കുടുംബാരോഗ്യകേന്ദ്രം വെളിയം

കുടുംബാരോഗ്യകേന്ദ്രം വെളിയം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കുടുംബാരോഗ്യകേന്ദ്രം വെളിയം, Hospital, Kuzhimathicadu.

31/05/2022
വെളിയം കുടുബരോഗ്യകേന്ദ്രത്തിനു 2020-2022 വർഷത്തെ NQAS, KAYAKALPA, KASH അവാർഡുകൾ  QUILON BEACH CONVENTION CENTERIL നടന്ന ...
21/04/2022

വെളിയം കുടുബരോഗ്യകേന്ദ്രത്തിനു 2020-2022 വർഷത്തെ NQAS, KAYAKALPA, KASH അവാർഡുകൾ QUILON BEACH CONVENTION CENTERIL നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി.വീണ ജോർജിൽ നിന്നും ഏറ്റുവാങ്ങി.

വെളിയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമാന നിമിഷങ്ങൾ.

🤍💜♥️
08/02/2022

🤍💜♥️

08/02/2022

പ്രസ് റിലീസ് 08-02-2022
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്

*സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു*

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. ജില്ലാതല ആശുപത്രികളില്‍ 92.75 ശതമാനം സ്‌കോര്‍ നേടി ജില്ലാ ആശുപത്രി കൊല്ലം, ജനറല്‍ ആശുപത്രി എറണാകുളം ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ പങ്കിട്ടു. ജില്ലാ തലത്തില്‍ 89.24 ശതമാനം സ്‌കോറോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജനറല്‍ ആശുപത്രി തൃശൂര്‍ കരസ്ഥമാക്കി. ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ 6 ആശുപത്രികള്‍ 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

സബ് ജില്ലാ തലത്തില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പുനലൂര്‍, കൊല്ലം (91.06 ശതമാനം) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി താമരശേരി, കോഴിക്കോട് (89.95 ശതമാനം) കരസ്ഥമാക്കി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ 7 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ ലഭിക്കുന്നതാണ്.

സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് സി.എച്ച്.സി പെരിഞ്ഞനം തൃശൂര്‍ (91.29 ശതമാനം) അര്‍ഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 13 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ ലഭിക്കുന്നതാണ്.

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. അതില്‍ ഫസ്റ്റ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തിരുവല്ല, പത്തനംതിട്ട (99.2 ശതമാനം) 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മാമ്പഴക്കര, തിരുവനന്തപുരം (96.3 ശതമാനം) കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുട്ടട, തിരുവനന്തപുരം (95.8 ശതമാനം) ഒരു ലക്ഷം രൂപയുടെ മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.

സെക്കന്റ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വി.ആര്‍. പുരം തൃശൂര്‍ (98.3 ശതമാനം) ഒന്നാം സ്ഥാനവും, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഗോസായിക്കുന്ന്, തൃശൂര്‍ (97.9 ശതമാനം) രണ്ടാം സ്ഥാനവും, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എളമാന്‍തോപ്പ്, എറണാകുളം (96.3 ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തേര്‍ഡ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെട്ടേക്കോട്, മലപ്പുറം 92.9 ശതമാനത്തോടെ ഒന്നാം സ്ഥാനവും അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പുളിങ്കുന്ന്, കാസര്‍ഗോഡ് 90 ശതമാനത്തോടെ രണ്ടാം സ്ഥാനവും അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കല്‍പ്പറ്റ, വയനാട് 87.9 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അതോടൊപ്പം തന്നെ നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 9 ആശുപത്രികള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ ലഭിക്കുന്നതാണ്.

പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും അവാര്‍ഡ് തുക ലഭിക്കുന്നതാണ്.

എഫ്.എച്ച്.സി. കാട്ടാക്കട ന്യൂ ആമച്ചല്‍, തിരുവനന്തപുരം (92.5 ശതമാനം), എഫ്.എച്ച്.സി. അഴീക്കല്‍, കൊല്ലം (86.3 ശതമാനം), പിഎച്ച്‌സി പാണാവള്ളി, ആലപ്പുഴ (81 ശതമാനം), പിഎച്ച്‌സി പുന്നപ്ര സൗത്ത് (81 ശതമാനം), എഫ്എച്ച്‌സി ഓമല്ലൂര്‍ പത്തനംതിട്ട (94.2 ശതമാനം), എഫ്എച്ച്‌സി മുത്തോലി, കോട്ടയം (87.9 ശതമാനം), പിഎച്ച്‌സി കോടിക്കുളം, ഇടുക്കി (85 ശതമാനം), എഫ്എച്ച്‌സി രായമംഗലം, എറണാകുളം (91.7 ശതമാനം), എഫ്എച്ച്‌സി മാടവന, തൃശൂര്‍ (96.7 ശതമാനം), എഫ്എച്ച്‌സി പൂമംഗലം, തൃശൂര്‍ (96.7 ശതമാനം), എഫ്എച്ച്‌സി വെല്ലിനേഴി, പാലക്കാട് (80.3 ശതമാനം), എഫ്എച്ച്‌സി വഴക്കാട്, മലപ്പുറം (97 ശതമാനം), എഫ്എച്ച്‌സി നരിപ്പറ്റ, കോഴിക്കോട് (97.1 ശതമാനം), എഫ്.എച്ച്.സി. എടവക, വയനാട് (97.9 ശതമാനം). എഫ്എച്ച്‌സി ന്യൂ മാഹി, കണ്ണൂര്‍ (95.6 ശതമാനം), എഫ്എച്ച്‌സി പാണത്തൂര്‍, കാസര്‍ഗോഡ് (98.3 ശതമാനം) എന്നിവയാണ് പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍.

അതോടൊപ്പം തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 28 ആശുപത്രികള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ ലഭിക്കുന്നതാണ്.

കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കിവരുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

NQAS കായകൽപ്പപുരസ്ക്കാരങ്ങൾ നമുക്ക് നേടിയെടുക്കാൻ കഴിഞ്ഞതിൻ്റെ അഭിമാനസൂചകമായി ഫ്രണ്ട്സ് വാപ്പാല കൂട്ടായ്മയുടെ ആദരവ് ഏറ്റ...
25/11/2021

NQAS
കായകൽപ്പ
പുരസ്ക്കാരങ്ങൾ നമുക്ക് നേടിയെടുക്കാൻ കഴിഞ്ഞതിൻ്റെ അഭിമാനസൂചകമായി ഫ്രണ്ട്സ് വാപ്പാല കൂട്ടായ്മയുടെ ആദരവ് ഏറ്റുവാങ്ങാൻ കഴിഞ്ഞു.

അഭിമാനനിമിഷം♥️  പുരസ്ക്കാരം കുടുംബാരോഗ്യകേന്ദ്രം വെളിയത്തിനായ് ഏറ്റുവാങ്ങി.
08/09/2021

അഭിമാനനിമിഷം♥️

പുരസ്ക്കാരം കുടുംബാരോഗ്യകേന്ദ്രം വെളിയത്തിനായ് ഏറ്റുവാങ്ങി.

 #ഓണാശംസകൾ🌸🌸🌸🌸
21/08/2021

#ഓണാശംസകൾ🌸🌸🌸🌸

 #അഭിമാനം
11/05/2021

#അഭിമാനം

വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക കൂടിയായ സഹോദരി യു.കെ. അശ്വതിയ്ക്ക് (24) പ്രണാമം.കോവിഡിനെതിരായ പോര...
27/04/2021

വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക കൂടിയായ സഹോദരി യു.കെ. അശ്വതിയ്ക്ക് (24) പ്രണാമം.

കോവിഡിനെതിരായ പോരാട്ടത്തിനിടയിലാണ് സഹോദരിയ്ക്ക് ജീവൻ നഷ്ടമായത്. അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നു.

വെളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരംകൊല്ലം: വെളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് എന്‍. ക്യു.എസ് അംഗീകാരം.ദേശീയത...
03/04/2021

വെളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

കൊല്ലം: വെളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് എന്‍. ക്യു.എസ് അംഗീകാരം.ദേശീയതല മൂല്യ നിര്‍ണയത്തിൽ 94.93% മാര്‍ക്ക് നേടിയാണ് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ കേന്ദ്രങ്ങള്‍ക്കായുളള ദേശീയ ഗുണ നിലവാര അംഗീകാരം കരസ്ഥമാക്കിയത്.

സർവ്വീസ് പ്രൊവിഷൻ,സപ്പോർട്ടീവ് സേവനങ്ങൾ,ക്ലിനിക്കൽ സേവനങ്ങൾ,ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്മെൻറ്,തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഉള്ള ചെക്ക് പോയിന്റുകൾ വിലയിരുത്തിയതിൻറെ അടിസ്ഥാനത്തില്‍ ആണ് അംഗീകാരം ലഭിച്ചത്.

കൂടാതെ ഒ. പി വിഭാഗം,ലബോറട്ടറി,ഫാര്‍മസി,പൊതുജനാരോഗ്യം എന്നിവയുടെ പ്രവര്‍ത്തനം, പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം, പ്രതിരോധം, ജീവിത ശൈലി രോഗ നിയന്ത്രണം, മാതൃ-ശിശു സംരക്ഷണം,പ്രതിരോധ കുത്തിവെപ്പ്, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ് ,ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനം, എന്നിവയുടെ മികച്ച പ്രവര്‍ത്തനമാണ്
അംഗീകാരം ലഭിക്കുന്നതിന് കാരണമായത്.

ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി പുനലൂര്‍, ‍ കുടുംബാരോഗ്യ കേന്ദ്രം മാങ്കോട് ചിതറ, കുടുംബാരോഗ്യ കേന്ദ്രം ചാത്തന്നൂർ എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് NQAS ദേശീയ അംഗീകാരം ലഭിച്ചിട്ടുള്ളത്.

കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരുടെയും ജില്ലാ മെഡിക്കൽ ആഫീസ്, ജില്ലാ ആരോഗ്യകേരളം എന്നിവയുടെയും സംയുക്ത പരിശ്രമ ഫലമാണ് ഈ അവാര്‍ഡ് എന്നും ഇതിനായി പരിശ്രമിച്ച എല്ലാ ജീവനക്കാർക്കും ആശംസകൾ അറിയിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.ആർ ശ്രീലത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഹരികുമാർ എസ് എന്നിവർ അറിയിച്ചു.

Address

Kuzhimathicadu
691512

Website

Alerts

Be the first to know and let us send you an email when കുടുംബാരോഗ്യകേന്ദ്രം വെളിയം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category