27/01/2026
ലിറ്റിൽ ലൂർദ്സ് മിഷൻ ഹോസ്പിറ്റലിന്റെയും ലിറ്റിൽ ലൂർദ്സ് നഴ്സിംഗ് കോളേജിന്റെയും കുടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ചർച്ചിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മെഡിക്കൽ എക്സിബിഷനും സംഘടിപ്പിച്ചു. 2026 ജനുവരി 25-ാം തീയതി രാവിലെ 8.15 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കുടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ചർച്ച് പാരിഷ് ഹാളിൽ വെച്ചാണ് പരിപാടി നടന്നത്.
ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഒഫ്താൽമോളജി, ഗൈനക്കോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. വിവിധ രോഗങ്ങൾക്കുള്ള സൗജന്യ പരിശോധന, ചികിത്സ, മരുന്ന് വിതരണം എന്നിവ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കൂടാതെ ആരോഗ്യ ബോധവത്കരണ ക്ലാസുകളും മെഡിക്കൽ എക്സിബിഷനും സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം ഫാ. ജോസ് പൂതൃക്കയിൽ (വികാരി, സെന്റ് മേരീസ് ചർച്ച്, കുടല്ലൂർ) നിർവഹിച്ചു. സി. സുനിത SVM (ഡയറക്ടർ, ലിറ്റിൽ ലൂർദ്സ് മിഷൻ ഹോസ്പിറ്റൽ), സി. ജോസീന SVM (പ്രിൻസിപ്പൽ, ലിറ്റിൽ ലൂർദ്സ് നഴ്സിംഗ് കോളേജ്), എന്നിവർ ആശംസാ പ്രസംഗം നടത്തി. ഹോസ്പിറ്റൽ ഡയറക്ടർ സി. സുനിത SVM മെഡിക്കൽ എക്സിബിഷന്റെ തീം ഉദ്ഘാടനം നിർവഹിച്ചു.
പൊതുജനങ്ങളിൽ നിന്ന് മികച്ച പങ്കാളിത്തമാണ് ക്യാമ്പിന് ലഭിച്ചത്. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യം വിജയകരമായി കൈവരിക്കാൻ ഈ ക്യാമ്പിന് സാധിച്ചതായി സംഘാടകർ അറിയിച്ചു.
———————
LLM ഹോസ്പിറ്റലിലെ സേവനങ്ങളെ കുറിച്ച് അറിയുന്നതിനും അപ്പോയിൻമെന്റ് എടുക്കുന്നതിനും 9656076700 എന്ന നമ്പറിൽ വിളിക്കുക!
Send a message to learn more