04/12/2025
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുന്നതിനുമായി കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് സംഘടിപ്പിച്ച കോൺഫറൻസ് ഓൺ ആൻ്റിമൈക്രോബിയൽ റെസിസ്റ്റൻസ് അവയർനസ് 2025 (C-AMRA) നവംബർ 30-ന് വിജയകരമായി സമാപിച്ചു. ഈ ഏകദിന സമ്മേളനത്തിൽ വിവിധ ആരോഗ്യമേഖലകളിൽ നിന്നുള്ള 114-ഓളം പ്രതിനിധികൾ പങ്കെടുത്തു.
കാരിത്താസ് ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ, ജോയിന്റ് ഡയറക്ടർ, ഓപ്പറേഷൻസ് റവ. ഫാ ജോയ്‌സ് നന്ദിക്കുന്നേൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ. എബ്രഹാം, മെഡിക്കൽ സൂപ്രണ്ടും ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫീസറുമായ ഡോ. പ്രസൂൺ കുരുവിള, കാരിത്താസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സാജൻ ജോസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കോൺഫറൻസിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായ ഡോ. ലക്ഷ്മി നടരാജൻ (കൺസൾട്ടന്റ് - മൈക്രോബയോളജി) ഉൾപ്പെടെ, മൈക്രോബയോളജി വിഭാഗത്തിലെ മറ്റ് ഡോക്ടർമാരും സംഘാടക സമിതി അംഗങ്ങളും ചടങ്ങിന് നേതൃത്വം നൽകി.
കോൺഫറൻസിലെ വിവിധ സെഷനുകളിൽ ഡോ. പ്രസൂൺ കുരുവിള, ഡോ. സരിത. എൻ, ഡോ. നീത. ടി. ആർ, ഡോ. സ്കറിയ തോമസ്. പി, ഡോ. കൃഷ്ണകുമാർ. എസ്, ഡോ. അരുൺ കൗശിക്, ഡോ. ലിൻഡ മരിയ ജോസ് എന്നിവർ സംവദിച്ചു.