Orma Clinic

Orma Clinic Offering the best memory care services for free at the Kadapakadda Sports Club Kollam.

01/01/2023

സംഗീതം..
കേൾക്കാൻ, അതിലെ വരികൾ ആസ്വദിക്കാൻ
, കഴിയുക എന്നത് ഔഷധ ത്തിന്റെ ഫലം ചെയ്യും..

കുട്ടിക്കാലത്തെ ഓർമ്മകളെ.....
തലച്ചോറിന്റെ പല ഭാഗങ്ങളിൽ സൂക്ഷിച്ച് വച്ചിട്ടുള്ള ആ ഓർമ്മ ചിത്രങ്ങളെ ഉദ്ദേജിപ്പിക്കുവാൻ ചില ഗാന ങ്ങൾക്ക് സാധിക്കാറുണ്ട്.... എന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്

അമ്മയുടെ താരാട്ടിന്റെ ഈണം എത്ര ശാന്തത പ്രദാനം ചെയ്യുന്നുവോ.. അതുപോലെ ശ്രേഷ്ഠമാണ് നീലാംബരി പോലെയുള്ള ചില രാഗങ്ങളും.... വെറുതെ കാതോർത്തിരുന്നാൽ പോലും ആഴത്തിലുള്ള വിശ്രമം മനസ്സിനും ശരീരത്തിനും.ലഭിക്കുന്നു

സമയം കണ്ടെത്തുക

നല്ല സംഗീതം കേൾക്കുക

എല്ലാവർക്കും ശുഭകരമായ പുതുവത്സര ദിനങ്ങൾ

16/12/2022

A good, sleep is an essential factor in consolidating your memory

Wednesday07/12/2022രാവിലെ 10മണി  മുതൽ
05/12/2022

Wednesday
07/12/2022
രാവിലെ 10മണി മുതൽ

ചെറുപ്പത്തിൽ വളരെ  നല്ല സ്വഭാവം  ആയിരുന്നു.. ഇപ്പോ എന്ത് പറ്റിയതാണോ???. നമ്മുടെ മുത്തശ്ശൻ, മുത്തശ്ശി മാരൊക്കെ എന്താണ് ഇങ...
05/12/2022

ചെറുപ്പത്തിൽ വളരെ നല്ല സ്വഭാവം ആയിരുന്നു.. ഇപ്പോ എന്ത് പറ്റിയതാണോ???. നമ്മുടെ മുത്തശ്ശൻ, മുത്തശ്ശി മാരൊക്കെ എന്താണ് ഇങ്ങനെ ചിന്തിക്കുന്നത്..
എന്നൊക്കെ ചിലപ്പോൾ തോന്നിയിട്ടില്ലേ??

വയസ്സാ കുമ്പോൾ ഒരു വ്യക്തിയുടെ സ്വഭാവത്തിലും, പെരുമാറ്റത്തിലും അയാൾ അറിയാതെ ചില മാറ്റങ്ങൾ വരാറുണ്ട്... ഇത് വളരെ സാവധാനം ആകുമ്പോൾ ആരും ശ്രദ്ധിക്കാറില്ല.. എന്നാൽ പെട്ടെന്ന് ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ അറിയുക...

പെട്ടെന്ന് ദേഷ്യം,
കരച്ചിൽ,
നിരാശ,
മൂകത,
ആഹാരത്തോട് കമ്പം,
ചെറിയ ചെറിയ സാധനങ്ങൾ ഒളിപ്പിക്കൽ,
നിർബന്ധം ,
വാശി...
ഇവയൊക്കെ...വീട്ടിലുള്ള മറ്റു അംഗങ്ങൾ അതറിയണം... അതനുസരിച്ചു ആയിരിക്കണം .. പെരുമാറേണ്ടത്....അവരോട് അനുതാപ പൂർവ്വം.. പെരുമാറാൻ മറ്റുള്ളവർ ആണ് ശീലിക്കേണ്ടത്.
ഓർമ്മകുറവിന്റെ ആരംഭം ആകാം..
ആവശ്യമെങ്കിൽ നേരത്തെ മെഡിക്കൽ ഹെൽപ് എടുക്കാവുന്നതാണ്.

