03/11/2025
*നിയന്ത്രണം നഷ്ടമായി; ഡമ്പർ ലോറി 17 വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; 12 പേർക്ക് ദാരുണാന്ത്യം; 18 പേർക്ക് പരിക്ക്*
*🇦CCIDENT🇷ESCUE 24×7*
*03-11-2025 തിങ്കൾ*
ജയ്പൂർ: ജയ്പൂരിലെ ലോഹ മണ്ഡിയിൽ ഡംപർ ലോറി 17 വാഹനങ്ങളിലേക്ക് ഇടിച്ചുകയറി നടുക്കുന്ന അപകടം. അപകടത്തിൽ 12 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹർമാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ അപകടം നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
റോഡ് നമ്പർ 14 ൽ നിന്ന് ഹൈവേയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവേ പെട്രോൾ പമ്പിനടുത്ത് ലോറി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ മൂന്നുപേരെ എസ് എം എസ് ആശുപത്രി ട്രോമാ സെന്ററിലേക്ക് റഫർ ചെയ്തെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണെന്നും പൊലീസ് വ്യക്തമാക്കി
റിപ്പോർട്ട് : ഷിയാസ് മണ്ണാർക്കാട്