04/06/2020
കുറച്ചു ദിവസമായി സോഷ്യൽ മീഡിയ തുറന്നാൽ കാണുന്ന വാർത്തയാണ് പൈൻ ആപ്പിൾ തിന്നു അതിലെ പടക്കം പൊട്ടി ആനയുടെ വായ തകർന്നു ചരിഞ്ഞ വാർത്തയാണ് . ഇന്ന് ഈ പോസ്റ്റ് ഇടാൻ കാരണം ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റ് വായിച്ചിട്ടാണ്. സത്യത്തിൽ ആനയോടു എല്ലാര്ക്കും അത്രയ്ക്ക് സ്നേഹമുള്ളതു കൊണ്ടാണോ!. ലോകത്തിന്റെ പല പല ഭാഗത്തു നിന്നും പ്രശസ്തരായ പല ആളുകളും ഇതിനെ കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. മിക്ക പോസ്റ്റുകളിലും ഷെയിം ഓൺ യു കേരള എന്ന ഹാഷ് ടാഗും കാണാം.
ഞാൻ ഇവിടെ എഴുതുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് , അതിൽ എതിർപ്പുള്ളവരുണ്ടാകാം അനുകൂലിക്കുന്നവർ ഉണ്ടാകാം, ഇനി തെറി വിളിക്കുന്നവരും ഉണ്ടാകാം. എന്തായാലും മോസ്റ്റ് വെൽക്കം
ലോകത്തു ആദ്യമായിട്ടല്ല ഒരു ആന ചെരിഞ്ഞത്, പക്ഷേ മരണം ചെറുതാണെലും അല്ലേലും കുറച്ചു കാണുന്നുമില്ല. ഒരു പക്ഷേ കൊല്ലണമെന്ന് ആഗ്രഹത്തോടെ അല്ലായിരിക്കും ഇത് ചെയ്തയാൾ ചെയ്തിരിക്കുക
എതൊരു ജീവിക്കണേലും ഇങ്ങനൊരു അന്ദ്യം വളരെ ധാരുണമാണ് .
വന്യമൃഗങ്ങളെ എന്നല്ല എതൊരു മൃഗത്തെയും കൊല്ലുന്നതിനെയോ കൊന്നതിനെയോ ഒരിക്കലും അനുകൂലിക്കുന്നതുമില്ല
അയാൾ ചെയ്തത് ന്യായികരിക്കുന്നതൊന്നുമല്ല, എങ്കിലും ഒരു പക്ഷേ അയാൾ ഒരു കൃഷിക്കാരനായിരുന്നെങ്കിൽ, അയാളുടെ കൃഷി നശിപ്പിക്കാൻ വന്ന ഒരു ജീവിയെ ഓടിക്കാൻ അല്ലെങ്കിൽ ഒന്ന് പേടിപ്പിക്കാൻ ചെയ്തതായിക്കൂടെ?. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ആ ആന ഗർഭിണിയായി ഇരിക്കുമ്പോൾ മരിച്ചതാണോ നിങ്ങൾക്ക് ഇത്രക്ക് വിഷമം തോന്നാൻ കാരണം ? അങ്ങനെയെങ്കിൽ ഞാൻ ഒന്ന് ചോദിക്കട്ടെ !!?? നിങ്ങളുടെ വീട്ടിൽ ഊരിയിട്ട നിങ്ങളുടെ ഒരു ചെരുപ്പ് അത് വിലകൂടിയതോ അല്ലാത്തതോ ആകട്ടെ അത് , ഒരു പട്ടി കടിച്ചു കീറി എന്ന് വിചാരിക്കുക, ആ പട്ടി ഗർഭിണിയാണോ അല്ലയോ എന്നറിഞ്ഞിട്ടാണോ നിങ്ങൾ ഓടിച്ചു വിടുക, അല്ലെങ്കിൽ ഒരു കല്ലെടുത്തു എറിയുക, ഒരു പക്ഷേ ഈ ഹാഷ്ടാഗ് ഇടുന്ന ആളുകൾ ചിന്തിക്കുമായിരിക്കും പാവം ഗർഭിണിയായിരിക്കും വെറുതെ വിട്ടേക്കാം എന്ന്? ഞാൻ ആണെങ്കിൽ അങ്ങനെ ചിന്തിക്കില്ല, ഞാൻ കല്ലെടുത്തു ഏറിയും. നമ്മുടെ സാദനങ്ങൾ നശിപ്പിക്കാൻ വരുന്ന അല്ലെങ്കിൽ നമ്മളെ ആക്രമിക്കാൻ വരുന്ന എന്തിനെയും നമ്മളും ആക്രമിക്കാൻ ശ്രമിക്കാറുണ്ട്. ഒരു പക്ഷെ ഈ ഒരു കാര്യത്തിലും ചിലപ്പോ അതായിരിക്കാം സംഭവിച്ചേക്കുന്നത്, അറിയില്ല , അന്വേഷണം നടക്കട്ടെ . തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ.
ഒന്ന് മാത്രം മനസിലാക്കുക ലോകത്തു ഇത് ആദ്യമായിട്ടല്ല ഒരു ആന ചെറിയുന്നതു , ഈ ആനയുടെ സ്ഥാനത്തു ഒരു പന്നിയോ എലിയോ ആയിരുന്നേൽ അപ്പളും നിങ്ങൾ ഹാഷ്ടാഗ് ഇടാമായിരുന്നോ? ഒരിക്കലുമില്ല, അപ്പം ഈ കാണിക്കുന്നത് വെറും ഷോഓഫ് അല്ലേ?
ഇനി ഇതൊന്നുമല്ല കോമഡി, ഈ ഹാഷ്ടാഗും പോസ്റ്റും ഇടുന്നവർ ഉപയോഗിക്കുനത് ലെതറിന്റെ ബാഗും ഷൂസും പഴ്സും ബെൽറ്റും ഒക്കെയാകും . ഇതൊക്കെ മൃഗങ്ങളെ കൊന്നു അവറ്റകളുടെ തോല് ഉപയോഗിച്ചുണ്ടാക്കുന്നതാണെന്നു അറിയുവോ ആവോ ?
ഇനി മറ്റൊരു കാര്യം ഈ തെറ്റ് ചെയ്തവരെ പിടിച്ചു എന്നിരിക്കട്ടെ , എന്നാലെന്താ !!! ഇവിടെ പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്നിട്ട് ശിക്ഷയില്ല അപ്പളാ മിണ്ടാപ്രാണിയായ ആന.
ഇവിടെ കുറ്റം ചെയ്തത് ഒരാൾ മാത്രമാണോ ??
നമ്മൾ ഓരോരുത്തരും പല പല രീതിയിൽ അറിഞ്ഞും അറിയാതെയും പലതും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കൽ തിന്നും തൊണ്ടയിൽ കുടുങ്ങിയും വയറ്റിൽ കാൻസർ വന്നും എത്രയെത്ര ജീവികൾ മരിക്കുന്നു. പല വിദേശ രാജ്യങ്ങളിലും നമ്മൾ ഡിസ്‌കവറി ചാനലിലൂടെയും നാഷണൽ ജോഗ്രഫിക് ചാനലിലൂടെയും നമ്മൾ കാണാറുണ്ട് , വൈൽഡ് ലൈഫ് ഫോറെസ്റ് ഉദ്യോഗസ്ഥർ ഇതുപോലെ കാട്ടിൽ അപകടത്തിൽ പെട്ട് പോകുന്ന മൃഗങ്ങളെ രക്ഷിക്കുന്നതായി. നമ്മുടെ നാട്ടിലും അതുപോലുള്ള സംവിദാനങ്ങൾ വന്നാൽ മാത്രമേ ഇതുപോലല്ല മരണങ്ങൾ ഒഴിവാക്കാനാകൂ ..!!
🐘