Institute Of Sexual and Reproductive Medicine

Institute Of Sexual and Reproductive Medicine ISRM(Institute of Sexual and Reproductive Medicine) is a treatment and research center for sexual and infertility problems.

03/03/2024
06/05/2021

*ലൈംഗിക പ്രശ്നങ്ങൾ*
*ഓൺലൈൻ *കൺസൽട്ടേഷൻ*

കോവിഡ് മഹാമാരി യുടെ പശ്ചാത്തലത്തിൽ
*ISRM* താൽക്കാലികമായി
നേരിട്ടുളള പരിശോധന
നിർത്തി വെച്ചിരിക്കുകയാണ്.
പഴയ രോഗികൾക്ക്
മരുന്നുകൾ നൽകുന്ന
സേവനം മുടക്കം കൂടാതെ തുടരുന്നുണ്ട്.പുതിയ രോഗികൾക്ക് ഓൺലൈൻ വഴി ചികിത്സ ലഭ്യമാണ്.
ഒഡീയോ, വീഡിയോ സൗകര്യങ്ങൾ വഴി കൺസൽട്ടേഷൻ നടത്താവുന്നതാണ്.
രക്തപരിശോധന മുതലായവ അതാത് പ്രദേശത്തെ ലാബോറട്ടറികളിൽ നിന്ന് നടത്തി റിപ്പോർട്ട് നൽകാവുന്നതാണ്
തുടർന്ന് മരുന്നുകൾ
അയച്ചുനൽകുന്നതാണ് .
പരിമിതികൾ ഉണ്ടെങ്കിലും
കോവിഡ് അതിഭീകരമായി പടർന്നു പിടിക്കുന്നതിനാൽ
ഓൺലൈൻ ചികിത്സ മാത്രമേ നിവൃത്തിയുള്ളു -
മഹാമാരിയുടെ ഭീകരത
കുറയുന്നതനുസരിച്ച്
നേരിട്ടുള്ള പരിശോധന
ആരംഭിക്കുന്നതാണ്.
ഓൺലൈൻ കൺസൽട്ടേഷനെക്കുറിച്ച് കൂടുതൽ അറിയുവാൻ
*86 06 33 99 00*
എന്ന നമ്പറിലേക്ക്
Online
എന്ന് വാട്ട്സ്അപ്പ് ചെയ്യുക
വിശദ വിവരങ്ങൾ അയച്ചു തരുന്നതാണ്.

https://youtu.be/fY-6dQ-ekqE
18/12/2020

https://youtu.be/fY-6dQ-ekqE

Vaginismusയോനീ സങ്കോചംWhat Is Vaginismus ? Vaginismus and Painful Sex-Treatment S*X അസാധ്യമോPain during s*x in womenവജൈനിസ്മസ് കടുത്ത വേദന S*X കഴിയുന്നില്ല

*കൊറോണ* *എന്ന്**അവസാനിക്കും*❓ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്.*കേരളത്തിൽ കൊറോണ 2021 ഫെബ്രുവരി 24ന് അവസാനിക്കും* ലോകത്തി...
01/10/2020

*കൊറോണ*
*എന്ന്*
*അവസാനിക്കും*❓
എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്.

*കേരളത്തിൽ കൊറോണ 2021 ഫെബ്രുവരി 24ന് അവസാനിക്കും*

ലോകത്തിൽ എന്ന് അവസാനിക്കും എന്നുള്ളതിന് വ്യക്തമായ ഉത്തരം ലഭ്യമല്ല.
എന്നാൽ കേരളത്തിൽ ഈ
മഹാമാരി ഫെബ്രുവരി അവസാനത്തോടുകൂടി അവസാനിക്കും എന്നുള്ളത് ഉറപ്പാണ് .

ജ്യോതിഷപ്രകാരം സംസാരിക്കുക അല്ല ചെയ്യുന്നത് .
കണക്കുകൾ നിരത്തി ഇത് വ്യക്തമാക്കാം അതിനുമുമ്പ് ഇതിന്റെ അടിസ്ഥാനം എന്താണെന്നുള്ളത്
ഞാൻ ലളിതമായി വിശദീകരിക്കാം കേരളത്തിൽ എല്ലാവർക്കും കൊറോണ വന്നുകഴിഞ്ഞാൽ പിന്നെ നാം പേടിക്കേണ്ടതില്ലല്ലോ കാരണം എല്ലാ വ്യക്തികളും കൊറോണ വന്ന് സുഖം പ്രാപിച്ചാൽ പിന്നെ കൊറോണ വരുന്നതിനെക്കുറിച്ച് ഭയപ്പെടേണ്ട കാര്യമില്ല.

കൊറോണ എന്ന് അവസാനിക്കും എന്നുള്ളതിന് പകരം നമുക്ക് മറ്റൊരു ചോദ്യം ചോദിക്കാം.
കേരളത്തിലെ എല്ലാവർക്കും കൊറോണ വന്ന് അവരുടെ അസുഖം മാറുവാൻ എത്ര സമയം എടുക്കും ?
അതായത് ഒരു വ്യക്തി പോലും മാറിനിൽക്കാതെ എല്ലാവർക്കും കൊറോണ വരുവാൻ എത്ര സമയമെടുക്കും❓
നമുക്ക് ഇപ്പോൾ (2020/9/25) ലഭിക്കുന്ന കണക്കുകൾ പ്രകാരം ഒരു ദിവസം ഏകദേശം
5000 രോഗികളാണ് ഉണ്ടാകാറുള്ളത് .

പരിശോധന നടത്തുന്ന രോഗികളുടെ കണക്ക് അനുസരിച്ചാണ് ഇത് ലഭിക്കുന്നത്.
കൂടുതൽ പരിശോധനകൾ നടത്തിയാൽ
കൂടുതൽ പേർക്ക് കൊറോണയുണ്ടെന്ന് വ്യക്കമാകും എന്നതിൽ തർക്കമുണ്ടാകില്ല .
അത്രത്തോളം പരിശോധന നടത്താനുള്ള സംവിധാനം നമ്മുടെ കയ്യിൽ ഇല്ല എന്നതാണ് സത്യം.

ഇപ്പോൾ 5000 എന്ന് കാണുന്നത് യഥാർത്ഥത്തിൽ പത്തോ പന്ത്രണ്ടോ ഇരട്ടി രോഗികൾ ഉണ്ടാകാം പരിശോധനകൾ എല്ലാവരിലും നടത്താത്തത് കൊണ്ട് നാം 5000 ത്തിൽ ഒതുങ്ങി നിൽക്കുന്നു എന്ന് മാത്രം. വിശേഷപ്പെട്ട മറ്റൊരു കാര്യമുണ്ട് കൊറോണ വരുന്ന വ്യക്തികളിൽ യാതൊരുവിധ പ്രശ്നങ്ങളും അഥവാ യാതൊരു വിധ രോഗലക്ഷണങ്ങളും കാണിക്കാതെ സുഖമായി കഴിയുന്നവർ ധാരാളം ഉണ്ട്.
അവർക്ക് അസുഖം ഉണ്ടെന്ന് അറിയാതെ അവർ ജീവിക്കുന്നു.
ഇത്തരം വ്യക്തികൾ ആണ് യഥാർത്ഥ കാരിയർമാർ.
അവർ സ്വയം ഉപദ്രവമൊന്നും ഉണ്ടാക്കിയില്ലെങ്കിലും മറ്റുള്ളവർക്ക് രോഗം പകർന്നു നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട് .

അല്പം കണക്കുകൾ കൂട്ടി പറയുകയാണെന്ന് നിങ്ങൾക്ക് ഒരുപക്ഷേ തോന്നിയേക്കാം . എന്നിരുന്നാലും ഒരു 50000 പേർക്കെങ്കിലും ഒരു ദിവസം കൊറോണ വരുന്നുണ്ട് എന്ന് നാം കണക്കാക്കേണ്ടതുണ്ട്. കേരളത്തിൽ ഒരു ദിവസം അമ്പതിനായിരം പേർക്ക് രോഗം ബാധിച്ചാലേ നമുക്ക് 5000 എന്ന കണക്ക് കിട്ടുകയുള്ളൂ. അമ്പതിനായിരം കൊറോണ രോഗികൾ ഒരു ദിവസം - അതായത് ഒരു മാസം കൊണ്ട് 15 ലക്ഷം പേർക്ക് കൊറോണ രോഗം വരുന്നു .
നമ്മൾ വളരെ കുറച്ചു പേരെ ടെസ്റ്റുകൾ ചെയ്യുന്നു .

ഒരുമാസം 15 ലക്ഷം പേർക്ക് ഈ അവസ്ഥയിൽ പോകുമ്പോൾ കൊറോണ ഉണ്ടാകുന്നുണ്ട്. ഇതിന്റെ അടുത്ത മാസം അത് ഇരട്ടിയാകും .
അതായത് 30 ലക്ഷം ആകും .അതിൻറെ അടുത്ത മാസം അത് 60 ലക്ഷം ആകും .അതായത് ഏകദേശം ഒരുകോടി ഒരു കോടി ജനങ്ങൾക്ക് കൊറോണ വരുവാൻ മൂന്നുമാസം മതിയാകും. നാലാമത്തെ മാസത്തിൽ ഏതാണ്ട് ഒന്നര കോടിയോളം ജനങ്ങൾക്ക് കൊറോണ വരും.
അങ്ങനെ മൊത്തം രണ്ട് കോടി എഴുപത് ലക്ഷത്തോളം ജനങ്ങൾക്ക് കൊറോണ വരുന്ന അവസ്ഥ ഉണ്ടാകും .
പിന്നെ ബാക്കി നിൽക്കുന്നത് 70 ലക്ഷം ആണ് അവർക്ക് വരാൻ പത്തോ പതിനഞ്ചോ ദിവസം പോലും വേണ്ടിവരില്ല അങ്ങനെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും കൊറോണ വരുവാൻ എത്ര മാസം വേണം
ഏകദേശം ഫെബ്രുവരി 24 ഓടുകൂടി സംഭവിക്കാൻ പോകുന്ന ഒരു കാര്യമാണത്.
Sep 25 to Oct 24
= 15ലക്ഷം
Oct25to Nov 24.
= 30 ലക്ഷം
Nov 25 toDec 24
= 60 ലക്ഷം
Dec 25 to Jan24
= 120 ലക്ഷം
Jan 25 to Feb24 =❓❓
മൂന്ന് കോടി 75 ലക്ഷം പേർക്ക് Feb 24 ഓടു കൂടി
കൊറോണ വരും
അതായത് കേരളത്തിൽ ആരും കൊറോണ ബാധിക്കാത്തവരായി ഉണ്ടാകില്ല.
*ദുഖകരമായ വസ്തുത 30000 ആളുകൾ കേരളത്തിൽ ഈ മഹാമാരി മൂലം മരിച്ചിട്ടുണ്ടാകും*.

ഡോ. അജയൻ വറുഗീസ്
8606339900

ആരോഗ്യ വിഷയങ്ങളെക്കുറിച്ചുളള
വാർത്തകൾ, ലേഖനങ്ങൾ , വീഡിയോകൾ ലഭിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് അംഗമാകുക.

WhatsApp Group Invite

https://youtu.be/-ra0OvDe4PA
26/09/2020

https://youtu.be/-ra0OvDe4PA

Jaundice Type of Jaundice Liver മഞ്ഞപിത്തം മഞ്ഞപിത്തം കാരണങ്ങള്‍

05/09/2020

*കടുവായെ കിടുവ* *പിടിക്കുന്നു*

തീരുമാനമെടുക്കുക എന്നുള്ളത് നാം സ്വയം ചെയ്യേണ്ട കാര്യം തന്നെയാണ് .
അത് മറ്റ് ഏതെങ്കിലും വ്യക്തികളുടെയോ അല്ലെങ്കിൽ സാഹചര്യ സമ്മർദ്ദത്താൽ നിർബന്ധങ്ങൾക്ക് വഴങ്ങിയോ എടുക്കേണ്ടി വരാറുണ്ട്.
എന്നാൽ തീർച്ചയായും ഇത്തരം സാഹചര്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുമാനങ്ങളെടുക്കുമ്പോൾ ദോഷം ചെയ്യുന്നതായി കാണാം .
ഇവിടെ നഴ്സിനെ സംബന്ധിച്ചിടത്തോളം എങ്ങനെയെങ്കിലും
ഈ പ്രക്രിയ ചെയ്തു തീർക്കുക .
ആ പണം അടിച്ചു മാറ്റുക എന്നത് മാത്രമായിരുന്നു ലക്ഷ്യം .
അതേ സമയത്ത് എന്നെ സംബന്ധിച്ചിടത്തോളം അറിവില്ലാത്ത ഒരു പ്രവർത്തി ചെയ്യുകയും അതുവഴി ഭാവി ജീവിതം തന്നെ . തകരാറിലാക്കി മാറ്റുന്നതുമായിരിരുന്നു.

പ്രത്യാഘാതങ്ങൾ
എത്രത്തോളം ഉണ്ടെങ്കിലും അത് സഹിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു.
നേഴ്സിന്റെ നീരസം അവഗണിക്കുവാൻ തന്നെ തീരുമാനിച്ചു.
രോഗികൾ മുറയ്ക്ക് വന്നുകൊണ്ടിരുന്നു.
ഓരോ രോഗികളെയും പരിശോധിച്ച് മരുന്ന് എഴുതി കൊടുത്തു കൊണ്ടിരുന്നു ഇടയ്ക്കിടയ്ക്ക് കുട്ടി നേഴ്സുകൾ ഉള്ളിലേക്ക് വന്നതല്ലാതെ
മൂത്ത നഴ്സിനെ പരിസരത്തെങ്ങും കാണുകയുണ്ടായില്ല. അവരുടെ പരിഭവം അവർ
തന്നെ തീർക്കട്ടെ . അവർ മുഖം വീർപ്പിച്ചു നടക്കുന്നുണ്ടാകും.
അവരങ്ങനെ നടക്കട്ടെ എന്ന് തീരുമാനിച്ചു.

ഒരു ജീപ്പ് അമിത വേഗത്തിൽ വന്ന് മുറ്റത്ത് നിന്നു. പിന്നാലെ ഒന്നുരണ്ടെണ്ണം കൂടി വന്നു നിന്നു .


ഒരു കുട്ടിക്ക് അപസ്മാരം ഇളകിയതാണ് പ്രശ്നം. പിടിക്കാൻ കൂട്ടാക്കാത്ത ഒരു താക്കോൽ ആ കുട്ടിയുടെ കൈകളിലേക്ക് ഒരു കൂട്ടർ തള്ളി കയറ്റുന്നുണ്ട്.
കുട്ടിയുടെ വായിൽ നിന്നും നുരയും പതയും ചെറുതായി വരുന്നുണ്ട്. നല്ല പനിയും ഉണ്ട് .
പനി അധികരിക്കുമ്പോൾ
ഉടലെടുക്കുന്ന ഫെബ്രയിൽ ഷീഷർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അത്ര അപകടകരം ല്ലാത്ത അപസ്മാരം ആണിത്.
ഇത്തരം അവസരങ്ങളിൽ കുട്ടിയുടെ അമ്മ അബോധാവസ്ഥയിലേക്ക് പോകുന്ന ഒരു അവസ്ഥ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ സമാധാനിപ്പിക്കേണ്ട ഒരു ബാധ്യതയുമുണ്ട്.

തീർച്ചയായും ഇതൊരു മെഡിക്കൽ എമർജൻസി ആണ് .
കുട്ടിയുടെ ടെമ്പറേച്ചർ അഥവാ താപനില താഴോട്ട് കൊണ്ടുവരിക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുപോലെ തന്നെ കുട്ടിക്ക് അപസ്മാരം വരുവാതിരിക്കുവാനുള്ള മരുന്നുകൾ നൽകേണ്ടത് ആവശ്യമാണ് .
ഈ കാലഘട്ടത്തിൽ ഉള്ളതുപോലെ സപ്പോസിറ്ററികളത്ര
സുലഭമായിരുന്നില്ല താനും. (മലദ്വാരത്തിനുള്ളിലേക്ക് വെക്കുവാൻ കഴിയുന്ന ഖര രൂപത്തിലുളള ഒരു മരുന്നാണ് സപ്പോസിറ്ററി) സാധാരണഗതിയിൽ
ആ കാലഘട്ടങ്ങളിൽ മെഡിക്കൽ കോളേജ് കാഷ്വാൽറ്റിയിൽ പോലും ചെയ്തു വന്നിരുന്നത്
മലദ്വാരത്തിൽ ഇഞ്ചക്ഷൻ വഴി മരുന്ന് ഏത്തിക്കുക എന്നുള്ളതാണ്.
സിറിഞ്ചിന്റെ ക്യാപ്പിൽ
ഒരു പ്രത്യേക ദ്വാരമുണ്ടാക്കി ക്യാപ്പ് മലദ്വാരത്തിലേക്ക് കടത്തുന്നു. ഇഞ്ചക്ട് ചെയ്യുന്നു.

കുട്ടിയുടെ വെയിനിലേക്ക് ഇഞ്ചക്ഷൻ ചെയ്യാറുണ്ട്.
എന്നാൽ ഇത് അല്പം അപകടം പിടിച്ച ഒരു പ്രക്രിയയാണ് . അപസ്മാരത്തിനുള്ള മരുന്ന് വെയിനിലേക്ക് ഇഞ്ചക്ട് ചെയ്യുമ്പോൾ അപകടസാധ്യത കൂടുതലാണ് .
എന്നാൽ മലദ്വാരത്തിലേക്ക് ഇഞ്ചക്ഷൻ ചെയ്യുകയാണെങ്കിൽ അത് ഏറ്റവും സുരക്ഷിതമായ ഇടപാടാണ് .
ആ ആശുപത്രിയിലെ രീതി വെയിനിലേക്ക് ഇഞ്ചക്ഷൻ ചെയ്യുക എന്നുള്ളതായിരുന്നു അവിടുത്തെ നേഴ്സുമാർക്ക് ലഭിച്ചിരുന്ന പരിശീലനവും അതുതന്നെയായിരുന്നു. അതുകൊണ്ടുതന്നെ മലദ്വാരത്തിൽ ഇഞ്ചക്ഷൻ കൊടുക്കാൻ അവർക്ക് പരിചയം ഇല്ലായിരുന്നു
ഞാൻ തന്നെ ഇഞ്ചക്ഷൻ മുറിയിൽ പോയി എല്ലാം തയ്യാറാക്കി കുട്ടിയുടെ മലദ്വാരത്തിലേക്ക് ഇഞ്ചക്ഷൻ ചെയ്യുകയും ചെയ്തു.

സാധാരണഗതിയിൽ ഇത്തരത്തിലുള്ള അപസ്മാരം ഒരിക്കലും മരണകാരണം ആകാറില്ല .
എന്നാൽ സ്റ്റാറ്റസ് എപ്പിലെപ്റ്റിക്കസ്എന്ന ഒരു അപസ്മാരം ഉണ്ട് ഇത് ചില കുട്ടികളിൽ കണ്ടു വരാറുണ്ട്.
ഈ അപസ്മാരം മരണകാരണമാകുമെന്നുള്ളത് 95 ശതമാനവും ഉറപ്പാണ്.

മരുന്ന് ചെന്നതോടു കൂടി കുട്ടി ഏറെക്കുറെ ശാന്തമായി.

ഞാൻ മറ്റു രോഗികളെ പരിശോധിക്കുവാനും തുടങ്ങി.
പരിശോധന മുറിയിലേക്ക് ഒരു വ്യക്തി കടന്നു വന്നു. അദ്ദേഹം അപസ്മാരം ആയി വന്ന കുട്ടിയുടെ വിവരങ്ങൾ അന്വേഷിച്ചു.
ഞാൻ മെല്ലെ മെല്ലെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു.
പ്രത്യേകിച്ചും അദ്ദേഹം ചോദിച്ച ഒരു കാര്യം അസുഖം പൂർണമായി സുഖമാകുവാൻ എത്ര സമയമെടുക്കും എന്നുള്ളതായിരുന്നു .
ഒരു അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ കൊണ്ട് കുട്ടിയെ ഞാൻ ഡിസ്ചാർജ് ചെയ്യും വീട്ടിലേക്ക്
പോകാവുന്നതേയുള്ളൂ
എന്ന് അദ്ദേഹത്തെ അറിയിച്ചു.
എനിക്ക് നന്ദി പറഞ്ഞ് അദ്ദേഹം കുട്ടി കിടക്കുന്ന വാർഡിലേക്ക് പോയി.

ഇത്തരം ഘട്ടങ്ങളിൽ ഒരു രോഗിയെ അഡ്മിറ്റ് ചെയ്തു കഴിഞ്ഞാൽ അവരുടെ പല ഭാഗത്തു നിന്നുമുള്ള ബന്ധുക്കൾ സന്ദർശനത്തിനെത്തും
അതിൽ ഒരു കൂട്ടരോട് ഉത്തരം പറഞ്ഞു കഴിഞ്ഞാൽ
അര മണിക്കൂർ കഴിയുന്നതിനിടയിൽ തന്നെ അടുത്ത കൂട്ടർ വരും.
എല്ലാവരോടും ഉത്തരം പറഞ്ഞു പറഞ്ഞ് അവസാനം ഡോക്ടർക്ക് ദേഷ്യം വരുന്ന ഒരു അവസ്ഥ വരെ എത്താറുണ്ട് .
റെയിൽവേ സ്റ്റേഷനിലെ പ്പോലെ ഒരു സമയ വിവര പട്ടിക തയ്യാറാക്കി പ്രദർശിപ്പിക്കുവാൻ
കഴിയുന്ന കാര്യമല്ലല്ലോ.
ഈ പ്രവണത ഒരു ഡോക്ടർ മാത്രമുള്ള ആശുപത്രികളിൽ സാധാരണ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്.

അത്തരത്തിലുള്ള ഏതെങ്കിലും ഒരു ബന്ധു ആയിരിക്കും ഇപ്പോൾ എന്നെ വന്നു കണ്ടത് എന്നാണ് കരുതിയത്.
എന്നാൽ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അദ്ദേഹം വാർഡിൽ കിടന്ന കുട്ടിയുടെ സമീപത്തു ചെന്ന് മന്ത്രം ജപിച്ച ചരട് കെട്ടുന്നതാണ് കണ്ടത്.
മാത്രമല്ല അദ്ദേഹം ആത്മാർത്ഥമായി പ്രാർത്ഥന നടത്തുന്നുമുണ്ട്.
രോഗിയുടെ ബന്ധുക്കൾ എല്ലാവരെയും ഒരുമിച്ച് ആശ്വസിപ്പിക്കുന്നു. പ്രശ്നങ്ങളൊന്നുമില്ല എന്ന് അവരെ ബോധ്യപ്പെടുത്തി കളയാം എന്ന് സദുദ്ദേശത്തോടെ കൂടിയാണ് ഞാൻ വാർഡിലേക്ക് ചെന്നത്. എന്നാൽ ഈ പ്രാർത്ഥനയ്ക്ക് ഇടയിൽ ഞാൻ ചെന്നു ചേരേണ്ട ആവശ്യം ഇല്ലായിരുന്നു എന്ന് തോന്നി.
പ്രാർത്ഥനയെ തടസ്സപ്പെടുത്താതെ മാറിനിന്നു

പരിശോധന മുറിയിൽ വെച്ച് ബന്ധുവാണെന്ന് കരുതി അദ്ദേഹത്തോട് പറഞ്ഞതെല്ലാം ഇവിടെ അതേപടി ശർദ്ദിക്കുന്നുണ്ട്. രോഗിയുടെ കൂടെ വന്ന എല്ലാവരെയും സമാധാനിപ്പിക്കുന്നുണ്ട്. അരമണിക്കൂറുകൊണ്ട്
അസുഖം പൂർണമായും സുഖമായി, ഡോക്ടർ നിങ്ങളെ ഡിസ്ചാർജ് ചെയ്യുന്നതായിരിക്കും, പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നും അവരെ ബോധ്യപ്പെടുത്തുന്നു.

ഇത്രയും കഴിഞ്ഞപ്പോൾ കുട്ടിയുടെ ബന്ധുക്കൾ രണ്ടു നൂറു രൂപയുടെ നോട്ട് മടക്കി ഇദ്ദേഹത്തിന് നൽകുന്നത് കണ്ടു .
എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയ ഒരു സന്ദർഭമായിരുന്നു അത് .
അല്പം സംസ്കൃതമോ അറബിയോ സുറിയാനിയോ എന്തെങ്കിലും പഠിച്ച് ജനങ്ങൾക്ക് മനസ്സിലാകാത്ത രീതിയിൽ എന്തെങ്കിലും സംസാരിച്ച്
അവസരങ്ങളെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഈ വർഗ്ഗം എന്തായാലും അഭിനന്ദനം അർഹിക്കുന്നു.
എവിടെ പ്രശ്നങ്ങൾ ഉണ്ടോ അവിടെ ചരടും പ്രാർത്ഥനയുമായി ഇവർ ഓടിയെത്തും.

