Holy Cross Hospital Kottiyam

Holy Cross Hospital Kottiyam The Official page of Holy Cross Hospital, Kottiyam

കേരളത്തിൽ പാമ്പ് കടിയേൽക്കുന്ന  സംഭവങ്ങളുടെ വർധനവ് ആശങ്കയുണർത്തുന്ന സാഹചര്യത്തിൽ, ശരിയായ സമയത്ത് ശരിയായ നടപടികൾ സ്വീകരിക...
25/04/2026

കേരളത്തിൽ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങളുടെ വർധനവ് ആശങ്കയുണർത്തുന്ന സാഹചര്യത്തിൽ, ശരിയായ സമയത്ത് ശരിയായ നടപടികൾ സ്വീകരിക്കുന്നത് ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമാണ്. പാമ്പ് കടിയേറ്റാൽ ഭയപ്പെടാതെ, താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

ചെയ്യേണ്ടത്

• രോഗിയെ സമാധാനപ്പെടുത്തുക
• ശരീരം അനക്കാതിരിക്കുക
• സൗകര്യപ്രദമായി ഇരുത്തുക
• എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക

ചെയ്യരുതാത്തവ

• മുറിവ് ബ്ലേഡ്/കത്തി ഉപയോഗിച്ച് വലുതാക്കരുത്
• മുറിവേറ്റ ഭാഗം മുറുക്കി കെട്ടരുത്
• വിഷം ഊറി എടുക്കാൻ ശ്രമിക്കരുത്
• കടിയേറ്റ ഭാഗം ഉയർത്തി വയ്ക്കരുത്
• കടിച്ച പാമ്പിനെ പിടിക്കാൻ സമയം പാഴാക്കരുത്

കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രിയിൽ ആന്റി - വെനം ലഭ്യമാണ്.
——————————
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 - ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

വിറയലോട് കൂടിയ പനി, കടുത്ത തലവേദന, പേശി വേദന, ക്ഷീണം, ഛർദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ മലേറിയയുടേതാകാം. ഉടൻ ചികിത്സ തേട...
25/04/2026

വിറയലോട് കൂടിയ പനി, കടുത്ത തലവേദന, പേശി വേദന, ക്ഷീണം, ഛർദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ മലേറിയയുടേതാകാം. ഉടൻ ചികിത്സ തേടുക...കൊതുക് നിവാരണം ഉൾപ്പെടെയുള്ള ശക്തമായ പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കാൻ ശ്രദ്ധിക്കുക
——————————
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 - ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

കൊല്ലത്ത് അനുഭവപ്പെടുന്ന കനത്ത ചൂട്  ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. അതിവേഗം ശരീരത്തിലെ ജലാംശം നഷ്ട്ടപ്പെടുന...
24/04/2026

കൊല്ലത്ത് അനുഭവപ്പെടുന്ന കനത്ത ചൂട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. അതിവേഗം ശരീരത്തിലെ ജലാംശം നഷ്ട്ടപ്പെടുന്നതിനാൽ ഡീഹൈഡ്രേഷൻ ഉണ്ടാകാം; തലവേദനയും ക്ഷീണവും അനുഭവപ്പെടാം; ചർമ്മ സംബന്ധമായ അസ്വസ്ഥതകളും പ്രശ്നങ്ങളും വർധിക്കാം; കൂടാതെ ഹീറ്റ് സ്ട്രോക്ക് പോലുള്ള അപകടകരമായ അവസ്ഥകൾക്കും സാധ്യതയുണ്ട്. ചൂട് മൂലം ഭക്ഷ്യവസ്തുക്കൾ വേഗത്തിൽ പാഴാകുന്നതിനാൽ ഭക്ഷ്യ വിഷബാധയ്ക്കും ഇടയാകാം. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെട്ടാൽ വൈകാതെ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക.
------------------------------
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

*കൊല്ലത്ത് ആദ്യമായി ഐ.സിഎ അന്യുറിസം കോയിലിംഗ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രി.*കൊട്ട...
22/04/2026

