09/10/2025
2025 ജില്ലാതല ദേശീയ സന്നദ്ധ രക്തദാന ദിനം കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആചരിച്ചു.
കോട്ടയം, ഒക്ടോബർ 8, 2025: കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വകുപ്പ് ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനം ആഘോഷിച്ചു. രാവിലെ 9:30 മുതൽ 11:30 വരെ നടന്ന പരിപാടി, സന്നദ്ധ രക്തദാനത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനും വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
"തടസ്സങ്ങൾ മറികടക്കൽ: സ്ത്രീ രക്തദാനത്തിലെ വെല്ലുവിളികൾ" എന്ന വിഷയത്തിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. ചിത്ര ജെയിംസ് സെമിനാറോടെയാണ് പരിപാടി ആരംഭിച്ചത്.
ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ പഞ്ചായത്തിലെയും കോട്ടയം മുനിസിപ്പാലിറ്റിയിലെ മെഡിക്കൽ കോളേജിനോട് ചേർന്നുള്ള വാർഡുകളിലെയും ആശാ പ്രവർത്തകർ സെമിനാറിൽ പങ്കെടുത്തു.
തുടർന്ന് രാവിലെ 10:30 ന് " സ്ത്രീ രക്തദാതാക്കളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു "
രാവിലെ 11:00 ഡി .സി. എച്ച്. ഓഡിറ്റോറിയത്തിൽ വച്ച് ഡോ. സാം ക്രിസ്റ്റി മാമൻ ആർ എം ഒ മെഡിക്കൽ കോളേജിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡോ.ചിത്ര ജെയിംസ് സ്വാഗതം അറിയിക്കുകയും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, ഉദ്ഘാടനം ചെയ്തു കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ മുഖ്യപ്രഭാഷണം നടത്തി. എൻ എച്ച് എം ജില്ല പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജയചന്ദ്രൻ കേറ്റി ഫെഡറൽ ബാങ്ക് റീജനൽ ഹെഡ് കോട്ടയം ആശംസകൾ അറിയിച്ചു. ഡോ. ജ്യോതിസ് പി. ഡോ. അഞ്ജന മോഹൻ ഡോക്ടർ മിലി എസ്. എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പ്രസംഗിച്ചു.
തുടർന്ന് നിരവധി തവണ സന്നദ്ധ രക്തദാന ക്യാമ്പുകൾ നടത്തിയ കോളേജുകളായ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് ചേർപ്പുങ്കൽ, സെൻ്റ് ബർക്മാൻസ് കോളേജ് ചങ്ങനാശ്ശേരി, കുര്യാക്കോസ് ഏലിയാസ് കോളേജ് മാന്നാനം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ് പാമ്പാടി. എന്നിവർക്കും. അതുപോലെ നിരവധി തവണ സന്നദ്ധ രക്തദാനം നടത്തിയ സ്ത്രീ രക്തദാതാക്കൾ ആയ മഞ്ജു പി ആർ. ശ്രീലത കെ., ജയ് ജോസഫ്, പ്രസീത ഗോപകുമാർ, ജിസ് എബ്രഹാം, അബിത ബി അഭിലാഷ് എന്നിവരെയും ആദരിക്കുകയുണ്ടായി.
സയൻറിഫിക് ഓഫീസർ ശ്രീകല ടി എസ്, ഡിനു സി പി
കൗൺസിലർമാരായ അനൂപ് പി ജെ പ്രവീൺ പി രാജ്. എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
നഴ്സിംഗ് ഓഫീസർമാരായ ഷീബ വർഗീസ് , സുമിൻ മുരളീധരൻ അതുപോലെ
ബ്ലഡ് ബാങ്ക് ടെക്നീഷ്യന്മാരായ ദീപക് ഓമനകുട്ടൻ , രാജേഷ്, ഗോകുൽ, ഗിരിജ എന്നിവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ഡോക്ടർ മിലി എസ് നന്ദി അറിയിച്ചു.