AMAN Homoeo Medical Centre

AMAN Homoeo Medical Centre Giving better homoeopathic treatment

പ്രിയപ്പെട്ടവരേ, പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും സംശയ നിവാരണത്തിനമായി അമൻ മെഡിക്കൽ സെന്റർ രൂപീകരിച്ച വാട്സാപ്പ് ഗ്രൂ...
06/08/2020

പ്രിയപ്പെട്ടവരേ, പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും സംശയ നിവാരണത്തിനമായി അമൻ മെഡിക്കൽ സെന്റർ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പ് ആണിത്. പൊതുജനങ്ങൾക്ക് അവരുടെ രോഗങ്ങളെ കുറിച്ചും ആരോഗ്യ സംശയങ്ങളും ഡോക്ടറോട് ചോദിക്കാവുന്നതാണ്.

👉 എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ 7.30 സംശയങ്ങളും ചോദ്യങ്ങളും ചോദിക്കാം.

👉 ആരോഗ്യ സംബന്ധവും രോഗ സംബന്ധവുമായ ചോദ്യങ്ങൾ മാത്രമേ ചോദിക്കാവൂ.

👉 മറ്റു മെസ്സേജികളോ ഫോർവേഡ് മെസ്സേജുകളോ അനുവദിക്കില്ല.

👉 ഗ്രൂപ്പ് നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ മുന്നറിയിപ്പില്ലാതെ റിമൂവ് ചെയ്യും.

👉 ചോദ്യങ്ങൾ ടെക്സ്റ്റ് മെസ്സേജ് ആയോ, അല്ലെങ്കിൽ പേപ്പറിൽ എഴുതി ഫോട്ടോ പോസ്റ്റ് ചെയ്തോ ചോദിക്കുന്നതാണ് അഭികാമ്യം. അത് കഴിയാത്തവർ മാത്രം വോയിസ് മെസ്സജ്അയക്കുക.

👉 വൈകീട്ട് 7.30 മുതൽ 8 മണിവരെ ഡോക്ടർ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകും.

👉 വൈകീട്ട് 6.30 മുതൽ 8 മണിവരെ ഗ്രൂപ്പ് ആക്റ്റീവ് ആയിരിക്കും. അല്ലാത്ത സമയങ്ങളിൽ അഡ്മിൻ ഒൺലി ആയിരിക്കും.

👉 അടിയന്തര സാഹചര്യങ്ങളിൽ
അഡ്മിനെ വിളിച്ചു സഹായം
തേടാവുന്നതാണ് .

ആരോഗ്യ രംഗത്ത് പൊതുജനങ്ങൾക്ക് ഒരുപാടു സംശയങ്ങളുള്ളതിനാലും ആരോഗ്യ അവബോധം എല്ലാവരിലും എത്തിക്കാനും കൂടുതൽ സഹൃദയങ്ങളിക്ക് എത്തിക്കുക.

WhatsApp Group Invite

09/06/2020

*കൊറോണ വൈറസ് മൂലമുണ്ടാകുന്ന ന്യൂമോണിയ എങ്ങനെ തിരിച്ചറിയാം*

*ശ്വാസകോശത്തിൽ കഫം അല്ലെങ്കിൽ പഴുപ്പ് നിറയുന്ന അവസ്ഥയാണ് ന്യൂമോണിയ എന്ന് പറയുന്നത്*.
*ലക്ഷണങ്ങൾ*
1: കടുത്ത പനി