05/12/2022

ഓർമ്മ ക്ലിനിക്
07/12/2022
ബുധനാഴ്ച
രാവിലെ 10 മണി മുതൽ 1 മണി വരെ

സൗജന്യ ഓർമ്മ ക്ലിനിക്കടപ്പാക്കട  സ്പോർട്സ് ക്ലബ്ബിൽ  എല്ലാ  ബുനാഴ്ചയും  രാവിലെ 10മണി മുതൽ  1 മണി വരെ.പരിശോധനക്ക്  ശേഷം  ...
04/12/2022

സൗജന്യ ഓർമ്മ ക്ലിനിക്
കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ എല്ലാ ബുനാഴ്ചയും രാവിലെ 10മണി മുതൽ 1 മണി വരെ.
പരിശോധനക്ക് ശേഷം ഓർമ്മക്ഷയം ഉള്ള രോഗികൾക്കുള്ള മരുന്നുകൾ ഡോക്ടർ നിർദേശിക്കുന്ന കാലത്തേക്ക് സൗജന്യമായി നൽകുന്നു.
പ്രശസ്ത ന്യൂറോളജിസ്റ് Dr J ശ്രീകുമാറിന്റെ നേതൃത്വത്തിൽ

  നമ്മുടെ logoതലച്ചോറും അതിനുള്ളിൽ ഒരു കുഞ്ഞു നീലപ്പൂവുംഓർമ്മ ക്ലിനിക് ലോഗോ യിൽ ഒരു കുഞ്ഞു പൂവ്.. അധികം  നമ്മൾ  കണ്ടിട്ട...
02/12/2022




നമ്മുടെ logo
തലച്ചോറും അതിനുള്ളിൽ ഒരു കുഞ്ഞു നീലപ്പൂവും

ഓർമ്മ ക്ലിനിക് ലോഗോ യിൽ ഒരു കുഞ്ഞു പൂവ്.. അധികം നമ്മൾ കണ്ടിട്ടില്ലാത്ത ഒരു പൂവാണ്... അതിനെ കുറിച്ച് ഇവിടെ എഴുതണം എന്ന് തോന്നി..
നമ്മുടെ ശരീരത്തിൽ മനസ്സ്... അത് പക്ഷേ എവിടെ സ്ഥിതി ചെയ്യുന്നു എന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം നൽകാൻ ആർക്കും കഴിയില്ല..
എല്ലായിടവും ഉണ്ടാകാം..എന്നൊക്കെ പല പഠനങ്ങൾ പറയുന്നു എന്നാൽ ഓർമ്മ യുടെ ഉറവിടം തലച്ചോറിൽ തന്നെ.അതിൽ സംശയമില്ല..എന്നാൽ ഓർമ്മ നഷ്ടമായാൽ ഈ പറയുന്ന മനസ്സും കൈവിടും..
വളരെ സങ്കീ ർണ്ണ മായ വിസ്മയം തന്നെ..അതൊക്കെ പോട്ടെ

നമ്മുടെ ഓർമ്മയുടെ ചെപ്പിൽ ഓരോ മനുഷ്യരും കാത്തുസൂക്ഷിക്കുന്ന പ്രിയപ്പെട്ട തും അല്ലാത്തതുമായ നിരവധി കാര്യങ്ങൾ ഉണ്ട്....കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും..
അതിൽ ഏറ്റവും പ്രധാനം ഏതാണെന്നു ചോദിച്ചാൽ പറയാൻ പറ്റില്ല..
എങ്കിലും നെഞ്ചോട് ചേർത്ത് നമ്മൾ സ്നേഹിക്കുന്നവരുടെ ഓർമ്മകൾ . അതിലൂടെ കൊഴിഞ്ഞ കാലത്തിന്റെ പൂച്ചില്ലയിൽ ഇടക്ക് ഒന്ന് പിടിച്ചു കുലുക്കിയാൽ പൊഴിഞ്ഞു വീഴുന്ന പൂക്കൾ.. ചുണ്ടിൽ അറിയാതെ ചെറുചിരി യായും ചുടു നിശ്വാസമായും ഒക്കെ കടന്ന് പോകും..
നാമറിയാതെ കണ്ണിൽ ഒരു നനവും തിളക്കവും മിന്നിമായും... ആ നീല പൂക്കൾ പറയുന്നതും അത് തന്നെ
" forget me not "... അതാണ് ആ കുഞ്ഞു പൂവിന്റെ പേര് എലിയുടെ ചെവിയെ ഓർമ്മിപ്പിക്കുന്ന ഈ പൂവിനു" എന്നെ മറക്കരുത് "എന്ന അർത്ഥ മുള്ള പേരാണ്..

