Dr Rahees K

Dr Rahees K Dr. RAHEES. K , Homoeopathic Physician, is the Chief Medical Officer & Director of Minhans Homeopath

Thank you SAHYA
11/10/2023

Thank you SAHYA

01/01/2021
📣 *നിങ്ങളുടെ അറിവിൽ  ആരെങ്കിലും  തൈറോയിഡ് രോഗം കൊണ്ട്‌ ബുദ്ധിമുട്ടുന്നുണ്ടോ?*🍟🥣🥜 ഭക്ഷണക്രമവും ജീവിത ശൈലിയും🏋🏼‍♀️ ശരിയായി...
17/10/2020

📣 *നിങ്ങളുടെ അറിവിൽ ആരെങ്കിലും തൈറോയിഡ് രോഗം കൊണ്ട്‌ ബുദ്ധിമുട്ടുന്നുണ്ടോ?*🍟🥣🥜 ഭക്ഷണക്രമവും ജീവിത ശൈലിയും🏋🏼‍♀️ ശരിയായി ക്രമീകരിച്ചാല്‍ ഒരു പരിധി വരെ ഹോര്‍മോണ്‍ ലെവല്‍ നമുക്ക് കണ്ട്രോളി ൽ കൊണ്ട് വരാൻ പറ്റും എന്ന കാര്യം പലർക്കും അറിയില്ല ...🩺 *ഡോ rahees പറയുന്നത്‌ കേള്‍ക്കൂ*‼️

Hypothyroidism is an underactive thyroid gland. Hypothyroidism means that the thyroid gland can’t make enough thyroid hormone to keep the body running normal...

11/09/2020

Today in madyamam

26/06/2020

ഇത് Ars alb 30 എന്ന ഹോമിയോ മരുന്ന്.
ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന മരുന്ന്. ഹോമിയോപ്പതി മരുന്ന് ഇതുവരെ കഴിക്കാത്തവർ പോലും ഇന്ന് ചാർച്ചചെയ്യുന്നത് ഈ മരുന്നിന്റെ കുറിച്ചാണ്.
നാട്ടിലും വിദേശത്തും ഉള്ള നൂറു കണക്കിന് സുഹൃത്തുക്കൾ ഇതിനെ കുറിച്ചു കൂടുതൽ അറിയാൻ വിളിച്ച് ചോദിക്കുന്നു....

അവർക്കായി....

ഇത് പുതുതായി കണ്ടുപിടിക്കപ്പെട്ട മരുന്ന് അല്ല. 200 വർഷത്തിലധികമായി ലോകം മുഴുവനുമുള്ള ഹോമിയോപ്പതി ഡോക്ടർമാർ വിവിധ അസുഖങ്ങൾക്കായി രോഗികൾക്ക് നൽകുന്ന മരുന്ന് ആണ് ഇത്.
ഇപ്പോഴത്തെ ചർച്ച ഈ മരുന്ന് കൊറോണ രോഗ പ്രതിരോധതത്തിനും ചികിത്സക്കും എത്രമാത്രം ഫലപ്രദമാണ് എന്നാണ്. ലോകം മുഴുവൻ പല വൈറൽ പനികൾക്കും ഈ മരുന്ന് ഫലപ്രദമായി ഉപയോഗിച്‌ വരുന്നുണ്ട്.
മുൻകാലങ്ങളിൽ പൊട്ടിപ്പുറപ്പെട്ട ചില പകർച്ച വ്യാധികളും ഈ മരുന്ന്‌ കൊണ്ട് പിടിച്ച് കെട്ടാൻ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡൽഹിയിലും മറ്റും ഉണ്ടായ H1N1 പകർച്ചപ്പനിയും ഈ മരുന്ന് ഉപയോഗിച്ച് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു.
ഹോമിയോപ്പത്തിയിൽ രോഗലക്ഷണങ്ങൾ വിലയിരുത്തിയാണ് മരുന്ന് നിർദേശിക്കുന്നത്.

കൊറോണ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലോകത്തിലെ വിദഗ്ധരായ നിരവധി ഹോമിയോപ്പതി ഡോക്ടർമാർ ഈ മരുന്നിന്റെ സാധ്യതയെ കുറിച്ച് സൂചന നൽകിയിരുന്നു.
തുടർന്ന് വിദേശ രാജ്യങ്ങളിലെ നിരവധി ഡോക്ടർമാർ, കൊറോണ രോഗികൾക്ക് ഈ മരുന്ന് നിർദേശിക്കുകയും അതു വഴി ഈ മരുന്നിന്റെ അത്ഭുതകരമായ ഫലപ്രാപ്തി ബോധ്യമാവുകയും ചെയ്തു.

