Caritas Cancer Institute

Caritas Cancer Institute NABH Accredited | ISO 9001 Certified
655 bedded Multi Speciality Hospital

15/04/2022

നമ്മുടെ ആഘോഷങ്ങളും ആചാരങ്ങളും നമ്മുടെ ബന്ധങ്ങൾ വളർത്തുന്നതാകട്ടെ.

11/04/2022

ഡോ. ജോജോ വി ജോസഫിന് ജീവനം അവാർഡ് - 2021.

ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്നവർക്ക് ജീവനം കാൻസർ സൊസൈറ്റി നൽകുന്ന ജീവനം അവാർഡ് 2021 ന് ഡോ : ജോജോ വി ജോസഫിനെ തിരഞ്ഞെടുത്തു.
കാൻസർ ബോധവൽക്കരണ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ പ്രവർത്തനത്തിനാണ് അവാർഡ്. 5555 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. 2022 മെയ് ആദ്യവാരം പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് അവാർഡ് നൽകും . പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ.ഡോ.വി.പി ഗംഗാധരനും പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ : ഷാഹിർ ഷയുമാണ് മുമ്പ് ജീവനം അവാർഡിന് അർഹരായിട്ടുള്ളത്.

കാൻസർ സർജറികളിലും സമഗ്ര കാൻസർ പരിചരണത്തിലും 2 പതിറ്റാണ്ടിലേറെ പരിചയമുള്ള ദക്ഷിണേന്ത്യയിലെ പ്രശസ്ത സർജിക്കൽ ഓങ്കോളജിസ്റ്റുകളിൽ ഒരാളാണ് ഡോ: ജോജോ വി ജോസഫ്. കേരളത്തിലെ ഏറ്റവും മുതിർന്ന എം .സി .എച്ച് യോഗ്യതയുള്ള കാൻസർ സർജനാണ് അദ്ദേഹം. കോട്ടയത്തെ കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപകല്പന, വികസനം, കമ്മീഷൻ ചെയ്യൽ എന്നിവയിലെ സ്ഥാപക സ്തംഭങ്ങളിൽ ഒരാളാണ് അദ്ദേഹം. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കാൻസർ സർജറി വിഭാഗങ്ങളിലൊന്നായ കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം സർജിക്കൽ ഓങ്കോളജി വിഭാഗം വികസിപ്പിച്ചെടുത്തു. JCI അംഗീകൃത ആശുപത്രിയായ ധാക്കയിലെ അപ്പോളോ കാൻസർ കെയർ സെന്ററിൽ സർജിക്കൽ ഓങ്കോളജി വിഭാഗം ആരംഭിക്കുന്നതിന്റെ ചുമതല ഡോ. ജോജോ വി ജോസഫിനായിരുന്നു.

ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവിവ് ഹോസ്പിറ്റലിന്റെ മിഷൻ കാൻസർ കെയറിൽ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി കൂടിയാണ് അദ്ദേഹം.

കൊച്ചിയിലും പരിസരത്തുമുള്ള സാധാരണക്കാരുടെ കാൻസർ ശസ്ത്രക്രിയ ആവശ്യങ്ങൾ നിറവേറ്റുന്ന കാൻസർ ശാസ്ത്രക്രിയ വിഭാഗം ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ തുടങ്ങിയത് ഡോ. ​​ജോജോ വി ജോസഫാണ്. ഇന്ത്യയിലും വിദേശത്തുമായി 16000-ലധികം വിജയകരമായ കാൻസർ ശസ്ത്രക്രിയകളുടെ ശ്രദ്ധേയമായ ക്രെഡിറ്റ് റെക്കോർഡ് അദ്ദേഹത്തിനുണ്ട്. ഇതുവരെ 20000-ത്തിലധികം കാൻസർ രോഗികളെ അദ്ദേഹം ചികിത്സിച്ചു.