10 മിനിറ്റ് മുമ്പ് ചോദിച്ചറിഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമായി അവർക്ക് വിശദീകരിച്ചു കൊടുക്കുന്നത് കാണുമ്പോൾ എന്നെക്കാൾ കൂടുതൽ വിജ്ഞാനം അദ്ദേഹത്തിന് ഉണ്ടെന്നു തോന്നിപ്പോകും. മാത്രമല്ല അദ്ദേഹം നൽകുന്ന ഉറപ്പ് ഗംഭീരമാണ്. അതിൻ്റെ പിന്നിൽ
എന്നിൽനിന്നും ലഭിച്ച അറിവ് ആണെങ്കിൽ കൂടി ,ആ കഴിവിനെ അംഗീകാരിച്ചേ മതിയാകൂ.
പഠിച്ചു പരീക്ഷ എഴുതിയവനേക്കാൾ
മാർക്ക് കൈയക്ഷരം നന്നായതു കൊണ്ട് അവനെ കോപ്പിയടിച്ച് പരീക്ഷ എഴുതിയവന് ലഭിക്കുന്നു.

അപസ്മാരം
ഭുത പ്രേത
പിശാചുക്കളാൽ ഉണ്ടാകുന്ന വ്യാധി ആണെന്ന് വിശ്വസിക്കുന്ന ആളുകൾ ഇപ്പോഴുമുണ്ടല്ലോ.

വെറുതെ എൻട്രൻസ് എഴുതി അഞ്ചു വർഷം കഷ്ടപ്പെട്ട് പഠിച്ച് ജീവിതത്തിന്റെ നല്ലൊരു സമയം കളഞ്ഞ് ഡോക്ടറായി തീരേണ്ട വല്ല ആവശ്യവും ഉണ്ടോ
ഒരു ദൈവ ചികിത്സ കനായി വല്ലയിടത്തും കുറ്റിയടിച്ച് സുഖമായി ഇങ്ങനെയൊക്കെ ജീവിച്ചാൽ പോരെ എന്നുപോലും എനിക്ക് തോന്നിപ്പോയി.

ഒ പി മുറിയിൽ തിരക്ക് ഒഴിഞ്ഞ സമയത്ത് ചരട് ചികിത്സകൻ കടന്നു വന്നു.
തന്റെ കള്ളത്തരം പിടിക്കപ്പെട്ട വൃക്തിയുടെ ശരീര ഭാഷയല്ല, മറിച്ച് ഒരു മഹത്കാര്യം നിർവഹിച്ച പടയാളിയുടെ ശരീര ഭാഷയാണ് പ്രകടമായത്.

ഇദ്ദേഹത്തെ "ബഹുമാനിക്കേണ്ട" കാര്യമുണ്ട്.
ഡോക്ടർക്ക് പത്ത് രൂപയോ പതിനഞ്ച് രുപയോ ഫീസ് ലഭിക്കുന്ന സമയത്ത്
200രൂപ ഫീസ് ലഭിക്കുന്ന പ്രൊഫസർ ആണല്ലോ ഇദ്ദേഹം.

അപസ്മാരം മാറാത്ത ഏതെങ്കിലും രോഗികൾ ഉണ്ടെങ്കിൽ അവരെ അദ്ദേഹത്തിന് വിട്ടു കൊടുക്കാൻ ആണ് നിർദേശം.
ഒട്ടനവധി അപസ്മാര രോഗികളെ സുഖപ്പെടുത്തിയ മഹാത്മാവാണത്രെ ഈ മഹാൻ.
ശരിക്കും *കടുവയെ കിടുവാ പിടിച്ച അവസ്ഥ*.
സത്യം പറയാമല്ലോ
എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത ഒരവസ്ഥ.
ഈയുള്ളവൻ ഈ *പ്രഫസർ* *ഓഫ്* *അപസ്മാരത്തിന്*" കേസുകൾ റഫർ ചെയ്യണമത്രെ.
ഇക്കൂട്ടർക്ക്
കൈമുതലായി മുന്ന് കാര്യങ്ങളാണുളളത്

*അറിവില്ലായ്മ*
*ഭയമില്ലായ്മ*
*കുറ്റബോധമില്ലായ്മ*

ഈ മുന്ന് ഇല്ലായ്മകളും
വേണ്ട രുപത്തിൽ ചേർത്ത് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി കഴിഞ്ഞാൽ പിന്നെ ഒരു വ്യാജ ഡോക്ടർ ജനിക്കുകയായി.
ഇതിന്റെ കുടെ
ഒരു മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പിൻ ബലം കൂടി ആയാൻ
സംഗതി ഭംഗിയായി നിർവഹിക്കുവാവുതേയുള്ളു.

പല രൂപത്തിലും ഭാവത്തിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഇക്കുട്ടർ "വൈദ്യസേവനം" നടത്തിവരുന്നുണ്ട്.
അത് തുടർ ലക്കങ്ങളിൽ വിശദമാക്കാം.

തന്റെ ഇംഗിതത്തിന് വഴങ്ങാത്തതിനാൽ നേഴ്സ് ഒരു ബോംബ് തയ്യാറാക്കി കൊണ്ടിരിക്കയായിരുന്നു.
ചാണക്യ സൂത്രങ്ങൾ എല്ലാം പഠിച്ച
ഒരു രാഷ്ട്രീയക്കാരന്റെ
മെയ് വഴക്കത്തോടെ
ആശുപത്രിയുടെ മേൽക്കോയ്മ തട്ടിയെടുക്കുവാൻ മൂത്ത നേഴ്സ് തയ്യാറാക്കി കൊണ്ടിരുന്ന ബോംബിനുളള വെടിമരുന്ന് ആയിരുന്നു
ഈ അപസ്മാര ചികിത്സ.

തുടരും

30/08/2020

*നേഴ്സിന്റെ നീരസവും അതിന്റെ കാരണവും*

ഡോ: അജയൻ വറുഗീസ്
7902 700 700

കള്ളപുഞ്ചിരിയുമായി
വന്ന മൂത്ത നേഴ്സ്
ശബ്ദം താഴ്ത്തി പറഞ്ഞു
"ഇന്ന് തന്നെ
നടത്തിയാലോ"
"സർ ഡി ആന്റ് സി ചെയ്യാറുണ്ടോ?"

"ഇല്ല ഞാൻ ഇതുവരെ ചെയ്തിട്ടില്ല"
നേഴ്സിന്റെ അമിതാവേശം എന്നിൽ അത്ഭുതമാണ് ഉളവാക്കിയത്.
അവർ ഡി ആന്റ് സി ചെയ്യാറുണ്ടെന്നും ഇന്നു തന്നെ ചെയ്യാമെന്നും അറിയിച്ചപ്പോൾ എന്തോ ഒരു ഭയപ്പാട് ആണ് മനസ്സിലേക്ക് കടന്നുവന്നത്.

പെട്ടെന്ന് വികാരിയസ് റെസ്പോൺസിബിലിറ്റി എന്ന ഒരു വാക്ക് കാതിൽ വന്നലക്കുന്നത് പോലെ
ഫോറൻസിക് ഡിപ്പാർട്ടുമെന്റിലെ മാഡത്തിന്റെ ശബ്ദം കാതിൽ
വന്നലക്കുന്നു.

എന്തെങ്കിലും സംഭവിച്ചാൽ
ഹൗസ് സർജൻസി "ഇന്നലെ "
പൂർത്തിയാക്കിയ ഈയുള്ളവൻ അതിന് വലിയ വില നൽകേണ്ടിവരും.
സതി ചേച്ചിയും വാളൻപുളിയും മനസ്സിൽ നിന്ന് മറി .
എന്തോ അപകടം വരുവാനിരിക്കുന്ന പ്രതീതി..
സാധരണ ഗതിയിൽ ആദ്യമായി ചെയ്യേണ്ടത് ഗർഭാശയമുഖം വികസിപ്പിക്കുവാനുള്ള ടെന്റ് ഉള്ളിൽ വെക്കുന്നു.
24 മണിക്കൂർ കൊണ്ട് അത് വീർത്ത് ഗർഭാശയത്തിലേക്കുളള ഉപകരണങ്ങൾ കടത്തുവാനുള്ള വ്യാസം ഉണ്ടാക്കിത്തരുന്നു.

ഈ പ്രൊസീഡിയർ ബൈപ്പാസ് ചെയ്ത് രണ്ടു മണിക്കൂറിനുള്ളിൽ ഡി ആന്റ് സി ചെയ്യുകയാണ് നേഴ്സ് അവതരിപ്പിക്കുന്ന പദ്ധതി.
ജീവിതത്തിൽ ഇതുവരെ
നേരിട്ട് കാണാത്ത പ്രൊസീഡ്യർ.
പല ഗൈനക്കോളജിസ്റ്റുകളും അവലംബിക്കാറുള്ള ഒരു രീതിയായിരുന്നു അത്

നേഴ്സിന്റ അമിത ധൈര്യം എന്നെ ആശയക്കുഴപ്പത്തിലാക്കുകയും ഭയപ്പാടിലാക്കുകയും ചെയ്തു.

ഒരു വ്യക്തി ധൈര്യവാനാണെന്ന് നാം വിലയിരുത്തുമ്പോൾ
അത് അറിവില്ലാല്ലയിൽ നിന്നുണ്ടായ ധൈര്യം ആണോ എന്നു കൂടി പരിശോധിക്കണം

ഇത്തരം ആശുപത്രികളിൽ നേഴ്സ്മാർ പ്രകടിപ്പിക്കുന്ന
ധൈര്യം അറിവില്ലായ്മയിൽ നിന്നാണ് ഉടലെടുക്കുന്നത്.
എന്റെ ഡ്യൂട്ടി കഴിയുന്നതു വരെ ഈ കേസ് നീട്ടി കൊണ്ടു പോകുന്നതാണ് ഉചിതം എന്ന് എനിക്ക് തോന്നി.
നേഴ്സ് അനവസരത്തിലുളള വൃത്തികെട്ട ധൃതി കാണിക്കുന്നു.
"ദമ്പതികളുമായി " സംസാരിക്കുവാൻ തീരുമാനിച്ചു.
അവരുടെ കളളത്തരം പുറത്തായതിന്റെ പ്രശ്നം മാത്രമാണ് ബാക്കി നിൽക്കുന്നത്.
ഇനി ഈ കുട്ടിയെ കൂടെ കൊണ്ടു വരേണ്ടതില്ലല്ലോ.
ഗർഭച്ഛിദ്രത്തിന് വരുന്ന ഇത്തരക്കാർ ഏതെങ്കിലും ഒരു കുഞ്ഞിനേയും സംഘടിപ്പിച്ചു കൊണ്ട് വരുന്നത് പതിവായിരുന്നു.

സത്യം വെളിപ്പെട്ടു കഴിഞ്ഞു.
ഇനി കുഞ്ഞിനെ കൊണ്ട് വരേണ്ട കാര്യമില്ല.

കൊണ്ടുവന്നിരിക്കുന്ന സമ്മാനപ്പൊതി മാത്രം ഇവിടെ ഉംപക്ഷിച്ച് പോകുകയാണ് ലക്ഷ്യം.

നയത്തോടു കൂടി അവരോട് സംസാരിച്ചു.
ഇവിടെ നിന്നും ഇത് നിർവഹിക്കാം
ഇതിന് രണ്ടു ദിവസത്തെ സമയം വേണം .പ്രൊസീഡിയർ മെല്ല വിശദീകരിച്ചു.
പുരുഷഭാഗത്തു നിന്നും വാദഗതികൾ വന്നു തുടങ്ങി
അദ്ദേഹത്തിന് ലീവ് കിട്ടുകയില്ലത്രേ.
സർക്കാർ ബാങ്കിലെ അസിസ്റ്റന്റ് മാനേജരാണത്രേ
മാനേജരുടെ മാനേജ്മെന്റ് പിഴച്ചു.
റ്റാലി ആകുന്നില്ല - ഇത് ഇടതു വശത്താണോ വലതു വശത്താണോ ചേർത്ത് റ്റാലി ആക്കുവൻ കഴിയുക.

Lack of planning from your side will not create an emergency from my side
ഇത് നാടൻ ഭാഷയിലേക്ക് തർജമ ചെയ്താൽ
കാട്ടിക്കൂട്ടിയ കുരുത്തക്കേടിന് ഞാനല്ല ഉത്തരവാദി എന്നുമാക്കാം

എന്ന് നേരിട്ടു പറയാതെ ഇന്ന് ഗർഭാശയം വികസിക്കുവാനുള്ള " മരുന്ന് വെക്കാമെന്നും നാളെയോ മറ്റന്നാളോ ചെയ്യാമെന്നും ബോധ്യപ്പെടുത്തി.

ശരിയായ ഡോക്ടർ വരുന്നതു വരെ സമയം നീട്ടി കൊണ്ടുപോകുക മാത്രമായിരുന്നു എന്റെ ലക്ഷ്യം.

ഇന്ന് ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ ഒരു നേരിയ ഭയപ്പാടാണ് തോന്നുന്നത്.

ഞാൻ സ്പെഷ്യാലിറ്റി ചികിത്സ ആരംഭിച്ചതിനു ശേഷം ഇത്തരം പ്രവർത്തികളോട് - ഗർഭചിദ്രത്തോട്- വിമുഖത കാണിക്കുയാണ് പതിവ്.
ഒരു വശത്തു കൂടി ഗർഭധാരണത്തിനുള്ള ചികിത്സ നടത്തുകയും മറുവശത്ത് കൂടി അതില്ലാതാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നതിലെ അനൗചിത്യം മാത്രമാണ് അതിന്റെ കാരണം.
എന്നാൽ ഈ സാമൂഹ്യ വ്യവസ്ഥയിൽ ഒരു അവിഹിത ഗർഭം അലസിപ്പിക്കുന്നതു വഴി ഒന്നോ അതിൽ കൂടുതലോ ജീവനുകൾ രക്ഷിക്കുവാൻ കഴിയും.
മാത്രമല്ല തുടർക്കാലം ഒരു കുടുംബത്തെ ജീവച്ഛവങ്ങളായി ജീവിക്കുന്നതിൽ നിന്നും രക്ഷപ്പെടുത്തുവാനും കഴിയും.
ഗർഭച്ഛിദ്രം സാങ്കേതികമായി ഒരു കൊലപാതകം ആണ് .
എന്നാൽ ഈ കൊലപാതകം ഒട്ടനവധി പേരുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന പ്രക്രിയ ആകാറുമുണ്ട്.
ചില സത്യങ്ങൾ ജീവിതത്തിൽ മൂടി വെക്കേണ്ടതുണ്ട്.
അത് ഗുണമാണ് ചെയ്യുക

സത്യം ബ്രൂയാൽ
പ്രിയം ബൂയാൽ
ന ബ്രൂയാൽ
സത്യമപ്രിയം

(സത്യം പറയണം
എന്നാൽ അപ്രിയ സത്യങ്ങൾ പറയരുത്
പ്രിയമുളള സത്യം പറയുക)

ഈ പെൺകുട്ടി ഈ അപ്രിയ സത്യവുമായി ആയുഷ്കാലം ജീവിതം കഴിച്ചു കുട്ടേണ്ടി വരും

ഉടനടി പ്രക്രിയ നിർവഹിക്കാത്തതിൽ നേഴ്സിന്റെ നീരസം എനിക്ക് അന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് മൂന്ന് ദശവത്സരങ്ങൾക്ക് ശേഷം അതിന്റെ കാരണം എനിക്ക് വ്യക്തമായി അറിയാം
പരിശോധന മുറിക്കകത്ത് ഇരിക്കുന്ന ഡോക്ടർ അറിയാതെ ചില ആശുപത്രികളിൽ
ഒരു സമാന്തര സംവിധാനവും, സർവീസും പ്രവർത്തിച്ചു വരാറുണ്ട്.

ചെറിയ രീതിയിൽ തലവേദന, ശരീരവേദന മുതലായവക്കുളള ഗുളിക നൽകലാകാം
ഡോക്ടർ അറിയാതെ ഇഞ്ചക്ഷൻ നൽകലാകാം.
വൈകുന്നേരം വീട്ടിൽ പോകു മ്പോൾ ഒരു നിശ്ചിത തുക ഇവർ അടിച്ചു മാറ്റിയിട്ടുണ്ടാകും.
ഇത് പല രൂപത്തിലും ഭാവത്തിലും കാണപ്പെടാറുണ്ട്.

ഈ പരിണാമ പ്രക്രിയയിലെ മൂർധന്യാവസ്ഥയിലാണ് ആ മൂത്ത നേഴ്സ് എത്തിനിൽക്കുന്നത്.

ഒരു പ്രക്രിയ തന്നെ നടത്തി പണം അടിച്ചു മാറ്റുക.
അതിന് വഴങ്ങാത്ത ഞാൻ അവരുടെ ശത്രു ആയി മാറി.
ഇങ്ങനെ ഉള്ള നേഴ്സുമാർ
എണ്ണത്തിൽ വളരെ കുറവാണ്. ഇവർ പണം സുക്ഷിക്കുവാൻ അവരുടെ സ്ത്രീത്വം ആണ് ഉപയോഗിക്കാറുളളത്..
സ്ത്രീത്വത്തെ അപമാനിക്കുവാൻ ആരും മുതിരാറില്ല.
സി സി റ്റി വി ക്യാമകൾ നിലവില്ലാത്ത കാലമായിരുന്നു അത്.

ബോംബെ ജീവിതത്തിനിടയിൽ അന്ന് സത്യം ആണെന്ന് വിശ്വസിച്ച ഒരു വാർത്ത ഉണ്ട്.
അന്തിപ്പത്രത്തിന്റെ സർക്കുലേഷൻ ഉയർത്താൻ പത്രക്കാർ സ്വയം നിർമ്മിച്ച ഒരു കഥ മാത്രമായിരുന്നു അതെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.
കഥയുടെ രത്നച്ചുരുക്കം ഇതാണ്
ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റിൽ യാത്ര ചെയ്യ്തിരുന്ന ഒരു പെൺകുട്ടിയുടെ സ്ത്രീത്വത്തിനുളളിൽ സുക്ഷിച്ചിരുന്ന പേഴ്സ്
മോഷ്ടാവ് തട്ടിയെടുത്തു.
പരാതി പോലീസിലെത്തുന്നു.
പോലീസിന്റെ ചോദ്യം.

ഇത്രയും രഹസ്യഭാഗത്ത് മോഷ്ടാവ് കൈ കടത്തിയപ്പോൾ
കുട്ടി എന്ത് കൊണ്ട് എതിർത്തില്ല?

കുട്ടിയുടെ ഉത്തരം

കൈ കടത്തുന്നത് മോഷ്ടിക്കാൻ ആണെന്നല്ല കരുതിയത്.

മൂത്ത നേഴ്സിന്റ അനിഷ്ടത്തിന് ഞാൻ വിധേയനായി ക്കഴിഞ്ഞു.

അതിന് ഞാൻ കൊടുക്കേണ്ടി വന്ന വില അൽപ്പം കൂടുതലുമാണ്
അതിനെ കുറിച്ച് പിന്നീട് വിശദമാക്കാം

തുടരും

https://youtu.be/qItzg_skZ2U
26/08/2020

https://youtu.be/qItzg_skZ2U

കോവിഡ് പ്രതിരോധം പാളിയോ? കോവിഡ് വിഷയത്തില്‍ ഡോ. ശശിധരന്‍ സാറിനെ ഒറ്റപ്പെടുത്തേണ്ടതുണ്ടോ? COVID -19 Treatment

21/08/2020

*ഒരു അവിഹിത ഗർഭം*

ഡോ. അജയൻ വറുഗീസ്
Mob : 7902 700 700

മറിയാമ്മ ചേടത്തിയുടെ പിടിവാശിക്കു മുന്നിൽ കൊച്ചുമകൾക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.
റിസൽട്ട് വരുന്നതിന് മുമ്പുതന്നെ മറിയാമ്മ ചേടത്തി ലോക്കപ്പ് മുറിയിൽ നിന്നും പുറത്ത് ചാടി
പോകുന്നതിന് മുമ്പ് കൊച്ചുമകൾ പരിശോധനാ മുറിയിലേക്ക് കടന്നു വന്നു.
കപ്പ , കാച്ചിൽ, ചക്ക, ഉണക്ക മീൻ , പോത്തിറച്ചി, കാട്ടിറച്ചി എന്നിവയുടെ
ബയോകെമിക്കൽ രൂപപരിണാമത്തിലൂടെ സ്ത്രീ രൂപമായി തീർന്ന
പ്രോട്ടോ പ്ലാസം

മകളാണോ മരുമകളാണോ?

മൂന്നാം തലമുറക്കാരി ഒരു ചെറു പുഞ്ചിരിയോടു കൂടി
-ബില്ല് അടച്ചിട്ടുണ്ട്. -
വല്യാമ്മ അറിയാതെ മൂന്നാം തലമുറക്കാരി ബില്ല് അടച്ചിരിക്കുകയാണ്.
ചെറുപുഞ്ചിരിയുടെ അർത്ഥം വ്യാഖ്യാനിച്ചെടുക്കുക ദുഷ്കരമാണ്.
യാതോരു വിവരമില്ലാത്ത ഡോക്ടറേ
ഒരു ചെറിയ രോഗം പോലും കണ്ടുപിടിക്കുവാൻ കഴിവില്ലാത്ത ഊച്ചാളി ഡോക്ടറേ
എന്നായിരിക്കാം
അല്ലെങ്കിൽ - ഡോക്ടറേ ഞങ്ങളുടെ വല്യമ്മയോട് കളി വേണ്ട എന്ന അർത്ഥത്തിലായിരിക്കാം
ഒന്ന് നിൽക്കണേ ഈ ചിരിയുടെ അർത്ഥം എന്താണെന്ന് ഒന്ന് പറഞ്ഞു തരാമോ എന്നു ചോദിക്കുവാൻ നിവൃത്തിയില്ലല്ലോ
ആശുപത്രി ബില്ലടക്കാതെ
വല്യമ്മ സ്ഥലം വിട്ടു എന്ന് ഒരു ഖ്യാതി പടർന്നാൽ ഒരു പക്ഷേ
കൊച്ചുമകൾക്ക് അപമാനകരവുമായേക്കാം
എല്ലാ നാട്ടിൻപുറങ്ങളിലും ഒരോരോ എതിർ ഗ്രൂപ്പുകൾ നിലവിലുണ്ടാകുമല്ലോ

ചിരിയുടെ അർത്ഥം
അഥവാ ചോദിച്ചാൽ തന്നെ
അത് മനസ്സിലാക്കുവാനുള്ള കഴിവ് ഡോക്ടർക്കില്ലേ എന്ന മറുചോദ്യം ആയിരിക്കും മറുപടി .
ഏതായാലും ബില്ലടച്ചതിന്റെ കാരണം വ്യക്തമാണ് .
തങ്ങളത്ര മോശക്കാരല്ലെന്ന് നാട്ടുകാരെ കൂടി ബോധ്യപെടുത്തേണ്ട ബാധ്യത കൊച്ചുമകൾക്ക് ഉള്ളത് കൊണ്ട് കൂടിയായിരിക്കാം.

ഒ.പി തുടർന്നു കൊണ്ടേയിരുന്നു.
ഒരു ചെറിയ കുഞ്ഞിനേയും എടുത്ത് കൊണ്ട്
ദമ്പതികൾ ഉള്ളിലേക്ക് കടന്നു വന്നു.
കുട്ടിക്ക് പനിയോ വയറ്റിളക്കമോ ആയിരിക്കുമെന്ന് കരുതി ഇരിക്കുവാൻ പറഞ്ഞു.
രണ്ടു പേരുടെയും മുഖത്ത് ഒരു പന്തികേട് നിഴലിക്കുന്നുണ്ടായിരുന്നു.
പുരുഷൻ മെല്ലെ വിഷയം അവതരിപ്പിച്ചു.
സർ
കുട്ടിക്ക് രണ്ടു മാസമേ ആയിട്ടുള്ളൂ.
ഇവൾക്ക് മാസമുറ തെറ്റി വീണ്ടും ഒരു പ്രസവം കൂടി താങ്ങാനുളള ആരോഗ്യം ഇവൾക്കില്ല.
ഇതൊന്ന് അബോർഷനാക്കി തരണം

സത്യം പറയാമല്ലോ
ഹൗസ് സർജൻസി സമയത്ത് ഗൈനക് പോസ്റ്റിംഗ് സമയത്ത് മൈനർ തീയറ്ററിൽ ആവശ്യത്തിൽ കൂടുതൽ കയറിയിട്ടുണ്ട്.
മേജറിൽ താൽപര്യം കുറവായിരുന്നു.
ഡോക്ടർമാരോട് ഒരപേക്ഷ
ദുരുദ്ദേശത്തോടു കൂടി വ്യാഖ്യാനിക്കരുതേ
എന്നിരുന്നാലും ഇതുവരെ ഡി ആന്റ് സി ചെയ്തിട്ടില്ല
രണ്ട് - മൂന്ന് ദിവസത്തെ ഡ്യൂട്ടിക്ക് വന്ന ഞാൻ ആവശ്യമില്ലാത്ത റിസ്ക് എന്തിന് ഏറ്റെടുക്കണം ?