പിന്നീട് ഇന്ത്യാ ഗവണ്മെന്റും (Dept of Ayush ministry Govt. of India) കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ഈ മരുന്ന് "ഇമ്മ്യൂൻ ബൂസ്റ്റർ" ആയി നൽകാൻ നിര്ദേശിക്കുകയുണ്ടായി.
തുടർന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഈ മരുന്ന് വ്യാപകമായി കൊടുക്കാൻ തുടങ്ങി.
ഏതാനും ആഴ്ചകൾക്ക് ശേഷം കേരളസർക്കാരും ഈ മരുന്ന് "ഇമ്മ്യൂൻ ബൂസ്റ്റർ" ആയി നൽകാൻ നിർദേശിച്ചു.
കേരളത്തിലെ 1146 ഗവ:ഹോമിയോ ഡിസ്പെന്സറികൾ, അഞ്ചു ഹോമിയോ മെഡിക്കൽ കോളേജുകൾ, ആയിരക്കണക്കിന് സ്വകാര്യ ക്ലിനിക്കുകൾ എന്നിവ വഴി ലക്ഷക്കണക്കിന് ആൾക്കാർക്ക് ഈ മരുന്ന് ഇതിനകം നൽകി കഴിഞ്ഞു.
ഇതിൽ ശാസ്ത്രീയമായ പoനങ്ങൾ നടന്ന് വരികയാണ്. (നിശ്ചിത കാലം കൊണ്ട് മാത്രമേ ഈ പഠന റിപ്പോർട്ടുകൾ പൂർത്തീകരിക്കാൻ കഴിയൂ).
ഇതുവരെയുള്ള റിപ്പോർട്ടുകൾ പറയുന്നത് ഈ മരുന്ന് ഏറെ ഫലപ്രദം ആണ് എന്നാണ്.
Ars alb 30 എന്നാണ് മരുന്നിന്റെ പേര്.
"Potentisation" എന്ന പ്രത്യേക നേർപ്പിക്കൽ വഴി 30 തവണ ആവർത്തിച്ച മരുന്നാണ് ഇത്‌. ചെറിയ കുട്ടികൾക്ക് പോലും യാതൊരു വിധ പാർശ്വ ഫലങ്ങളും ഉണ്ടാകുന്നില്ല. എല്ലാ ഹോമിയോക്ലിനിക്കിലും ഈ മരുന്ന് ലഭ്യമാണ്. കമ്പനി അനുസരിച്ച് 20- 50 രൂപ മതിയാകും ഒരാൾക്കുള്ള മരുന്നിന്.

കഴിക്കേണ്ട വിധം:
മുതിർന്നവർ 4 ഗുളിക വീതയും
കുട്ടികൾ 2 ഗുളിക വീതവും
മൂന്ന് ദിവസം തുടർച്ചയായി രാവിലെ വെറും വയറ്റിൽ കഴിക്കുക.
ഒരു മാസം കഴിയുമ്പോൾ ഇതുപോലെ വീണ്ടും ആവർത്തിക്കുക.

എല്ലാവിധ പകർച്ചപനികൾക്കും ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ലഭ്യമാണ്. എല്ലാവരും അത്യാവശത്തിനുള്ള കുറച് ഹോമിയോ മരുന്ന്‌ കയ്യിൽ വെച്ചാൽ ഈ "കൊറോണ മഴക്കാലത്ത്" അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കാൻ പറ്റും.
കേരളത്തിൽ ഇന്ന് ഏകദേശം എല്ലാ പഞ്ചായത്തുകളിലും സർക്കാർ ഹോമിയോ ഡിസ്പെൻസറികൾ ഉണ്ട്.
കൂടാതെ ആയിരക്കണക്കിന് വിദഗ്ധരായ സ്വകാര്യ ഡോക്ടർമാരും ഉണ്ട്. ഇവരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുക.

Stay home... Stay safe...
മാസ്‌ക്ക് ഉപയോഗിക്കൂ.... ഇടക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകൂ.... സാമൂഹിക് അകലം പാലിക്കൂ....

സംശയങ്ങൾക്ക് watsap ചെയ്യാം.
Dr. K. K. Jaleel, MD(Hom)
Asst.Prof. Govt.Homoeopathic Medical College, Calicut.
8606282286

*നിങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ഒരു വലിയ ജോലി ആയി തോന്നുന്നുണ്ടോ???. എന്നാൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.....
14/06/2020

*നിങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ഒരു വലിയ ജോലി ആയി തോന്നുന്നുണ്ടോ???. എന്നാൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ... ലളിതമായ 10 ടിപ്‌സ് പറഞ്ഞു തരികയാണ്*

*ഡോ.ഫസ്‌ന ജമീൽ,*
*Dr Sait's Homoeopathy*
*Calicut.*

കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കുക എന്നത് അമ്മമാർക്ക് എന്നും ഒരു തലവേദനയാണ്. ഈ വീഡിയോയിലൂടെ ലളിതമായ 10 ടിപ്‌സ് പറ.....

01/05/2020

*ബ്രദേഴ്സ് ക്ലബ്ബ്*
MEDI HELP

നാളെ
ശനി ( 02-05-20)

Dr:റഹീസ് കെ മിന്ഹാൻസ് BHMS(ഹോമിയോപ്പതി )
ആണ് നമ്മുടെ അതിഥി എല്ലാവരും ഈ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തുക

ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/FGt9zYzBqj64jf8sRAbkAD

അഡ്മിൻ പാനൽ
മെഡി ഹെൽപ്പ്
ബ്രദേഴ്സ് ക്ലബ്ബ് തൃക്കളയൂർ
🌹🌹🌹🌹🌹🌹🌹🌹🌹

27/04/2020

കോവിഡും ഹോമിയോപ്പതിയും

ഇന്നു ലോക ജനതയാകെ ഭയപെട്ടിരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും കോവിഡ് -19 എന്ന പേരിലറിയപ്പെടുന്ന മഹാമാരിയെപ്പറ്റിയാണ്. ഇലക്‌ട്രോണിക് ,പത്ര വാര്‍ത്താ മാധ്യമങ്ങളുടെ സിംഹഭാഗവും കൊറോണ കൈയ്യടക്കിയിരിക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ ഈ രോഗാണുവിന്റെ വിശദാംശങ്ങളിലേക്കോ രോഗ ലക്ഷണങ്ങളിലേക്കോ കടക്കുന്നില്ല. ഇതിനെക്കാള്‍ മാരകമായ പല പകര്‍ച്ച വ്യാധികളായവയും അല്ലാത്തതുമായ രോഗങ്ങൾ ലോകത്താകെ നിലനില്‍ക്കുന്നുണ്ട്. പിന്നെ എന്താണ് കോവിഡിനെ പ്രത്യേകതയുള്ളതാക്കുന്നത്. അത് മറ്റൊന്നുമല്ല. ഇതിന്റെ വ്യാപനത്തിന്റെ വേഗതയും സുതാര്യത ഇല്ലായ്മയുമാണ്. ഒപ്പം താരതമ്യേന കുറവാണെങ്കിലും മരണനിരക്കും. ഉദ്ദാഹരണത്തിന് പേ വിഷബാധ 100 ശതമാനം മരണകാരണമാകുന്ന രോഗമാണ്. എന്നാല്‍ ഇതിനെ ആളുകള്‍ അത്ര കണ്ട് ഭയപ്പെടുന്നില്ല. കാരണം 99 ശതമാനവും ഇതിന്റെ വ്യാപനം സുതാര്യമാണ് എന്നുള്ളതാണ്. രോഗബാധിതമായ മൃഗങ്ങളില്‍ നിന്നുണ്ടാകുന്ന അണു ബാധ സാധാരണമായി അവയില്‍ നിന്നും കടിയേല്‍ക്കുതിലൂടെയോ മറ്റു സമ്പര്‍ക്കത്തിലൂടെയോ ഉമിനീരടക്കമുള്ള ഏതെങ്കിലും ശ്രവങ്ങള്‍ ശരീരത്തിലെ ഏതെങ്കിലും മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുമ്പോഴോ ആണ് സംഭവിക്കുന്നത്. ഈ വ്യാപനം ബഹുഭൂരിപക്ഷം അവസരങ്ങളിലും വ്യക്തമായി തിരിച്ചറിയുന്നു. ഇതിന് വളരെ ഫലപ്രദമായ വാക്‌സിനുകളും ലഭ്യമായതിനാല്‍ ജനങ്ങളില്‍ ഇത് മരണഭീതി സൃഷ്ഠിക്കുന്നില്ല.

എന്നാല്‍ കൊറോണ വൈറസ്സ് വളരെ നിസ്സാരമായി രണ്ടു വ്യക്തികള്‍ തമ്മിലുള്ള സാധാരണ സമ്പര്‍ക്കത്തിലൂടെയോ രോഗമുള്ളയാളുടെ ( അണുബാധയുള്ള എല്ലാവര്‍ക്കും ലക്ഷണങ്ങളുണ്ടാവണമെന്നില്ല) മൂക്കില്‍ നിന്നും വരുന്ന സ്രവങ്ങള്‍ വഴി നേരിട്ടൊ മറ്റു നിര്‍ജ്ജീവ വസ്തുക്കളിലൂടെ കൈമാറിയോ മറ്റൊരാളില്‍ എത്തിയാല്‍ അയാള്‍ക്ക് അണുബാധയുണ്ടാകാം. ഇവിടെ മനുഷ്യന്‍ നിരന്തരം കൈകാര്യം ചെയ്യുന്ന പലവിധ വസ്തുക്കളും ഇടനിലക്കാരായി പ്രവര്‍ത്തിക്കാം. അത് മിക്കപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ല. അതു കൊണ്ടാണ് ഇതിന്റെ വ്യാപനം സുതാര്യമല്ലെന്നു പറയാന്‍ കാരണം. മൂക്കില്‍നിന്നും സ്രവമുണ്ടാകുന്നതിന് പ്രത്യേകമായ ഒരു രോഗവും വേണമെന്നില്ല. ആയതിനാല്‍ ഇതിന്റെ വ്യാപനം വളരെ എളുപ്പമാകുന്നു.

ഇനി ഇതിന്റെ ചികില്‍സയും പ്രതിരോധവും സംബന്ധിച്ച് പരിശോധിക്കാം. നിലവിലെ ലോകസാഹചര്യങ്ങളില്‍ മോഡേണ് മെഡിസിന്‍ എ ന്നറിയപ്പെടുന്ന അലോപ്പതിയെയാണ് ഒന്നാമത്തെ ചികില്‍സാ സമ്പ്രദായമായി ലോകരാഷ്ട്രങ്ങളും ബഹുഭൂരി പക്ഷം ജനങ്ങളും കണക്കാക്കിയിരിക്കുന്നത്. അതു കൊണ്ട് തന്നെ ലോകത്തെ ഇത്രയും രാജ്യങ്ങളെ ബാധിച്ച ആദ്യത്തെ മഹാമാരിയോട് പ്രതികരിക്കുന്നതിനും പ്രതിരോധിക്കുന്നതിനും മുന്നോട്ട് വന്നതും അലോപ്പതി ചികില്‍സാ സമ്പ്രദായമാണ്. മറ്റു ചികില്‍സാ സമ്പ്രദായങ്ങളില്‍ നിന്നും വ്യത്യസ്ഥമായി അലോപ്പതി ചികില്‍സ എന്നത് മരുന്നുകളേക്കാളുപരി മെഡിക്കല്‍ എന്‍ജിനിയറിംഗിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്ന ചികില്‍സാ സമ്പ്രദായമാണ്. (മെഡിക്കല്‍ എന്‍ജിനിയറിംഗിന്റെ സാധ്യതകള്‍ ഉപയോഗിക്കുതിന് മറ്റു ചികില്‍സാ സമ്പ്രദായങ്ങള്‍ക്കും സാധ്യതയുണ്ടെങ്കിലും ഇത് അലോപ്പതിക്കാര്‍ കുത്തകയാക്കി വച്ചിരിക്കുകയാണ്.).എന്നാല്‍ പൊതുവായി പറഞ്ഞാല്‍ വൈറസ് രോഗങ്ങള്‍ക്ക് അലോപ്പതിയില്‍ ഫലപ്രദമായ ചികില്‍സയില്ലെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പിന്നെ വൈറസ്സിന്റെ പെരുകല്‍ തടയുന്ന മരുന്നുകള്‍ മാത്രമാണ് എച്ച്.ഐ.വി യുടെ കാര്യത്തില്‍ ഉപയോഗിക്കുന്നത്. രോഗം ഭേദമാക്കുതിനുള്ള ഒരു മരുന്നും നാളിതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഡ്രാക്കോ എന്ന പേരില്‍ ഒരു മരുന്നു പരീക്ഷിച്ചെങ്കിലും വിജയിച്ചിട്ടില്ല. പിന്നെ വൈറസ്സ് രോഗങ്ങളെ പ്രതിരോധിക്കുവാന്‍ അലോപ്പതിയിലുള്ള ഏക സാധ്യത വാക്‌സിനുകളാണ്. എന്നാല്‍ എച്.ഐ.വി പോലുള്ള രോഗങ്ങള്‍ക്ക് ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് നാളിതുവരെ കഴിഞ്ഞിട്ടില്ല. കോവിഡിന്റെ കാര്യത്തിലും ഇതേ സ്ഥിതിയാണുള്ളത്. മരുന്നുമില്ല വാക്‌സിനുമില്ല. കയ്യില്‍ കണ്ടതെല്ലാം എടുത്ത് രോഗികളില്‍ പരീക്ഷിക്കുന്ന സ്ഥിതിയാണുള്ളത്. ഇതില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്നു ഒരു പരാജയമാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഈ അവസരത്തിലും ഹോമിയോപ്പതി ചികില്‍സാ ശാസ്ത്രത്തിനെതിരെ അശാസ്ത്രീയത ആരോപിച്ചു കൊണ്ട് അലോപ്പതിക്കാര്‍ ഐ.എം.എയുടെ നേതൃത്വത്തില്‍ ഗോഗ്വാ വിളിക്കുന്നത്. ഈ ശാസ്ത്രീയക്കാര്‍ക്ക് മരുന്നുണ്ടെങ്കില്‍ വികസിത രാജ്യങ്ങളില്‍ എങ്ങനെയാണ് പതിനായിരക്കണക്കിനാളുകള്‍ മരിച്ചു വീണത്. എന്നാല്‍ ചൈനയില്‍ ആധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കൊപ്പം ചൈനീസ് മരുന്നുകളും ഉപയോഗിച്ചതായാണ് ലഭിക്കുന്ന വിവരം. പിന്നെ ഏതു ചികില്‍സാ സമ്പ്രദായത്തില്‍പ്പെട്ടതാണെങ്കിലും ഒരു മരുന്നു ഫലപ്രദമാണോ എന്നു അറിയണമെങ്കില്‍ അതു മനുഷ്യരില്‍ പരീക്ഷിക്കാതെ എങ്ങനെയാണ് സാധ്യമാവുക. ഗ്ലാസ്സു കൊണ്ട് നിര്‍മ്മിച്ച ഒരു വസ്തു താഴെ വീണാല്‍ പൊട്ടുമെന്നു മനസ്സിലായത് അത് താഴെ വീണ് പൊട്ടിയപ്പോഴാണ്. ഇനി ഓരോ ഗ്ലാസ്സുകളും ഇങ്ങനെ ഇട്ടു നോക്കേണ്ട കാര്യമില്ലല്ലോ. ഹോമിയോ മരുന്നുകള്‍ ഇക്കാര്യത്തില്‍ ഫലപ്രദമാണോ എന്നു പരീക്ഷിക്കുതിന് ഐ.എം.എ എന്തിനാണ് ഭയപ്പെടുന്നത്. അത് ഫലപ്രദമാണെന്ന കാര്യമായ ഭയം ഇവര്‍ക്കുണ്ടൊണ് ഞാന്‍ കരുതുന്നത്. ഇതില്‍ ശാസ്ത്രീയതയല്ല മറിച്ച് ഹോമിയോപ്പതി ചികില്‍സ ഫലപ്രദമാണെു തെളിഞ്ഞാല്‍ തങ്ങളുടെ മേല്‍കൈ നഷ്ടമാകുമെന്നുള്ള അലോപ്പതിക്കാരുടെ ഭയവും കോടാനുകോടികളുടെ വ്യവസായമായ മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കുണ്ടാകാവുന്ന തിരിച്ചടിയുമാണ് വിഷയം. ഒരു പാര്‍ശ്വ ഫലവുമില്ലാത്ത ഹോമിയോപ്പതി മരുന്ന് ഇമ്മ്യൂണ് ബൂസ്റ്റര്‍ എന്ന പേരില്‍ നല്‍കുന്നതിനെ വിചിത്ര വാദങ്ങള്‍ ഉയര്‍ത്തി എതിര്‍ക്കുകയാണ് ഐ.എം.എ ചെയ്യുന്നത്. ഇനി കോവിഡിനെ സംബന്ധിച്ച ഹോമിയോപ്പതി കാഴ്ചപ്പാട് നോക്കാം. ഹോമിയോപ്പതിയുടെ പിതാവും അലോപ്പതിയില്‍ ഉന്നത ബിരുദവുമുണ്ടായിരുന്ന ഡോ.സാമുവല്‍ ഹാനിമാന്‍ തന്റെ അനുഭവങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും കണ്ടെത്തിയ ശാസ്ത്രമാണ് ഹോമിയോപ്പതി. ഹോമിയോപ്പതിയുടെ ശാസ്ത്രസത്യം പ്രകൃതിയില്‍ ഉണ്ടായിരുന്നതാണ്. അത് വെളിച്ചത്തു കൊണ്ടുവരാനുള്ള സാമര്‍ത്ഥ്യവും ഭാഗ്യവും ഡോ.സാമുവല്‍ ഹാനിമാനാണ് ലഭിച്ചത് എന്നു മാത്രം. ഇനി ഹോമിയോപ്പതി മരുന്നുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം. ആരോഗ്യവാനായ ഒരു മനുഷ്യന്‍ ഏതെങ്കിലും ഔഷധ ഗുണമുള്ള ഒരു പദാര്‍ത്ഥം നിശ്ചിത അളവിലും കാലയളവിലും കഴിച്ചാല്‍ അയാളില്‍ ആ പദാര്‍ത്ഥത്തിന്റെ ഔഷധ ഗുണത്തിനനുസൃതമായ ലക്ഷണങ്ങള്‍ പ്രകടമാകും എന്ന് യാദൃശ്ചികമായി ഡോ.സാമുവല്‍ ഹാനിമാന്‍ കണ്ടെത്തി. തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇത് വ്യക്തതയും അടിത്തറയുമുള്ളതുമായ ശാസ്ത്രസത്യമാണെന്ന് അദ്ദേഹം രോഗികളെ ചികില്‍സിച്ചു തന്നെ തെളിയിച്ചു. ആദ്യ കാലത്ത് മിക്ക വസ്തുകളുടേയും മാതൃസത്ത് (mother tincture) ആണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീടുള്ള പരീക്ഷണങ്ങളില്‍ നിന്നും മരുന്നുകള്‍ ആവര്‍ത്തനത്തിലൂടെ(potentisation) കൂടുതല്‍ ശക്തിയുള്ളതും ഫലപ്രദമായതും ആക്കി മാറ്റുവാന്‍ കഴിയുമെന്നും അദ്ദേഹം കണ്ടെത്തി. ഇങ്ങനെ ആവര്‍ത്തനം നടത്തുമ്പോള്‍ അതില്‍ ദ്രവ്യത്തിന്റെ അംശം കുറയുകയും എന്നാല്‍ അത് മനുഷ്യ ശരീരത്തില്‍ അതിവേഗവും ആഴത്തിലും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കണ്ടെത്തി.

