Dr OK Abdul Azeez Kottakkal

Dr OK Abdul Azeez Kottakkal Unani doctor holding BUMS from RGUHS, Bangalore. He was working as medical officer under NHM earlier, founder and Director of Kottakkal Unani Hospital.

Executive editor of Health Magazine based at Calicut

ചൂട് കാലത്തെ ഭക്ഷണ ക്രമം എങ്ങിനെ?ഹൗ! എന്തൊരു ചൂട്. ചൂട് സഹിക്കാനാവാതെ വിയര്‍ത്തൊലിക്കുകയാണ് നാം. ചൂട് കാലം തീരാന്‍ ഇനിയു...
07/03/2024

ചൂട് കാലത്തെ ഭക്ഷണ ക്രമം എങ്ങിനെ?

ഹൗ! എന്തൊരു ചൂട്.
ചൂട് സഹിക്കാനാവാതെ വിയര്‍ത്തൊലിക്കുകയാണ് നാം. ചൂട് കാലം തീരാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുണ്ട്. ഓരോ ദിവസവും ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. മുഴുസമയവും ശീതീകരിച്ച മുറിയില്‍ ഇരിക്കുവാനും തണുപ്പുള്ള സ്ഥലത്തേക്ക് ഒരു യാത്ര പോവാനുമൊക്കെയായി ഉള്ള് തണുപ്പിക്കാനുള്ള വഴികള്‍ ആലോചിക്കുകയാണ് നാമെല്ലാവരും.
ചൂട് കാലത്തെ ആരോഗ്യപ്രശ്‌നങ്ങളില്‍ മുന്‍പന്തിയിലുള്ള നിര്‍ജ്ജലീകരണം, ആമാശയ പ്രശ്‌നങ്ങള്‍, ബാക്ടീരിയല്‍ അണുബാധകള്‍, സൂര്യതാപം തുടങ്ങിയവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ അല്‍പം ജാഗ്രത കൂടിയേ തീരൂ. അതില്‍ തന്നെ പ്രധാനമാണ് കഴിക്കുന്ന ഭക്ഷണം ശരിയായ രൂപത്തിലും കാലാവസ്ഥയോട് അനുയോജ്യവുമാണ് എന്ന് ഉറപ്പ് വരുത്തല്‍. അങ്ങനെ ശ്രദ്ധിച്ചുകൊണ്ട് ഈ സമ്മറിന്റെ ആഘാതത്തില്‍ നിന്ന് നമ്മുടെ ത്വക്കിനെയും ശരീരത്തിനെയും എങ്ങനെ സംരക്ഷിക്കാം എന്ന് പരിശോധിക്കാം.
തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ചൂടേറിയ കാലാവസ്ഥയില്‍ ആരോഗ്യം താളം തെറ്റാതെ കാക്കാന്‍ സഹായിക്കും.

1. വെള്ളം കുടിക്കുക; ജലാംശം നിലനിര്‍ത്തുക
വെള്ളം കുടിക്കുക, ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തടയുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചുരുങ്ങിയത് 8 മുതല്‍ 10 ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ട് എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തണം. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാനും ഇത് കൂടിയേ തീരൂ. എന്നാല്‍ ചൂടാണെന്ന് വെച്ച് കൂടുതല്‍ തണുപ്പിച്ച വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറത്ത് വെയിലിൽ ജോലി എടുക്കുന്നവർ, യാത്ര ചെയ്യുന്നവർ എല്ലാം വെള്ളം കുപ്പിയിലോ പാത്രത്തിലോ കൂടെ കരുതാൻ മറക്കരുത്.