സ്തനാർബുദ ശസ്ത്രക്രിയ, വായ & തൊണ്ട കാൻസർ ശസ്ത്രക്രിയകൾ
ഗൈനക്കോളജിക്കൽ കാൻസർ സർജറികൾ, ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസർ ശസ്ത്രക്രിയകൾ,എന്നിവയാണ് അദേഹത്തിന്റെ താല്പര്യ മേഖല ഹെപ്പറ്റോബിലിയറി,
പാൻക്രിയാറ്റിക് ക്യാൻസർ സർജറികളും ക്യാൻസറിനും ശ്വാസകോശത്തിനും വേണ്ടിയുള്ള മിനിമൽ ആക്സസ് സർജറികളും
അന്നനാളം കാൻസർ ശസ്ത്രക്രിയകളിലും expert ആണ് അദ്ദേഹം

യോഗ്യത

1. എം .സി .എച്ച് (ഓങ്കോ സർജറി) ഗുജറാത്ത് യൂണിവേഴ്സിറ്റി

2. എം.എസ് (സർജറി ) സൗരാഷ്ട്ര യൂണിവേഴ്സിറ്റി

3. എംബിബിസ്.. മെഡിക്കൽ കോളേജ് കോട്ടയം

നേട്ടങ്ങളും വൈദഗ്ധ്യവും

1. മിനിമൽ ആക്സസ് സർജറിയിൽ ഫെലോഷിപ്പ്.
2. ഓർഗൻ കൺസർവിംഗ് ക്യാൻസർ സർജറികളിൽ പരിശീലനം

3. മുൻ സീനിയർ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജി, അപ്പോളോ കാൻസർ കെയർ .

4. അഹമ്മദാബാദ് ബി.ജെ മെഡിക്കൽ കോളേജിലെ മുൻ അധ്യാപക ഫാക്കൽറ്റി.

5. കാൻസർ സർജറികളിൽ നിരവധി സർജന്മാർക്ക് പരിശീലനം നൽകി.

6. 50-ലധികം ശിൽപശാലകളിലും സർജിക്കൽ ഓങ്കോളജി കോൺഫറൻസിലും ഫാക്കൽറ്റിയായി പങ്കെടുത്തു.
7. ഇൻഡെക്‌സ് ചെയ്‌ത ജേണലുകളിൽ കാൻസർ സർജറികളെക്കുറിച്ച് 20-ലധികം പ്രസിദ്ധീകരണങ്ങൾ ഉണ്ട്.

8. 200-ലധികം കാൻസർ ബോധവൽക്കരണ പരിപാടികൾ നടത്തി.

9. ഇന്ത്യയിലെ മികച്ച 10 ഓങ്കോ സർജൻമാരിൽ ഒരാളായി ഗോൾഡൻ എയിം അവാർഡ്.

10. 16000-ലധികം കാൻസർ ശസ്ത്രക്രിയകൾ നടത്തി.

11. ദീപിക കാൻസർ സർജറി എക്സലൻസ് അവാർഡ് 2021

വിശുദ്ധ വാരത്തിലേക്ക് വിശുദ്ധിയോടെ പ്രവേശിക്കാം.
10/04/2022

വിശുദ്ധ വാരത്തിലേക്ക് വിശുദ്ധിയോടെ പ്രവേശിക്കാം.

09/04/2022

കാൻസർ രോഗികൾ ഏതു തരം ഭക്ഷണം കഴിക്കണം ..... കാൻസർ രോഗത്തോടൊപ്പം മറ്റു ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ സ്വീകരിക്കേണ്ട ആഹാരരീതികൾ ഏതൊക്കെയാണ്?..... തുടങ്ങിയ അറിവുകൾ പങ്കുവയ്ക്കുന്നു .... കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ.ഉണ്ണി എസ്.പിള്ള .......

Watch in YouTube: https://youtu.be/X4ed0gipF0M

08/04/2022

Cancer can affect any part of the body. Right diagnosis, treatment and therapies at the right time can help a patient overcome it. Caritas Cancer Institute is ably equipped to deliver comprehensive cancer care.

Our services include Medical Oncology, Surgical Oncology, Radiation Oncology, Pain & Palliative Oncology, Community Oncology, Paediatric Oncology, Nuclear Medicine & PET-CT, Bone Marrow Transplantation, Breast & Gynaecology Oncology, GI & Peritoneal Surface Cancer (HIPEC) Surgery, Neuro-Oncology Surgery, Interventional Pulmonology, Pathology, Microbiology, Biochemistry, & Molecular Diagnostics, Uro-Oncology Surgery, Transfusion Medicine , Hematolymphoid Malignancy, Precision Oncology, Thoracic Oncology, and Interventional Oncology.

NABH Accredited | ISO 9001 Certified
655 bedded Multi Speciality Hospital

27/03/2022

എന്താണ് ബ്രസ്റ്റ് കാൻസർ സ്ക്രീനിങ്ങ് ?..... എങ്ങിനെയാണ് സ്വയം സ്തന പരിശോധന നടത്തേണ്ടത് ?....എന്താണ് മാമോഗ്രാം ?.... ഏത് പ്രായക്കാരാണ് മാമോഗ്രാം ടെസ്‌റ്റ് ചെയ്യേണ്ടത് ?.... മാമോഗ്രാം ടെസ്റ്റിലൂടെ കണ്ടെത്തുന്ന എല്ലാ മുഴകളും കാൻസറാകുമോ?.....

തുടങ്ങിയ അറിവുകൾ പങ്കുവെയ്ക്കുന്നു, കാരിത്താസ് ഹോസ്പിറ്റലിലെ കൺസൽട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ജെന്നി ജോസഫ്......

Watch in YouTube: https://youtu.be/Zt1xrzlZzZY

26/03/2022

Myths and Facts about Cancer.......

കാൻസറിനെ കുറിച്ചുള്ള അബദ്ധ ധാരണകളെ കുറിച്ചു സംസാരിക്കുന്നു കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോജോ V ജോസഫ് .....

23/03/2022

എന്താണ് പാലിയേറ്റീവ് കെയർ ? ഏതൊക്കെ രോഗികൾക്കാണ് പാലിയേറ്റീവ് കെയർ ആവശ്യമായി വരുന്നത് ?എങ്ങിനെയാണ് പാലിയേറ്റീവ് കെയർ നൽകേണ്ടത് ...... തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കാരിത്താസ് ഹോസ്പിറ്റലിലെ കൺസൽട്ടന്റ് പാലിയേറ്റീവ് ഓങ്കോളജിസ്റ്റ് ഡോ. മനു ജോൺ സംസാരിക്കുന്നു .......

Watch in YouTube: https://youtu.be/9gSkXnu1Wpc

11/03/2022

എന്താണ് റേഡിയേഷൻ ചികിത്സ....?

കാൻസർ ചികിത്സയിൽ റേഡിയേഷൻ തെറാപ്പിയുടെ പ്രാധാന്യം എന്ത്?

റേഡിയേഷൻ ചികിത്സയിലൂടെ കാൻസർ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുമോ ?...

തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കാരിത്താസ ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടന്റ് റേഡിയേഷൻ ഒങ്കോളജിസ്റ്റ് ഡോ.ജോസ് ടോം സംസാരിക്കുന്നു....

Watch in YouTube: https://youtu.be/iQVv-mjH4WE

08/03/2022

എന്താണ് ഗൈനെക്കോളജിക്കൽ കാൻസർ?... എന്തൊക്കെയാണ് ഗൈനക്കോളജിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ ?.. ഗൈനക്കോളജിക്കൽ കാൻസറുകളുടെ നൂതന ചികിത്സാ രീതികൾ ഏതൊക്കെയാണ് ?.... തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു

കാരിത്താസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് സർജിക്കൽ ഓൺകോളജിസ്റ്റ് ഡോ. ജോജോ വി ജോസഫ് .....

02/03/2022

ആരംഭ ഘട്ടത്തിലുള്ള ക്യാൻസറുകൾ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമോ? ക്യാൻസർ ചികിത്സയിൽ വന്നിരിക്കുന്ന നൂതന മാറ്റങ്ങൾ ഏതൊക്കെയാണ്? ക്യാൻസർ ചികിത്സ മുന്നോട്ടുള്ള കാലങ്ങളിൽ ഏതു വിധം ആയിരിക്കും.... തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ കൺസൽട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ബോബൻ തോമസ് സംസാരിക്കുന്നു....

Watch in YouTube: https://youtu.be/P-a61po2n20

Dr. Boben Thomas

Birthday Greetings.. H.G. Mar Mathew MoolakkattMay God's love & peace be with you always...
27/02/2022

Birthday Greetings.. H.G. Mar Mathew Moolakkatt

May God's love & peace be with you always...

Address

Caritas Hospital
Kottayam
686630

Alerts

Be the first to know and let us send you an email when Caritas Cancer Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Caritas Cancer Institute:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category