നിങ്ങൾ ഏതെങ്കിലും ഗൈനക്കോളജിസ്റ്റിനെ കാണിച്ചു കൊള്ളൂ എന്ന് പറഞ്ഞു
ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്തോറും
അവർ പിടി മുറുക്കുകയാണ്
ഇരിപ്പിടത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കൂട്ടാക്കാതെ
സഹായാഭ്യർത്ഥനയുമായി
ദമ്പതികൾ അവിടെ തന്നെ ഇരിപ്പുറപ്പിച്ചു.
ഒരു കുത്തിയിരിപ്പു സത്യാഗ്രഹം നടത്തുന്ന പ്രതീതി.

എങ്ങനെ എങ്കിലും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മൂത്ത നേഴ്സിനെ വിളിച്ച് ഉള്ള് പരിശോധന നടത്തുവാനുളള ഏർപ്പാട് ചെയ്തു.
ഞാൻ പനിയും ചുമയും നോക്കിക്കൊണ്ട് മുന്നോട്ട് പോയി.
ഉള്ള് പരിശോധനക്കുളള ഏർപ്പാട് ശരിയായി എന്ന് മൂത്ത നേഴ്സ്
വന്നറിയിക്കുന്നു.

: :സാറേ
ഒരില്ലീഗൽ മണക്കുന്നു..🤔🤔

സിസ്റ്റർ ചോദിച്ചോ?

ഒന്നും ചോദിച്ചില്ല സർ

മൂത്ത നേഴ്സിന് അവിഹിത ഗർഭം കണ്ടു പിടിക്കാനുളള ഘ്രാണശക്തിയുണ്ടോ?

ഇതെഴുതുന്ന ഈ കൊറോണ കാലഘട്ടത്തിൽ നീണ്ട അനുഭവസമ്പത്ത് ഉൾക്കൊണ്ട് പറയട്ടെ
*അങ്ങനെ ഒരു ശക്തി പ്രായം കൂടിയ നേഴ്സുമാർക്കുണ്ട്.*
പരിശോധന നടത്തിയ ഞാൻ ഞെട്ടി.
അവസാന വർഷത്തെ ആവറേജ് പരീക്ഷയ്ക്ക് സുലോചന മാഡം ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണ് കാലുകൾ വിടർത്തി ഈ ടേബിളിൽ കിടക്കുന്നത്.
മാഡത്തിന് തെറ്റായ ഉത്തരം നൽകി.
അന്ന് സ്നേഹരൂപേണ പഠിപ്പിച്ച് തന്ന ഉത്തരം
ഇവിടെ വ്യക്തമായി കാണാം

സ്കാനിംഗ്, രക്തപരിശോധന ഒന്നും ആവശ്യമില്ല.
മൂത്ത നേഴ്സിനെക്കുറിച്ച് അഭിമാനമാണ് തോന്നിയത്
എനിക്ക് രോഗിയുടെ ഗർഭാശയമുഖം കാണേണ്ടി വന്നു.
നേഴ്സിന് ഒറ്റ ചലനം മാത്രം മതി
"കുളമെത്ര ......" കണ്ടിരിക്കുന്നു.

ഇനി രോഗിയോട് ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കേണ്ട.

കുട്ടിക്ക് പാൽ കൊടുക്കുന്ന അമ്മയാണല്ലോ
നേഴ്സിനോട് പറഞ്ഞു.
അൽപ്പം മുലപ്പാൽ ശേഖരിച്ചോളൂ
നമുക്ക് പരിശോധന നടത്താനുണ്ട്.
കുതന്ത്രം ഫലിച്ചു

സത്യം തേങ്ങലിന്റെ രൂപത്തിൽ പുറത്തേക്ക് വന്നു.
ജേഷ്ഠത്തിയുടെ
പ്രസവാനന്തര സഹായത്തിനെത്തിയ
അനുജത്തിക്ക് ജേഷ്ടത്തിയുടെ ഭർത്താവ് നൽകിയ സമ്മാനപ്പൊതിയാണി
ത്.
പുരുഷൻ തന്റെ സേവനം
ഒരു സ്ത്രീയിൽ മാത്രം ഒതുക്കി
നിർത്താറില്ലെന്നും
നിർത്തരുതെന്നും
നിർത്തേണ്ടതില്ലെന്നും

എവിടെയോ വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
*നമ്മളെല്ലാവരും മാന്യരായിക്കുന്നത്*
*അവസരങ്ങളുടെ കുറവ് മൂലമാണല്ലോ.*

ഒരു വേശ്യ സ്ത്രീയെ കല്ലെറിയാൻ നിന്ന ജനക്കൂട്ടത്തോട്
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് കല്പിച്ച ക്രിസ്തുവിനോടല്ല
മറിച്ച്‌ അവനും അവളെ ശിക്ഷിച്ചില്ല എന്ന ബൈബിൾ വ്യാക്യത്തിലൂടെയാണ്
യേശു മനുഷ്യന്റെ രൂപം പ്രാപിച്ചിരുന്നു എന്നു മനസ്സിലാക്കേണ്ടത്.
അവനും അവളെ ശിക്ഷിച്ചില്ല
എന്ന വചനം ആഴത്തിൽ പഠിക്കേണ്ട വചനമാണ്.
പത്തു കൽപനകൾക്ക് നേർ വിപരീതമായി തോന്നാം
എന്നാൽ എല്ലാവരും കല്ലുകൾ താഴെ ഇടുകയും യേശു ശിക്ഷിക്കാതിരുന്നതും
നാം ശരിക്കും പഠന വിഷയമാക്കേണ്ടതുണ്ട്
വ്യഭിചാരത്തിന് കടുത്ത ശിക്ഷ നൽകുന്ന സമൂഹം ഇത് വിലയിരുത്തേണ്ടതുണ്ട്

എഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ചേച്ചി ആത്മഹത്യ ചെയ്തത് കണ്ടിട്ടുണ്ട്.
വൈകുന്നേരങ്ങളിലെ സ്ക്കൂൾ മടക്ക യാത്രയിൽ വാളം പുളി തന്നിരുന്ന
സതി ചേച്ചി
അതും ഒരു ഗർഭ കേസായിരുന്നു.
പുളിങ്കൊമ്പിൽ തൂങ്ങി നിന്ന ആ ശരീരം ...
ചായക്കടകളിലെ ചർച്ചകളിൽ
ഒരാഴ്ചയിലധികം അത് ലൈവ് ആയി തുടർന്നിരുന്നു.
ആരാണ് ഗർഭം സംഭാവന നൽകിയതെന്നോ ഒന്നും പറയാതെ ആ ചേച്ചി യാത്രയായി .
പാലു കൊണ്ട് കൊടുക്കുന്ന ചായക്കടയിൽ നിന്നും
അന്ന് ഒരു വാർത്ത കേട്ടിരുന്നു
സർക്കാരാശുപതിയിലെ ഡോക്ടർ 500 രൂപക്ക് അലസിപ്പിക്കാമെന്ന് പറഞ്ഞതായിരുന്നുവത്രേ
അവരുടെ കയ്യിൽ 200 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ
ഒരു ഏഴാം ക്ലാസ്സുകാരന്റെ രക്തം തിളക്കുകയും
ഡോക്ടർമാരോട് ഒരു പ്രതികാര ബുദ്ധി ഉടലടുക്കുകയും ചെയ്യിപ്പിച്ച സംഭവമായിരുന്നു അത്.

ഈ രോഗിയെ രക്ഷിക്കണം എന്നെനിക്ക് കലശമായ
ആഗ്രഹം.
സതി ചേച്ചിയും വാളൻപുളിയും ആണ് പ്രചോദനം എന്ന് തോന്നുന്നു.

എനിക്ക് തൊഴിൽ പരിചയം ഇല്ല
അറിയാത്ത പണി ചെയ്യരുത്
എന്നത് ലോക തത്വങ്ങളിൽ ഒന്നാണ്. ചികിത്സാ രംഗത്ത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നാണത്.

മൂത്ത സിസ്റ്ററോട് സഹായം അഭ്യർത്ഥിച്ചാലോ

റജിസ്ടേഷൻ സർട്ടിഫിക്കറ്റ്
ലഭിച്ചിട്ടില്ല.

മനസ്സിൽ ഒരു പിടിവലി

വരും വരായ്കൾ
വല്ലാതെ അലട്ടുന്നു.

മൂത്ത നേഴ്സ് ഒരു കള്ള പുഞ്ചിരിയുമായി മുറിയിലേക്ക് കടന്നുവന്നു.

തുടരും

16/08/2020

*ലാബറട്ടറി പരിശോധനയുടെ ചിലവ് ഡാക്കാട്ടർ കൊടുത്തോളു*
*ഡാക്കട്ടർക്ക് രോഗം പിടുത്തം കിട്ടാത്തോണ്ടല്ലേ പരിശോധന വേണ്ടി വന്നത്* ❓
ഡോ.അജയൻ വറുഗീസ്
WhatsApp Number
7 902 700 700

ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ അഭിമുഖീകരിച്ച ഏറ്റവും പ്രയാസമേറിയതും രസകരവും ഇതു വരെ ചോദ്യകർത്താവിന് തൃപ്തികരമായ രീതിയിൽ ഉത്തരം നൽകുവാൻ സാധിക്കാത്തുമായ ഒരു ചോദ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

കാലഘട്ടം
മൂന്ന് ദശവൽസരങ്ങൾക്ക് മുമ്പ് അതായത് 1990-കളുടെ ആരംഭത്തിൽ ആണ് കഥ നടക്കുന്നത്
ഹൗസ് സർജൻസി പൂർത്തിയായി കഴിഞ്ഞു
മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ ലഭിക്കുവാൻ അപേക്ഷ കൊടുത്തു അതിനായി കാത്തിരിക്കുന്ന ഇടവേള
ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി
ലൈസൻസ് കയ്യിൽ കിട്ടിയിട്ടില്ല.
വണ്ടി ഓടിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല
ഇന്നത്തെ പോലെ സുപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ നിലവിൽ ഇല്ലാതിരുന്ന കാലം
കേരളത്തിലെ 5 ജില്ലകളെ ഉൾക്കൊള്ളുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഇറങ്ങി വരുന്ന ഞങ്ങളൊക്കെ എന്തോ മല മറിക്കുവാൻ കഴിവ് ഉള്ളവരാണ് എന്നായിരുന്നു ഞങ്ങളുടെ മിഥ്യാധാരണ.
ചെറുകിട ആശുപത്രികളിലെയും,

ഏകഡോകടർ 24X7 ആശുപത്രികളിലേയും
ഡോക്ടർമാർ ലീവെടുത്ത് വല്ല കല്യാണത്തിനോ മരണത്തിനോ പോകുന്ന അവസരത്തിൽ ഞങ്ങൾക്ക് ലഭിക്കുന്ന ജി.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജനറൽ പ്രാക്ടീസ്.
ആശുപത്രി ഉടമകളായ ഡോക്ടർമാർ ഒരു ദിവസത്തേക്ക് 500രുപ മുതൽ 600രുപ വരെ പ്രതിഫലം തരും
ദാരിദ്ര്യരേഖക്ക് താഴെ നിൽക്കുന്ന ഞങ്ങൾക്ക് അതൊരു വലിയ അനുഗ്രഹമാണ്.

ആദ്യമായി സ്വന്തം നിലയ്ക്ക് ഉത്തരവാദിത്വം ഏറ്റെടുത്ത് രോഗികളെ പരിശോധിക്കാൻ പോകുകയാണ്.
ചാർജ് എടുക്കേണ്ടതിന്റെ തലേ ദിവസം വൈകുന്നേരം ഏകഡോകടർ 24 X7 ആശുപത്രിയിൽ എത്തിച്ചേർന്നു.
ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജിന്റെ ഉൽപ്പന്നം ആണ്.
അദ്ദേഹത്തോട് ഒപ്പമിരുന്ന് കുറച്ചു രോഗികളെ പരിശോധിച്ചു.
ഒരു ഓറിയന്റേഷൻ കോഴ്സ് പോലെ അനുഭവപ്പെട്ടു.
ഒരു കാര്യം മനസ്സിലായി
ആ നാട്ടുമ്പുറത്തെ എല്ലാ രോഗികളെ കുറിച്ചും അവരവരുടെ കുടുംബാംഗങ്ങളെ കുറിച്ചും ഡോക്ടർക്ക് ആഴത്തിലുള്ള അറിവുണ്ട്.

രോഗ നിർണയത്തിന് ചരിത്രമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് പഠിപ്പിച്ച പ്രൊഫസറോട് ഒരു ശിഷ്യൻ ഒരു പ്രദേശത്തെ മുഴുവൻ രോഗികളുടെയും ചരിത്രം കാണാപ്പാഠം ആക്കി ഈ മലമുകളിൽ ഇരിപ്പുണ്ട് എന്ന് വിളിച്ചു പറയണമെന്ന് തോന്നി.
ആമിന എന്ന 65കാരിക്ക് സൾഫാ അലർജി ആണ് എന്ന് ഡോക്ടർ പറഞ്ഞു തരുന്നു. എട്ട് മക്കളുളള
ആമിന താത്തയുടെ മുന്ന് മക്കൾക്ക് മാത്രമേ സൾഫാ അലർജി ഉള്ളൂ എന്നും ഡോക്ടർക്ക് അറിയാം
ജനിതകശാസ്ത്രവും ഗവേഷണങ്ങളും എല്ലാം ഈ ചെറിയ ആശുപത്രിയിൽ അതിൻ്റെതായ നിലയിൽ നടക്കുന്നുണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തി.
90 കളിൽ ഇത്തരം ഏക ഡോക്ടർ ആശുപത്രികളായിരുന്നു കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ അടിസ്ഥാനം.
ഒരു കുടുംബ ഡോക്ടർ സംവിധാനം .
MBBS പാസ്സാകുന്ന ഒട്ടുമിക്ക ഡോക്ടർമാരും സ്വന്തമായി ക്ലിനിക്കുകളോ ചെറിയ ആശുപത്രികളോ ആരംഭിച്ച് ഏതെങ്കിലും ഒരു ഗ്രാമത്തിന് ആശ്വാസമാകാറുണ്ടായിരുന്നു
പരിമിധികൾ ഒട്ടനവധി ഉണ്ടെങ്കിലും അടിസ്ഥാന ചികിത്സ ലഭ്യമാക്കുന്നതിൽ ഇത്തരം സ്വകാര്യ ആശുപത്രികൾ വലിയ പങ്കാണ് വഹിച്ചിരുന്നത്.
24 x 7 ജോലി ചെയ്ത് പുറം ലോകം കാണാതെ തന്റെ ക്ലിനിക്കിലോ ആശുപത്രിയിലോ ജീവിതം ആസ്വദിച്ചു തീർത്ത
ആ കാലഘട്ടത്തിലെ ഡോക്ടർമാർക്കും അത്തരത്തിലുള്ള ആശുപത്രികൾക്കും വംശനാശം സംഭവിച്ചു കഴിഞ്ഞു.
സർക്കാർ ആശുപത്രി കളിൽ ലഭിച്ചിരുന്ന സൗജന്യ സേവനം യഥാർത്ഥത്തിൽ ഒരു പ്രഹസനം മാത്രമായിരുന്നു.
ഒരു ഡോക്ടർ മൂന്നു മണിക്കൂർ കൊണ്ട് 200മുതൽ 400വരെ രോഗികളെ പരിശോധിച്ചു ചികിത്സ നടത്തുന്ന മായാജാലം സർക്കാർ ആശുപത്രി കളിൽ മാത്രമേ കാണാൻ കഴിയൂ.
ഒരു രോഗിക്ക് അര മിനുട്ട് മുതൽ
ഒരു മിനിട്ട് വരെ.
ഡോക്ടറുടെ മുന്നിൽ കൂടി ദിവസവും ഒരു ജാഥ കടന്നു പോകുന്നു.
അവർ മുദ്രാവാക്യം വിളിച്ചു കൊണ്ടിരിക്കുന്നു.
പനിയാണേ ചുമയാണേ
ഇതാണ് വാസ്തവം.

രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയുകയില്ല.
നാളെ വരുവാൻ പറയുവാൻ ഇത് കൈവശാവകാശ സർട്ടിഫിക്കറ്റ് അല്ലല്ലോ😂
ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് പോംവഴി.
സർക്കാരിന്റെ കനിവ് ആണ് ആവശ്യം.
സർക്കാർ അങ്ങനെ കനിയാറില്ല.

അതുകൊണ്ടുതന്നെ സർക്കാർ ആശുപത്രി യിൽ ഈ ജാഥ എല്ലാ ദിവസവും അരങ്ങേറും🤔

നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന ഏകഡോക്ടർ സംവിധാനം ആയിരുന്നു
നാം കേരള മോഡൽ എന്ന് വിശേഷിപ്പിക്കുന്ന
നേട്ടങ്ങൾക്ക് പ്രധാന പങ്ക് വഹിച്ചത്.
സർക്കാരിന്റെ തന്നെ സംവിധാനങ്ങൾ ഈ ഏകഡോക്ടർ സംവിധാനത്തെ ഞെക്കിയും മുക്കിയും കൊല്ലുകയാണ് ചെയ്തത്. പത്ത് കിടക്കകളുളള നാട്ടിൻപുറത്തെ ചെറിയ ആശുപത്രിക്കും ആയിരം കിടക്കകളുളള നഗരത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾക്കും ഒരേ ലൈസൻസ് സമ്പ്രദായം നിലവിൽ കൊണ്ട് വന്നു.
ചെറുകിട
ആശുപത്രികളിൽ അളവ് തുക്ക വിഭാഗത്തിലെ ഉദ്ധ്യോഗസ്ഥർ വരെ പരിശോധന നടത്താറുണ്ട്
ഒന്നും തൂക്കി വിൽക്കുന്നില്ലെങ്കിൽ കൂടി അളക്കുന്നുണ്ടല്ലോ?
ഫാർമസിക്ക് പ്രത്യേകം ലൈസൻസ്
ലാബോറട്ടറിക്ക് പ്രത്യേകം ലൈസൻസ്
ലേബർ ഓഫീസിൽ റജിസ്ട്രേഷൻ
മലിനീകരണ നിയന്ത്രണ നിയമങ്ങൾ
അതിനു പുറമേ
*നിക്കാരഗ്യയിലെ സൗകര്യങ്ങൾ കൊണ്ട് ന്യൂയോർക്കിലെ റിസൽട്ട് ഉണ്ടാക്കുക.*
95 ശതമാനം ചെറുകിട ആശുപത്രികളും പൂട്ടിക്കഴിഞ്ഞു. അവശേഷിക്കുന്നത് അന്ത്യശ്വാസം വലിക്കുകയുമാണ്.
MBBS രജിസ്ട്രേഷൻ ഉള്ള ഡോക്ടർമാർക്ക്
പത്തോ ഇരുപതോ ബഡ്ഡ് ഉള്ളആശുപത്രികൾ ആരംഭിക്കുന്നതിന് ആ സർട്ടിഫിക്കറ്റ് തന്നെ അതിന്റെ ലൈസൻസ് ആയി അംഗീകരിക്കുകയാണ്
കുടുംബഡോക്ടർ സംവിധാനം തിരിച്ചു കൊണ്ട് വരുവാൻ ചെയ്യേണ്ടത്.
പറ്റുമെങ്കിൽ ഗ്രാന്റ് നൽകുകയും വേണം.

സർക്കാറിന്റെ നയം മാറ്റുക എന്നതാണ് പോംവഴി.

ഒരു മൂന്ന് ദിവസത്തെ ഡ്യൂട്ടിയാണ് എനിക്ക് അവിടെ നിർവഹിക്കേണ്ടത്.
രാത്രി - പകൽ വ്യത്യാസമില്ലാതെ ഈ നാട്ടിൻപുറം കഴിഞ്ഞ ആഴ്ച ഹൗസ് സർജൻസി കഴിഞ്ഞ ഈ ഞാൻ ഏറ്റെടുക്കുന്നു.
രാത്രി ഒന്ന് രണ്ട് കേസുകളേ വരാറുള്ളുവത്രേ.
പകൽ ഓ പി ആരംഭിച്ചപ്പോൾ തന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി . തങ്ങളുടെ സ്ഥിരം ഡോക്ടറെ മാറ്റി വന്നിരിക്കുന്ന ഈ ചീള് പയ്യൻ ആരാണാവോ എന്ന രീതിയിലാണ് ജനം എന്നെ സമീപിക്കുന്നത്.
പരിശോധനക്ക് വരുന്ന മൂന്നിലൊന്ന് പേർ വല്യ ഡോക്ടർ വന്നിട്ട് കാണിക്കാം എന്ന ഡിമാൻ്റുമായി തിരിച്ചു പോകുന്നുണ്ട്.
ചിലരാകട്ടെ പരിശോധനാ മുറിയിൽ കടക്കുന്നു പാമ്പിനെ ചവിട്ടിയത് പോലെ കാൽ പുറകോട്ടെടുക്കുന്നു.

പനി,ചുമ, വയറുവേദന
പ്രഷർ, പ്രമേഹം, എല്ലാ വിധ രോഗികളും വന്നു കൊണ്ടിരുന്നു
മുറിവ് പല രുപത്തിലുളളതും വന്നു കൊണ്ടിരുന്നു.
ഇതൊക്കെ തുന്നൽ ഇട്ട് മരുന്ന് കൊടുത്തു വിട്ടു കൊണ്ടിരിക്കുന്നു.

തനിക്ക് സ്വന്തമായി കിട്ടിയ മഞ്ചാടി മണികൾ മുത്ത് മുതലായ വസ്തുക്കൾ സൂക്ഷിച്ചു വെക്കാൻ സ്വന്തം മൂക്കിനുള്ളിൽ ആവശ്യത്തിലധികം സ്ഥലം ഉണ്ടെന്ന് വിശ്വസിക്കുന്ന മുന്ന് വയസ്സ്കാർ ഭൂമി മലയാളത്തിൽ എല്ലായിടത്തുമുണ്ട്.
അത്തരം ഒരു വിരുതനെയും കൊണ്ട് ഓടി അലച്ച് ഒരു പ്രദേശം തെന്നെ ഇളകി വന്നു
ഒരു വിധം മഞ്ചാടി മണി പുറത്ത് എടുത്തു കൊടുത്തു
തുടർന്ന് ആശുപത്രിയുടെ മുറ്റത്ത് ഇന്നൊക്കെ റ്റി.വിയിൽ കാണുന്ന അന്തിചർച്ച പോലെ ഒരു ചർച്ച നടത്തി ജനം പിരിഞ്ഞു പോയി.
ഈ പ്രവണത ഉള്ള കുട്ടികൾ വീണ്ടും ഇതാവർത്തിക്കാൻ സാധ്യത കൂടുതലാണ് എന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ഉച്ചയുണ് ഡോക്ടറുടെ വീട്ടിൽ നിന്നാണ് കൊണ്ടു വന്നത്.
മൂത്ത നേഴ്സും ചിറക് മുളക്കാത്ത നേഴ്സ് കുഞ്ഞുങ്ങളും ഒക്കെ കൂടി മത്സരിച്ച് ,വിഭവങ്ങളുടെ വിശേഷങ്ങൾ നിരത്തി ഈയുള്ളവനെ തീറ്റിപ്പോറ്റാൻ തന്നെ തീരുമാനിച്ചു കഴിഞ്ഞു.
ബൈബിളിൽ യശയ്യാ പ്രവാചകൻ എന്നൊരു പ്രവാചകനുണ്ട്.
ഒട്ടനവധി കാര്യങ്ങളെ കുറിച്ച് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്
അദ്ദേഹം വിട്ടുപോയ രണ്ടു കാര്യങ്ങളുണ്ട്
1.*ടൂട്ടോറിയൽ കോളേജിലെ മാഷ് കുട്ടിയുമായി പ്രണയത്തിലാകുകയും ആരോരുമറിയാതെ ഉച്ചപ്പടത്തിന് പോകുകയോ ഒളിച്ചോടുകകയോ ചെയ്യേണ്ടതുണ്ട്.*

2.ജിപിക്ക് പോകുന്ന യുവഡോക്ടർ
ആശുപത്രിയിലെ ഏതെങ്കിലും ഒരു നേഴ്സുമായി ആത്മബന്ധം സ്ഥാപിക്കേണ്ടതും മറ്റ് സഹനേഴ്സുമാരുടെ അസൂയക്ക് വിധേയമാകേണ്ടതും ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് വിഘ്നം സ്രഷ്ട്ടിക്കേണ്ടതുമാകുന്നു.

