05/03/2022
സോറിയാസിസ്
ശരീരത്തിൽ പ്രധാനമായും ത്വക്കിനെയും സന്ധികളെയും ബാധിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്.
ചർമകോശങ്ങളുടെ അമിത ഉത്പാദനത്താൽ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് സോറിയാസിസ്. ചർമ്മത്തിലെ കോശങ്ങൾ അനവധി പാളികളായാണ് കാണുന്നത്. ഏറ്റവും താഴെയുള്ള പാളിയിലെ കോശങ്ങളാണ് വിഭജിക്കുന്നവ. സാധാരണയായി 28-30 ദിവസങ്ങൾകൊണ്ട് ആണ് പുതിയ കോശങ്ങൾ, ചർമ്മത്തിലെ വിവിധ പാളികളിലൂടെ സഞ്ചരിച്ച് ചർമ്മ പ്രതലത്തിൽ എത്തുന്നത്. പിന്നീട് അവ പ്രതലത്തിൽ നിന്നും കൊഴിഞ്ഞുപോകുന്നു. ഈ കൊഴിഞ്ഞുപോക്ക് സാധാരണ കാണാൻ സാധിക്കുകയില്ല. എന്നൽ സോറിയാസിസിൽ ഈ പ്രക്രിയ ദ്രുതഗതിയിൽ ആവുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പുതിയ കോശങ്ങൾ പ്രതലത്തിൽ എത്തി കുമിഞ്ഞുകൂടുകയും പിന്നീട് വെള്ളിനിറത്തിലുള്ള ശൽക്കങ്ങളായി കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.
രോഗലക്ഷണങ്ങൾ
സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ഈ രോഗം ബാധിക്കും. 20-30 വയസ്സിലോ അല്ലെങ്കിൽ 50 വയസ്സിനു ശേഷമോ ആകാം രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. കുട്ടികളിലും ചിലപ്പോൾ സോറിയാസിസ് രോഗലക്ഷണങ്ങൾ കാണാറുണ്ട്.
ഓരോ രോഗിയിലും രോഗത്തിൻറെ ശക്തി അനുസരിച്ചു വ്യത്യസ്തമായ രോഗ ലക്ഷണങ്ങളും അടയാളങ്ങളുമാണ് കാണുക. സാധാരണയായി സോറിയാസിസ് രോഗബാധിതർ കാണിക്കുന്ന രോഗലക്ഷണങ്ങൾ ഇവയാണ്.
*പിങ്ക്-ചുവപ്പ് നിറത്തിൽ ത്വക്ക് കാണപ്പെടുന്നത്
*വരണ്ടു കാണപ്പെടുന്ന ത്വക്ക്.
*ത്വക്ക് വെള്ളിനിറത്തിൽ ശൽക്കങ്ങളയി കൊഴിഞ്ഞുപോകുന്നത്.
*ത്വക്കിൽ വിള്ളലുകൾ ഉണ്ടാകുന്നത്.
*ചോര പൊടിച്ചിൽ.
*വെള്ളത്തുള്ളികൾ പോലെ പാടുകൾ കാണപ്പെടുന്നത് (കുട്ടികളിൽ)
*പുകച്ചിലോ ചൊറിച്ചിലോ അനുഭവപ്പെടുക.
*കുഴികൾ ഉള്ളതും സമത്വമില്ലാത്തതുമായ നഖങ്ങൾ
*കട്ടിയുള്ളതും വീർത്തതുമായ സന്ധികൾ
*ചലം നിറഞ്ഞ കുരുകൾ ശരീരത്തിൽ കാണപ്പെടുന്നത്
*ശരീരത്തിൽ ഒന്നോ അതിലധികമോ ഇടങ്ങളിൽ വട്ടത്തിൽ.
*ചുവന്നുതടിച്ച പാടുകളും അതിൽ നിന്നും വെള്ളി നിറത്തിൽ ശൽക്കങ്ങൾ അടർന്ന് വരികയും ചെയ്യുന്നത്.