2: ചുമക്കുമ്പോൾ പച്ച കളറിലുള്ള കഫം

3: ചുമക്കുമ്പോൾ നെഞ്ചിന്റെ
ഭാഗത്ത് സൂചി കുത്തുന്നത് പോലുള്ള വേദന അനുഭവപ്പെടുക

4:ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്

5: അമിതമായ ക്ഷീണം

6:സംസാരിക്കുമ്പോൾ ഉള്ള തളർച്ച

7:ചുമച്ചു ഛർദ്ദിക്കുക എന്നിവ ലക്ഷണങ്ങളാണ്

*ന്യൂമോണിയ കൂടുതൽ അപകടകരം ആകുന്നത് ആർക്ക*്

✔️രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്കും

✔️ ഹൃദ്രോഗികൾക്കും

✔️ഗർഭിണികൾക്കും

✔️60 വയസ്സിന് മുകളിലുള്ളവർക്കുമാണ്

കൊറോണ വൈറസ് ബാധ ഉണ്ടായിട്ട് ചിലപ്പോൾ 5, 6 ദിവസത്തിനുള്ളിൽ ചിലർക്ക് ന്യൂമോണിയ ലക്ഷണങ്ങൾ കാണാം.
ഇൻഫെക്ഷൻ പടർന്നാൽ രക്തത്തിൽ oxygen അളവ് കുറയുകയും ആന്തരികാവയവങ്ങൾ തകരാറിൽ ആവുകയും ഹൃദയമിടിപ്പ് നിൽക്കുകയും ചെയ്യുന്നതാണ്.

രോഗലക്ഷണങ്ങളെ തള്ളിക്കളയാതിരിക്കുക

സാമൂഹിക അകലവും പാലിച്ചു സുരക്ഷിതരായിരിക്കുക

മാസ്ക് ഇല്ലാതെ പുറത്ത് പോവാതിരിക്കുക

*ഡോ. സഫീദ യാസ്മിൻ*
*അമൻ ഹോമിയോ ക്ലിനിക്‌ പൊന്മള*
8111808585

03/06/2020

*ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ കോവിഡ് പോസിറ്റീവ് ആണെങ്കിൽ എന്തു ചെയ്യണം?*

📌പ്രതിരോധ ശേഷി കൂടുതലുള്ള ആളുകളിൽ ഏകദേശം 75 ശതമാനം ആളുകളിലും ലക്ഷണങ്ങൾ കാണിക്കാതെയാണ് കോവിഡ് പോസിറ്റീവ് ആകുന്നത്.

📌35 ശതമാനം ആളുകളിൽ മാത്രമാണ് ലക്ഷണങ്ങളോടെ കോവിഡ് വരുന്നത്

📌ലക്ഷണങ്ങൾ ഒന്നുംതന്നെ കാണിക്കാതെ കോവിഡ് പോസിറ്റീവ് ആണെങ്കിൽ 15ദിവസം നിർബന്ധമായും വീടുകളിൽ തന്നെ തുടരുക കാരണം ആദ്യത്തെ 15 ദിവസമാണ് കൊറോണ വൈറസ് കൂടുതൽ പകരാൻ സാധ്യത ഉള്ളത്

📌ശരീരത്തിന് പ്രതിരോധശേഷി കുറയ്ക്കുന്ന പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക.

📌അമിതമായ മധുരം അടങ്ങിയ ഭക്ഷണം, ബേക്കറി സാധനങ്ങൾ എന്നിവ ഒഴിവാക്കുക

📌കൂടുതൽ മസാല അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക

📌ഏഴ് മണിക്കൂർ സുഖമായി കിടന്നുറങ്ങുക

📌മൂന്നു ലിറ്റർ വെള്ളം കുടിക്കുക

📌കഞ്ഞി വെള്ളം ഉപ്പിട്ട് കുടിക്കുക

📌നാരങ്ങ വെള്ളം ഉപ്പിട്ട് കുടിക്കുക

⭕️എപ്പോൾ കൂടുതൽ ശ്രദ്ധിക്കണം

✔️നിങ്ങളുടെ ശ്വാസോഛ്വാസം വേഗത്തിലാവുക

✔️Pulse റേറ്റ് കൂടുക

✔️ ശരീരത്തിൽ ഇളംനീല നിറം കാണുക (ചുണ്ടിനു ചുറ്റും, മൂക്കിനു ചുറ്റും, നഖങ്ങളിൽ ) ഇത് ഓക്സിജൻ രക്തത്തിൽ കുറഞ്ഞു എന്നത് കാണിക്കുന്നു

✔️ഇത്തരത്തിൽ ലക്ഷണം കാണിക്കുകയാണെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുക

*സാമൂഹിക അകലം പാലിച്ചു സുരക്ഷിതരായി ഇരിക്കുക*
*ഡോ. സഫീദ യാസ്മിൻ*
*അമൻ ഹോമിയോ ക്ലിനിക് പൊന്മള*
8111808585

22/05/2020

*ഇടക്കിടക്ക് വരുന്ന നെഞ്ചുവേദന*
*കാരണം എന്ത്*

പുരുഷന്മാരേക്കാൾ കൂടുതൽ ഇത്തരം വേദന സ്ത്രീകൾക്ക് അനുഭവപ്പെടുന്നു. (പ്രത്യേകിച്ച് 35 വയസ്സിന് മുകളിലുള്ളവർക്ക്).ഈ അവസ്ഥയെ കോസ്റ്റോ കൊണ്ടരിറ്റീസ് എന്നാണ് പറയുന്നത്
അതായത് നെഞ്ചല്ലിന്റെ ഭാഗത്ത് ഉണ്ടാകുന്ന നീർക്കെട്ട് ആണിത്.
നെഞ്ചു വേദന വരികയും ഇസിജി, എക്കോ തുടങ്ങിയവ കുഴപ്പമില്ല എങ്കിൽ ഇത്തരം നെഞ്ച് വേദന നീർകെട്ടിന്റെ ആയിരിക്കും.

*കാരണങ്ങൾ*
*1*.അമിതമായ ടെൻഷൻ
*2*.പുകവലി
*3*.നീരറക്കം ഉള്ള പ്രകൃതക്കാർ എന്നിവരിൽ ഇത് കൂടുതലായി കാണാറുണ്ട് ഇത്തരക്കാരിൽ നെഞ്ചിനെ ഭാഗത്ത് ഒരു തരം ഭാരമോ, വിങ്ങലോ അനുഭവപ്പെടാം രാവിലെ എണീക്കുന്ന സമയത്തു ഉണ്ടാകുന്ന നെഞ്ചുവേദന, തുടരെത്തുടരെ ഉണ്ടാകുന്ന വേദന, ജോലിചെയ്യുമ്പോൾ, അങ്ങനെ പലപ്പോഴായി ഈ നെഞ്ചുവേദന അനുഭവപ്പെടുന്നു. അറ്റാക്കിന്‍റെ ആണോ അതോ നീർകെട്ട് ആണോ എന്ന് മനസ്സിലാക്കാൻ വേദനയുള്ള ഭാഗത്ത് അമർത്തി നോക്കുകയാണെങ്കിൽ, അതു നീർകെട്ടാണെങ്കിൽ ആ വേദന കൂടുന്നതായി അനുഭവപ്പെടാം

*ശ്രദ്ധിക്കേണ്ടത് എന്തെല്ലാം*
*1*.നീരറക്കം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക (അതായത് വിയർത്ത ഉടനെ കുളികാതിരിക്കുക )
*2*.ഉറക്കം ( ദിവസവും 7 മണിക്കൂർ ഉറങ്ങുക )
*3*. പുകവലി ഒഴിവാക്കുക
*4*.മദ്യപാനം ഒഴിവാക്കുക
*4*.വ്യായാമം ചെയ്യുക
(അതായത് ഒന്നെങ്കിൽ നിവർന്ന് നിന്നോ അല്ലെങ്കിൽ ഇരുന്നോ ശ്വാസം ഉള്ളിലേക്ക് പൂർണമായും വലിച്ചെടുത്തു 5 സെക്കൻഡ് പിടിച്ചു വെക്കുക എന്നിട്ട് അത് പതിയെ വിടുക) ഇങ്ങനെ ചെയ്യുന്നതും
സ്ഥിരമായി യോഗ ചെയ്യുന്നതും നടക്കുന്നതും
നീന്തുന്നതും എല്ലാം ഇത്തരത്തിലുള്ള നീർക്കെട്ടിനെ ഒഴിവാക്കാൻ സഹായിക്കുന്നതാണ്

*ഇത്തരം അസുഖങ്ങൾക് ഹോമിയോപ്പതി ചികിത്സ വളരെ സുരക്ഷിതവും ഫലപ്രദവും ആണ്*
*ഡോ.സഫീദ യാസ്മിൻ*
അമൻ ഹോമിയോ ക്ലിനിക് പൊന്മള
8111808585

20/05/2020

*എ ഡിഎച്ച് ഡി കുട്ടികളിൽ*
*കുട്ടികളിൽ കാണുന്ന പഠന വൈകല്യം അല്ലെങ്കിൽ ശ്രദ്ധക്കുറവ് ഒരു രോഗമാണോ*

വികൃതി കാണിക്കുക എന്നത് എല്ലാ കുട്ടികളിലും കണ്ടുവരാറുള്ളതാണ് എന്നാൽ അത് അമിതം ആവുകയാണെങ്കിൽ നിയന്ത്രിക്കാൻ കഴിയാതെ ആവുകയാണെങ്കിൽ അത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
എ ഡി എച് ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി എന്നത് തലച്ചോറിന്‍റെ രാസപ്രവർത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന അവസ്ഥയാണ്
ചെറിയ പ്രായം തൊട്ടേ കുട്ടികളിൽ ഇത് കണ്ടു വരാറുണ്ട്
*ഇത്തരക്കാരുടെ ലക്ഷണങ്ങൾ*
*1*.ശ്രദ്ധ കുറവ്(ഒരു കാര്യം ചെയ്യുന്നതി ലും ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റാത്ത ഒരു അവസ്ഥ) ചെറുതാകുന്നതു മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും ശ്രദ്ധക്കുറവ് നമുക്ക് വ്യക്ത്തമായി മനസ്സിലാക്കാൻ പറ്റും. പഠനത്തിൽ ആണെങ്കിൽ ഒട്ടും ത്തന്നെ ശ്രദ്ധ പുലർത്താൻ കഴിയാതെ
മാർക്ക് കുറഞ്ഞ അവസ്ഥ
*2*.അമിതമായ കുസൃതി/ വികൃതി കാണിക്കുക. അത് പരിഹരിക്കാൻ കഴിയുന്നതിലുംഅപ്പുറത്തായിരിക്കും ഉണ്ടാവുക
*3*.പെട്ടെന്ന് പ്രതികരിക്കുക (എവിടെയാണ് എന്താണ് എപ്പോഴാണ് എന്നു ചിന്തിക്കാത പെട്ടെന്നുള്ള പ്രതികരണം )
പെട്ടെന്നൊരു ദിവസം കണ്ടു വരുന്ന ഒരു അവസ്ഥയല്ല ഇത് പതിയെ തുടങ്ങുന്നു
ഇത്തരം കുട്ടികളോടു കൂടുതൽ സ്നേഹത്തോടെ പെരുമാറാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം
മറ്റു കുട്ടികളെക്കാൾ കൂടുതൽ കരുതൽ അവർക്ക് ആവശ്യമായിവരും കുട്ടികൾക്കൊപ്പം ധാരാളം സമയം ചെലവഴിക്കാനും മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം
കഴിയാത്ത കാര്യങ്ങൾ അവരെ നിർബന്ധപൂർവം ചെയ്യിക്കരുത് നിർദ്ദേശങ്ങൾ പറയുമ്പോൾ വളരെ ലളിതമായി മാത്രം പറയുക
ഇത്തരം കുട്ടികളിൽ ഉറക്കക്കുറവ് കാണാറുണ്ട്
ചികിത്സ തീർച്ചയായും അനിവാര്യമായ ഒരു അവസ്ഥയാണ് ഇത്
*ഹോമിയോപ്പതി ചകിത്സ സുരക്ഷിതവും ഫലപ്രദവും*
*ഡോ. സഫീദ യാസ്മിൻ*
അമൻ ഹോമിയോ ക്ലിനിക്‌
പൊന്മള
8111808585

10/05/2020

*ഫുഡ് അലർജി കുട്ടികളിൽ*

ആറുമാസം മുതൽ കണ്ടു തുടങ്ങുന്നതാണ്

*ലക്ഷണങ്ങൾ*
1.ശരീരത്തിൽ ചൊറിച്ചിൽ
2.ചുവന്ന കളറിൽ ശരീരത്തിൽ തടിച്ചു പൊങ്ങുക
3 ചൂടുകുരു പോലെ തോന്നിക്കുന്നതും ആവാം
4. വയറുവേദന
5.ശർദ്ദിൽ
6. വിട്ട് മാറാത്ത ചുമ
7. തുമ്മൽ
8. ശ്വാസതടസ്സം എന്നിവ കണ്ടേക്കാം

*അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ*
1. പാൽ (പശുവിൻപാലും ആട്ടിൻപാലും ഒരു വയസിനു ശേഷം മാത്രമേ കുട്ടികൾക്ക് കൊടുക്കാവൂ )

2.മുട്ട (എട്ട് മാസം മുതൽ മുട്ടയുടെ മഞ്ഞ മാത്രം കൊടുത്തു തുടങ്ങാം ഒരു വയസ്സിനു
ശേഷം മാത്രമേ മുട്ടയുടെ വെള്ള കൊടുക്കാൻ പറ്റുകയുള്ളൂ )

3.ഗോതമ്പ് (8മാസത്തിനു ശേഷം മാത്രമേ കൊടുക്കാവൂ )

4.മീൻ (ചെമ്മീൻ കക്ക മുതലായവ അലർജി ഉണ്ടാകും. എട്ടു മാസം മുതൽ ചെറിയതോതിൽ മീൻ കൊടുത്തു തുടങ്ങാം)

ആറുമാസം മുതൽ കുട്ടി ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത് മുതൽ ഒരു ഭക്ഷണം അലർജിയുണ്ടോ എന്ന് മൂന്നുദിവസം കൊടുത്തു നോക്കിയതിനു ശേഷം അത് കുട്ടികൾക്ക് കുഴപ്പമില്ല എന്ന് കണ്ടാൽ തുടർന്ന് കൊടുക്കാം

ഡോ. സഫീദ യാസ്മിൻ
അമൻ ഹോമിയോ ക്ലിനിക് പൊന്മള
8111808585

06/05/2020

#കാൽസിയം കുറവ് തിരിച്ചറിയാം #

എല്ലുകളുടെയും പല്ലുകളുടേയും അതുപോലെതന്നെ മസിലുകളുടെ പ്രവർത്തനങ്ങൾക്കും കാൽസ്യം അത്യാവശ്യമാണ്

ലക്ഷണങ്ങൾ
1.അമിതമായ ക്ഷീണം
2.മസിൽപിടുത്തം അല്ലെങ്കിൽ മസിൽ വേദന
3.മുടികൊഴിചിൽ
4.ഓർമ്മക്കുറവ്
5.ഉറക്കക്കുറവ്
കുട്ടികൾക്ക് ആണെങ്കിൽ കൈകാൽ വേദന
6.നഖം പൊട്ടിപ്പോവുക തുടങ്ങിയവ ലക്ഷണങ്ങളാണ്
എങ്ങനെയാണ് കാൽസ്യം ശരീരത്തിൽ കുറയുന്നത്
1.വിറ്റാമിൻ ഡി കുറവ് മൂലം (അതിനാൽ ശരീരത്തിന് കാത്സ്യം ഭക്ഷണത്തിൽനിന്ന് വലിച്ചെടുക്കാൻ സാധിക്കുന്നില്ല )
2 തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്ന ആളുകൾക്ക്
3. അമിതമായി ചായയും കാപ്പിയും ഉപയോഗിക്കുന്നവർക്
4.പുകയില ഉപയോഗം തുടങ്ങിയവ ശരീരത്തിൽ കാൽസ്യം കുറക്കാൻ കാരണമാകും
കാൽസിയം അടങ്ങിയ ഭക്ഷണങ്ങൾ
1.പാലും പാലുൽപ്പന്നങ്ങളും (വെണ്ണ, പനീർ) മുതലായവ..
2.ചെറിയ മത്സ്യങ്ങൾ
3.ധാന്യങ്ങൾ (എള്ള് നല്ല കാൽസ്യം ഉള്ള ഒരു ധാന്യമാണ് )
3.ഇലക്കറികൾ.

ഡോ.സഫീദ യാസ്മിൻ
അമൻ ഹോമിയോ ക്ലിനിക്, പൊന്മള.
Ph: 8111 80 8585

14/03/2020
02/01/2020

ഉപ്പൂറ്റി വേദനക്ക് ശാശ്വതമായ പരിഹാരം

Call: 8111 80 85 85

Address

Ponmala
Malappuram
676503

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 6pm
Saturday 9am - 5pm

Telephone

+918111808585

Website

Alerts

Be the first to know and let us send you an email when AMAN Homoeo Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram