St.Mary's Hospital Manarcadu

St.Mary's Hospital Manarcadu St. Mary's Hospital is a 200 bedded Multi Speciality Hospital in Manarcadu Kottayam +914812370177 C. G., intensive coronary care unit, etc.

This hospital which was started in 1947 as a small dispensary is presently a full fledged 200 bedded hospital with facilities such as operation theatre, clinical laboratory, scanning, X-ray,E. Eminent specialist doctors head the departments of General Medicine, General Surgery, Gynaecology, Pediatrics, Orthopaedics, Dental, Ophthalmology, ENT, Dermatology, Neurology, Pulmonology, Urology, Laparoscopy Surgery, Physiotherapy, Dialysis, CT Scan etc.. A well furnished Mortuary functioning at our hospital.

സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ നെഫ്രോളജി ഡിപ്പാർട്ട്മെൻ്റിൽ DM നെഫ്രോളജിസ്റ്റ് ഡോ. എവിൻ അലക്സ് MBBS, MD, DNB - Gen Medicine ...
28/11/2025

സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ നെഫ്രോളജി ഡിപ്പാർട്ട്മെൻ്റിൽ DM നെഫ്രോളജിസ്റ്റ് ഡോ. എവിൻ അലക്സ് MBBS, MD, DNB - Gen Medicine പുതുതായി ചാർജ് എടുത്തിരിക്കുന്നു. എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം 4.15 PM മുതൽ 5.15 PM വരെ OP Consultation ഉണ്ടായിരിക്കുന്നതാണ്.

27/11/2025
മണർകാട് സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ 2023ൽ ആരംഭിച്ച ജിറിയാട്രിക് ഡിപ്പാർട്ട്മെൻ്റ് വികസിപ്പിച്ച് കൂടുതൽ മുറികൾ തയ്യാറാക്കണ...
27/11/2025

മണർകാട് സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ 2023ൽ ആരംഭിച്ച ജിറിയാട്രിക് ഡിപ്പാർട്ട്മെൻ്റ് വികസിപ്പിച്ച് കൂടുതൽ മുറികൾ തയ്യാറാക്കണമെന്ന് 2025-ലെ ആശുപത്രി ഗവേണിംഗ് ബോർഡ് കൈക്കൊണ്ട തീരുമാനത്തിന് പള്ളി മനേജിംഗ് കമ്മറ്റിയും ഇടവക പൊതുയോഗവും അനുമതി നൽകിയതനുസരിച്ച് 15 മുറികൾ കൂടി കൂടുതലായി തയ്യാറാക്കി ജീറിയാട്രിക് വാർഡ് ഫേസ് - 2 ൻ്റെ നവീകരണം പൂർത്തികരിച്ചത്, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. തോമസ് മോർ തീമോത്തിയോസ് തിരുമനസ്സിൻ്റെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. ഹോസ്പിറ്റൽ മാനേജർ വെരി.റവ. കുറിയാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ കറുകയിൽ, വെരി.റവ. ജെ. മാത്യൂസ് കോർഎപ്പിസ്കോപ്പാ, മണവത്ത്, റവ. ഫാ. കുര്യൻ മാത്യു വടക്കേ പറമ്പിൽ , റവ.ഫാ.സനോജ് കുര്യൻ കരോട്ടെകുറ്റ്, റവ. ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ എന്നിവർ കൂദാശ കർമ്മത്തിന് സഹകാർമ്മികത്വം വഹിച്ചു.

കൂദാശ ചടങ്ങിൽ മണർകാട് പള്ളി ട്രസ്റ്റിമാർ, കത്തീഡ്രൽ സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, ഇടവകാംഗങ്ങൾ, ഡോക്ടേർസ്, ആശുപത്രി സ്റ്റാഫ് എന്നിവർ സന്നിഹിതരായിരുന്നു. പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി ഹോസ്പിറ്റൽ സെക്രട്ടറി ശ്രീ വി.ജെ. ജേക്കബ് വാഴത്തറ പ്രസംഗിച്ചു.