*കൂടുതലായും തലയിലും കൈകാൽ മുട്ടുകളിലും ആണ് പാടുകൾ കാണാറുള്ളത്. നഖങ്ങളെയും ബാധിക്കാം.
*സന്ധിവേദന, വീക്കം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.
രോഗകാരണങ്ങൾ
ജനിതകമായ കാരണങ്ങൾ ഈ രോഗം ഉണ്ടവുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. മാതാപിതാക്കളിൽ ഒരാൾക്ക് രോഗമുണ്ടെങ്കിൽ 8 ശതമാനവും രണ്ടുപേർക്കും രോഗമുണ്ടെങ്കിൽ 41 ശതമാനവും കുട്ടികൾക്ക് സോറിയാസിസ് വരാൻ സാധ്യതയുണ്ട്.
ജനിതകസംബന്ധമായ ഘടകങ്ങൾ ഉള്ള ഒരു വ്യക്തി, ചില പരിസ്ഥിതി സംബന്ധമായ ഘടകങ്ങളായി സമ്പർക്കത്തിൽ വരുമ്പോൾ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ചില വ്യതിയാനങ്ങൾ ഉണ്ടാവുകയും തന്മൂലം കോശങ്ങളുടെ വിഭജനം കൂടുകയും ചെയ്യുന്നു.
പരിസ്ഥിതി സംബന്ധമായ ഘടകങ്ങൾ താഴെപ്പറയുന്നവയാണ്
* ചില അണുബാധകൾ ( ടോൺസിലൈറ്റിസ് പോലെയുള്ള streptococcal infections).
* പുകവലി.
* മദ്യപാനം
* മാനസികസമ്മർദ്ദം.
* ചില മരുന്നുകൾ ( ലിഥിയം, മലേറിയയ്ക്കെതിരെയുള്ള ഗുളികകൾ, ബീറ്റാ ബ്ലോക്കറുകൾ).
* കാലാവസ്ഥാവ്യതിയാനങ്ങൾ.
* മുറിവുകൾ.
സോറിയാസിസ് - വകഭേദങ്ങൾ
പ്രധാനമായും സോറിയാസിസ് 5 തരങ്ങളാണ് ഉള്ളത്
1)സോറിയാസിസ് വൾഗാരിസ്
2)പ്ലേക്ക് സോറിയാസിസ്
3)ഗട്ടേറ്റ് സോറിയാസിസ്
4)പുസ്റ്റുലാർ സോറിയാസിസ്, 5)എരിത്രോഡെർമിക് സോറിയാസിസ്.
സങ്കീർണതകൾ
* 1% മുതൽ 2% വരെ രോഗികളിൽ ത്വക്കിൻ്റെ 90% പ്രതലവും സോറിയാസിസ് ബാധിച്ചേക്കാം. ശരീരം മൊത്തത്തിൽ ചുവന്നു വരികയും, ശൽക്കങ്ങൾ ഇളകി പോവുകയും ചെയ്യുന്നു. ശരീരോഷ്മാവ് നിലനിർത്തുക, അണുഭാധ തടയുക, ജലത്തിൻ്റെയു ലവണങ്ങളുടെയും സന്തുലനാവസ്ഥ നിലനിർത്തുക എന്നീ കടമകൾ നിറവേറ്റാൻ ത്വക്കിന് സാധ്യമാകാതെ വരുന്ന അവസ്ഥയിൽ രോഗികൾക്ക് ആശുപത്രിയിൽ കിടത്തി കൃത്യമായ ചികിത്സ നൽകേണ്ടതാണ്.
* മെറ്റബോളിക് സിൻഡ്രോം എന്ന ജീവിതശൈലീരോഗം സോറിയാസിസ് രോഗികളിൽ കൂടുതലായി കാണപ്പെടുന്നു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവയാണ് ഈ അവസ്ഥയിൽ കാണുന്നത്.