*കൊല്ലത്ത് ആദ്യമായി ഐ.സിഎ അന്യുറിസം കോയിലിംഗ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രി.*

കൊട്ടിയം: കൊല്ലത്ത് ആദ്യമായി ഐ.സി.എ (ആന്തരിക കരോട്ടിഡ് ധമനി) അന്യുറിസത്തിനായുള്ള കോയിലിംഗ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രിയിലെ ന്യൂറോസർജറി വിഭാഗം. കഴിഞ്ഞ മാർച്ച് 25ന് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അറുപത്തിയെട്ടുകാരനായ മയ്യനാട് സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രോഗിയുടെ തലച്ചോറിലെ പ്രധാന രക്തക്കുഴലായ ഐസിഎയിൽ രൂപപ്പെട്ട അപകടകരമായ 12 എം.എം. വലുപ്പമുള്ള വലിയ അന്യുറിസം പൊട്ടി ആന്തരിക രക്തസ്രാവം കണ്ടെത്തി. വീണ്ടും സമാന സാഹചര്യം ആവർത്തിക്കുവാൻ സാധ്യതയുള്ളതിനാലും തൽഫലമായി ജീവന് നഷ്ടമാകാൻ ഉള്ള സാധ്യതയും കണക്കിലെടുത്തു ഓപ്പൺ ശസ്ത്രക്രിയക്ക് പകരമായി പിൻ ഹോൾ എൻഡോവാസ്കുലാർ കോയിലിംഗ് രീതി ഉപയോഗിച്ച് രക്തക്കുഴലിനുള്ളിൽ പ്ലാറ്റിനം കോയിലുകൾ നിക്ഷേപിച്ച് അന്യുറിസം സുരക്ഷിതമായി അടയ്ക്കുകയായിരുന്നു.

ഇന്റർവെൻഷണൽ ന്യൂറോസർജൻ ഡോ. അമ്ജദ് ജമാലുദ്ദീൻ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ന്യൂറോസർജൻ ഡോ. സജിത് ബാബു, അനസ്‌തീഷ്യ വിഭാഗത്തിലെ ഡോ. സുമിത, ന്യൂറോളജിസ്റ്റ് ഡോ. സേഷ്, ജൂനിയർ ഡോക്ടർമാരായ ഡോ. ജിപിൻ രാജു, ഡോ. അക്ഷയ് ജെറോം, അനസ്തേഷ്യ, കാത്ത് ലാബ് ടെക്‌നീഷ്യന്മാർ തുടങ്ങിയവർ ശാസ്ത്രക്രിയയിൽ പങ്കാളികളായി.
ഉയർന്ന നിലവാരത്തിലുള്ള ആഞ്ചിയോഗ്രാഫി സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി രോഗി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നും കൊല്ലം ജില്ലയിൽ ഇത്തരം ന്യൂറോ-ഇന്റർവെൻഷണൽ ചികിത്സകൾ ലഭ്യമാകുന്നത് ഭാവിയിൽ കൂടുതൽ ഗുരുതരമായാ ന്യൂറോ രോഗങ്ങൾക്ക് സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ നൽകുവാൻ സഹായിക്കുമെന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിന്നി അറിയിച്ചു.
------------------------------
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

WE ARE HIRINGNursing Tutor cm Clinical InstructorQualified and passionate candidates are invited to join our team.✔ B.S...
20/04/2026

WE ARE HIRING
Nursing Tutor cm Clinical Instructor

Qualified and passionate candidates are invited to join our team.

✔ B.Sc Nursing / Post Basic B.Sc Nursing
✔ Minimum 1 Year Clinical Experience

📞 Contact: 9496537570
📧 Send CV: lsnskottiyam@gmail.com

Apply Now & Build Future Healthcare Professionals
------------------------------
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

20/04/2026

കൊല്ലം പൂരത്തിന്റെ ആഘോഷ തിരക്കിനിടയിൽ ഭക്തജനങ്ങൾക്കും സന്ദർശകർക്കുമായി അടിയന്തര ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കി കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റലിന്റെ മെഡിക്കൽ എയ്ഡ് പോസ്റ്റ് സജ്ജമായി പ്രവർത്തിച്ചു. പൂരാഘോഷത്തിൽ പങ്കെടുത്ത ജനങ്ങൾക്ക് ആവശ്യമായ പ്രാഥമിക ചികിത്സയും വൈദ്യസഹായവും സമയോചിതമായി ലഭ്യമാക്കി, സേവന പ്രതിബദ്ധതയോടെ ടീം ഹോളി ക്രോസ്സ് ഒപ്പമുണ്ടായിരുന്നു. കത്തുന്ന ചൂടിൽ ജനക്കൂട്ടത്തിന് ആശ്വാസമായി വിശറികൾ വിതരണം ചെയ്ത് കരുതലും മാനുഷികതയും നിറഞ്ഞ സേവനമാണ് ഹോസ്പിറ്റൽ സംഘം നൽകിയത്. ആ സേവനത്തിന്റെയും കരുതലിന്റെയും ചില ശ്രദ്ധേയ നിമിഷങ്ങൾ നിന്ന്...
------------------------------
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

Send a message to learn more

ലോക കരൾ ദിനംശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാസായനശാലയാണ് കരൾ. ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെ...
18/04/2026

ലോക കരൾ ദിനം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാസായനശാലയാണ് കരൾ. ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും നമുക്ക് കരളിനെ സംരക്ഷിക്കാം.
-----------------------------
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

Heartiest Congratulations! 🎉Proud Moment for Holy Cross College of Allied Health Sciences,Kottiyam, KollamMs. HithasreeS...
18/04/2026

Heartiest Congratulations! 🎉

Proud Moment for Holy Cross College of Allied Health Sciences,
Kottiyam, Kollam

Ms. Hithasree
Secured Second Rank in B.Sc. MLT
from Kerala University of Health Sciences, Thrissur

Wishing you continued success and a bright future ahead! 🌟
-----------------------------
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

World Heritage Dayനല്ല ആരോഗ്യമാണ് വരുംതലമുറയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ പൈതൃകം...-----------------------------Holy Cros...
17/04/2026

World Heritage Day

നല്ല ആരോഗ്യമാണ് വരുംതലമുറയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ പൈതൃകം...
-----------------------------
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

ഹീമോഫീലിയയെ ഭയക്കേണ്ടതില്ല…അറിവും പരിചരണവും ഉണ്ടെങ്കിൽ പ്രതീക്ഷ നിറഞ്ഞ ജീവിതം സാധ്യം.ലോക ഹീമോഫീലിയ ദിനം-----------------...
17/04/2026

ഹീമോഫീലിയയെ ഭയക്കേണ്ടതില്ല…
അറിവും പരിചരണവും ഉണ്ടെങ്കിൽ പ്രതീക്ഷ നിറഞ്ഞ ജീവിതം സാധ്യം.
ലോക ഹീമോഫീലിയ ദിനം
-----------------------------
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റലിലെ പൾമണോളജി വിഭാഗത്തിൽ കൺസൾട്ടന്റായി ഡോ. ജോവാൻ ജെറി ജേക്കബ് (MBBS, MD പൾമണറി മെഡിസിൻ) ...
15/04/2026

കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റലിലെ പൾമണോളജി വിഭാഗത്തിൽ കൺസൾട്ടന്റായി ഡോ. ജോവാൻ ജെറി ജേക്കബ് (MBBS, MD പൾമണറി മെഡിസിൻ) പുതിയതായി ചാർജെടുക്കുന്നു. ഒ.പി സമയം തിങ്കൾ മുതൽ ശനി വരെ ആയിരിക്കും. ഒ.പിയിൽ മുൻകൂർ/സ്പോട്ട് ബുക്കിംഗ് സൗകര്യം ലഭ്യമാണ് (ഫോൺ: +91 474 2538120).
-----------------------------
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

Address

Holycross Hospital Road
Kottiyam
691571

Alerts

Be the first to know and let us send you an email when Holy Cross Hospital Kottiyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Holy Cross Hospital Kottiyam:

Share

Category