Essjay Counselling And Integrated Holistic Research Center

  • Home
  • Essjay Counselling And Integrated Holistic Research Center

Essjay  Counselling And Integrated Holistic Research Center it is a non profit Organization coming under Essjay Charitable Trust Keralai india, To serve the Soc

1 To develop physical ,psychological, spiritual, social,personal and other abilities of the society at large,
2 The charitable trust aims to eradicate ill, health illiteracy in health matters, and discrimination in the field of treatment etc., from the

09/07/2022

ദൈവം മുകളിലാണ്, പക്ഷേ ഭൂമി ഉരുണ്ടതുമാണ്. അപ്പോൾ, ഏതാണ് മുകളിൽ, ഏതാണ് താഴെ? ഭൂമിയുടെ മറുവശത്ത് ജീവിക്കുന്നവർ ... അവരുടെ ദൈവം നിങ്ങളുടെ കാലിനടിയിലാണ്. നിങ്ങളുടെ ദൈവമാകട്ടെ അവരുടെ കാലിനടിയിലും. അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കാനായി കൈ മുകളിലേക്ക് ഉയർത്തുമ്പോൾ ഓർത്തുകൊള്ളുക-നിങ്ങൾ ഒരു ഉരുണ്ട ഭൂമിയുടെ ഉപരിതലത്തിലാണ് ജീവിക്കുന്നതെന്ന്.
വിഡ്ഢി ആവാതിരിക്കുക. ആരും ആരെക്കാളും ഉയരത്തിലല്ല, താഴെയുമല്ല. അത് ഏകമായ അസ്തിത്വമാകുന്നു.

ഏകത്വത്തെ അനുഭവിക്കുന്നവൻ, എല്ലാ വസ്തുക്കളിലും ഒരേയൊരു ജീവൻ കാണുന്നവൻ, അസ്തിത്വവുമായി സ്വരലയത്തിലാവുന്നവൻ, അവൻ അസ്തിത്വവുമായി ഒന്നായി വർത്തിക്കുന്നു. ആരും നിങ്ങളേക്കാൾ ഉയരത്തിലല്ല, ആരും നിങ്ങളേക്കാൾ താഴെയുമല്ല. ഒരു അസ്തിത്വമേയുള്ളു, ഒരു ജീവിതമേയുള്ളൂ. ഒരേ ജീവന്റെ വിവിധ ആവിഷ്കാരങ്ങളാണ് നാം. ഇത്രയധികം വിഭിന്ന ആവിഷ്കാരങ്ങളുണ്ട് എന്നുള്ളത് നല്ലതുതന്നെ. അത് അസ്തിത്വത്തെ മനോഹരമാക്കുന്നു, അത് വൈവിധ്യം നൽകുന്നു, നിറപ്പകിട്ട് നൽകുന്നു, അത് അസ്തിത്വത്തെ ഒരു മഴവില്ലാക്കുന്നു. അതുകൊണ്ട് അസ്തിത്വം ഏകതാനമാകുന്നു. അത് അത്യധികം രസനിർഭരമായിരിക്കുന്നു.

പര്യവേക്ഷണം തുടർന്നുകൊണ്ടിരിക്കുക. അപ്പോൾ പുതിയ പുതിയ വല്ലതും ഉയർന്നുവന്നുകൊണ്ടിരിക്കുന്നത് നിങ്ങൾക്ക് കാണാം. ബാഹ്യ തലത്തിൽ ശാസ്ത്രം ദിവസേന പുതിയ സത്യങ്ങളുമായി വന്നുകൊണ്ടിരിക്കുന്നു. ആന്തരിക തലത്തിലാവട്ടെ പര്യവേക്ഷണം നടത്തിക്കൊണ്ടിരിക്കുന്നവർ, ആഴത്തിലേക്ക് പോകുംതോറും ഓരോ നിമിഷവും പുതുപുത്തൻ ആനന്ദാതിരികങ്ങളിലേക്ക്, പരമാനന്ദ വിശേഷങ്ങളിലേക്ക് എത്തിച്ചേരുന്നു. കാവടങ്ങൾക്കപ്പുറം കവാടങ്ങൾ ...... ഈ നിഗൂഢവിസ്മയത്തിന് യാതൊരു അവസാനവുമില്ല.

നിഗൂഢവിസ്മയമായ ഈ പ്രപഞ്ചത്തെ ഞാൻ സ്നേഹിക്കുന്നു. ഈ നിഗൂഢതയിൽ നിന്ന് ഉത്ഭുതമായതിനെയെല്ലാം ഞാൻ സ്നേഹിക്കുന്നു. അതിന്റെ ആഴം അളക്കാവതല്ല.
അതിനാൽ അത് അവാച്യമാകുന്നു...

01/04/2022

തിരക്കില്ലെങ്കിൽ ഒന്നു വായിക്കണേ NO:1 മലയാളി 😁 ഭയപ്പെടുത്തുന്ന ഒരെഴുത്ത്. ആരെഴുതിയതാണ് എന്നറിയില്ല. പക്ഷേ 1 കാര്യമുണ്ടതിൽ....
കേരളം മരണക്കിടക്കയിലാണോ...?

കുറെയേറെ ആളുകൾ കേരളത്തിൽ ഉള്ള മാന്ദ്യം എന്ന് മാറും, എന്ത് ബിസിനസ് ഇട്ടാൽ രക്ഷപെടാൻ പറ്റുമെന്നൊക്കെ നിരന്തരം ചോദിക്കുന്നു.

ഒരു നഗ്ന സത്യം പറയാം. ഈ തലമുറയിൽ ഇനി പഴയ ഉയരങ്ങളിൽ എത്താൻ വളരെ പ്രയാസമാണ്. കാരണം ചുരുക്കി പറയാം.

ഒന്നാമതായി എല്ലാവരും മനസിലാക്കണം ഇപ്പോൾ നമ്മൾ കടന്ന് പോകുന്ന മാന്ദ്യം cyclical അല്ല, മറിച്ചു് structural ആണ്.

കുറച്ച് കൂടി ലളിതമായി പറഞ്ഞാൽ പാലം വരുമ്പോൾ കടത്തു തോണി നിന്ന് പോയി തോണിക്കാരന്റെ തൊഴിൽ എന്നെന്നേക്കുമായി പോകുന്നത് പോലെ.

ഒന്നാമത് കേരളം ഒരു high cost economy ആണ്. അത് കൊണ്ട് ആഗോള വൽക്കരണകാലത്ത് മൂലധനം ഇങ്ങോട്ട് വരില്ല. ഇവിടെയുള്ള മൂലധനം പുറത്തേക്കു പോവുകയും ചെയ്യും. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും മൂലധനം ചൈനയിലേക്ക് പോയത് പോലെ.

ഞാൻ കണ്ട ഒരു വലിയ വിപത്തായ നാല് L എന്നതിൽ കേരളം കുടുങ്ങി. Liquor, Leverage Lottary and Land. ഇത് ലോകത്തിലെ ഏറ്റവും വലിയ clinical disruptor ആണ്. തലമുറകൾ കുത്ത് പാള എടുത്താലെ അവയുണ്ടാക്കുന്ന ഡാമേജ് മാറൂ.

ഒന്നൊന്നായി എടുത്ത് പറയാം.

Liquor എന്നത് ഒരു unproductive spending ആണ്. വാങ്ങി അടിക്കുന്നവർ രോഗിയാകും. മാഫിയ നന്നാകും. സർക്കാരിന് കിട്ടുന്ന നികുതി താത്കാലികമാണ്. അതിലേറെ മറ്റു വഴികളിൽ നഷ്ടമാകും.

