08/06/2023
പതിമൂന്ന് EFT പരിശീലകർക്ക് ആദരവിൻ്റെ പൊൻതൂവൽ
HEALGIA EFT പരിശീലകരായി പ്രവർത്തന ഗോദയിലേക്ക് കാലെടുത്ത് വച്ച 13 പേരെ ആദരിച്ചു. കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ വച്ച് ജൂൺ 4 ന് നടന്ന വർണാഭമായ ചടങ്ങിൽ ആയിരുന്നു ഈ ആദരവ്.
EFT ഗുരു റഫീഖ് ചെറുശ്ശേരി ട്രെയിനിംഗ് നൽകിയ 13 ട്രെയിനർമാർക്ക് അർഹതക്കുള്ള അംഗീകാരമായിരുന്നു ഈ ശുഭ മുഹൂർത്തം. പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് പരിപാടിക്ക് മാറ്റ് കൂട്ടി. 1990 കളിൽ രൂപം കൊണ്ട EFTക്കു ഒരു പുതിയ അടുക്കും ചിട്ടയും നൽകി അതിനൂതനമായി അവതരിപ്പിച്ച വ്യക്തിയാണ് റഫീഖ് ചെറുശ്ശേരി. അദേഹത്തിന് കീഴിൽ EFT പഠിച്ചവരാണ് 13 പേരും.
സേവന മേഖലയിൽ ഒരു വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ ഹീൽജിയ എന്ന നമ്മുടെ സ്ഥാപനത്തിന് ഇതു അഭിമാനകരമായ ഒരു നേട്ടം കൂടിയാണ്. ഈ പരിപാടിയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ Healgia ടീം അംഗങ്ങൾക്കും, കോഴ്‌സിനോട് പൂർണമായും സഹകരിച്ച 13 ട്രൈനേഴ്സിനോടും, Healgia കമ്മ്യൂണിറ്റിയിൽ ഉള്ള എല്ലാവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.
Team Healgia
Healgia Healing Hub Pvt Ltd.