അത് തന്നെയാണ് ഓർമ്മ നഷ്ടപെടുന്ന നമ്മുടെ വീട്ടിലെ പ്രിയപെട്ടവർക്കും നമ്മോട് പറയാനുള്ളത്..
എന്റെ ഓർമ്മ എന്നിൽ നിന്നും പോയാലും ജീവൻ ശരീരത്തിൽ ഉള്ള കാലത്തോളം എന്നെ നിങ്ങൾ സ്നേഹിക്കുക. പണ്ട് ഞാൻ നൽകിയ സ്നേഹത്തിനു പകരമായി .. ഇത് മാത്രമേ ചോദിക്കുന്നുള്ളൂ..

മനോഹരമായ ഈ ആശയം ... അതാണ് ഈ ലോഗോ.

നിഷ്കളങ്കമായ വിശ്വാസത്തിൽ അധിഷ്ഠിതമായ പരിശുദ്ധ സ്നേഹത്തിന്റെ പ്രതീകം..

എത്രയൊക്കെ സ്നേഹം നൽകി , ജീവിതം മുഴുവൻ നൽകി ജീവിച്ചിട്ടും.... ഒടുവിൽ ഓർമ്മകൾ പടിയിറങ്ങി പോകാൻ ഒരുങ്ങുമ്പോൾ സ്നേഹവും പരിചരണവും കിട്ടാൻ ഭാഗ്യമില്ലാത്ത എത്രയോ ജന്മങ്ങൾ .. നമ്മുടെ സമൂഹത്തിൽ ഇന്നും ജീവനോടെ മരിച്ചു കൊണ്ടിരിക്കുന്നു....

അതിനു ഒരു ചെറിയ പരിഹാരം..ഓർമിക്കുക

ഓർമ്മ ക്ലിനികിൽ നമ്മുടെ പ്രിയപെട്ടവരെ എത്തിക്കുക.. അവരെ എങ്ങനെ പരിചരിക്കണം.. എങ്ങനെ അവരോട് പ്രതികരിക്കണം.. എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധികേണ്ടത്.. ഇവയെക്കുറിച്ചൊന്നും ആർക്കും വലിയ പിടിയില്ല..ഇവിടെ നിങ്ങൾക്ക് ഉത്തരം കിട്ടും
ഓർമ്മ കുറവുള്ള വായോധികരുടെ ചെയ്തികൾ .. ഓർമ്മയുള്ളവരാണ് ക്ഷമയോടെ അറിഞ്ഞു കേൾക്കുകയും പ്രതികരിക്കുകയും ചെയേണ്ടത്.. അവരോട് സഹതപിക്കാനോ , വാദിക്കാനോ പോയിട്ട് കാര്യമില്ല എന്നത് അറിയുക...
അതുപോലെ ചികിത്സയുടെ ഭാഗമായി ചില മരുന്നുകൾ കൂടി ഇവിടെ നൽകുന്നുണ്ട്..
സന്തോഷകരമായ മറ്റൊരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കുന്നു.
UK യിൽ Dr ജോൺ ഹാർഡ്ലി യുടെ 30വർഷത്തോളമായി നടന്ന ഒരു നീണ്ട പഠന ത്തിൽ ഒരു വല്യ വഴിതിരിവ് ഉണ്ടായിരിക്കയാണ്. അതായത് ആരംഭ കാലത്ത് തന്നെ ഓർമ്മകുറവ് കണ്ടുപിടിച്ചാൽ പതിയെ ഒരു മരുന്നിൽ കൂടി ഇവരെ രോഗം മൂർച്ഛിക്കാതെ പിടിച്ചു നിർത്താം..

ഇതൊരു സൗജന്യ സേവനം ആണ്.. അതുകൊണ്ട് തന്നെ ഇതൊരു പരസ്യപെടുത്തലുമല്ല..
അറിയുക മറ്റുള്ളവരെ അറിയിക്കുക..എല്ലാവർക്കും പ്രയോജനപ്പെടട്ടെ
അത്രമാത്രം.

Address

Kadappakada Sports Club, Ashramam Road, Kadapakkada
Kollam
691008

Opening Hours

10am - 1pm

Telephone

+919074309241

Alerts

Be the first to know and let us send you an email when Orma Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Orma Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram