക് രോഗ ശമനമുണ്ടെ'ന്നും അവിടുന്ന് പറഞ്ഞു. രോഗം അതിന്റെ വിപരീതം കൊണ്ടാണ് ചികിത്സിക്കേണ്ടതെന്ന ഇമാം ഗസ്സാലിയുടെ നിരീക്ഷണം ഹിജാമയെ സംബന്ധിച്ചേടത്തോളം പ്രസക്തമാണ്. രക്തമാണ് എല്ലാ രോഗങ്ങളുടെയും മുഖ്യ ഹേതു. രോഗഹേതുകമായ ദുഷിച്ച രക്തത്തെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുകയാണ് രോഗം അതിന്റെ വിപരീതം കൊണ്ട് ചികിത്സിക്കുക എന്നതിന്റെ വിവക്ഷ.

നബി (സ) പറഞ്ഞു: ''മൂന്ന് തരത്തിലൂടെയാണ് ചികിത്സ. ഹിജാമ, തേന്‍ കഴിക്കല്‍, തീ കൊണ്ട് ചാപ്പ കുത്തല്‍ എന്നിവയാണത്. എന്നാല്‍ തീ കൊണ്ട് ചികിത്സിക്കുന്നത് ഞാന്‍ എന്റെ സമുദായത്തിന് നിരോധിച്ചിരിക്കുന്നു.'' നബി (സ) തന്നെയും ഹിജാമ ചികിത്സക്ക് വിധേയമായിരുന്നതായി പ്രബലമായ ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

ഹിജാമ തെറാപ്പി എങ്ങനെ?

വലിച്ചെടുക്കുക എന്ന അര്‍ഥം വരുന്ന ഹജ്മ് എന്ന വാക്കില്‍ നിന്നുള്ളതാണ് ഹിജാമ എന്ന അറബി പദം. മുന്‍കാലങ്ങളില്‍ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് ചെറിയ മുറിവുകള്‍ ഉണ്ടാക്കി അവിടെ മൃഗങ്ങളുടെ കൊമ്പുകള്‍ അമര്‍ത്തിവെച്ച് രക്തം വലിച്ചെടുത്തായിരുന്നു ഹിജാമ ചികിത്സ ചെയ്തിരുന്നത്. അങ്ങനെയാണ് ഇതിന് കൊമ്പ് ചികിത്സ എന്നും പേര് വന്നത്. അട്ടകളെ ഉപയോഗിച്ച് ശരീരത്തിലെ വ്രണങ്ങളില്‍ നിന്ന് രക്തം ഊറ്റി വലിച്ചെടുക്കുന്ന രീതി ആയുര്‍വേദത്തില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.

ചെറിയ കപ്പുകള്‍ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയില്‍ രക്തം ശരീരത്തില്‍ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്കം മെഷിന്‍ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റില്‍ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നല്‍കുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളില്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.

കഴുത്ത് വേദന, മുട്ട് വേദന, സന്ധികളില്‍ വേദന തുടങ്ങിയവ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്ക് കണക്കെ ആശ്വാസം തരുന്നതാണ് ഹിജാമ തെറാപ്പി. ശരീരത്തില്‍ കട്ട പിടിച്ചു കിടക്കുന്ന രക്തം ഒഴിവാക്കിയാല്‍ തന്നെ ശരീരത്തിനും മനസ്സിനുമുണ്ടാവുന്ന ആശ്വാസം പറഞ്ഞറിയിക്കുക സാധ്യമല്ല. വിദഗ്ധനായ ഒരു ഹിജാമ തെറാപിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ഓരോ രോഗത്തിനും ശരീരത്തിലെ വ്യത്യസ്ത പോയിന്റുകളില്‍ നിന്നാണ് രക്തം വലിച്ചെടുക്കേണ്ടത്. പുറം വേദന, സന്ധി വേദന, വിഷാദം, മാനസിക സംഘര്‍ഷം, മൈഗ്രെയ്ന്‍, കഴുത്ത് വേദന, വിവിധ തരം ചര്‍മ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം ഫലപ്രദമായ ചികിത്സയാണ് ഹിജാമ തെറാപ്പി എന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളായ പ്രഷര്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ് എന്നിവക്കും, വിട്ടുമാറാത്ത തലവേദന, അലര്‍ജി, മറവി, സോറിയാസിസ്, വെരിക്കോസിസ് എന്നിവക്കും ഹിജാമ ഏറെ ഫലപ്രദമാണ്

ജീവിത ശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ നമുക്ക് ഒരു ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി പരീക്ഷിച്ച് നോക്കാം. ആരോഗ്യ പരിരക്ഷയില്‍ അതൊരു നല്ല ചുവടുവെപ്പായിരിക്കും

ഹിജാമയെ കുറിച്ച് മുത്ത്‌ നബി (സ്വ) പറഞ്ഞു

അബൂ ഹുറൈറ (റ) പറയുന്നു, മുത്ത്‌ നബി (സ്വ) അരുളി "നിങ്ങൾ ചികിത്സിക്കുന്നവയിൽ ഏതിലെങ്കിലും വല്ല ഗുണവുമുണ്ടെങ്കിൽ അത് ഹിജാമ: ചെയ്യുന്നതിലാണ്" (അബൂ ദാവൂദ് 10/ 346)

മുത്ത് നബി (സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു "ഹിജാമ ചെയ്യുന്നവൻ എത്ര നല്ല മനുഷ്യനാണ്, അവൻ അശുദ്ധ രക്തം കളയുന്നു, നട്ടെല്ലിനു ആശ്വാസം നൽകുന്നു, കണ്ണിനു തെളിച്ചമുണ്ടാക്കുന്നു" ഇബ്നു അബ്ബാസ് (റ) പറയുന്നു; മുത്ത്‌ നബി(സ്വ) യെ ആകാശാരോഹണം ചെയ്യിക്കപ്പെട്ടപ്പോൾ മലക്കുകളുടെ ഓരോ സംഘത്തിനടുത്തു കൂടി കടന്നു പോകുമ്പോഴും അവർ പറയുമായിരുന്നു 'അങ്ങ് ഹിജാമ ചെയ്യുന്നത് കണിശമാക്കുക' (തിർമിദി 7 / 376)

അബൂ ഹുറൈറ (റ) പറയുന്നു, മുത്ത്‌ നബി (സ്വ) അരുളി "ചാന്ദ്ര മാസത്തിലെ പതിനേഴു , പത്തൊൻപത്, ഇരുപത്തി ഒന്ന് എന്നീ ദിവസങ്ങളിൽ ആരെങ്കിലും ഹിജാമ ചെയ്‌താൽ അത് സകല രോഗങ്ങൾക്കും ശമനമാകുന്നതാണ്" (അബൂ ദാവൂദ്, 102 / 532).

ഷിഫാ സെന്റർ. പുത്തൻചിറ.

Follow this link to join

Address

Puthenchira, Mala
Kodungallur
680682

Opening Hours

Monday 9am - 5pm
Thursday 9am - 5pm

Telephone

00919526794615

Website

Alerts

Be the first to know and let us send you an email when Shifacenter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Shifacenter:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category