ഐ.എം.എ ക്കാരും ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന് പറയുന്നവരും ഹോമിയോപ്പതിയെ അശാസ്ത്രീയം എന്നു പറയുന്നതിന് കാരണം അതിന്റെ ആവര്‍ത്തന സിദ്ധാന്തത്തെ മുന്‍ നിര്‍ത്തിയാണ്. എന്നാല്‍ ആവര്‍ത്തന സിദ്ധാന്തത്തില്‍ അവര്‍ ആരോപിക്കുന്നത് ആവര്‍ത്തനം നടത്തുമ്പോള്‍ കടലില്‍ കായം കലക്കുന്നതു പോലെയല്ലെ എന്ന ചോദ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. പക്ഷേ ആവര്‍ത്തന സിദ്ധാന്തത്തെ എതിര്‍ക്കുന്നവര്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് അതിനെ എതിര്‍ക്കുന്നതും ആ പേരില്‍ ഹോമിയോപ്പതിയെ കപടശാസ്ത്രമെന്നു വിളിക്കുന്നതും. ഉയര്ന്ന ആവര്ത്തനങ്ങളിൽ ഹോമിയോപ്പതി മരുന്നുകളില്‍ അതുണ്ടാക്കിയിരിക്കുന്ന പദാര്‍ത്ഥത്തിന്റെ കണികകള്‍ നാനോ ശാസ്ത്ര ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഒരു പദാര്‍ത്ഥത്തിന്റെ അളവല്ല അതിന്റെ ഗുണങ്ങളാണ് രോഗത്തെ ഭേദമാക്കുന്നതിന് കാരണമാവുന്നത്. ഹോാമിയോപ്പതി ചികില്‍സക്ക് മൃഗരോഗ ചികില്‍യിലും കാര്‍ഷിക രംഗത്തും ഏറെ സാധ്യതകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വളരെയേറെ വെറ്റിനറി ഡോക്ടര്‍മ്മാര്‍ ഉപയോഗിക്കുന്നുമുണ്ട്.

ഇനി ഹോമിയോപ്പതി പ്രതിരോധ മാര്‍ഗ്ഗങ്ങളിലേക്കു വരാം. ഡോ. സാമുവല്‍ ഹാനിമാന്‍ ഹോമിയോപ്പതി ചികില്‍സ നടത്തി വരുമ്പോള്‍ ആ പ്രദേശത്ത് സ്‌കാര്‍ലറ്റ് ഫീവര്‍ പൊട്ടിപുറപ്പെട്ടു. എന്നാല്‍ തന്റെ രോഗികളായ ഒരു കുടുബത്തിലെ ഒരംഗത്തിന് മേല്‍പ്പറഞ്ഞ രോഗം വന്നില്ല എന്നു മനസ്സിലാക്കി. രോഗം വരാത്ത കുട്ടി മറ്റൊരു രോഗത്തിന് ബേല്ലഡോണ എന്ന ഹോമിയോപ്പതി മരുന്നു കഴിക്കുകയായിരുന്നു എന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ സ്‌കാര്‍ലറ്റ് ഫീവര്‍ പിടിപെട്ട ആളുകള്‍ക്ക് ചികില്‍സക്കായും രോഗമില്ലാത്തവര്‍ക്ക് പ്രതിരോധ മരുന്നായും അദ്ദേഹം ബല്ലഡോണ എന്ന മരുന്നു നല്‍കുകയും അത് വളരെ ഫലപ്രദമാവുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം പകര്‍ച്ച വ്യാധികള്‍ വ്യാപകമായി വരുമ്പോള്‍ അതിനെ തടയുന്നതിന് ഹോമിയോപ്പതി മരുന്ന് കണ്ടു പിടിക്കുതിനുള്ള തത്വങ്ങള്‍ അദ്ദേഹം താന്‍ രചിച്ച ഹോമിയോപ്പതി ചികില്‍സാ ശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഓര്‍ഗനോണ് ഓഫ് മെഡിസിനില്‍ എഴുതി ചേര്‍ത്തു. ആ തത്വങ്ങള്‍ ഉപയോഗിച്ചാണ് ആര്‍സ് ആല്‍ബ് എന്ന ഹോമിയോ മരുന്ന് ഇമ്മ്യൂണ് ബൂസ്റ്റര്‍ എന്ന രീതിയില്‍ കണ്ടെത്തിയതും നല്‍കുന്നതും. ഇമ്മ്യൂണിറ്റി എന്നത് മനുഷ്യ ശരീരത്തിലുണ്ടാകുന്ന ഒരു സാധാരണ പ്രവര്‍ത്തനമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ വിവിധ ആളുകളില്‍ ഇതിനുള്ള ശേഷിയും ഭിന്നമായിരിക്കും .അങ്ങനെ ശരീരത്തില്‍ പ്രകൃതി ദത്താലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയാണ് ഹോമിയോപ്പതി മരുന്നുകള്‍ ചെയ്യുന്നത്. ഹോമിയോ മരുന്ന് കഴിച്ചാലും അയാള്‍ ഏതെങ്കിലും രോഗാണുവിനു വിധേയമായാല്‍ മാത്രമാണ് അതിനെതിരായ ആന്റിബോഡി അയാളുടെ ശരീരത്തില്‍ ഉണ്ടാകുന്നത്. രോഗ ലക്ഷണങ്ങള്‍ ഇല്ലാതെയോ (സബ് ക്ലിനിക്കല്‍) വളരെ കുറവു ലക്ഷണങ്ങളോടു കൂടിയോ ഇങ്ങനെ സംഭവിക്കാം. ലോകത്ത് പല രാജ്യങ്ങലിലും പല പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും ചികിൽസിക്കാനും ഹോമിയോപ്പതി മരുന്നുകള്‍ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. കേരളത്തില്‍ തിരുവതാങ്കൂര്‍ രാജ്യത്ത് പൊട്ടിപുറപെട്ട കോളറാ രോഗത്തെ പ്രതിരോധിക്കുന്നതില്‍ വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോമിയോപ്പതി കേരളത്തില്‍ വേരൂന്നിയത്. പിന്നീടും അലോപ്പതി ചികില്‍സക്ക് ഫലപ്രദമായ മരുന്നില്ലാത്ത പല പൊതുജനാരോഗ്യ പ്രശ്‌നങളും വളരെ ഫലപ്രദമായി ചികില്‍സിക്കാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍ പൊതുജനാംഗീകാരമുള്ള ചികില്‍സാ സമ്പ്രദായമായി ഹോമിയോപ്പതി വളര്‍ന്നതും വളര്‍ന്നുകൊണ്ടിരിക്കുന്നതും. ഗവേഷണ പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് ഇതിന്റെ വളര്‍ച്ചയെ മന്ദഗതിയിലാക്കുത്.
കോവിഡ് പ്രതിരോധത്തില് ഒരു പഠനം ഗുജറാത്തിൽ നടത്തുകയും അതിന്റെ ഫലങ്ങൾ ഗുജറാത്ത് ആയുഷ് സെക്രട്ടറി ജയന്തി രവി ഐ. എ. എസ്. പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. അതില് ഹോമിയോപ്പതി 100 ശതമാനം വരെ ഫലപ്രദം ആണ് എന്നാണ് ആദ്യഘട്ടത്തില് ഉള്ള പഠന റീപ്പോർട്ട്.

ഏതു ചികില്‍സയുടേയും ഫലപ്രാപ്തി മനസ്സിലാക്കണമെങ്കിൽ അത് രോഗികളിലോ മനുഷ്യരിലോ പരീക്ഷിക്കേണ്ടി വരും. പക്ഷേ ഇവിടെ ഐ എം എ യുടെ സമ്മർദം കാരണം ഇതിനു കഴിയുന്നില്ല. ധാരാളം രോഗികളെ ഐസൊലേഷനിലും ഹോം ക്വാറന്‌റ്റൈനിലും ആക്കിയിട്ടുണ്ട്. പക്ഷേ ഇവര്‍ക്കൊന്നും ഹോമിയോപ്പതി ഇമ്മ്യൂണ് ബൂസ്റ്റര്‍ കൊടുക്കുവാന്‍ അനുവാദമില്ല. അങ്ങനെ നല്‍കിയിരുന്നെങ്കെില്‍ ഇതിന്റെ ഫലപ്രാപ്തി മനസ്സിലാക്കുവാനുള്ള ഏറ്റവും നല്ല അവസരമായേനേ. ഈ മരുന്നു കഴിച്ച് ക്വാറന്‌റ്റൈനില്‍ കഴിയുവരെ ക്വാറന്‌റ്റൈന്‍ കാലം കഴിഞ്ഞതിനുശേഷം രക്ത പരിശോധന നടത്തി കോവിഡ് ആന്റി ബോഡി രക്തത്തിലുണ്ടെന്നു മനസ്സിലാക്കാന്‍ കഴിയും. ഐ.എം.എക്കാരുടെ ദുര്‍വാശിയാണ് ഇതിനു തടസ്സമാകുന്നത്. ഒരു ശാസ്ത്രീയതയുമില്ലാതെ മറ്റു രോഗങ്ങള്‍ക്കുപയോഗിക്കുന്ന അലോപ്പതി മരുന്നുകള്‍ കോവിഡ് രോഗികളില്‍ പരീക്ഷിക്കുന്നവരാണ്, ഒരു പാര്‍ശ്വ ഫലവുമില്ലാത്ത ഹോമിയോ മരുന്നുകള്‍ ഒരു രോഗവുമില്ലാത്ത ആളുകളില്‍ വളരെ സുരക്ഷിതമായി പരീക്ഷിക്കുന്നതിനെ അന്ധമായി എതിര്‍ക്കുന്നത്. ഹോമിയോപ്പതിയുടെ എ ബി സി ഡി പോലും അറിയാത്ത അലോപ്പതിക്കാര്‍ എങ്ങനെയാണ് ഹോമിയോപ്പതിയെപ്പറ്റി അഭിപ്രായം പറയുന്നത്. പുരുഷന്‍മ്മാര്‍ പ്രസവ വേദനയെക്കുറിച്ച് അഭിപ്രായം പറയുന്നതു പോലെയല്ലെ അത്. രോഗം തടയുന്നതിനുള്ള എല്ലാ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ക്കും ഒപ്പം ഹോമിയോപ്പതി മരുന്നു ഐസൊലേഷനിലും ഹോം ക്വാറന്‌റ്റൈനിലും കഴിയുന്ന ആളുകള്‍ക്ക് നല്‍കാനും കോവിഡ് ലക്ഷണങ്ങളുള്ള രോഗികളെ ചികില്‍സിക്കുന്നതിനു ഉപയോഗപ്പെടുത്തുകയുമാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.
ഡോ.ജെ.ഹരികൃഷ്ണ പിള്ള, എം.ഡി
( ഹോമിയോപ്പതി)
പ്രൊഫസർ‍, കമ്മ്യൂണിറ്റി മെഡിസിൻ‍,
ഡോ.പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, ചോറ്റാനിക്കര.

Address

MINHANS HOMEOPATHY, Saaff Arcade
Koyilandy
673305

Opening Hours

Monday 10am - 1:30pm
3pm - 6pm
Tuesday 10am - 1:30pm
3pm - 6pm
Wednesday 10am - 1:30pm
3pm - 6pm
Thursday 10am - 1:30pm
3pm - 6pm
Friday 10am - 12pm
3pm - 6pm
Saturday 10am - 1:30pm
3pm - 6pm

Telephone

+91 91420 84242

Alerts

Be the first to know and let us send you an email when Dr Rahees K posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Rahees K:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

About Dr Rahees K

This young Homeopathic doctor hailing from a beautiful village Kokkallur near Balussery. He has completed his primary studies at Gov: Higher Secondary School Kokkallur and completed his Medical Graduation from SVR Homeopathic Medical College Nemom, Trivandrum. He was the State committee member of All Kerala Homeo Medicos Association during his academic times.

He joined as a Research Assistant at Homoeopathic Multi Speciality Hospital Changanacherry, Kottayam in the year 2011 and become expert in the management of Hepatitis – B, Autoimmune disease, Allergic Disorders and various chronic diseases.

He was an active participant of save a child project for HIV affected children organized by AthmathaKendramChanganacherry. He was the part and parcel of HALT (Homeopathic Alcohol Limitation Therapy) of AtmathaKendram, the largest NGO in south India.

He joined in The Institution of Homoeopaths Kerala (IHK), the largest Homeopathic organization of the world in the year 2011 and become a life member in 2012. He qualified as a Trainer of IHK in the year 2012.