* സോറിയാറ്റിക് ആർത്രൈറ്റിസ്: ദീർഘകാലം നിലനിൽക്കുന്ന സോറിയാസിസ് രോഗബാധിതരിൽ 30% ത്തോളം പേർക്ക് സന്ധിസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. വേദന, വീക്കം, അല്ലെങ്കിൽ ഒന്നോ ഒന്നിലധികമോ സന്ധികൾ അനക്കാനുള്ള ബുദ്ധിമുട്ട്,
സന്ധികൾക്ക് ചുവപ്പുനിറമോ തൊടുമ്പോൾ ചൂടോ അനുഭവപ്പെടൽ.
കൈകാൽ വിരലുകൾ, വീങ്ങുക
പാദത്തിലും കാൽക്കുഴയ്ക്കും വേദന. നഖത്തിൽ കുഴിവുണ്ടാകുകയോ നഖം ഇളകുകയോ ചെയ്യുക.
നട്ടെല്ലിന്റെ താഴെയറ്റത്തിനടുത്തുള്ള സേക്രം എന്ന ഭാഗത്തിനടുത്തുള്ള വേദന എന്നിവയാണ് സോറിയാറ്റിക് ആർത്രൈറ്റിസിൻ്റെ പ്രധാന ലക്ഷണങ്ങൾ.
സാമ്പ്രദായിക ചികിത്സാരീതികൾ
ലേപനങ്ങൾ, ഗുളികകൾ, ഇൻജക്ഷൻ, ഫോട്ടോതെറാപ്പി എന്നിവയാണ് ചില സാമ്പ്രദായിക ചികിത്സാരീതികൾ.
ശരീരത്തിൻ്റെ പ്രതിരോധശേഷി ക്രമീകരിക്കാനായി steroids, methotrexates, cyclophosphamide, cyclosporine മുതലായ മരുന്നുകളാണ് പ്രധാനമായും ഉപയോഗിച്ച് വരുന്നത്. സോറിയാസിൻ്റെ പ്രാരംഭഘട്ടത്തിൽ സ്റ്റിറോയിഡുകൾ അടങ്ങിയ ലേപനങ്ങളാണ് പലപ്പോഴും ഉപയോഗിച്ചുവരുന്നത്. രോഗം മൂർഛിക്കുന്ന അവസ്ഥകളിൽ ചൊറിച്ചിൽ നിയന്ത്രിക്കുന്നതിനും ത്വക്ക് ശൽക്കങ്ങളായി അടർന്ന് വരുന്നത് പെട്ടെന്ന് നിയന്ത്രിക്കാനും സ്റ്റിറോയിഡ് ഗുളികകളാണ് ഉപയോഗിക്കാറുള്ളത്.
ആഹാരക്രമം
സോറിയാസിസ് ചികിത്സയിൽ ആഹാരക്രമം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒഴിവാക്കേണ്ട ഭക്ഷണങ്ങളിൽ പ്രധാനി ഗ്ലൂട്ടെൻ അടങ്ങിയാവയാണ്. സോറിയാസിസ് രോഗികളിൽ ഗ്ലൂട്ടെൻ, ചൊറിച്ചിലും ചർമം ശല്കങ്ങളായി അടർന്നുവരുന്നത് അധികരിക്കുന്നതിന് കാരണമാകാം. ദഹിക്കാൻ അത്ര എളുപ്പമല്ലാത്ത ഒരു തരം പ്രോട്ടീനാണു ഗ്ലൂട്ടൻ. നമ്മൾ ധാരാളമായി കഴിക്കുന്ന ഗോതമ്പ്, റൊട്ടി, സോയസോസ്, പാസ്ത, ബാർലി, ചീസ്കേക്ക്, കുക്കീസ്, മൈദ കൊണ്ടുള്ള ഭക്ഷണങ്ങൾ, തുടങ്ങിയവയിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പകരം ബജ്റ, റാഗി കൊണ്ടുള്ള ഭക്ഷണം, റവ, ചോളം, ചെറുധാന്യങ്ങൾ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.
ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്തുന്നതിനും ചൊറിച്ചിൽ കുറയ്ക്കുന്നതിനും സഹായകരമാണ്.
ചർമ്മപരിചരണം
1) ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്താൻ വെളിച്ചെണ്ണ, ഒലിവ് ഓയിൽ, കറ്റാർവാഴയുടെ നീര്, വാസെലിൻ മുതലായവ ഉപയോഗിക്കാവുന്നതാണ്. ഇതുവഴി തൊലിപ്പുറത്തെ ചൊറിച്ചിലും അസ്വസ്ഥതയും ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്.
2) ഉപയോഗിക്കുന്ന ഷാംപുവിൽ സൾഫേറ്റോ പരാബെനോ അടങ്ങിയിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.
ഹോമിയോപ്പതി ചികിത്സ
സോറിയാസിസ് എന്നത് കേവലം ചർമ്മസംബന്ധമായ ഒരു അസുഖം മാത്രമല്ല മറിച്ച് ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിൻ്റെ തന്നെ പിഴവാണ്. സോറിയാസിസ് എന്ന അസുഖം ആഴത്തിൽ വേരുറച്ച ഒന്നായതുകൊണ്ട് തന്നെ അതാത് രോഗിയുടെ സർവ്വ രോഗലക്ഷണങ്ങളും കണക്കിലെടുത്ത് കൊണ്ട് അതാത് രോഗിക്ക് അനുയോജ്യമായ ഹോമിയോപ്പതി ചികിത്സാരീതി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതുവഴി ശരീരത്തിൻ്റെ തനത് രോഗശമന സംവിധാനത്തെ ത്വരതപ്പെടുതുക വഴിയാണ് ഹോമിയോപ്പതിയിലൂടെ രോഗശമനം പ്രാപ്യമാകുന്നത്.
ഏറ്റക്കുറച്ചിലോടെ നിൽക്കുന്ന ഈ രോഗം പൂർണമായും ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിലും കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ഒരിക്കലും ഈ രോഗം ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകരുകയില്ല.
*താഴെ പറഞ്ഞിരിക്കുന്നവയാണ് സോറിയാസിസ് ചികിത്സയിൽ ഉപയോഗിച്ചുവരുന്ന ചുരുക്കം ചില ഹോമിയോപ്പതി മരുന്നുകൾ
1) Arsenicum. : A general remedy in all cases of skin troubles, when the skin is thickened with sensation of burning, itching and swelling
2) Borax. : This is considered a curative remedy in many cases of psoriasis.
3) Graphites: Eruptions and spots behind the ears, palms or back of hands; syphilitic psoriasis.
4) Kali Bromatum: A leading remedy in psoriasis, when nervous symptoms prevail.
5) Kali arsenicum: Psoriasis, skin dry, scaly, withered in bends of arms and knees.
6) Cuprum.met. : Psoriasis in young girls.
7) Merc. Bin.Iodide: Syphilitic and non- Syphilitic subjects.
8) Thyroidinum: Psoriasis in chilly and anaenic subjects. Dry impoverished skin, cold hands and feet.
9) Berberis aquefolium.: Scaly pustular eruptions on the face. This drug is one of the most reliable remedies in the cure of Psoriasis.
10) Arsenic iodide : Dry, scaly, itching with marked exfoliation of skin in large scales.
11) Chrysarobinum : Squamous lesions, associated with foul smelling discharge and crust formation.
12) Lycopodium : Dry, shrunken skin, especially palms.
13) Sulphur : Dry, scaly, unhealthy skin, every little injury suppurates
14) Petroleum : Worse from cold and in winter.