Physio way

Physio way Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Physio way, Medical and health, High school Road, Thalassery.

08/09/2021
17/03/2020

ഔഷധരഹിതമായ ചികിത്സാരീതിയാണിത്. രോഗകാരണങ്ങള്‍ ഒഴിവാക്കിയോ, രോഗം പരിഹരിച്ചോ, രോഗിയെ പുനരുദ്ധരിച്ചോ രോഗിയുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്''

രോഗിയുടെ ഉള്ളിലേക്ക് മരുന്നുകളൊന്നും നല്‍കാതെ പൂര്‍ണമായും വ്യായാമ മുറകളിലൂടെ രോഗം ഭേദമാക്കുന്ന ചികിത്സാ രീതിയാണ് ഫിസിയോതെറാപ്പി. ഔഷധരഹിതമായ ചികിത്സാരീതിയാണിത്. രോഗകാരണങ്ങള്‍ ഒഴിവാക്കിയോ, രോഗം പരിഹരിച്ചോ, രോഗിയെ പുനരുദ്ധരിച്ചോ രോഗിയുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്. വേദനസംഹാരിയുടെ ഉപയോഗം മുലം ഉണ്ടാകുന്ന ആമാശയത്തിലെ അള്‍സര്‍ (മരുന്ന് അലര്‍ജി) ഉള്ള രോഗികള്‍ക്ക് ഫിസിയോതെറാപ്പി ഏറെ ഫലപ്രദമാണ്. വേദനരഹിതമായ ഒരു ചികിത്സാരീതികൂടിയാണിത്.
പുത്തന്‍ സാധ്യതകള്‍

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാകത്ത സാന്നിധ്യമായി ഫിസിയോതെറാപ്പി മാറി കഴിഞ്ഞു. ഭൗതിക സ്രോതസുകളും വ്യായാമരീതികളും ചികിത്സാ സമ്ബ്രദായങ്ങളും യോജിച്ച്‌ ഫിസിക്കല്‍ ഡയഗനോസിസ് എന്ന രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന ശാസ്ത്ര ശാഖയാണ് ഇന്ന് ഫിസിയോതെറാപ്പി. ഇതിന്റെ പ്രയോജനം ഇന്നെല്ലാ മേഖലകളിലും കാണാം.



ഫിസിയോതെറാപ്പി ഒരു തിരുമ്മ് ചികിത്സയല്ല. ആധുനിക കാലഘട്ടത്തില്‍ ഫിസിയോതെറാപ്പി എന്ന ചികിത്സാശാഖയുടെ പ്രാധാന്യം ഏറെ വര്‍ധിച്ചിരിക്കുകയാണ്. വൈദ്യചികിത്സയിലും ആരോഗ്യ പരിപാലനത്തിനുമൊക്കെ ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്.

പ്രസക്തി വര്‍ധിക്കുന്നു

വ്യാവസായികരംഗത്തും നിത്യജീവിതത്തിലും യന്ത്രവല്‍ക്കരണം കടന്നുവന്നതും പുതിയ ജീവിതക്രമങ്ങളും മനുഷ്യരുടെ കായിക ക്ഷമതയെ ബാധിക്കാന്‍ തുടങ്ങിയത് ഫിസിയോതെറാപ്പിയുടെ പ്രസക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ജീവിതശൈലി രോഗങ്ങളില്‍ നിസ്തുലമായ പങ്കാണ് ഫിസിയോതെറാപ്പി വഹിക്കുന്നത്.

രോഗിയെ ഫിസിയോതെറാപ്പിസ്റ്റ് പരിശോധനയ്ക്ക് വിധേയമാക്കി പ്രശ്‌നങ്ങളെ ശാസ്ത്രീയമായി മനസിലാക്കിയ ശേഷമാണ് ചികിത്സ തീരുമാനിക്കുക. ഭൗതിക ശ്രോതസുകളും വ്യായാമമുറകളും ഫിസിയോതെറാപ്പിസ്റ്റ് നിര്‍ദേശിക്കുന്ന മോബിലൈസേഷന്‍, മാനിപുലേഷന്‍ ചികിത്സകളും തുടര്‍ വ്യായാമങ്ങളും രോഗം പൂര്‍ണമായും മാറ്റി ആശ്വാസമേകുന്നു.

തുടര്‍ ചികിത്സ

രോഗിയെ തുടര്‍ ഫിസിയോതെറാപ്പി പരിശോധനയ്ക്ക് വിധേയമാക്കി പുരോഗതി വിലയിരുത്തി ആവശ്യമെങ്കില്‍ ചികിത്സാ വിധികളില്‍ മാറ്റം വരുത്തുന്നു.കേരളത്തില്‍ ന്യൂനപക്ഷം രോഗികള്‍ക്കാണ് ഫിസിയോതെറാപ്പി ചികിത്സായുടെ ഗുണങ്ങള്‍ ലഭിക്കുന്നത്.

👩‍⚕️
30/11/2019

👩‍⚕️

Address

High School Road
Thalassery

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Telephone

+919995230044

Website

Alerts

Be the first to know and let us send you an email when Physio way posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram