Dr. Stiniya's Homoeo Care

Dr. Stiniya's Homoeo Care Homoeopathic Clinic in Kuravilangad, offering fully personalized treatment and care.

ഓരോ സ്ത്രീയും കടന്നുവന്ന വഴികളും അതിജീവിച്ച പ്രയാസങ്ങളും ഓർത്തുകൊണ്ട്, ഹൃദയത്തിൽ നിന്നും ആശംസിക്കാം, വനിതാദിനം.
07/03/2023

ഓരോ സ്ത്രീയും കടന്നുവന്ന വഴികളും അതിജീവിച്ച പ്രയാസങ്ങളും ഓർത്തുകൊണ്ട്, ഹൃദയത്തിൽ നിന്നും ആശംസിക്കാം, വനിതാദിനം.

12/12/2021

നമ്മുടെ ശരീരത്തിന് വളരെയധികം ആവശ്യമുള്ള ഒരു ജീവകം ആണ് വൈറ്റമിൻ സി. വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ ആണിത്. നമ്മുടെ ശരീരത്തിൽ വൈറ്റമിൻ സി ഉൽപാദിപ്പിക്കുന്നില്ല. അതുപോലെ സൂക്ഷിച്ചുവയ്ക്കുന്നുമില്ല. അതിനാൽ ദിവസവും കഴിക്കുന്ന ആഹാരത്തിൽ നാം വൈറ്റമിൻ സി ഉൾപ്പെടുത്തണം.

ഗുണങ്ങൾ:
- വൈറ്റമിൻ സി ഒരു ആന്റി ഓക്സിഡന്റ് ആണ്
- രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു
- ഓർമശക്തി കൂട്ടാൻ സഹായിക്കുന്നു
- രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
- ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു
- ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് സഹായിക്കുന്നു

ഏതൊക്കെ ഭക്ഷണത്തിൽ?
- നെല്ലിക്കയിലാണ് വൈറ്റമിൻ സി ഏറ്റവും കൂടുതൽ ഉള്ളത്
- കൂടാതെ കിവി, പപ്പായാ, സ്ട്രോബെറി, നാരങ്ങ, ഓറഞ്ച്, പാഷൻ ഫ്രൂട്ട്, ഏത്തപ്പഴം, തണ്ണിമത്തൻ, കോളിഫ്ലവർ, കാബേജ്, ഉരുളകിഴങ്ങ്, ക്യാപ്‌സിക്കം എന്നിവയിലും ഉണ്ട്

അഭാവം:
- വൈറ്റമിൻ സി യുടെ അഭാവം മൂലമുണ്ടാകുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ് സ്‌കർവി

എത്ര അളവിൽ ആവശ്യം?
- ദിവസവും 75 -100 mg വരെ , നമ്മുടെ ശരീരത്തിന് ആവശ്യമാണ്

വൈറ്റമിൻ സി അമിതമായ അളവിൽ ദിവസവും ശരീരത്തിൽ എത്തിയാൽ?
- വയറിളക്കം, ഛർദി പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. അത് പോലെ ഒക്സലേറ്റ് സ്റ്റോൺ കിഡ്നിയിൽ രൂപപ്പെടാനും കാരണം ആകുന്നു. ചിലരിൽ തലവേദനയും ഉണ്ടാകുന്നു
- വൈറ്റമിൻ സി ഗുളികകൾ കഴിക്കുന്നവർ വെള്ളം ധാരാളമായി കുടിക്കുക

Completing an year of holistic care and service...!
24/08/2021

Completing an year of holistic care and service...!


കേരളത്തിൽ സിക്ക വൈറസ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുകയാണ് .ഇതൊരു പുതിയ രോഗം അല്ല.ഉഗാണ്ടയിൽ കുരങ്ങുകളിലാണ് ഇത് ആദ്യമായി...
18/07/2021

കേരളത്തിൽ സിക്ക വൈറസ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുകയാണ് .ഇതൊരു പുതിയ രോഗം അല്ല.ഉഗാണ്ടയിൽ കുരങ്ങുകളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത് .
സിക്ക വൈറസിനെ കുറിച്ച് കൂടുതൽ അറിയാം

കോവിഡ് - 19 നേരിടാം ഒറ്റ കെട്ടായി
07/05/2021

കോവിഡ് - 19
നേരിടാം ഒറ്റ കെട്ടായി


നേരിയ കോവിഡ് ബാധയുള്ളവർക്കും രോഗലക്ഷണമില്ലാത്തവർക്കും സ്വീകരിക്കാവുന്ന ഹോമിയോ ചികിത്സ നിർദേശിച്ചു കേന്ദ്ര ആയുഷ് മന്ത്രാല...
01/05/2021

നേരിയ കോവിഡ് ബാധയുള്ളവർക്കും രോഗലക്ഷണമില്ലാത്തവർക്കും സ്വീകരിക്കാവുന്ന ഹോമിയോ ചികിത്സ നിർദേശിച്ചു കേന്ദ്ര ആയുഷ് മന്ത്രാലയം. വീടുകളിൽ താമസിച്ച് കഴിക്കാവുന്ന മരുന്നുകളാണ് നിർദേശിച്ചിട്ടുള്ളത്. ഏതു ചികിത്സ തുടങ്ങും മുൻപും ഡോക്ടറുടെ അഭിപ്രായം തേടണം.


ഇന്ന്‌ ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന്റെ പിതാവായ സാമുവൽ ഹനിമാന്റെ ജന്മദിനമായ ഏപ്രിൽ 10 ലോക ഹോ...
10/04/2021

ഇന്ന്‌ ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന്റെ പിതാവായ സാമുവൽ ഹനിമാന്റെ ജന്മദിനമായ ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനപ്രകാരം ആരോഗ്യം എന്നാല്‍ രോഗമില്ലാത്ത അവസ്ഥ എന്നല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായി നല്ലൊരു അവസ്ഥയിൽ ആയിരിക്കുക എന്നതാണ്. അതിനാല്‍ ഓരോ വ്യക്തിയുടെയും മാനസികവും ശാരീരികവും ആയ എല്ലാ കാര്യങ്ങളെയും വിശകലനം ചെയ്ത്, ഓരോ വ്യക്തിയെയും കൃത്യമായി അപഗ്രഥനം ചെയ്ത ശേഷമാണ് ഹോമിയോപ്പതിയിൽ മരുന്നുകൾ തീരുമാനിക്കുന്നത്.
ലളിതവും ശാസ്ത്രീയവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും താരതമ്യേനെ ചെലവ് കുറഞ്ഞതുമായ ചികിത്സാ രീതിയാണ് ഹോമിയോപ്പതി.

പ്രായഭേദമന്യേ ഒരുപാട്  ആളുകളിൽ കണ്ടുവരുന്ന അസുഖങ്ങൾ ആണ് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ. ജീവിത രീതിയിൽ വരുന്ന...
27/03/2021

പ്രായഭേദമന്യേ ഒരുപാട് ആളുകളിൽ കണ്ടുവരുന്ന അസുഖങ്ങൾ ആണ് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ. ജീവിത രീതിയിൽ വരുന്ന അശ്രദ്ധയും താളംതെറ്റിയ ഭക്ഷണക്രമവും വ്യായാമക്കുറവുമൊക്കെയാണ് പലപ്പോഴും ഇവക്ക് കാരണങ്ങൾ.

ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്നുകൾ സ്വയം തുടങ്ങുകയോ നിർത്തുകയോ ചെയ്യാതിരിക്കുക. മരുന്ന് കഴിക്കുന്നവർ, വ്യായാമവും ഭക്ഷണത്തിലെ നിയന്ത്രണവും പാലിക്കുന്നതിനോടൊപ്പം, കൃത്യമായ ഇടവേളകിൽ ചെക്കപ്പ് നടത്തി ഇവ സാധാരണ പരിധിയിൽ ആണെന്ന് ഉറപ്പു വരുത്തുക.

ഇത്തരം രോഗങ്ങൾ നിയന്ത്രണം ഇല്ലാതെ ദീർഘകാലം കൂടിയ അളവിൽ നിൽക്കുന്നത് ഹൃദയം, കിഡ്നി പോലുള്ള പ്രധാന അവയവങ്ങളെ ബാധിക്കുന്നു.




ചൂടുകാലത്ത് കൂടുതലായി കാണുന്ന ഒരു പകർച്ചവ്യാധിയാണ് ചിക്കൻപോക്സ്.വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗി...
14/03/2021

ചൂടുകാലത്ത് കൂടുതലായി കാണുന്ന ഒരു പകർച്ചവ്യാധിയാണ് ചിക്കൻപോക്സ്.

വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗിയിൽ നിന്നും വായുവിലൂടെ രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ചു 2-3 ആഴ്ചയ്ക്കകം രോഗലക്ഷണങ്ങൾ പ്രകടമാവുന്നു.

# പ്രധാന ലക്ഷണങ്ങൾ

പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ചുവന്ന കുരുക്കൾ. നെഞ്ച്, വയര്‍ എന്നിവിടങ്ങളില്‍ ആദ്യം കുരുക്കൾ പ്രത്യക്ഷപ്പെടുകയും പിന്നീട് മുഖത്തും കൈ കാലുകളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു.

# ചികിത്സ

- രോഗം പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടുക
- ആവശ്യത്തിന് വെള്ളം കുടിക്കുക
- പഴവർഗ്ഗങ്ങൾ കഴിക്കുക
- കൂടുതൽ എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക

വളരെ പേരെ ദുരിതത്തിലാക്കുകയും ഭീതിപെടുത്തുകയും ചെയ്യുന്ന രോഗമാണ് ക്യാൻസർ. എന്നാൽ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും ശരിയാ...
04/02/2021

വളരെ പേരെ ദുരിതത്തിലാക്കുകയും ഭീതിപെടുത്തുകയും ചെയ്യുന്ന രോഗമാണ് ക്യാൻസർ. എന്നാൽ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും ശരിയായ ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ പൂർണമായി മുക്തി നേടാവുന്ന ഒരു രോഗമാണ് ക്യാൻസർ.

ക്യാൻസറിനെ പ്രതിരോധിക്കാനും തിരിച്ചറിയാനും അതിനെതിരെ അവബോധം ഉണ്ടാകുവാനും ഫെബ്രുവരി 4 ലോക ക്യാൻസർ ദിനമായി ആചരിക്കുന്നു.

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം..
ക്യാൻസറിനെ പ്രതിരോധിക്കാം..


• പുകവലി, പുകയില ഉത്പന്നങ്ങൾ, മദ്യപാനം എന്നിവ ഒഴിവാക്കാം
• ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കാം
• അമിതമായ സൂര്യപ്രകാശം ഏൽക്കാതിരിക്കാം
• അമിതവണ്ണം നിയന്ത്രിക്കാം, വ്യായാമം ശീലമാക്കാം
• ക്യാൻസർ സ്ക്രീനിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കാം

ഏവർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ പുതുവത്സരാശംസകൾ...
31/12/2020

ഏവർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ പുതുവത്സരാശംസകൾ...

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ... ⭐️
25/12/2020

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ... ⭐️

Address

Dr. Stiniya's Homoeo Care
Kuravilangadu
686633

Opening Hours

Monday 8am - 12:30pm
3pm - 6:30pm
Tuesday 8am - 12:30pm
3pm - 6:30pm
Wednesday 8am - 12:30pm
3pm - 6:30pm
Thursday 8am - 12:30pm
3pm - 6:30pm
Friday 8am - 12:30pm
3pm - 6:30pm
Saturday 8am - 12:30pm
3pm - 6:30pm

Telephone

+919495776263

Website

Alerts

Be the first to know and let us send you an email when Dr. Stiniya's Homoeo Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Stiniya's Homoeo Care:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram