25/08/2025
ഇടി കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിന്ന് ടിയിൽ ! അവയേ 'കൂണന്ന്
'പേര് വിളിക്കും
കർക്കിടകമാസത്തിൽ നിലമിറങ്ങി നേരിയ ശബ്ദത്തിൽ ഇടിവെട്ടിയാൽ ചില പ്രത്യേക സ്ഥലങ്ങളിൽ മഴകുണുകൾ ലഭിക്കും പ്രത്യേഗിച്ച് മണ്ണ്തിരുകളിലും വലിയ പടവൃക്ഷ ചോലകളിലും മുളം കാടുകളിലുമൊക്കെയാണ് കാണാറുള്ളത്.
ആദ്യകാലങ്ങളിൽ കർക്കിടകമാസം അറുതിയുടെ മാസമായാണ് പറയാറ് കാരണം മഴ അടച്ച് പിടിച്ച് ചെയ്യുന്നത് കൊണ്ട് ജനക്കാൾക്ക് ജോലിയും കൂലിയുമില്ലാത്തത് കൊണ്ടാവാം അങ്ങിനെ പറഞ്ഞിരുന്നത് ഇങ്ങിനെയുള്ള കാലത്ത് പ്രകൃതി കനിഞ്ഞ് തന്നിരുന്നതാണ് താളും തവരയും കൂണുമൊക്കെ
ഇതൊക്കെയായിരുന്ന പഴമക്കാരുടെ കർക്കിടക വിശേഷങ്ങൾ