2. കനം കുറഞ്ഞ ഭക്ഷണം
എളുപ്പത്തില്‍ ദഹിക്കുന്നതും പോഷകദായകവുമായ ഭക്ഷണങ്ങളാണ് ഇടനേരങ്ങളില്‍ കഴിക്കേണ്ടത്. ഇതിൽ തന്നെ പച്ചക്കറികളും ഫലവർഗ്ഗങ്ങളുമാവണം കൂടുതൽ. നട്‌സ്, ഫ്രൂട്‌സ്, സലാഡ്സ് തുടങ്ങിയവ ആവട്ടെ ഇനി സ്‌നാക്‌സുകളുടെ സ്ഥാനത്ത്.

3. സീസണല്‍ പഴം പച്ചക്കറികള്‍
ഇക്കാലത്ത് എല്ലാതരം പഴങ്ങളും പച്ചക്കറികളും ഏതു കാലത്തും ലഭ്യമാണെങ്കിലും സീസണല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനാണ് ആരോഗ്യ കാര്യത്തില്‍ പ്രാധാന്യമുള്ളത്. പഴക്കം ഇല്ലാത്ത പുതുതായി പറിച്ച ഇനങ്ങള്‍ തെരഞ്ഞെടുത്ത് ശരീരത്തിന് ഉത്തമ ഗുണം ലഭ്യമാക്കാന്‍ നോക്കണം. ഓറഞ്ച്, തണ്ണിമത്തന്‍, മാമ്പഴം, പ്ലംസ്, ബെറികള്‍, ചെറുപഴം, അനാര്‍ ഇവയൊക്കെ സമ്മറിന് ഇണങ്ങുന്ന ഇനങ്ങളാണ്.

4. കുറഞ്ഞ ഭക്ഷണം
മറ്റു സമയങ്ങളേക്കാള്‍ ചൂടുകാലങ്ങളില്‍ ആമാശയത്തിന് ജോലി ഭാരം കൂടുതലുള്ള സമയമാണ്. അതുകൊണ്ട് കനം കുറച്ച് ഭക്ഷണം കഴിച്ചാല്‍ ദഹനപ്രക്രിയ ശരീരത്തിന് പ്രയാസമില്ലാതെ നടത്താന്‍ കഴിയും. അമിതമായ ഭക്ഷണവും മത്സ്യമാംസാദികളുടെ ആധിക്യവും കുറച്ച് മിതമായി കഴിച്ച് ശരീരത്തെ മെരുക്കാം.

5. ബീഫും ചിക്കനും കുറക്കാം
ചൂടുകാലം റെഡ് മീറ്റുകള്‍ക്ക് അനുയോജ്യമല്ല. ഈ സമയത്ത് ബീഫ്, ചിക്കന്‍ പോലോത്തവ ഒഴിവാക്കുകയോ ചുരുക്കുകയോ ചെയ്യാം. ചെറുമത്സ്യങ്ങള്‍ കഴിക്കാം. പച്ചക്കറികൾ ഇല വർഗ്ഗങ്ങൽ എന്നിവ കൂടുതൽ ഉപയോഗിക്കാം.

6. കൂളിംഗ് ഫുഡ്‌സ്
ശരീരത്തിന് തണുപ്പ് പകരുന്നതും ജലാംശം കൂടുതലുള്ളതുമായ വിഭവങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. തണ്ണിമത്തന്‍, പുതീന, കക്കരി, കൂവപ്പൊടി, ഇളനീര്‍, നെല്ലിക്ക ജ്യൂസ് തുടങ്ങിയവ ഇതില്‍ പെടുന്നവയാണ്. തണുത്ത പാൽ കുടിക്കുന്നതും നല്ലതാണ്.

7. വൃത്തിയുള്ള ഭക്ഷണം; ആരോഗ്യമുള്ള ശരീരം
കഴിക്കുന്നതും കുടിക്കുന്നതും എന്തുതന്നെയായാലും അവ ശുചിത്വമുള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഈ സീസണില്‍ അണുബാധ ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഹോട്ടലിലെയും തട്ടുകടകളിലെയും പാത്രം, വെള്ളം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയിലൂടെയെല്ലാം ഇവ ബാധിക്കാനിടയുണ്ട്. അതു കൊണ്ട് വീടിലാണെങ്കില്‍ പോലും ശുചിത്വത്തിന്റെ കാര്യത്തില്‍ ജാഗ്രത കൂടെ കരുതുകയും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നല്ലപോലെ കൈ കഴുകുകയും വേണം.
Dr OK AbdulAzeez BUMS
Kottakkal Unani Hospital

കഷ്ടപ്പെട്ട് ഒരു യു ടേൺ സ്പോട്ട് കണ്ടുപിടിച്ച് ഒഴിഞ്ഞ സമയം നോക്കി വണ്ടി തിരിക്കുമ്പോൾ കാണും കുറേ ദൂരെ നിന്ന് തുരു തുരാ ഹ...
29/11/2023

കഷ്ടപ്പെട്ട് ഒരു യു ടേൺ സ്പോട്ട് കണ്ടുപിടിച്ച് ഒഴിഞ്ഞ സമയം നോക്കി വണ്ടി തിരിക്കുമ്പോൾ കാണും കുറേ ദൂരെ നിന്ന് തുരു തുരാ ഹോണും അടിച്ചു ഹൈ സ്പീഡിൽ വണ്ടി ഓടിച്ചു വരുന്നു ഒന്നിന് പിറകെ ഒന്നായി കുറേ മഹാന്മാർ..
നമ്മളെന്തോ അപരാധം ചെയ്ത പോലെയാ അവരുടെ നിർത്താതെയുള്ള വരവ് 🫤

World Diabetes Day November 14പ്രമേഹം ഉള്ളവർ  മധുരം കുറച്ചു മാത്രം മുന്നോട്ട് പോയാൽ മതിയോ? എന്തുകൊണ്ടാണ് അധിക പേർക്കും എ...
14/11/2023

World Diabetes Day November 14
പ്രമേഹം ഉള്ളവർ മധുരം കുറച്ചു മാത്രം മുന്നോട്ട് പോയാൽ മതിയോ? എന്തുകൊണ്ടാണ് അധിക പേർക്കും എത്ര നിയന്ത്രിച്ചിട്ടും ഷുഗർ കുറയാത്തത്? മരുന്നിന്റെ ഡോസും ഇൻസുലിന്റെ അളവും കൂട്ടി കൊണ്ടേ ഇരുന്നാൽ പ്രമേഹ നിയന്ത്രണം സാധ്യമാണോ?

ഇല്ല എന്നതാണ് ശരിയായ ഉത്തരം. യഥാർത്ഥത്തിൽ നമ്മുടെ നിത്യ ഭക്ഷണയത്തിലും ദിനചര്യകളിലും നിസാരമായ മാറ്റങ്ങൾ കൊണ്ട് വന്നാൽ ശാസ്ത്രീയമായ ഉൾപ്പെടുത്തലുകൾ നടത്തിയാൽ വളരെ ഫലപ്രദമായി ഷുഗർ നിയന്ത്രിക്കാം. ഇതൊക്കെ വളരെ ഭാരിച്ച പണിയാണെന്നും ഇറച്ചിയും മീനും മറ്റു സ്വാദിഷ്ട ഭക്ഷണങ്ങളും മൊത്തം ഒഴിവാക്കേണ്ടതാണെന്നും നമ്മെ ആരോ പറഞ്ഞു പഠിപ്പിച്ച തെറ്റായ പാഠമാണ്.

യോജിച്ച നല്ല ഭക്ഷണം കഴിച്ചും നല്ല ജീവിത രീതി പിന്തുടർന്നും മാറ്റം നമുക്ക് നമ്മെ തന്നെ ബോധ്യപ്പെടുത്താം...
നല്ല സൗഖ്യ ജീവിതം നയിക്കാം...






Address

Kottakkal Unani Hospital And Hijama Centre
Kottakkal
676503

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919747962823

Website

Alerts

Be the first to know and let us send you an email when Dr OK Abdul Azeez Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr OK Abdul Azeez Kottakkal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category