03/12/2025
Mind your posture
തല ഉയര്ത്തി നടക്കുന്നതിനേക്കാള് നമുക്കിഷ്ടം കൂനിക്കൂടി ഇരിക്കാനാണ്. അവസരമൊത്തു വന്നാല് ചുരുണ്ടുകൂടി കിടന്നു കളയുകയും ചെയ്യും.
ഡിപ്പാര്ട്ട്മെന്റിലെ സഹപ്രവര്ത്തകരാണ് 'സര് നമുക്ക് ആളുകളെ നേരെ നില്ക്കാന് സഹായിച്ചാലോ' (അതായത് postural correction) എന്നൊരു ഐഡിയ മുന്നോട്ട് വെച്ചത്.
നില്ക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ നമ്മുടെ ശാരീരിക നില (posture) ശരിയായിരിക്കണം. അല്ലെങ്കില് കഴുത്തു വേദന, പുറം വേദന, ഊര വേദന തുടങ്ങിയ പ്രശ്നങ്ങള് ഉണ്ടാവാന് സാധ്യത ധാരാളമുണ്ട്. തെറ്റായ ശാരീരിക നില സ്വീകരിച്ചു കൊണ്ടുള്ള എടുപ്പും നടപ്പും കുറച്ചു കാലം തുടര്ന്നാല് ശരീരത്തിലെ പേശികളും സന്ധികളും അതിന് കനത്ത വിലകൊടുക്കേണ്ടി വരും. വേദന, ബലക്ഷയം, ചലന പരിമിതി, ശ്വസന പ്രയാസം എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും അത് വഴി ഉണ്ടാവാം. മൊത്തത്തിലുള്ള നമ്മുടെ ലുക്കിനെയും അത് ബാധിക്കാം. ഒരു ഘട്ടം കഴിഞ്ഞാല് ശരിയാക്കണമെങ്കില് സര്ജറി അടക്കമുള്ള ചികിത്സകള് തന്നെ വേണ്ടി വരും.
നേരത്തെ തുടങ്ങിയാല് ശാരീരിക നില ശരിയാക്കുക എന്നത് മിക്കവരിലും അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. ചില മസിലുകളുടെ ഇലാസ്തികത വര്ധിപ്പിച്ചും ചിലതിനെ ശക്തിപ്പെടുത്തിയും സ്ഥിര വ്യായാമങ്ങള് ചെയ്തുമൊക്കെ നല്ല മാറ്റങ്ങള് ശാരീരിക നിലയില് ഉണ്ടാക്കാന് പറ്റും.
കാര്യത്തിലേക്ക് മടങ്ങി വരാം. അങ്ങനെയാണ് ഇഖ്റയിലെ സ്റ്റാഫുകള്ക്ക് വേണ്ടി ഒരു പോസ്റച്ചറല് കറക്ഷന് വര്ക്ക് ഷോപ് രൂപം കൊണ്ടത്. അഡ്മിന് ടീം ഫുള് സപ്പോര്ട്ട്. പരിശീലനം നല്കാനുള്ള ഫിസിയോ ടീം സെറ്റ്. സദസ്സ് നിറഞ്ഞു. സ്ട്രെച്ചിങ്, വാം അപ്പ്, സ്ട്രെങ്ത്തനിംഗ് അടക്കമുള്ള സെഷന്.
പരിപാടി വൈബാക്കിയതിനും നിറഞ്ഞ പങ്കാളിത്തത്തിനും എല്ലാവര്ക്കും നന്ദി. നിര്ത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലും അറിവുകള് ഉപകാരപ്പെടട്ടെ.
ഒന്നു കൂടി പറയട്ടെ. Mind Your Posture ❤️
കടപ്പാട്
Muhammad Najeeb
Head of Physiotherapy Services
Iqraa Hospital, Calicut