Leverage എന്ന് വെച്ചാൽ കടം വാങ്ങൽ. കടം എടുക്കുമ്പോൾ ഭാവിയിലെ വരുമാനം ആണ് ലോക്ക് ചെയ്തു റീപേയ്‌ ചെയ്യുന്നത്. ഭാവിയേ ഇല്ലെങ്കിൽ വരുമാനം എവിടെ തിരിച്ചടക്കാൻ? കേരളത്തിൽ നാം സർക്കാർ അടക്കം കടം വാങ്ങി unsustainable ആയി luxurious ലൈഫ് തുടരുന്നു. നമുക്ക് afford ചെയ്യാൻ വയ്യാത്ത സ്‌പെൻഡിങ് habit, വിദ്യാഭ്യാസം, വീടുകൾ, കാറുകൾ ഒക്കെ കടം വാങ്ങി നടത്തിക്കൊണ്ടു പോകുന്നു. മെറിറ്റ് നോക്കാതെ കുറച്ച് എൻജിനീയർ, ഡോക്ടർ ഒക്കെ വിരിഞ്ഞിറങ്ങുന്ന അവസ്ഥ. എല്ലാ ഇക്കണോമിസ്റ്റുകളും ഭയക്കുന്ന high student indebtedness ഉണ്ടാകുന്നു.

വികലമായ വിദ്യാഭ്യാസ നയം മൂലം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറേ സ്വാശ്രയ കോളേജുകളിൽ എണ്ണം തികയ്ക്കാൻ എഡ്യൂക്കേഷൻ ലോൺ കൊടുത്തു വിദ്യാഭ്യാസ കച്ചവടക്കാരെ പോറ്റുന്നു. ഇങ്ങനെ ഓവർ സപ്പ്ളൈ മൂലം ആർക്കും നല്ല വേതനം പോലുമില്ലാത്ത സ്ഥിതി.

മൂന്നാമത്തെ L ലോട്ടറി, ഇത് ഇന്ന് മലയാളിയ്ക്ക് മദ്യവും, മയക്കുമരുന്നും പോലെയുള്ള മറ്റൊരു ലഹരിയായി മാറിക്കഴിഞ്ഞു. സർക്കാരിന് വരുമാനമുണ്ടാക്കുവാനുള്ള മറ്റൊരു കുറുക്കു വഴി. കുറെയാളുകൾക്ക് തുഛമായ വരുമാനം നൽകുന്നുണ്ടെങ്കിലും അതിലേറെ ഇത് മലയാളികളെ അഡിക്ടാക്കുന്നുണ്ട്. ഇന്ന് ജോലി ചെയ്ത് സ്വന്തം കുടുംബത്ത് എത്തേണ്ട വരുമാനത്തിന്റെ സിംഹഭാഗവും , സർക്കാർ ലിക്വറിലൂടെടെയും, ലോട്ടറിയിലൂടെയും അവന്റെ പോക്കറ്റടിച്ചെടുക്കുന്നു.

അടുത്ത L ആണ് ലാൻഡ്. ഭൂമി എന്നത് സ്റ്റോർ ഓഫ് വാല്യൂ ആണ്. എന്ന് വെച്ചാൽ സർപ്ലസ് നിക്ഷേപം നടത്തി സമ്പത് സൂക്ഷിച്ചു വെയ്ക്കുന്ന കുടുക്ക. ഒരു കുടുക്കയിൽ നമ്മൾ ഡെയിലി നിക്ഷേപിച്ചിട്ട് ആവശ്യം വരുമ്പോൾ കുടുക്ക പൊട്ടിച്ച് എണ്ണുമ്പോൾ നിക്ഷേപിച്ച തുക എങ്കിലും ഉണ്ടാകേണ്ടേ. കേരളത്തിൽ കൃഷി ഭൂമിയെടുത്തു ഊഹ കച്ചവടം നടത്തി ഗൾഫിൽ നിന്നും യൂറോപ്പ്, അമേരിക്ക എന്നിവടങ്ങളിൽ നിന്നും ഭൂമിയാകുന്ന കുടുക്കയിൽ നിക്ഷേപിച്ചു. ഇപ്പോൾ കുടുക്ക പൊട്ടിച്ചാൽ ഇട്ടതിന്റെ പകുതി മാത്രം എന്ന അവസ്ഥ നേരിടുന്നു. എന്ന് വെച്ചാൽ സമ്പാദ്യം പാതിയായി.

കേരളത്തിൽ 70 കളിൽ റബർ, മറ്റു കാർഷിക ഉത്പന്നങ്ങൾ എന്നിവ, 80 കളിൽ ഗൾഫ്, 90 കളിൽ നേഴ്‌സിങ്, 2000 ആണ്ടിൽ IT, അമേരിക്ക, യൂറോപ്പ് കുടിയേറിയവർ സമ്പത് ഘടനയിൽ കേരളത്തിലേക്ക് സമ്പത്ത് കൊണ്ടുവന്നു. 2010 ന് ശേഷം നിശ്ചലമായ, നിർജീവമായ അവസ്ഥ ഉണ്ട്.

ഇനി മുന്നോട്ട് എങ്ങനെ എന്ന് ഒരെത്തും പിടിയും ഇല്ല. അതു മൂലം കേരളത്തിലെ പ്രധാന കയറ്റുമതിയായ human resource ഇനി അധികം ആർക്കും ആവശ്യമില്ല. പുതിയ എന്തെങ്കിലും മേഖല ഉരുത്തിരിഞ്ഞു വരുന്നത് വരെയും കേരളം മരവിച്ചു നില്കും.

ഭീതി പരത്തുന്നു എന്ന് ആക്ഷേപിക്കാതെ ഇതൊക്കെ ശാന്തമായി ആലോചിക്കുക.

കേരള സംസ്ഥാനം രൂപീക്രിതമായത്തിനു മുന്‍പ് ഇവിടെ 200 കയര്‍ ഫാക്ടറികള്‍,
190 കശുവണ്ടി ഫാക്ടറികള്‍,
100 ചായ ഫാക്ടറികള്‍,
100 ഇഷ്ടിക ഫാക്ടറികള്‍,
90 തുണി മില്ലുകള്‍,
50 റബ്ബര്‍ ഫാക്ടറികള്‍,
40 പുസ്തക അച്ചടി ഫാക്ടറികള്‍,
222 മറ്റു ഫാക്ടറികള്‍. (Travancore Cochin News Vol III, No 3. Feb 1953)
ഇത് 1956 കേരളം രൂപീക്രിതമാകുന്നതിനു മുമ്പ്.

ഇന്ന് മുകളില്‍ പറഞ്ഞ വ്യവസായങ്ങള്‍ എവിടെ? ഈ വ്യവസായങ്ങളില്‍ തൊഴില്‍ ചെയ്തു 3 നേരം കഞ്ഞിയെങ്ങിലും കുടിച്ചു സന്തോഷത്തോടെ കഴിഞ്ഞിരുന്ന പാവങ്ങളായ ജനങ്ങളില്‍ അസൂയയുടെയും വെറുപ്പിന്റെയും വേരുകള്‍ പാകി, അവകാശങ്ങളുടെ പേരില്‍ ജോലി നല്‍കിയ വ്യവസായിയുടെ ശത്രുക്കളാക്കി അവരുടെ കഞ്ഞികുടി മുട്ടിച്ചു...
തല്ലിയും, കൊന്നു കൊലവിളിച്ചും അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് പാവങ്ങളായ, വിദ്യാഭ്യാസമില്ലാത്ത ജനങ്ങളെ പറഞ്ഞു കബളിപിച്ചു ഇവരുടെ കൂടെ കൂട്ടി വ്യവസായികളെ ഭീഷണിപ്പെടുത്തി.... ചില വ്യവസായികള്‍ കുറച്ചു കാലം കൂടി ഇവരുടെ ഭീഷണിക്ക് വഴങ്ങി നഷ്ടതിലെങ്ങിലും ഈ “അവകാശങ്ങള്‍“ നല്‍കി മുന്നോട്ടു പോകാന്‍ നോക്കി... അവസാനം രാത്രിക്ക് രാത്രി വ്യവസായം പറിച്ചു നടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്തു.

മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രിയ പാർട്ടികൾക്കും തൊഴിലാളി സംഘടനകൾക്കും ഇക്കാര്യത്തിൽ തുല്യ പങ്കുണ്ട്.

സാമ്പത്തികവും സാമുദായികവുമായ ദുർബലതകൾ മുതലെടുത്ത് എല്ലാ പാർട്ടികളും അവരുടെ ശക്തി കൂട്ടികൊണ്ടുവന്നു.

അവസാനം കഞ്ഞികുടി മുട്ടിയപ്പോള്‍, സ്വതന്ത്രയത്തിനു മുന്നേ തന്നെ, നാട്ടുരാജാക്കന്മാരുടെ മിടുക്ക് കൊണ്ട് സാക്ഷരതയിലും ആരോഗ്യത്തിലും മുന്നേ നിന്ന കേരളീയര്‍ പലരും സിലോണിലും (Srilanka) പിന്നെ പേര്‍ഷ്യയിലും കപ്പല് കയറി പോയി തുടങ്ങി. പക്ഷെ അപ്പോഴും ഈ സാക്ഷരരായ വിഡ്ഢികള്‍ക്കു മനസ്സിലായില്ല എന്തുക്കൊണ്ട് തങ്ങള്‍ സ്വദേശവും കുടുംബവും വിട്ടു അന്യദേശത്തു വന്നു പണിയെടുക്കേണ്ടി വന്നു എന്ന്.

അല്ലെങ്ങില്‍ ഇവിടത്തെ രാഷ്ട്രീയ മുതലാളികള്‍ അവരുടെ ചിന്തകളെ സ്വാധീനിക്കാന്‍ പറ്റും വിധം വളര്‍ന്നു കഴിഞ്ഞിരുന്നു.

അങ്ങനെ കേരളത്തില്‍ വയലിലെ പണിക്കോ, അത് പോലെ കൃഷിയുമായി ബന്ധപ്പെട്ട പണിക്കു ആളെ കിട്ടാതായി... അല്ലെങ്ങില്‍ ഇവിടെ ഉള്ളവര്‍ കൂലി കൂടുതല്‍ ആവശ്യപ്പെട്ടു തുടങ്ങി...

രാഷ്ട്രീയ പാര്‍ടികള്‍ തുടങ്ങി വച്ച ട്രേഡ് യുണിയന്‍ ഇടപെട്ടു ഉയര്‍ന്ന കൂലി പിടിച്ചു വാങ്ങി കൊടുത്തു തുടങ്ങി. അപ്പോള്‍ കൃഷി ഇറക്കിയവര്‍ പതുക്കെ അത് നിര്‍ത്താന്‍ നിര്‍ബധിതരായി.

വ്യവസായം നിലച്ചപ്പോഴും കേരളത്തിന്‌ വരുമാനം മുട്ടിയില്ല....കാരണം ഇവിടുന്നു പോയ മലയാളികള്‍ അന്യ ദേശത്ത് ചോര നീരാക്കി സമ്പാദിച്ച പണം ഇങ്ങോട്ട് അയച്ചു തുടങ്ങിയപ്പോള്‍, സാമ്പത്തിക രംഗം ഉണര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്പ് സുരഷിതമായി തുടര്‍ന്നു.

ഇന്ന് പുറത്തു പോയ മലയാളികള്‍, അവിടത്തെ പതിറ്റാണ്ടുകള്‍ ആയി പണിയെടുത്തു സ്വരുകൂട്ടിയ വരുമാനത്തിന്റെ ഒരു പങ്കു ഇവിടെ കൊണ്ടുവന്നു ഇവിടെ തന്നെ, തന്റെ സ്വദേശത്തു തന്നെ, തനിക്കു എല്ലാ സ്വാതന്ത്ര്യവും ഉള്ള സ്ഥലത്ത് ഒരു ചെറിയ വ്യവസായം തുടങ്ങാം എന്ന് വച്ചപ്പോള്‍, ദാ വീണ്ടും ഒരു മുതലാളി ജന്മമെടുത്തിരിക്കുന്നു... തകര്‍ക്കണം അവനെ... എന്ന സ്ഥിരം അജെണ്ടയുമായി നമ്മുടെ പാര്‍ട്ടികൾ എത്തി...

ഇന്ന് ഇവിടത്തെ വ്യവസായികള്‍ ഭയന്നോടുകയാണ് –

1500 തൊഴിലാളികൾ ജോലി ചെയ്യുന്ന പോപീസ് ഗ്രൂപ്പ് ഇതിനകം മലപ്പുറത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പോപീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ശിശു സംരക്ഷണ വസ്ത്രങ്ങൾക്ക് രാജ്യമെമ്പാടും ആവശ്യക്കാർ ഏറെയാണ്. “യൂണിറ്റ് മാറ്റുന്നത് 1500 പേർക്ക് മറ്റൊരു സംസ്ഥാനത്തേക്ക് മാറാൻ കഴിയാത്തതിനാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും,” മലപ്പുറത്ത് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏതാനും ദിവസങ്ങൾ മാത്രമേ ആയുള്ളൂ പതിനായിരക്കണക്കിന് ആളുകളുടെ കഞ്ഞികുടി മുട്ടിച്ചു ഇന്നും പല സമരങ്ങൾ മുന്നേറുന്നു' ...!

വ്യവസായികളുടെയും ബിസിനസുകാരുടെയും ആത്മഹത്യ കേരളത്തിൽ പുതുമയല്ല. ഭരണ പ്രതിപക്ഷ സംയുക്ത ശക്തിയാൽ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായ മലേഷ്യൻ കമ്പനി എക്സിക്യൂട്ടീവ് ആയിരുന്നു ലീ സീ ബീൻ. റോഡ് നിർമ്മാണത്തിൽ പ്രത്യേകതയുള്ള മലേഷ്യൻ കമ്പനിയായ പാറ്റി-ബെലിന്റെ ചീഫ് പ്രോജക്ട് മാനേജരായിരുന്നു. ലോകബാങ്ക് നൽകുന്ന സാമ്പത്തിക സഹായത്തോടെ പാറ്റി-ബെൽ നിർമ്മിച്ച കേരളത്തിലെ പാലക്കാട്-പൊന്നൈ ഹൈവേയുടെ മുഖ്യ ആർക്കിടെക്റ്റായിരുന്നു അദ്ദേഹം. പദ്ധതിയുടെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളം നൽകാൻ കേരള സർക്കാർ വിസമ്മതിക്കുകയും അവർക്ക് പണം നൽകാനുള്ള വഴികളും മാർഗങ്ങളും സ്വയം കണ്ടെത്തേണ്ട ഗതികേടിലായി. കേരള സർക്കാരിൽ നിന്ന് ഫണ്ട് നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് പണമെടുത്തു കൊടുത്തു. 2006 നവംബർ 11 ന് അദ്ദേഹം കുലാലംപൂരില്‍ കേരള ഗോവെര്മെന്റിനെതിരെ ആത്‍മഹത്യ കുറിപ്പെഴുതി തുങ്ങി മരിച്ചു ...!

2ലക്ഷം കോടി കട ബാധ്യതയുള്ള, 60000 രൂപയിലധികം പ്രതി ശീര്ഷ കടമുള്ള 100% കൺസ്യൂമർ സ്റ്റേറ്റിൽ ഇരുന്നു മലയാളി പറയുന്നു പ്രബുദ്ധ കേരളം...?

രാവിലെ കണ്ണ് തുറക്കുമ്പോൾ തുടങ്ങും കേരള കൺസ്യൂമർ പ്രബുദ്ധതയുടെ അടയാളങ്ങള്‍..! രാവിലെ എണീറ്റ് ടോയ്‌ലെറ്റിൽ ഇരുന്നു മുകളിലോട്ടു നോക്കിയപ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ ഫിലിപ്സിന്റെ ബൾബ്. താഴോട്ട് നോക്കിയപ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ hindware ക്ലോസ്സെറ്റ്. കാര്യം കഴിഞ്ഞു പല്ലു തേക്കാൻ നോക്കുമ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ കോൾഗേറ്റ് പേസ്റ്റ്, ബ്രഷ്. പല്ലു തേച്ചു കുളിക്കാൻ നോക്കുമ്പോൾ സോപ്പ് ഹിന്ദുസ്ഥാൻ ലിവർ. തോർത്ത് തമിഴ്നാട്ടിൽ നിന്ന്. കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം തമിഴ്നാട് വക. കാപ്പി കുടിക്കാൻ ഇരുന്നപ്പോൾ ആന്ധ്രായിൽ നിന്നുള്ള പച്ചരി ദോശ. തമിഴന്റെ കഷ്ണങ്ങൾ മാത്രം ഉള്ള സാമ്പാർ. ദോഷം പറയരുതല്ലോ പഞ്ചസാര നമ്മുടെ അല്ലെങ്കിലും ചായയിലെ പൊടി ആസാമിലെ ആണെങ്കിലും പാല് നമ്മുടെ സ്വന്തം.(പക്ഷേ തമിൾ നാട്ടിൽനിന്നും പേര് മാറി വന്നതാണ്..)
ചായകുടിച്ചു തമിഴന്റെ ഒരു രാംരാജ് മുണ്ടും ഉടുത്തു, ഗുജറാത്തിലോ ഹരിയാനയിലോ ഉണ്ടാക്കിയ മോട്ടോർ സൈക്കിളും എടുത്തു ഇറങ്ങുമ്പോൾ തമിഴന്റെ രാംകോ സിമന്റ് വെച്ച് പണിത മതിലിൽ ഏതോ നാട്ടിൽ നിന്നും വന്ന ചുമപ്പ് പെയിന്റ് കൊണ്ട് എഴുതി വെച്ചിരിക്കുന്നു കേരളം ഒന്നാം സ്ഥാനെത്തെന്ന് സ്വന്തമായി ഒരു ക്ലോസറ്റില്ല, കറി വെച്ചാൽ ഇടാൻ ഒരു നുള്ളു ഉപ്പു ഇല്ല, ചത്താൽ ഒരു കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത എന്ത് ഒന്നാം സ്ഥാനം ആണ് മാറി മാറി വരുന്ന സർക്കാരുകൾ ഉണ്ടാക്കിത്തരുന്നത് എന്ന് ഒന്ന് മനസിലാക്കി തന്നാൽ കൊള്ളാം...

അതിന്റെ കൂടെ "ഇടിവെട്ടിയവനെ പാമ്പ് കടിച്ചു " എന്നു പറയും പോലെ ഇവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിക് ബംഗാളികളും മറ്റുള്ളവരും ഇവിടെ ജോലി ചെയ്തു സമ്പാദിക്കുന്ന കോടികൾ, ഇവിടെ വളരെ തുഛമായി മാത്രം ചെലവഴിച്ച്, ബാക്കി മുഴുവൻ അവരുടെ നാട്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്ത് "പണ്ടേ ദുർബ്ബല പിന്നെ ഗർഭിണി" എന്ന അവസ്ഥയിലുള്ള നമ്മുടെ സമ്പദ്ഘടനയുടെ നടുവൊടിക്കുന്നു.

ആകെയുള്ള അഭിമാനം - നാല് എയർപോർട്ട്...
എന്തിനാ അടിമകളെ കയറ്റി അയക്കാൻ......!!!!

ഈ പോസ്റ്റു ഒരു തമാശയല്ല ഓരോരുത്തരും ചിന്തിക്കുക,

കേരളം രാഷ്ട്രീയം പറഞ്ഞു നശിക്കുകയാണ്..

ടോയിലറ്റ് പേപ്പറിന്റെ വിലപോലും ഇല്ലാതാക്കുകയാണ് മലയാളിക്കു..

ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും 1,25000 രൂപ കടക്കാരനാണ്...

പൊതുകടം 4000000000000 കവിഞ്ഞു (നമ്പർ കണ്ടു കണ്ണ് തള്ളേണ്ട 4 ലക്ഷം കോടി എന്ന് ഇങ്ങനെ ആണ് എഴുതുന്നത്)
രാഷ്ട്രിയ സാമുദായികമായ വേർതിരിവുകളില്ലാതെ കൂട്ടായ പരിശ്രമമാണ് ഇന്ന് നമുക്കാവശ്യം.

ക്യഷി മുതൽ കുടിൽ വ്യവസായം വരെ സ്വയംപര്യാപ്തതയിലേക്കുള്ളഎല്ലാ ഉദ്യമങ്ങളിലും സഹകരണ മനോഭാവത്തിൽ മുന്നേറിയില്ലെങ്കിൽ വരാൻ പോകുന്ന നാളുകൾ ഇതിലും ദയനീയമായിരിക്കും.

വിദ്യാഭ്യാസത്തിൽ മുൻപന്തിയിലുള്ള നമ്മുക്ക് രാഷ്ട്രിയത്തിനതീതമായി പ്രശ്നങ്ങളെ വിശകലനം ചെയ്യുനുള്ള ആർജവമുണ്ടാകട്ടെ.....

ചിന്തിക്കുക വിദ്യാഭ്യാസം ഉണ്ടെന്ന് അഹങ്കാരിക്കുന്ന മലയാളീസ്

ഉരഗ വർഗത്തിൽപ്പെട്ട കൈകാലുകളില്ലാത്ത ജീവികളാണ്‌ പാമ്പുകൾ. പാമ്പുകളെ ഭീതിസ്വപ്‌നമാക്കുന്ന വിഷം പ്രധാനമായും അവയ്‌ക്ക്‌ ഇരയ...
02/02/2022

ഉരഗ വർഗത്തിൽപ്പെട്ട കൈകാലുകളില്ലാത്ത ജീവികളാണ്‌ പാമ്പുകൾ. പാമ്പുകളെ ഭീതിസ്വപ്‌നമാക്കുന്ന വിഷം പ്രധാനമായും അവയ്‌ക്ക്‌ ഇരയെ പിടിക്കാൻ വേണ്ടിയുള്ളതാണ്‌. മനുഷ്യൻ ഉൾപ്പെടെയുള്ള ശത്രുക്കൾക്കെതിരെ ഗതികെട്ടാലല്ലാതെ പാമ്പുകൾ വിഷം പ്രയോഗിക്കാറില്ല.

