19/03/2026
സാഹസികത ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ?
സാഹസിക പ്രിയര്‍ക്ക് ഏറ്റവും സുരക്ഷിതമായ രീതിയില്‍ അവര്‍ക്കിഷ്ടപ്പെട്ട മേഖലയിലെ സാഹസിക കോഴ്സുകള്‍ പഠിക്കാനായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളാണ് മൗണ്ടനീറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. ഹിമാലയന്‍ പര്‍വ്വത മേഖലയിലാണ് ഈ സ്ഥാപനങ്ങള്‍ കൂടുതലും സ്ഥിതി ചെയ്യുന്നത്.
അവിടെ ട്രക്കിങ്, ഹൈക്കിങ് , ക്ലൈമ്പിങ്, റാപെല്ലിങ്, റിവര്‍ ക്രോസ്സിംഗ്, സ്‌കൂബ ഡൈവിങ്ങ് , റിവര്‍ റാഫ്റ്റിങ്ങ്, പാരാ ഗ്ളൈഡിങ്, മൗണ്ടൈൻ ടെറെയ്ൻ ബൈക്കിംഗ് തുടങ്ങി നിരവധി വിഷയങ്ങൾ പഠിക്കാനുള്ള അവസരമുണ്ട്
ഈ അവസരങ്ങൾ പരിചയപ്പെടുത്തുന്ന ഒരു സൗജന്യ സൂം സെഷൻ മാർച്ച് 23 ന് നടക്കുന്നു . നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് & അഡ്വെഞ്ചർസ്പോർട്സ്(NIMAS) ഇൽ നിന്നും പരിശീലനം നേടിയ കോർപ്പറേറ്റ് ഔട്ട്ബൗണ്ട് പരിശീലകനായ ഖമറുദ്ദീൻ കെപി യാണ് സെഷൻ ലീഡ് ചെയ്യുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന വളരെ കുറച്ച് പേർക്ക് മാത്രമാണ് അവസരം.