അന്നത്തെ കാലത്ത് വിവാഹപ്രായം ആയ പെൺകുട്ടികളെ സാമ്പത്തിക പാരാധീനത മൂലം തൽക്കാലം ഏതെങ്കിലും ആശുപത്രിയിൽ ഏൽപ്പിച്ചു മോള് നേഴ്സിംഗ് പഠിക്കുവാ...

എന്ന് പറഞ്ഞു ആശ്വാസം കൊള്ളുന്ന ഒട്ടനവധി രക്ഷിതാക്കളുണ്ടായിരുന്നു.

പിടി കൊടുക്കാതെ കടന്നൽ കുത്തിയ മോന്തയുമായി
പിടിച്ചു നിന്നു.
പൊതുവേ സംസാര പ്രിയനും തമാശകൾ ഉൾക്കൊള്ളുന്ന വനുമായ എന്റെ കാര്യത്തിൽ ഈ നിർബന്ധിത ഗൗരവം ഏത് സമയത്തും തകർന്നു വീഴാവുന്നത് മാത്രമാണ് എന്നറിയാം.

വൈകുന്നേരത്തോടെ ആ നാട്ടിൻ പുറത്തുകാർ എന്നെ ഒരു ഡോക്ടർ ആയി അംഗീകരിച്ചു എന്ന് തോന്നുന്നു
വന്ന രോഗികളൊക്കെ ചികിത്സ സ്വീകരിച്ചു മടങ്ങിത്തുടങ്ങി.

രാത്രിയിൽ അധികം രോഗികൾ വരാറില്ലെന്നും
കുടി പ്പോയാൽ രണ്ടോ മൂന്നോ പേര് മാത്രമേ വരുകയുള്ളൂ എന്നും
നേഴ്സ്മാർ സമാധാനിപ്പിച്ചു.
ചപ്പാത്തിയും നാടൻ കോഴിക്കറിയും കഴിച്ച് സുഖമായി കിടന്നുറങ്ങി

രാത്രി 11.30
ബെല്ല് ശക്തമായി അടിക്കുന്നു
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
നിലഞ്ചാളുകൾ ഒരു മധ്യവയസ്കനെ കൊണ്ട് വന്നിട്ടുണ്ട്
അദ്ദേഹം തല അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്നുണ്ട്.
സർ
ചെവിയിൽ പറ്റാ പോയി എന്ന് പറഞ്ഞു ബഹളം വെക്കുകയായിരുന്നു.
ഇത്തരം സന്ദർഭങ്ങളിൽ ആ ജീവിയെ പുറത്ത് എടുക്കാൻ ശ്രമിച്ചു സമയം പാഴാക്കേണ്ടതില്ല.
നോർമൽ സലൈൻ അഥവാ ഉപ്പുവെള്ളം ചെവിയിൽ ഒഴിച്ചാൽ ഒന്നുകിൽ ആ ജീവി പുറത്തേക്ക് വരും അല്ലെങ്കിൽ അത് ചെവിക്കുള്ളിൽ കിടന്നു ചത്തു പോകും
ഏതായാലും രോഗിക്ക് ആശ്വാസം ലഭിക്കും.
പാറ്റയെ സാവകാശം എടുക്കാവുന്നതാണ്.
എന്നാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്.
ചെവിയിലേക്ക് ടോർച്ച് അടിച്ചു നോക്കരുത് . ഇത് പാറ്റയെ ഉള്ളിലേക്കു പോകാൻ നിർബന്ധിതമാക്കും.
വെളിച്ചത്തിന്റെ എതിർദിശയിൽ ആണ് ഇത്തരം ജീവികൾ സഞ്ചരിക്കുക.
അവസാനം അത് ഇയർ ഡ്രം കടിച്ചു മുറിച്ചും.
ആ മനുഷ്യന്റെ കാര്യത്തിൽ സുഹൃത്തുക്കൾ
എല്ലാവരും കൂടെ മാറി മാറി ടോർച്ചടിച്ച്
ഒരു പരുവം ആക്കിയിരിക്കുന്നു
ഭാഗ്യവശാൽ ചെവത്തോണ്ടി ഉപയോഗിച്ചിരുന്നില്ല.
ഉപ്പ് വെള്ളം കുടിച്ചു നമ്മുടെ പാറ്റ ഇഹലോക വാസം വെടിഞ്ഞു എന്ന് തോന്നുന്നു.
രോഗിക്ക് ഇപ്പോൾ ആശ്വാസമായി.

നമ്മുടെ പാഠപുസ്തകങ്ങളിൽ
അശോക ചക്രവർത്തി തണൽ വ്യക്ഷം നട്ടുപിടിപ്പിച്ച കാര്യം പഠിപ്പിക്കുന്നുണ്ട്.
അൽപം ഫസ്റ്റ് എയ്ഡ് കൂടി പഠിപ്പിക്കുന്നത് കൊണ്ട് എത്രയോ ഗുണം ഉണ്ടാകുമായിരുന്നു

ചെവിക്കുളളിലെ പാറ്റ ഏതെങ്കിലും ഇ .എൻ . റ്റി. ഡോക്ടർമാർ എടുക്കട്ടെ എന്ന തീരുമാനത്തെ രോഗിയുടെ ബന്ധുക്കൾ അൽപം നീരസത്തോടെയാണ് സ്വീകരിച്ചത്.

ടോർച്ച് നന്നായി പ്രയോഗിച്ച കേസ്സ് ആകുമ്പോൾ ഒരു വിദഗ്ദ്ധൻ കൈകാര്യം ചെയ്യുന്നത് തന്നെ ആണ് നല്ലത്.
നാം എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് നമ്മുടെ കഴിവിനെ മാത്രം ആശ്രയിച്ചാണ് ഇരിക്കുന്നത്.
കഴിവില്ലെങ്കിൽ ഒഴിഞ്ഞു മാറാൻ പഠിക്കുക.

പാറ്റ പ്രശ്നം പരിഹരിച്ച് വീണ്ടും ഉറക്കത്തിലേക്ക്.
രാവിലെ നാലു മണിക്ക് വീണ്ടും ബെല്ല് ശക്തമായി അടിക്കുന്നു.

പുതിയ ഒരു രോഗി എത്തി നിൽക്കുന്നു
കനത്ത ശ്വാസം മുട്ട്.
പേര് മറിയാമ്മ വയസ്സ് 82.

പുതിയ ഡോക്ടറെ കണ്ടതോടുകൂടി തനിക്ക് നൽകേണ്ട ഇഞ്ചക്ഷൻ ഡോസടക്കം അമ്മച്ചി എനിക്ക് പറഞ്ഞു തരുന്നു.
*ആരാണ് ഡോക്ടർ ആരാണ് രോഗി*
എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പറഞ്ഞ മരുന്ന് അതേപടി നൽകിയ പ്പോൾ ശ്വാസം മുട്ട് മുക്കാൽ ഭാഗവും കുറഞ്ഞു.
*ഡോക്ടറും രോഗിയും മറിയാമ്മ ചേടത്തി തന്നെ*
എന്നിരുന്നാലും ഒരു മുറി നൽകി അവിടെ തന്നെ കിടത്തി നിരീക്ഷണം നടത്തുവാനാണ് ഞാൻ തീരുമാനിച്ചത്.
അതിന്റെ ആവശ്യം ഒന്നും ഇല്ലെന്നും വീട്ടിലേക്ക് പോകാൻ സ്വന്തം ജീപ്പ് ഉണ്ടെന്നും അമ്മച്ചി പ്രഖ്യാപിക്കുകയുണ്ടായി.
അവാസാനം എനിക്ക് വേണ്ടി ത്യാഗം സഹിക്കാൻ അമ്മച്ചി തയ്യാറായി

അമ്മച്ചി യുടെ വേഷം ചട്ടയും മുണ്ടും
വംശനാശം നേരിടുന്ന ഒരു വേഷമാണല്ലോ അത്. എന്നെ സംബന്ധിച്ചിടത്തോളം ഗ്രഹാതുരത്വം ഉണർത്തുന്ന ഒന്നും.
എന്റെ വീട്ടിൽ ഇപ്പോഴും ഈ വേഷം പ്രയോഗത്തിൽ ഉണ്ട് താനും.

രക്തം രക്തത്തെ തിരിച്ചറിയുന്നു.

തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയ കുടുംബങ്ങൾ
അവരാണ് മലബാറിലെ മലയോടും മണ്ണിനോടും പട വെട്ടി കൃഷി ചെയ്ത് മലബാറിനെ ഈ രുപത്തിലാക്കിയത്

ഒരു രോഗത്തിന്റെയും മുന്നിൽ തലകുനിച്ചു നിൽക്കുന്ന പ്രകൃതക്കാരല്ല കുടിയേറ്റ കർഷകർ.
ചുക്കും കഷായവുമായി കാൻസറിനെ വരെ നേരിട്ടു കളയും

അന്നത്തെ കാലത്ത് കൃഷി ആയിരുന്നുവല്ലോ
പ്രധാന വരുമാനമാർഗ്ഗം.
നാട്ടിൻപുറങ്ങളിൽ ഒരു കുടുംബത്തിന്റെ നിലവാരം കണക്കാക്കിയിരിക്കുന്നത് എത്ര ഏക്കർ കൃഷി ഭൂമി സ്വന്തമായി ഉണ്ട് എന്നുള്ളതിനെ ആശ്രയിച്ചായിരുന്നു.
മറിയാമ്മ ചേടത്തി ആ നിട്ടിൻപുറത്തെ ഒരു ബുർഷാ ആണെന്നുളളതിൽ തർക്കമില്ല
ഈ ശ്വാസം മുട്ട് ഒന്ന് ഒതുങ്ങിയാൽ മറിയാമ്മ ചേടത്തി പത്തോ പന്ത്രണ്ടോ പണിക്കാരുമായി കൃഷി യിടത്തുണ്ടാകും

ഒത്തിരി മറിയാമ്മ ചേടത്തി മാരും തോമച്ചൻമാരും ഒരു പോലെ മണ്ണിനോട് പടവെട്ടി ജീവിതം വിജയിപ്പിച്ച കഥ ഇവിടെ നേർകാഴ്ചകളാണ്.
ഇതിന്റെ ചരിത്രപരമായ പശ്ചാത്തലം കൂടി പഠിക്കുന്നത് നന്നായിരിക്കും.
കാനായി തൊമ്മന്റെ
വംശ പരമ്പരകൾക്ക് രക്തത്തിലലിഞ്ഞ് ചേർന്നതാണ് കൃഷി.

ലോകചരിത്രം തന്നെ കുടിയേറ്റങ്ങളുടേതാണ്. അധിനിവേശങ്ങളു
ടേതാണ്.
ഏറ്റുമുട്ടലുകളുകളുടേതാണ്.
തനതായ സംസ്കാരം എന്നൊന്ന് ലോകത്തൊരിടത്തുമില്ല.
ഇട പഴകിയും
കൂടി ചേർന്നും
ഒരു സംസ്കാരം ഉടലെടുക്കുന്നു.
തിരുവതാംകൂർ കർഷകന് മണ്ണിൽ പണിയെടുക്കുവാനുള്ള ഉപകരണമായിരുന്നു - മക്കൾ
കുടുംബാസൂത്രണം തെറ്റാണെന്നും
ദൈവ വിശ്വാസത്തിന് എതിരാണെന്നും
വിശ്വസിച്ചിരുന്ന കാലം

ജനസംഖ്യ വർധിച്ചു വരുകയും മണ്ണ് തികയാത്ത അവസ്ഥയുമായി.
തിരുവതാംകൂറിലെ മണ്ണ് വംശ പരമ്പരകൾക്ക് മതിയാകാതെ വരുന്നു.
ജനസംഖ്യാ വിസ്ഫോടനം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി ചേരുകയും ചെയ്തു.
മലബാർ മാത്രമായിരുന്നു ശരണം

അസുഖങ്ങളെ ഇവർ അവഗണിച്ചു. വലിയ മുറിവുകൾ പോലും കമ്യുണിസ്റ്റ് പച്ചയുടെ ഇല വെച്ച് കെട്ടി ഉണക്കുകയും ചെയ്തു. ഇത്തരം
ശീലങ്ങളാ ണ്
കുടിയേറ്റ
കർഷകർക്കുളളത്.

നിവർത്തി ഇല്ലാത്ത അവസ്ഥയിൽ മാത്രമേ ഇവർ ആശുപത്രികളെ ഉപയോഗിക്കാറുളളൂ.

ആ മറിയാമ്മ ചേടത്തിയെ ആണ് ഞാൻ ഇവിടെ *അറസ്റ്റ് ചെയ്തു തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.*

ആകപ്പാടെ ഏകാംഗ ഡോക്ടർ ആശുപത്രിയിൽ നാലു കിടക്കകൾ ഇടുവാൻ സൗകര്യമുള്ള ഒരു വാർഡും മൂന്ന് മുറികളും മാത്രമാണുള്ളത്. അതിലൊരു മുറിയിൽ മറിയാമ്മ ചേടത്തി സ്ഥലം പിടിച്ചിരിക്കുന്നു.
രാവിലെ റൗണ്ട്സ് ആരംഭിച്ചു.
മുറിയിൽ ഒരെണ്ണത്തിൽ ഒരു കാൻസർ രോഗി. ഇനി ഒരു ചികിത്സയും ബാക്കിയില്ലാത്ത അവസ്ഥയിൽ ഇവിടെ ശരണം പ്രാപിച്ചിരിക്കുന്നു. വാർഡിൽ ഒരു ടൈഫോയ്ഡ് പനിയുമാണുളളത്.

എന്നോട് ക്ഷമിക്കുക

ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതുവരെ അവരൊക്കെ മനുഷ്യ രായിരുന്നു.
അവർക്ക് പേരുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ ഞങ്ങൾ ഇവരെ ടൈഫോയിഡെന്നും കാൻസർ എന്നുമൊക്കെയാണ് വിളിക്കുന്നത്.
റൗണ്ട്സ് അവസാനിപ്പിച്ചത് മറിയാമ്മ ചേടത്തിയുടെ മുറിയിലാണ്.
ശ്വാസം മുട്ടൊക്കെ നിലച്ചിരിക്കുന്നു.
ഇനി ഞാൻ പ്രതിയെ കുറ്റവിമുക്ത ആക്കുക മാത്രമാണ് ചെയ്യുവാനുള്ളത്.
മറിയാമ്മച്ചേടത്തിക്ക് മറ്റു അസുഖങ്ങൾ ഒന്നും തന്നെയില്ല. പ്രഷറും നോർമൽ ആണ് .
എന്നിരുന്നാലും ഇത്രയും പ്രായമായ അമ്മച്ചിയുടെ രക്തപരിശോധനകളും
ഒരു ഇ സി ജിയും
ചെസ്റ്റ് എക്സ്റേയും എടുക്കുന്നത്
നല്ലതാണെന്ന് തോന്നി.
ഞാൻ വിഷയം മെല്ല അവതരിപ്പിച്ചു.
*രോഗം ശരിക്കും മനസ്സിലായിട്ടില്ല.*
*കുറച്ച് പരിശോനകൾ നടത്തേണ്ടതുണ്ട്.*

മറിയാമ്മ ചേടത്തി നിഷേധഭാവത്തിലാണ്.
എന്നാൽ കൂട്ടിരുപ്പുകാരി മൂന്നാം തലമുറക്കാരി പരിശോധനകൾ ആവശ്യമാണെന്ന് പ്രഖ്യാപിച്ചു.
മറിയാമ്മ ചേടത്തി ഒരു ചോദ്യം ചോദിച്ചു
കൊച്ചു ഡോക്ടർക്ക് രോഗം മനസ്സിലാക്കുവാനാണല്ലോ
പരിശോധന നടത്തുന്നത്
അതിനോട് ഞാൻ പരിപൂർണമായി യോജിച്ചു.

എന്റെ ഉത്തരം മറിയാമ്മ ചേടത്തിക്ക് നന്നായി പിടിച്ചു.
ഈ MBBS പഠനം കഴിഞ്ഞിട്ടും ഒരു ചെറിയ രോഗം മനസ്സിലാക്കുലാനുളള കഴിവ് ഇന്നത്തെ കൊച്ചു ഡോക്ടർമാർക്കില്ലെന്നും ഇന്നത്തെ വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യവുമില്ലെന്നും കുട്ടിരുപ്പുകാരി കൊച്ചു മകളെ കൂടി കൊള്ളിച്ച് അമ്മച്ചി കളിയാക്കി കൊണ്ടിരിക്കുന്നു.
വല്ല്യമ്മമാർ അങ്ങനെ ആണ്

കൊച്ചു മക്കളെ സ്നേഹിക്കുന്ന കാര്യത്തിൽ അവർ എല്ലായ്പ്പോഴും മുന്നിൽ നിൽക്കും
എന്നാൽ താനും ഭർത്താവും മല ഇടിച്ചു നിരത്തി ,മുളങ്കാടുകൾ വെട്ടി മുറിച്ച് തീയിട്ടു.
പുലി,ആന, പന്നി കുരങ്ങ് തുടങ്ങി നിരവധി വന്യജീവി കളോട് ഏറ്റുമുട്ടി സമ്പാദിച്ചതാണ് ഈ ഭൂസ്വത്ത് എന്ന് മേനി പറയുന്നതിന്റെ അർത്ഥം കൊച്ചു മക്കളെ കൊച്ചാക്കുക എന്നതും കൂടിയാണ്.

എന്നാൽ കോഴിത്തളള തന്റെ ചിറകിനുളളിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ ഡാഡിയുടെ യും മമ്മിയുടെയും തല്ല് ഏൽക്കാതെ സംരക്ഷണം നൽകാൻ ഈ വല്യമ്മായും വല്ല്യാപ്പൻമാരും ജാഗരൂകരായിരിക്കും.

ഓരോ തറവാടിന്റെയും
ഐശ്വര്യം മറിയാമ്മ ചേടത്തിയെ പോലുള്ള അമ്മച്ചിമാരാണ്.
ചട്ടയും മുണ്ടും, കാത് താഴ്ന്നു പോകുന്ന കമ്മലും ,മാലയും വെന്തിങ്ങയും, വളയും എല്ലാം കൂടി മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു രുപമുണ്ട് . അതിന്റെ ജീവിച്ചിരിക്കുന്ന അവസാന കണ്ണിയായി മറിയാമ്മ ചേടത്തി ഇവിടെ ഉണ്ട്.
ഒട്ടനവധി അമ്മച്ചിമാർ
സാരിയിലേക്കും ബ്ലൗസിലേക്കും വഴിമാറി പ്പോയി.

റൗണ്ട് കഴിഞ്ഞ് ഓ പി ആരംഭിച്ചു . ഇടക്ക് ഒരു നേഴ്സ് കുഞ്ഞ് പരിശോധനാ മുറിയുടെ
ഉള്ളിലേക്കു കയറി വന്നു
"സാറിന്റെ ബന്ധുക്കൾ ആയ മറിയാമ്മ ചേടത്തി പരിശോധന നടത്തിയതിന്റെ ബില്ല് സാറിന്റെ കയ്യിൽ നിന്നും ഈടാക്കി കൊളളാൻ പറഞ്ഞു" എന്ന് പറഞ്ഞു.
സത്യം പറയാമല്ലോ എനിക്ക് ഒന്നും മനസ്സിലായില്ല.
മറിയാമ്മ ചേടത്തി ബന്ധു ആണെന്ന് ഇവിടെയുള്ള സ്റ്റാഫ് തെറ്റിദ്ധരിച്ചതായി രിക്കും എന്ന് കരുതി
ഞാൻ ഒ പി തുടർന്നു.

അര മണിക്കൂർ കഴിഞ്ഞ് നേഴ്സ് കുഞ്ഞുങ്ങൾ രണ്ടു പേർ വന്നു .
മറിയാമ്മ ചേടത്തി പോകാൻ തിരക്ക് കൂട്ടുന്നു. എന്നറിയിച്ചു.
ഞാൻ മറിയാമ്മ ചേടത്തിയുടെ മുറിയിലേക്ക് ചെന്നു
റിസൾട്ട് വന്നിട്ട് പോയാൽ മതിയെന്ന് അൽപം ഗൗരവത്തോടെ പറഞ്ഞു.
മൂന്നാം തലമുറ കൂട്ടിരുപ്പുകാരി എന്റെ അഭിപ്രായത്തോട് യോജിച്ചു.
മറിയാമ്മ ചേടത്തി വാദമുഖങ്ങൾ നിരത്തി.
......തന്റെ അസുഖം എന്താണ് എന്ന് തനിക്കറിയാം
അതിന്റെ മരുന്നുകളും അറിയാം
രോഗം എന്താണ് എന്ന് അറിയില്ലാത്തത് കൊച്ചുഡോക്ടർക്കാണ്.........
😜😜😜😜
പരിശോധന നടത്തിയത് ഡോക്ടർക്ക് പഠിക്കാനാണ്
ഞങ്ങളുടെ നികുതി ഉപയോഗിച്ച് അഞ്ചര വർഷം പഠിച്ചിട്ടും ചെറിയൊരു രോഗം മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ
കൊച്ചു ഡോക്ടറേ
പരിഹാസവും സഹതാപവും ഒരുമിച്ച് പുറത്തേക്ക് വന്നു.
*ഞാൻ ആരാ*
എന്ന് ശരിക്കും എനിക്ക് തോന്നി പോയി
*പള്ളിക്കൂടത്തിൽ പോയപ്പോൾ ഗോട്ടി കളിച്ചു നടക്കുവായിരുന്നുവോ*
😡😡
എന്നാണ് അമ്മച്ചി ചോദിക്കുന്നത്.
പരിശോധനയുടെ ബില്ല് ഡോക്ടർ അടക്കട്ടെ എന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലായത്.
സാങ്കേതിക പദങ്ങൾ എല്ലാം ലളിതമായി ഉപയോഗിച്ച് ഉത്തരം തയ്യാറാക്കിയിട്ടും മറിയാമ്മ ചേടത്തിക്ക് മനസ്സിലാകുന്ന , രീതിയിൽ , തൃപ്തി വരുന്ന ഒരു ഉത്തരം നൽകുവാൻ എനിക്ക് കഴിഞ്ഞില്ല.
ഡോക്ടർമാർ ഓരോ പരിശോധനക്ക് നിർദേശം നൽകുമ്പോഴും
ആ കുറിപ്പടിയിൽ
ഡോക്ടറുടെ കഴിവ്കേട് ഒളിച്ചിരുക്കുന്നുണ്ടോ?
ഒരോ പരിശോധനക്ക് പിന്നിലും ഡോക്ടറുടെ കഴിവ് കേട് ആണാ തെളിയിക്കപ്പെടുന്നത്❓

തുടരും

Address

Calicut Wayanad Road
Kozhikode
673571

Opening Hours

Monday 8am - 1:30pm
3:30pm - 6pm
Tuesday 8am - 1:30pm
3:30pm - 6pm
Wednesday 8am - 1:30pm
3:30pm - 6pm
Thursday 8am - 1:30pm
3:30pm - 6pm
Friday 8am - 1:30pm
3:30pm - 6pm
Saturday 8am - 1:30pm
3:30pm - 6pm

Telephone

+918606339900

Website

Alerts

Be the first to know and let us send you an email when Institute Of Sexual and Reproductive Medicine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Institute Of Sexual and Reproductive Medicine:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

ISRM

The Institute of Sexual and Reproductive Medicine (ISRM) is a treatment and research center for s*xual and infertility problems headed by Dr. Ajayan Varughese.

Dr. Varughese is a professional with 12 years of experience in s*xual medicine and has been practicing general medicine for 25 years. At his clinic, he treats common s*xual problems such as erectile dysfunction, premature ej*******on, or****ic problems, lack of interest in s*x among other issues.

For infertility related problems, we use medical management for azoospermia, oligospermia, anej*******on and PCOD. We use the sophisticated Intrauterine insemination to provide patients with affordable treatment.