പാമ്പിന്റെ വിഷം
വിഷം വിവിധതരം രാസവസ്‌തുക്കളുടെ ഒരു സങ്കീർണമിശ്രിതമാണ്‌. രക്‌തത്തെ ബാധിക്കുന്ന വിഷം (Haemotoxin), നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം (Neurotoxin) എന്നിവയാണ്‌ പ്രധാന തരം വിഷങ്ങൾ. പേശികളെ ബാധിക്കുന്ന വിഷം (Myotoxin), ഹൃദയത്തെ ബാധിക്കുന്ന വിഷം (Cardiotoxin) തുടങ്ങിയ ഇനം വിഷങ്ങളുമുണ്ട്‌. മിക്ക പാമ്പുകളിലും ഇവയില്‍ ഒന്നിലേറെ തരം വിഷങ്ങള്‍ ഒന്നിച്ചു കാണാറുണ്ട്. വിഷം ശരീരത്തില്‍ കടന്നു കഴിഞ്ഞാല്‍ ചെറുതല്ലാത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമേതും ഇല്ല.

എന്നാല്‍ ഇന്ത്യയില്‍ കാണപ്പെടുന്ന നൂറുകണക്കിന് പാമ്പുകളില്‍ വിരലില്‍ എണ്ണാവുന്നവക്ക് മാത്രമേ വിഷമുള്ളൂ എന്നതാണ് സത്യം. മൂർഖൻ (Spectacled Cobra), വെള്ളിക്കെട്ടൻ (Common Indian Krait) , അണലി (Russell’s Viper), ചുരുട്ട മണ്ഡലി (Saw-scaled Viper) എന്നീ നാല് തരം വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത്. എന്നാല്‍ കണ്ടാല്‍ ഇവയെപ്പോലെ തന്നെ തോന്നിക്കുന്ന ചില പാമ്പുകള്‍ ഉണ്ട്. ഒറ്റ നോട്ടത്തില്‍ ഇവയെ തിരിച്ചറിയാന്‍ അല്‍പ്പമെങ്കിലും പഠിക്കാതെ സാധിക്കില്ല എന്നതാണു സത്യം. അത് കൊണ്ട് തന്നെ എല്ലാ പാമ്പുകടിയും വിഷം തീണ്ടിയുള്ള മരണം എന്നതിനോട് ചേര്‍ത്ത് വായിക്കപ്പെടേണ്ടതല്ല. അഥവാ വിഷമുള്ള പാമ്പാണ് എങ്കില്‍ പോലും, ഇര പിടിച്ച ഉടനെയാണ് പാമ്പ് ഒരാളെ കടിക്കുന്നതെങ്കില്‍, പാമ്പിന്റെ വിഷസഞ്ചിയില്‍ വിഷമുണ്ടാകണം എന്നില്ല. ‘Dry bite’ എന്നറിയപ്പെടുന്ന ഇത്തരം പാമ്പുകടികള്‍ അപകടരഹിതമാണ്‌.

വിഷപാമ്പിന്‍റെ കണ്ണിനു പിറകിലായാണ് തുപ്പല്‍ ഗ്രന്ഥിക്ക് വ്യതിയാനം സംഭവിച്ച വിഷഗ്രന്ധി സ്ഥിതി ചെയ്യുന്നത്. വിഷമില്ലാത്ത പാമ്പിന്റെ കടി, വിഷമില്ലാത്ത വിഷസഞ്ചിയുള്ള വിഷപ്പാമ്പിന്റെ കടി, പാമ്പ് കടിച്ചെന്ന തെറ്റിദ്ധാരണ തോന്നിക്കുന്ന മുറിവ് തുടങ്ങിയ സാഹചര്യങ്ങളാണ് പാമ്പ് വിഷത്തിനു ചികിത്സിക്കുന്നു എന്ന് പറയുന്നവരുടെ പൊതുവായ പിടിവള്ളി. അവരുടെ അടുത്ത് പോയി കളയുന്ന മണിക്കൂറുകള്‍ പലപ്പോഴും രോഗിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ പോലും കാരണമാകാം.

എന്താണ് ആന്റി വെനം?
ഈ പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച് കുതിരയുടെ ശരീരത്തിൽ ഈ വിഷത്തിനെതിരെയുണ്ടാവുന്ന ആന്റിബോഡികൾ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് ASV (Anti Snake Venom) നിർമ്മിക്കുന്നത്. നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുമെന്നതിനാൽ പോളിവലന്റ് ആന്റി സ്നേക്ക് വെനം എന്നാണ് ഈ മരുന്നിനെ വിളിക്കുന്നത്.

അലർജി ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നതാണ് ഈ മരുന്നിന്റെ പ്രധാന ന്യൂനത. അതിനാൽ അലർജി ഉണ്ടായാൽ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ കൂടി ആശുപത്രികളിലുണ്ടാവണം. അലർജി ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിലും ആവശ്യമുള്ള രോഗികൾക്ക് മരുന്ന് നൽകുക തന്നെ വേണം. സ്വീകരിക്കേണ്ട ചികിത്സാ സൗകര്യങ്ങൾ വേണമെന്ന് മാത്രം. കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ-സ്വകാര്യ ആശുപത്രികളിലും ഈ മരുന്ന് ലഭ്യമാണ്.

പാമ്പുകടിച്ചാല്‍ ഉടന്‍ പാമ്പിനെ തിരിച്ചറിയാന്‍ വേണ്ടി നെട്ടോട്ടം ഓടേണ്ട കാര്യമില്ല. ഇതിനു വിവിധ കാരണങ്ങള്‍ ഉണ്ട്.

ഇന്ത്യയില്‍ ലഭ്യമായ പാമ്പിന്‍ വിഷത്തിനു എതിരായ ചികിത്സ (ASV) പ്രധാനപ്പെട്ട നാല് പാമ്പുകളുടെ വിഷത്തിനു എതിരായി പ്രവര്‍ത്തിക്കുന്നതാണ് (Polyvalent). അത് കൊണ്ട് തന്നെ വിഷബാധ ഏറ്റെന്ന് ഉറപ്പുണ്ടെങ്കില്‍, പാമ്പിനെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ചികിത്സ കൃത്യമായിരിക്കും.
പാമ്പിനെ തിരിച്ചറിയുന്നതിലുപരി, കടിയേറ്റ ആളുടെ ശാരീരികലക്ഷണങ്ങള്‍ നോക്കിയാണ് ഡോക്ടര്‍ ചികിത്സ നിര്‍ണയിക്കുന്നത്. ASV ഡോസ് നിശ്ചയിക്കപ്പെടുന്നതും ഇങ്ങനെയാണ്. ഈ ഡോസ് ആളുടെ പ്രായത്തിനെയോ പാമ്പ് കടിച്ച മുറിവിന്റെ വലിപ്പത്തിനെയോ മറ്റേതെങ്കിലും പൊതുവായ കാരണത്തിനോ അനുസരിച്ച് മാറുന്നതല്ല. മറിച്ച്, രോഗിയുടെ ശാരീരിക ലക്ഷണങ്ങള്‍ നോക്കിയാണ് വിഷത്തിന് എതിരെയുള്ള മരുന്ന് നല്‍കേണ്ട അളവ് തീരുമാനിക്കുന്നതും മറ്റു ശാരീരിക വിവശതകള്‍ പരിഹരിക്കുകയും ചെയ്യുന്നത്.
പാമ്പിനെ തിരഞ്ഞു സമയം കളയുന്നത് രോഗിയുടെ നില വഷളാക്കാം.
പിടിച്ചു കൊണ്ട് വരുന്നത് കടിച്ച പാമ്പിനെ തന്നെ ആകണമെന്നില്ല. പാമ്പുകള്‍ മിക്കതും പൊതുവായ വാസസ്ഥലങ്ങള്‍ ഉള്ളവയാണ്. ഒരു പരിസരത്ത് ഒന്നിലേറെ പാമ്പുകള്‍ ഉണ്ടാകാം. ചിലപ്പോള്‍ രോഗിയെ വിഷമില്ലാത്ത പമ്പ് കടിക്കുകയും പാമ്പിനെ തിരയുന്ന ആളെ വിഷപ്പാമ്പ് കടിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യാം. വിഷമുള്ള ജീവിയെ കൈകാര്യം ചെയ്യാന്‍ വേണ്ടത് ധൈര്യമല്ല, വൈദഗ്ധ്യമാണ്. വിവേകത്തോടെ പ്രവര്‍ത്തിക്കുക.

പാമ്പ് കടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്

പാമ്പ് കടിച്ചാല്‍ തിരിച്ചു കടിച്ചാല്‍ വിഷമിറങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതൊരു തമാശയായി മാത്രമേ കരുതാനാവൂ. തിരിച്ചു കടിക്കാന്‍ പാമ്പിനെ തിരഞ്ഞു പോയാല്‍ രണ്ടാമതൊരു കടി കൂടി വാങ്ങിക്കാം എന്നതില്‍ കവിഞ്ഞു യാതൊരു പ്രയോജനവും ഉണ്ടാകാന്‍ സാധ്യതയില്ല.ഇത്തരം സാഹസങ്ങള്‍ക്ക്‌ മുതിരാതിരിക്കുക.
ഭയമുണ്ടാകുക സ്വാഭാവികം മാത്രമാണ്. പക്ഷെ, പരിഭ്രമവും ഓടി രക്ഷപ്പെടാനുള്ള ശ്രമവും ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുകയും ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവിടങ്ങളില്‍ വിഷം പെട്ടെന്ന് എത്തിക്കുകയും ചെയ്യും. ഒറ്റക്കാണെങ്കില്‍, കടിയേറ്റ ഭാഗം ഹൃദയത്തിനെക്കാള്‍ താഴെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. വിഷം പ്രധാന അവയവങ്ങളില്‍ എത്തുന്നത് വൈകിക്കാന്‍ ഇത് വഴി സാധിക്കും. കഴിയുന്നത്ര വേഗം ഫോണിലൂടെയോ മറ്റോ സഹായം അഭ്യര്‍ത്ഥിക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുന്നതിന് ജീവന്റെ വിലയുള്ള സമയമാണെന്ന് മനസിലാക്കുക.
തുണി കൊണ്ട് മുറുക്കി കെട്ടുന്നത് പൊതുവെ കാണപ്പെടുന്ന രീതി ആണെങ്കിലും പ്രത്യേകിച്ചു ഗുണമൊന്നും ഉള്ളതല്ല. മാത്രമല്ല, ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടയപ്പെടുകയും ആ ഭാഗം ഉപയോഗശൂന്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി അഥവാ കെട്ടുന്നുവെങ്കില്‍, ഒരു വിരല്‍ കയറാനുള്ള അയവ് ഉണ്ടായിരിക്കണം. കൈകാലുകളിൽ ആണ് കടി ഏറ്റതെങ്കിൽ അണിഞ്ഞിരിക്കുന്ന വാച്ച്, ആഭരണങ്ങൾ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീർവീക്കം വന്നാൽ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്.
മുറിവില്‍ നിന്നുമുള്ള രക്തപ്രവാഹമുണ്ടെകില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം.
പാമ്പിനെ പിടിക്കാനോ പാമ്പിന്റെ ഫോട്ടോ പിടിക്കാനോ ശ്രമിച്ചു സമയം കളയേണ്ടതില്ല . മുന്‍പ് സൂചിപ്പിച്ചത് പോലെ പാമ്പിനെ തിരിച്ചറിയുന്നതും ചികിത്സയും തമ്മില്‍ വലിയ ബന്ധമില്ല. രോഗിക്ക് ആവശ്യമായ ചികിത്സ എത്രയും പെട്ടെന്ന് കൊടുക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. സുരക്ഷിതമായ അകലത്തില്‍ നിന്ന് മൊബൈലില്‍ ചിത്രമെടുക്കാന്‍ സാധിക്കുമെങ്കില്‍, പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്നറിയാന്‍ ചികിത്സിക്കുന്ന ഡോക്ടറെ സഹായിച്ചേക്കും. ഇതിനു സാധിച്ചില്ലെങ്കിലും വിരോധമില്ല.

“Do it RIGHT“

പാമ്പ്കടിയേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ചിലതുണ്ട്. അതിനെ താഴെ കാണുന്ന ഇംഗ്ലീഷ് വാക്യത്തില്‍ ചുരുക്കാം

R – Reassure the Victim/ പാമ്പ് കടിയേറ്റയാളെ സമാശ്വസിപ്പിക്കുക

I – Immobilize the bitten part without tight bandages/കടിയേറ്റ ഭാഗം അനക്കാതിരിക്കുക. യാതൊരു കാരണവശാലും മുറുക്കമുള്ള കെട്ടിട്ട് ആ ഭാഗത്തെ രക്തസഞ്ചാരം ഇല്ലാതാക്കരുത്.

G H – Get the patient to Hospital as soon as possible. Anti-venom is the only cure for a venomous snakebite/ കഴിയുന്നത്ര വേഗം ആശുപത്രിയില്‍ എത്തിക്കുക. വിഷപ്പാമ്പിന്റെ കടിക്കുള്ള ചികിത്സ ASV മാത്രമാണ്.

T – Tell the doctor of any signs or symptoms that happen on the way to the hospital/ കടിയേറ്റത് മുതല്‍ ആശുപത്രിയില്‍ എത്തും വരെ രോഗിയില്‍ കാണുന്ന പ്രത്യേക ലക്ഷണങ്ങള്‍ വ്യക്തമായി ഡോക്ടറോട് പറയുക.

