22/08/2016
പ്രിയമുള്ളവരെ, നിങ്ങൾക്കായി ഈ ഓണക്കാലത്ത് മലയാള പാചകം അവതരിപ്പിക്കുന്നു ഓണവിഭവങ്ങൾക്കു മാത്രമായി ഒരു പാചകമത്സരം, നിരവധി സമ്മാനങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു :)
* മത്സരത്തിന്റെ പേര് നിങ്ങൾക്ക് തീരുമാനിക്കാം, പേര് നിർദേശിക്കാനായി മലയാള പാചകം ഗ്രൂപ്പിലുള്ള പോസ്റ്റിൽ 24-08-2016 വരെ ഓപ്ഷൻ നൽകാം, മറ്റുള്ളവരുടെ പോസ്റ്റിൽ വോട്ട് ചെയ്യാം. (ലിങ്ക്: https://goo.gl/e5pd7j ) നിലവിൽ ഗ്രൂപ്പിൽ അംഗമല്ലാത്തവർക്ക് ഗ്രൂപ്പിൽ ചേർന്ന ശേഷം വോട്ട് ചെയ്യാം.
* ഓണസദ്യയ്ക്കായുള്ള ഏതൊരു വിഭവവും നിങ്ങൾക്ക് ഈ മത്സരത്തിൽ സമർപ്പിക്കാം.
* വിഭവത്തിന്റെ പേര്, ലഘു വിവരണം, ചേരുവകൾ, തയ്യാറാക്കുന്ന വിധം, വിഭവത്തെ പറ്റി പ്രത്യേകം ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ എന്നിവ ഇതേ ക്രമത്തിൽ പരിപൂർണ മലയാളത്തിൽ അക്ഷര തെറ്റില്ലാതെ വേണം നൽകാൻ.
* വിഭവത്തിന്റെ ചിത്രം പരമാവധി വ്യക്തതയിൽ ലാൻഡ്സ്കേപ് മോഡിൽ നൽകുക. പോർട്രൈറ്റ് മോഡിലുളള ചിത്രങ്ങൾ സ്വീകരിക്കുന്നതല്ല.
* ഇവ മലയാള പാചകം ഫേസ്ബുക് പേജിലേക്ക് നേരിട്ട് മെസ്സേജ് ചെയ്യുക. മത്സരത്തിനായുള്ള വിഭവം എന്ന് പ്രത്യേകം പറയുകയും വേണം.
* ഒരാൾക്ക് പരമാവധി 3 വിഭവങ്ങൾ നൽകാം.
* വിഭവങ്ങൾ 24-08-2016 മുതൽ 12-09-2016 വരെ സ്വീകരിക്കുകയും 28-08-2016 മുതൽ 13-09-2016 വരെ പ്രസിദ്ധീകരിക്കുകയും ചെയ്യും. ദിവസവവും പരമാവധി 3 മത്സര പോസ്റ്റുകളെ പ്രസിദ്ധീകരിക്കുകയുള്ളു, നേരത്തെ പ്രസിദ്ധീകരിക്കുന്നതനുസരിച്ചു പോയിന്റുകൾ കൂടുതൽ നേടാനുള്ള സാധ്യതയുള്ളതിനാൽ കഴിയുന്നതും വേഗം നിങ്ങളുടെ വിഭവങ്ങൾ അയക്കുക. ലഭിച്ച ക്രമത്തിൽ ആയിരിക്കും പോസ്റ്റുകൾ പ്രസിദ്ധീകരിക്കുക.
* പൂർണമായും നിങ്ങളുടെ വിഭവങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത മാനിച്ചായിരിക്കും വിധി നിർണ്ണയം. പേജിൽ പോസ്റ്റ് ചെയ്യുന്ന നിങ്ങളുടെ വിഭവത്തിന് ലഭിക്കുന്ന ഓരോ ലൈകും നിങ്ങൾക്ക് ഓരോ പോയിന്റും ഓരോ ഷെയറും നിങ്ങൾക്ക് 2 പോയിന്റ് വീതവും നേടിത്തരുന്നു. വിജയികളെ തിരുവോണ നാളിൽ പ്രഖ്യാപിക്കും.
* സമ്മാനങ്ങൾ നൽകാനായി സ്പോൺസർമാരെ ക്ഷണിക്കുന്നു. 24-08-2016 നുള്ളിൽ ഞങ്ങളെ ബന്ധപ്പെടാൻ അപേക്ഷ. മലയാള പാചകം പേജിലേക്ക് മെസ്സേജ് ചെയ്യുകയോ mpachakam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
* സ്പോൺസർമാരെ തീരുമാനിച്ച ശേഷം സമ്മാന വിവരങ്ങൾ അടുത്ത പോസ്റ്റിൽ പ്രസിദ്ധീകരിക്കും.
* മലയാള പാചകം അഡ്മിൻ പാനലിൽ പ്രവർത്തിക്കുന്നവർക്കും അടുത്ത കുടുംബാംഗങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല.
ദയവായി നിങ്ങൾക്കുള്ള സംശയങ്ങൾ താഴെ കമന്റ്സ് വിഭാഗത്തിൽ ചോദിക്കുക. ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ,
നിങ്ങളുടെ സ്വന്തം,
മലയാള പാചകം കൂട്ടായ്മ
www.malayalapachakam.com