ജീറിയാട്രിക് റൂമുകളുടെ ബുക്കിംഗിന് ജീറിയാട്രിക് വാർഡൻ/ചാപ്ളിൻ റവ. ഫാ.ലിറ്റു ജേക്കബ് തണ്ടാശ്ശേരിയുമായി 9497094960 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

*മണർകാട് സെൻ്റ് മേരീസ്  ഹോസ്പിറ്റലിൽ ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റ് ആരംഭിച്ചു*മണർകാട്: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ...
15/11/2025

*മണർകാട് സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റ് ആരംഭിച്ചു*

മണർകാട്: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ ഉടമസ്ഥതയിലുള്ള സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റ് ഇന്ന് പ്രവർത്തനം ആരംഭിച്ചു. യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡിൻ്റെ സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. തോമസ് മോർ തീമോത്തിയോസ് തിരുമനസ്സിൻ്റെ കാർമ്മികത്വത്തിൽ ആണ് ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റിൻ്റെ കൂദാശ കർമ്മം ഇന്ന് നിർവ്വഹിച്ചത്. ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആവശ്യകതയെ പറ്റിയും, സ്ഥാപനം രോഗികൾക്ക് അനുഗ്രഹകരമായി തീരട്ടെ എന്ന് ആശംസിച്ച് കൊണ്ടും അഭിവന്ദ്യ മെത്രാപ്പോലീത്താ പ്രസംഗിച്ചു. വെരി.റവ. കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, വെരി റവ.കുറിയാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ കറുകയിൽ, റവ. ഫാ. ഗീവർഗീസ് നടുമുറിയിൽ, റവ.ഫാ. കുര്യൻ മാത്യു വടക്കെപ്പറമ്പിൽ, റവ.ഫാ.സനോജ് കുര്യൻ കരോട്ടെകുറ്റ്, റവ. ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ എന്നിവർ കൂദാശ കർമ്മത്തിന് സഹകാർമ്മികത്വം വഹിച്ചു. ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉദ്ഘാടനം ബഹു. കേരളാ സഹകരണ, തുറമുഖ , ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി. എൻ. വാസവൻ അവർകൾ നേരത്തെ നിർവഹിച്ചിരുന്നു.

മണർകാട് ദേശത്തും സമീപപ്രദേശങ്ങളിലും ഡയാലിസിസ് ചികത്സ ആവശ്യമുള്ള രോഗികൾ ഇതുവരെയും ദൂരെയുള്ള ഹോസ്പിറ്റലുകളിലാണ് ചികത്സ തേടിയിരുന്നത്. എന്നാൽ അവർക്ക് സൗകര്യപ്രദവും ആശ്വാസകരവുമായിട്ടാണ് ഡയാലിസിസ് ഡിപ്പാർട്ടുമെൻ്റ് സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ പുതിയതായി ആരംഭിച്ചിട്ടുള്ളത്.

ആശുപത്രിയുടെ വികസനത്തിൻ്റെ ഭാഗമായി നിരവധി നവീകരണ പ്രവർത്തികളും രോഗികൾക്ക് വിദഗ്ദ ചികത്സ ഉറപ്പാക്കുവാൻ തക്കവിധം അത്യാധുനിക മെഷീനറികൾ എന്നിവയും ക്രമീകരിക്കുവാനും ഈ വർഷത്തെ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട്. ഏകദ്ദേശം 2000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആണ് ഡയാലിസിസ് വാർഡ് ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രിയുടെ പഴയ ബ്ലോക്കിൻ്റെ ഗ്രൗണ്ട് ഫ്ലോറിലാണ് ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റ് സജ്ജമാക്കിയത്.
ഒരേ സമയം 14 രോഗികൾക്ക് വരെ ഡയാലിസിസ് ചികത്സ നൽകുവാൻ തക്കവിധത്തിലുള്ള സ്ഥല സൗകര്യം ക്രമീകരിച്ചിരിച്ചിട്ടുണ്ട്. ഇതിനോടകം 14 ലക്ഷം രൂപാ CSR ഫണ്ടിൽ നിന്നും അനുവദിച്ച് 2 ഡയാലിസിസ് മെഷീനുകൾ സൌത്ത് ഇൻഡ്യൻ ബാങ്കിൻ്റെ മണർകാട് ശാഖയും, 7 ലക്ഷം രൂപാ CSR ഫണ്ടിൽ നിന്നും അനുവദിച്ച് ഒരു ഡയാലിസിസ് മെഷീൻ ഫെഡറൽ ബാങ്കിൻ്റെ മണർകാട് ശാഖയും ആശുപത്രിക്ക് സൗജന്യമായി നൽകിയിട്ടുണ്ട്.

കൂദാശ ചടങ്ങിൽ മണർകാട് പള്ളി ട്രസ്റ്റിമാർ, കത്തീഡ്രൽ സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, ഇടവകാംഗങ്ങൾ, ഡോക്ടേർസ്, ആശുപത്രി സ്റ്റാഫ് എന്നിവർ സന്നിഹിതരായിരുന്നു. പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി ഹോസ്പിറ്റൽ സെക്രട്ടറി ശ്രീ വി.ജെ. ജേക്കബ് വാഴത്തറ പ്രസംഗിച്ചു.

മണർകാട് സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ  പുതുതായി ആരംഭിച്ച ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റിൻ്റെ കൂദാശ കർമ്മം 15-11-2025 ശനിയാഴ്ച ര...
14/11/2025

മണർകാട് സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ച ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റിൻ്റെ കൂദാശ കർമ്മം 15-11-2025 ശനിയാഴ്ച രാവിലെ 9.30 ന് ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. തോമസ് മോർ തീമോത്തിയോസ് തിരുമനസ്സിൻ്റെ കാർമ്മികത്വത്തിൽ നടത്തപ്പെടുകയാണ്. ഒരേ സമയം 14 രോഗികൾക്ക് വരെ ഡയാലിസിസ് ചികത്സ നൽകുവാൻ തക്കവിധത്തിലുള്ള സ്ഥല സൗകര്യം ആണ് ക്രമീകരിച്ചിട്ടുള്ളത്.

മണർകാട് ദേശത്തും സമീപപ്രദേശങ്ങളിലും ഡയാലിസിസ് ചികത്സ ആവശ്യമുള്ള രോഗികൾക്ക് ഒരു ആശ്വാസമായാണ് സെൻ്റ് മേരിസ് ഹോസ്പിറ്റലിൽ ഈ ഡിപ്പാർട്ടുമെൻ്റ് പുതുതായി ആരംഭിക്കുന്നത്. ഡയാലിസിസ് സെൻ്ററിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന് ആവശ്യമായ എല്ലാ സഹകരണവും പ്രവർത്തനാനുമതിയും നൽകിയ 2025-ാം ആണ്ടിലെ മണർകാട് പള്ളി ട്രസ്റ്റിമാർ, സെക്രട്ടറി, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഇടവക പൊതുയോഗം എന്നിവയോടും നിർമ്മാണവുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ സഹകരണം നൽകിയ എല്ലാവരോടും ആശുപത്രി ഗവേണിംഗ് ബോർഡിനുള്ള നന്ദി അറിയിക്കുന്നു.

കൂദാശ കർമ്മത്തിൽ ഏവരുടെയും പ്രാർത്ഥന പൂർവ്വമായ സാന്നിദ്ധ്യ സഹകരണം താൽപ്പര്യപ്പെടുന്നു.

ഹോസ്പിറ്റൽ സെക്രട്ടറി

സെൻ്റ് മേരീസ് ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ 13 -10-2025 തിങ്കളാഴ്ച, വെള്ളൂർ ഗ്രാമറ്റത്തുള്ള  St John of God School -ൽ സൗ...
14/10/2025

സെൻ്റ് മേരീസ് ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ 13 -10-2025 തിങ്കളാഴ്ച, വെള്ളൂർ ഗ്രാമറ്റത്തുള്ള St John of God School -ൽ സൗജന്യ മെഡിക്കൽ പരിശോധനാ ക്യാമ്പ് നടത്തപ്പെട്ടു. Dr Maria Abraham, Dr John Kurian എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മെഡിക്കൽ ടീം ആണ് ക്യാമ്പിൽ പരിശോധനകൾ നടത്തിയത്.

Address

Manarcad
Kottayam
686019

Alerts

Be the first to know and let us send you an email when St.Mary's Hospital Manarcadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to St.Mary's Hospital Manarcadu:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category