ചെയ്യരുതാത്ത കാര്യങ്ങള്‍

അശാസ്ത്രീയമായ ചികിത്സകള്‍ക്കായി കളയുന്ന വിലയേറിയ മണിക്കൂറുകള്‍ രോഗിയെ ദുരിതത്തില്‍ നിന്ന് ദുരന്തത്തിലേക്ക് തള്ളിയിട്ടേക്കാം. വിഷക്കല്ല് വെക്കുക, പച്ചമരുന്നു കഴിച്ചു നേരം കളയുക തുടങ്ങിയവയൊന്നും തന്നെ വിഷം രക്തത്തില്‍ കലര്‍ന്ന അവസ്ഥയില്‍ ഗുണം ചെയ്യില്ല. രോഗിയെ രക്ഷിക്കാനുള്ള വിലപ്പെട്ട സമയം ഈ വഴിക്ക് നഷ്ടപ്പെടുകയും ചെയ്യും.
മദ്യപിക്കുകയോ, പുക വലിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യാൻ പാടില്ല. മദ്യവും പുകയിലയിലെ നിക്കോട്ടിന്‍ എന്ന വസ്തുവും രക്തക്കുഴലുകളെ വികസിപ്പിച്ചു വിഷം വളരെ പെട്ടെന്ന് രക്തത്തില്‍ കലരാന്‍ കാരണമാകും. ചില ഭക്ഷ്യവസ്തുക്കളിലെ ഘടകങ്ങള്‍ ( ഉദാഹരണത്തിന് ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍) ഇതേ പോലെ പ്രവര്‍ത്തിക്കും. ഓര്‍ക്കുക, പാമ്പുകടിയേറ്റ പിരിമുറുക്കം കുറക്കാന്‍ ഉപയോഗിക്കേണ്ട വസ്തുക്കളല്ല ഇവയൊന്നും. നേരം കളയാതെ ചികിത്സ നേടുക എന്നതാണ് ഏറ്റവും അത്യാവശ്യം.
ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ഇലകളോ വച്ചുകെട്ടാനോ കഴിക്കാനോ പാടില്ല. മുറിവ് എത്രയും പെട്ടെന്ന് വൈദ്യശ്രദ്ധയില്‍ പെടാനുള്ള വഴി നോക്കുകയാണു വേണ്ടത്. വിഷം തീണ്ടിയ മുറിവില്‍ അണുബാധക്കുള്ള സാധ്യത കൂടിയുണ്ടാക്കുന്ന സ്ഥിതി ഉണ്ടാകരുത്. മാത്രമല്ല, കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയാൻ ശ്രമിക്കരുത്. രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകടി എൽക്കുന്നത് രക്തം കട്ട പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തും. ഭീമമായ രക്തനഷ്ടമായിരിക്കും ഫലം.
മുറിവിൽ നിന്നും രക്തം വായ കൊണ്ട് വലിച്ചെടുത്ത് തുപ്പിക്കളയാൻ ശ്രമിക്കരുത്. വിഷം വലിച്ചെടുക്കുന്ന വ്യക്തിക്ക് വിഷബാധ ഏല്‍ക്കാം.
മുറിവിൽ ഐസ് ഉപയോഗിക്കാൻ പാടില്ല/ തീ കൊണ്ട് പൊള്ളലേല്‍പ്പിക്കാന്‍ പാടില്ല. ഇവയൊന്നും തന്നെ വിഷബാധയെ തടയില്ല. ദോഷഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ.

ചികിത്സ

പാമ്പ്കടിയുടെ ചികിത്സ പ്രധാനമായും ASV തന്നെയാണ്. വിഷാംശം ശരീരത്തില്‍ ഉണ്ടോ എന്നുറപ്പ് വരുത്താനും ASV ഉപയോഗിക്കേണ്ടതുണ്ടോ എന്നറിയുന്നതിനുമായി ചികിത്സക്ക് മുന്നോടിയായി ചില പരിശോധനകള്‍ നടത്തും. ശരീരത്തില്‍ നിന്ന് പുറത്തെടുത്ത 10 മില്ലിലിറ്റര്‍ രക്തം ഒരു ഗ്ലാസ്‌ ടെസ്റ്റ്‌ ട്യൂബില്‍ വെച്ച് അത് കട്ട പിടിക്കുന്നത് നിരീക്ഷിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു പരിശോധനയാണ്. രക്തം കട്ട പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നത് അപകടകരമാണ്. കൂടാതെ മൂത്രത്തില്‍ രക്തത്തിന്റെ അംശം, വൃക്കയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന RFT തുടങ്ങി രോഗിയുടെ ലക്ഷണങ്ങള്‍ അനുസരിച്ച് വ്യത്യസ്ത പരിശോധനകള്‍ ചെയ്യും. കണ്‍പോള ഭാരം തൂങ്ങി അടഞ്ഞു പോകുക (Ptosis) തുടങ്ങിയവ കടിച്ച പാമ്പിനെ തിരിച്ചറിയാന്‍ പോലും ഉതകുന്ന ലക്ഷണമാണ്. അണലി വിഷബാധയ്ക്ക് ചിലപ്പോള്‍ ഡയാലിസിസ് വേണ്ടി വന്നേക്കാം. കൃത്യസമയത്ത് ചികിത്സ നേടുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.

പാമ്പുകടി – അന്ധവിശ്വാസങ്ങള്‍

പാമ്പുകടിച്ചാല്‍ ഉറങ്ങാന്‍ പാടില്ല – യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതിനില്ല. പാമ്പുകടിയേറ്റ കുഞ്ഞിനെ ഉറങ്ങാന്‍ അനുവദിക്കാതെ വഴക്ക് പറഞ്ഞും ഭീതിപ്പെടുത്തിയും കരയിച്ചും കൊണ്ട് വരുന്നത് വിപരീതഫലം ചെയ്യും.
മുറിവിനു മീതെ മുറുകെ കെട്ടിയാല്‍ രക്തം ശരീരത്തില്‍ കലരില്ല – കൈയിലോ കാലിലോ ആണ് കടിയേറ്റതെങ്കില്‍, ആ ഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ചു ആ ഭാഗം ഉപയോഗശൂന്യമാകാന്‍ പോലും സാധ്യത.
കടിച്ച പാമ്പിനെ കൊണ്ട് രണ്ടാമത് കടിച്ചാല്‍ വിഷമിറങ്ങും – കുറച്ചു കൂടി വിഷം ശരീരത്തില്‍ കയറിയേക്കാം, ചികിത്സ വൈകാം. അപകടകരമായ പ്രവര്‍ത്തി.
പാമ്പിനെ നോവിച്ചു വിട്ടാല്‍ പാമ്പ് തിരിച്ചു വന്നു കടിക്കും – പാമ്പിനു ഇത്തരം ഒരു പ്രത്യേകതയുമില്ല. ഓര്‍മ്മശക്തിയോ ദിവ്യശക്തിയോ ഇല്ല. അതിന്റെ ജീവനെ അപായപ്പെടുത്തും/ ഇരയാണ് എന്ന് തെറ്റിദ്ധാരണ തോന്നുക എന്നീ അവസരങ്ങളില്‍ അല്ലാതെ പാമ്പ് കടിക്കുക പോലുമില്ല.
നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടക്കണം – വിഷമില്ലാത്ത പാമ്പാണ് നീര്‍ക്കോലി. നീര്‍ക്കോലി കടിക്കുന്നതിന് ഭക്ഷണം ഒഴിവാക്കുന്നതിന്‌ യാതൊരു അടിസ്ഥാനവുമില്ല .

Drinking coconut water may be helpful to reduce heart disease risk. In one study, rats that consumed coconut water had r...
04/08/2019

Drinking coconut water may be helpful to reduce heart disease risk. In one study, rats that consumed coconut water had reductions in blood cholesterol and triglycerides. They also experienced significant decreases in liver fat ( 15 ).6 Sep 2018
https://www.healthline.com › nutrition
8 Science-Based Health Benefits of Coconut Water - Healthline

We're committed to being your source for expert health guidance. Come to us in your pursuit of wellness.

28/07/2019

ഫോൺ നൽകുന്ന സൗകര്യവും, അതിലെ സ്പെസിഫിക്കേഷനും കൃത്യമായി നോക്കി തന്നെയാണ് എല്ലാവരും സ്മാർട്ട്ഫോണുകൾ വാങ്ങിക്....

മനസ്സിരുത്തി  വായിക്കുക. ജീവിതത്തിൽ പകർത്തുക .....സ്വന്തം ഭക്തിആരോഗ്യംസന്തോഷംമനസ്സമാധാനംഉറക്കംഇതിനേക്കാള്‍പണത്തിന്‌പ്രാധ...
22/02/2019

മനസ്സിരുത്തി വായിക്കുക. ജീവിതത്തിൽ പകർത്തുക .....

സ്വന്തം ഭക്തി
ആരോഗ്യം
സന്തോഷം
മനസ്സമാധാനം
ഉറക്കം
ഇതിനേക്കാള്‍
പണത്തിന്‌
പ്രാധാന്യം നല്‍കരുത്‌.

കണ്ണുനീര്‍ തുടയ്ക്കുക.
പ്രപഞ്ച സൃഷ്ടിയെ വണങ്ങുക. നല്ലതുമാത്രം വിചാരിക്കുക. നമുക്ക് കിട്ടിയതെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക...

സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.

പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..

സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.

നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക.
ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചിക്കാം...

മഴയേക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക.

നമ്മുടെ അലങ്കാരം
സ്വര്‍ണ്ണമോ വെള്ളിയോ അല്ല. മറിച്ച്
എളിമ
വിനയം
ക്ഷമ
ദയ
അറിവ്
പരോപകാരം
എന്നിവയാണ്.

നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.

ആരോഗ്യകരമായ ശരീരത്തില്‍ ചതി
വിദ്വേഷം
അസൂയ
എന്നിവക്ക്‌ സ്ഥാനമില്ല.

ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവൻേറയും ആവശ്യക്കാരൻേറയും
സ്‌നേഹം നേടുക.

പ്രാര്‍ത്ഥന പതിവാക്കുക.
ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക.
ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.

നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്‍ണ്ണം.
ധാര്‍മ്മികതയാണ്‌ അലങ്കാരം.
നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.

കൊടുങ്കാറ്റിൻെറ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.

ഉപദേശം കൊണ്ടും
ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.

വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌. അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..

ഓരോ ദിവസവും പുതിയ തുടക്കമാവുക.
ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌.
മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തുക.

നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക.
മനസ്സ്‌ ശാന്തമാക്കുക.

കഴിഞ്ഞ കാലത്ത്‌ നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക.
എന്നിട്ട്‌ അവയെ വിട്ടുകളയുക.

ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ.
അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.

പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല.
ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല.
പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.

ഭക്ഷണം കുറക്കുക.
ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.

പാപങ്ങള്‍ കുറക്കുക.
മനസ്സിന്‌ ആരോഗ്യമുണ്ടാകും.

ദു:ഖങ്ങള്‍ കുറക്കുക.
ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.

സംസാരം കുറക്കുക.
ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.

ജീവിതം തന്നെ കുറച്ചേയുള്ളൂ.
വിഷമിച്ചും
ദുഖിച്ചും
പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌...

മോശമായ നാവ്‌ അതിൻെറ ഇരയെക്കാള്‍ അതിൻെറ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.

മനസ്സ് സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.

ഇത് വായിച്ചു കഴിഞ്ഞു ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യണേ , കാരണം നല്കാര്യങ്ങൾ അറിയാൻ കൊതിക്കുന ആയിരക്കണക്കിന് പേർ നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം ഒന്നോർക്കണേ

23/03/2018
Dear Parents,Next 20 days is going to be crucial for children as well as you too.Lot of mood swings, sadness, enthusiasm...
05/03/2018

Dear Parents,

Next 20 days is going to be crucial for children as well as you too.
Lot of mood swings, sadness, enthusiasm, relaxed behavior, rudeness etc can be expected from the children.

Let's support our children. ..

How you can do that?🤔

Some simple tips which can be implemented from your end, to help your child cope up with the stress.

1..Please wake them up in the morning with a positive stroke, a touch/ hug which a child expects from his parents.

2.. Start your child's day with a positive statement - I love you,come let's start this beautiful day together etc

3.. Take care about the communication you have with your child, before s/he leaves for his exams. I am sure you will excel, I am sure you will give your best, all luck to you, I will be waiting for you to come back sweetheart....etc

4.. Do not let your anxiety pass on to your child. Whatever the situation is, last moment positive support from your end will give a boost to your child's confidence

5..When the child comes back, please avoid asking only how was the exam, instead ask....how was the experience....
Let's unwind for the day, let's go out for sometime / let's have a cup of coffee together etc

Avoid talking about the subject.

Gone is gone...you can't alter that but atleast you can support the child for the coming one.

6.. Please ensure that a very happy and healthy atmosphere is given to the child in the house during his exams.

Avoid unnecessary arguments within the family, differences can be solved later;
Don't forget- that will affect your child and that will add to his stress

7..Please play soft instrumental music while the child is having his breakfast or relaxing with you

8..Avoid giving marks target to the child.He is sensible enough to understand his targets

9..Keep fresh flowers in the house, that brings lots of positivity in the house

10..Avoid nagging for any reasons

11..With a positive stroke, make the child sleep..your two minutes will give him sound sleep for some hours, that will help the child to combat with the situation

12...Avoid advice pls, give the child his space

13..Stand by your child even if the exam has not gone as per your or his expectations..It's ok...

14..Most important:
From today, don't let the child meet the relatives or friends, last moment negative statements or expectations might prove detrimental for the child.

Lots of love to your child and
Yes - you please be calm, be patient and all luck to you too , my dear parents.

How to overcome the  love failure “When one door of happiness closes, another opens, but often we look so long at the cl...
25/01/2018

How to overcome the love failure


When one door of happiness closes, another opens, but often we look so long at the closed door that we do not see the one that has opened for us.” -Helen Keller

Love Failures and rejections are more like an injury on our self worth. Why me? How can he/she change? Am I not good enough? This questions just kill our peace of mind. The person you trusted with all secrets, feelings and emotions, the one with whom, you shared your worst and best version no longer wants you in their life. It's very difficult to accept the reality. And as every physical injury takes time to heal, same is the case here, your heart too needs some time. So don't rush, or feel pity about yourself. Have patience and start working on yourself.

The following are the things that you can do if you find yourself in the similar situation-

Take out that anger-Hit a punching bag until you feel exhausted and tired, or go for a long walk or run. Let that bag of anger burst through your physical activity

Write whatever you feel on a paper. Write the things you liked about them. Write the things you didn't like. Maintain a log of your daily feelings in writing whether in your digital diary or normal piece of paper. But just let all those hidden emotions get out of you.
There are still people who love you- Meet your parents or call them. Meet your friends. Or if you don't have anyone in your life, visit an orphanage or old age home. Believe me the love you'll receive there cannot be expressed in words.
Don't contact that person. Imagine you have got an injury on your leg, because you hit a stone while walking. What will you do now, will you again go till that stone and now deliberately hit your injured leg on it? Same is the case here. No matter how much you miss them, don't contact them. Contact any random person but not them. Give yourself time to recover. Listen to songs, distract yourself with any other activity.

Make a list of things you always wanted to do and start doing them-Now is the time when there is no one to stop you from doing whatever you wanted to. You can give time to your hobby or learn a new activity. Wanted to color your hair? Go give it a try. Wanted to go for sky diving or try your hands on wildlife photography? go for it. Give time to your wish list.
Read inspirational books- Reading books can trigger our thoughts in a positive way and thats very vital thing we need during the depression phase.
Pamper yourself- Who needs a guy or girl to feel good when you can buy the best of stuff for yourself. Go for shopping. Go for spa. Eat in the most awesome restaurant of your city. Love yourself.

Hit the Gym- It is scientifically proven that physical exercises produce the happy hormone-dopamine . Also, going to gym will help you get in your best shape . Isn't it a win-win situation?

Address

Essjay Charitable Trust Kumbalathil House Perumbaikadu Kottayam

686016

Telephone

04812598555

Website

Alerts

Be the first to know and let us send you an email when Essjay Counselling And Integrated Holistic Research Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Essjay Counselling And Integrated Holistic Research Center:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram