Vennniyur Multispeciality Medical LAB

Vennniyur Multispeciality Medical LAB Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vennniyur Multispeciality Medical LAB, venniyoor, Malappuram.

*ലോകകപ്പ് 🏆ആരു കപ്പടിക്കും എന്ന് പ്രവചിക്കും  _4G_ SMART PHONE📱 സമ്മാനമായി നേടൂ* _Football Fans Kuwait_, *VENNIYUR MULTI...
02/07/2018

*ലോകകപ്പ് 🏆ആരു കപ്പടിക്കും എന്ന് പ്രവചിക്കും _4G_ SMART PHONE📱 സമ്മാനമായി നേടൂ*

_Football Fans Kuwait_, *VENNIYUR MULTI SPECIALITY LAB*🔬& *LAB MIRROR You tube channel*🌡 സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ
ഈ 👇 ലിങ്ക് 🔗 ഉപയോഗിക്കുക.

https://goo.gl/forms/iTDQYKgp0xyq2NED3

*നിബന്ധനകൾ*
➖➖➖➖➖
⚽വാട്ട്സപ്പ് നമ്പർ ഉപയോഗിച്ചുള്ള വോട്ടിംഗ് രീതിയാണ്.
⚽ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
⚽ 07-07-2018 (ഞായർ) 12 PM വരെയാണ് സമയപരിധി.
⚽അവസാന ദിവസത്തിനു മുൻപായി എപ്പോൾ വേണമെങ്കിലും ഇതേ ലിങ്കിൽ കയറി നിങ്ങൾക്കു മാറ്റങ്ങൾ വരുത്താവുന്നതാണ്.
⚽ഒരാളുടെ പേരിൽ ഒന്നിൽ കൂടുതൽ പ്രവചനം ഉണ്ടായാൽ ആ വ്യക്തിയെ പരിഗണിക്കുന്നതല്ല.
⚽നറുക്കെടുപ്പിലൂടെയായിരിക്കും
വിജയിയെ കണ്ടെത്തുന്നത്.

_നിബന്ധനകൾക് വിധേയം_
➖➖➖➖➖➖➖➖➖
https://www.youtube.com/channel/UCQdlZeAQ0A4M_0MFk153QWw
_Pleas subscribe this channel👆_
https://www.facebook.com/groups/2073905185972622/
_Join this group👆_

*ലോകകപ്പ് 🏆ആരു കപ്പടിക്കും എന്ന് പ്രവചിക്കും  _4G_ SMART PHONE📱 സമ്മാനമായി നേടൂ* _Football Fans Kuwait_, *VENNIYUR MULTI...
02/07/2018

*ലോകകപ്പ് 🏆ആരു കപ്പടിക്കും എന്ന് പ്രവചിക്കും _4G_ SMART PHONE📱 സമ്മാനമായി നേടൂ*

_Football Fans Kuwait_, *VENNIYUR MULTI SPECIALITY LAB*🔬& *LAB MIRROR You tube channel*🌡 സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ
ഈ 👇 ലിങ്ക് 🔗 ഉപയോഗിക്കുക.

https://goo.gl/forms/iTDQYKgp0xyq2NED3

*നിബന്ധനകൾ*
➖➖➖➖➖
⚽വാട്ട്സപ്പ് നമ്പർ ഉപയോഗിച്ചുള്ള വോട്ടിംഗ് രീതിയാണ്.
⚽ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
⚽ 07-07-2018 (ഞായർ) 12 PM വരെയാണ് സമയപരിധി.
⚽അവസാന ദിവസത്തിനു മുൻപായി എപ്പോൾ വേണമെങ്കിലും ഇതേ ലിങ്കിൽ കയറി നിങ്ങൾക്കു മാറ്റങ്ങൾ വരുത്താവുന്നതാണ്.
⚽ഒരാളുടെ പേരിൽ ഒന്നിൽ കൂടുതൽ പ്രവചനം ഉണ്ടായാൽ ആ വ്യക്തിയെ പരിഗണിക്കുന്നതല്ല.
⚽നറുക്കെടുപ്പിലൂടെയായിരിക്കും
വിജയിയെ കണ്ടെത്തുന്നത്.

_നിബന്ധനകൾക് വിധേയം_
➖➖➖➖➖➖➖➖➖
https://www.youtube.com/channel/UCQdlZeAQ0A4M_0MFk153QWw
_Pleas subscribe this channel👆_
https://www.facebook.com/groups/2073905185972622/
_Join this group👆_

21/02/2018

Thyroid
Thyroid രോഗങ്ങൾ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ശരീരത്തിന് അമിതമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുമ്പോൾ മിക്കവരും സ്വാഭാവികമെന്ന് കരുതി മിക്കപ്പോഴും തള്ളിക്കളയും.ഇത് പലപ്പോഴും തൈറോയ്ഡ് രോഗലക്ഷണമാകാം. പുരുഷൻമാരെ അപേക്ഷിച്ച് ഒൻപത് ഇരട്ടി വരെയാണു സ്ത്രീകൾക്കു തൈറോയ്ഡ് രോഗബാധയ്ക്കുള്ള സാധ്യത.
ഗർഭം അലസുന്നതിനും നവജാത ശിശുവിനു ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാകുന്നതിനുമടക്കം തൈറോയ്ഡ് പ്രശ്നങ്ങൾ കാരണമാകും.
മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ശരിയായ അളവിലുള്ള പല ഹോർമോണുകൾ അത്യാവശ്യമാണ്.ഇതിൽ തന്നെ വളരെ പ്രധാനപ്പെട്ടതാണ് തൈറോയിഡ് ഹോർമോണുകൾ. കഴുത്തിൽ സ്ഥിതിചെയ്യുന്ന തൈറോയിഡ് ഗ്രന്ഥിയാണിത് ഉല്പാദിപ്പിക്കുന്നത്. ശരീരത്തിന്റെ സകല ചയാപചയ പ്രവർത്തനങ്ങളുടെ ( mtabolism ) കേന്ദ്രം കൂടിയാണ് തൈറോയിഡ് ഗ്രന്ഥി .Thyroid ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിലെ Pituttary ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ്. രക്തത്തിലെ ഇവയുടെ അളവ് നോക്കിയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം വിലയിരുത്തുന്നത്. Goitre,hypothyroidism,hyperthyroidism, Thyroiditis, Thyroid cancer എന്നിവയെല്ലാം thyooid ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങളാണ് .അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കിൽ നിങ്ങൾക്കും വരാൻ ഉയർന്ന സാധ്യതയുണ്ട്.
ഒരു ശിശുവിന്റെ ഗർഭപാത്രത്തിൽ തുടങ്ങുന്ന വളർച്ചയുടെ ആരംഭം മുതൽ വയസ്സായി മരിക്കുന്നത് വരെ ഈ ഹോർമോണുകളുടെ ശരിയായ പ്രവർത്തനം ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ് കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്ക് thyroid hormone ഒരു പ്രധാന ഘടകമാണ് ' അതിനാൽ തൈറോയ്ഡ് ഹോർമോണിന്റെ കുറവ് കുട്ടികളിൽ സ്വഭാവ വൈകല്യങ്ങൾക്കും ബുദ്ധിമാന്ദ്യത്തിനും വരെ കാരണമാകാം.വളർച്ചയക്ക് thyroid hormone ഒരു പ്രധാന ഘടകമാണ്.
ഗോയിറ്റർ
തൈറോയ്‌ഡ് രോഗങ്ങളിൽ എല്ലാവർക്കും പരിചിതം ഗോയിറ്ററാണ്. തൈറോയ്‌ഡ് ഗ്രന്ഥി പ്രകടമായ രീതിയിൽ വലുപ്പം വയ്‌ക്കുന്ന അവസ്‌ഥയാണിത്.
കാരണങ്ങൾ
ഹൈപ്പർതൈറോഡിസത്തിലും ഹൈപ്പോതൈറോയിഡിസത്തിലും ഗോയിറ്റർ കണ്ടേക്കാം. കൂടാതെ ഹോർമോൺ നിർമ്മാണ രാസപ്രക്രിയയിൽ ചില എൻസൈമുകളുടെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകൾ, അയഡിന്റെ അപര്യാപ്‌തത ഇതെല്ലാം ഗോയിറ്ററിനു കാരണമാകാം. അയഡിന്റെ അഭാവം മൂലമുള്ള ഗോയിറ്റർ പൊതുവെ മലമ്പ്രദേശങ്ങളിൽ കൂടുതലായും തീരപ്രദേശത്തു കുറവായും കാണുന്നു.
ഹൈപ്പോതൈറോയിഡിസം
തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവുമൂലം ഹോർമോണുകൾ കുറയുന്ന അവസ്‌ഥയാണ് ഹൈപ്പോതൈറോയിഡിസം
കാരണങ്ങൾ
തൈറോയ്‌ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡികൾ രൂപപ്പെടുന്നതിനാലുണ്ടാകന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്‌ഡ് ഗ്രന്ഥിക്ക് നീർവീക്കമുണ്ടാകുന്ന അവസ്‌ഥായണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. ഈ രോഗം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്‌ത്രീകളിലാണ്. ധാതുരൂപത്തിലുള്ള അയഡിന്റെ അഭാവം. ട്യൂമറിന്റെ സാന്നിധ്യം കൊണ്ടു പിറ്റ്യൂട്ടറി ഗ്രന്ഥിക്കു ക്ഷതമുണ്ടാകുന്നത് എന്നിവയും അപൂർവ്വമായി കാരണമാകാറുണ്ട്.
അമിതമായ ഉറക്കം, അമിതവണ്ണം, അലസത, ശരീരഭാഗങ്ങളിൽ നീര്, കിതപ്പ്, ആർത്തവ ക്രമം തെറ്റുക,ആർത്തവ സമയത്തെ അമിത രക്തസ്രാവം, തണുപ്പു സഹിക്കാനുള്ള കഴിവില്ലായ്‌മ. ശബ്‌ദം പരുപരുത്തതാകുക. മുടി കൊഴിച്ചിൽ, കൺപോളകളിൽ നീര്, തൊലിയുടെ കട്ടികൂടുക തുടങ്ങിയവയാണു ഹൈപ്പോ തൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
അയഡിൻ
അയഡിൻ കിട്ടാൻ കഴിക്കേണ്ടത്
തൈറോയ്‌ഡ് ഗ്രന്ഥിയുടെ സുഗമപ്രവർത്തനത്തിന് അയഡിൻ ആവശ്യമാണ്. വിവിധ ആഹാരപദാർഥങ്ങളിലൂടെ അയഡിൻ ലഭിക്കും.തൈറോയ്‌ഡ് രോഗങ്ങളുള്ളവരും തൈറോയ്‌ഡ് രോഗങ്ങൾ തടയാൻ ആഗ്രഹിക്കുന്നവരും ദിവസവും കഴിക്കുന്ന ആഹാരത്തിൽ അയഡിന്റെ സാന്നിധ്യം ഉറപ്പാക്കണം.
അയഡിനെ അറിയാം
നമ്മുടെ ശരീരത്തിൽ തൈറോയ്‌ഡ് ഉപാപചയപ്രവർത്തനത്തെ നിയന്ത്രിക്കുന്ന ധാതുവാണ് ആയഡിൻ. ശരീരത്തിലെ മൂന്നിൽ രണ്ടു ഭാഗം അയഡിനും കാണപ്പെടുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയിലാണ്. അയഡിന്റെ കുറവുണ്ടായാൽ തൈറോയ്‌ഡ് ഗ്രന്ഥിക്ക് ഹോർമോൺ ഉത്‌പാദിപ്പിക്കാനാകില്ല. ദിവസവും 150 മൈക്രോഗ്രാം അയഡിൻ നമുക്ക് ആവശ്യമാണ്. ഗർഭിണികൾക്കും പാലൂട്ടുന്നവർക്കും ദിവസവും 200 മൈക്രോഗ്രാം അയഡിൻ ആവശ്യമാണ്. അയഡിൻ സമൃദ്ധമായ മണ്ണിൽ വളരുന്ന പച്ചക്കറികൾ, വെള്ളം, ഇവയിലൂടെ അയഡിൻ ലഭിക്കുന്നു.
കടൽ വിഭവങ്ങളിൽ സമൃദ്ധം
ലോകമാകെ നോക്കിയാൽ അയഡിന്റെ ഏറ്റവും നല്ല ഉറവിടം കടൽ വിഭവങ്ങളാണ്. മത്സ്യവും മറ്റു കടൽ ജീവികളും കടലിലെ ഉപ്പുവെള്ളത്തിൽ വളരുകയും അവയുടെ ചർമ്മം ഉപ്പു വലിച്ചെടുത്ത് മാംസത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണിതിനു കാരണം. മത്സ്യങ്ങൾ സ്വാഭാവികമായി അയഡിൻ സമൃദ്ധമാണ്. അയഡിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒരു വഴിയുണ്ട്. ആഴ്‌ചയിൽ മൂന്നു ദിവസം കടൽ മത്സ്യം ആഹാരത്തിലുൾപ്പെടുത്തുക.
കെൽപ് എന്ന ആൽഗ അയഡിന്റെ മികച്ച ഉറവിടമാണ്. ഇത് സലാഡുകളിലും മറ്റും ഉപയോഗിക്കുന്നു. കൊഞ്ച്, ചെമ്മീൻ, ഓയസ്‌റ്റർ, ഞണ്ട് എന്നിവയെ കൂടാതെ കാരറ്റ്, പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, സ്‌ട്രോബെറി, യോഗർട്ട്, അരി, പശുവിൻപാൽ ഇവയിലും അയഡിൻ ഉണ്ട്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഘടകമാണ് സിങ്ക്. ഗോതമ്പ്, ബാർലി, കടല, ആട്ടിറച്ചി, ഞണ്ട് ഇവയിൽ സിങ്കുണ്ട്.
ടൈറോസിനടങ്ങിയ ആഹാരം
തൈറോയ്‌ഡ് ഹോർമോണുകൾ (തൈറോക്‌സിനും ട്രൈഅയഡോ തൈറോണിനും) അടിസ്‌ഥാനപരമായി പ്രോട്ടീൻ തന്മാത്രകൾ ആണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രധാന ഘടകമാണ് ടൈറോസിൻ എന്ന അമിനോ ആസിഡ്. സോയ ഉൽപ്പന്നങ്ങൾ, ചിക്കൻ, മത്സ്യം, ടർക്കിക്കോഴിയുടെ മാംസം, നിലക്കടല, പാലും പാലുൽപ്പന്നങ്ങളും (പാൽക്കട്ടി, പനീർ, തൈര്, മോര്) മത്തക്കുരു, എള്ള് എന്നിവയിലെല്ലാം ടൈറോസിൻ സമൃദ്ധമാണ്.
പൊതുവെ ഗോയിറ്റർ ഉള്ളവരാണ് ആഹാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ചില ആഹാരപദാർഥങ്ങളും പച്ചക്കറികളും ഇവർ ഒഴിവാക്കണം. കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി എന്നിവയിൽ അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്‌ട്രോജനുകൾ എന്ന ചില സംയുക്‌തങ്ങൾ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫീനോളുകൾ, ഫ്ലാറനോയിഡുകൾ എന്നിവയാണ് പ്രധാന ഗോയിട്രോജനുകൾ. കാബേജ്, കപ്പ, കോളിഫ്ലവർ എന്നിവ തുടരെ ഉപയോഗിക്കുമ്പോൾ ഈ ഗോയിട്രോജനുകൾ അയഡിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. തന്മൂലം തൈറോയ്‌ഡ് ഗ്രന്ഥി വലുതാകുന്നു. തൈറോയ്‌ഡ് പ്രശ്‌നങ്ങളില്ലാത്തവർക്ക് ഇവ കഴിക്കാം. എന്നാൽ തുടരെ ഉപയോഗിക്കരുത്. നന്നായി പാകം ചെയ്യുമ്പോൾ ഇവയുടെ പ്രശ്‌നങ്ങൾ കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്.കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുകൾ ഉണ്ടത്രേ. കടുകിലെ തയോയൂറിയ എന്ന ഗോയിട്രോജനാണു വില്ലൻ. കടുകിന്റെ ഉപയോഗം പൊതുവെ കുറവാണല്ലോ. കപ്പ പതിവായി കഴിക്കുന്നവരിൽ ഗോയിറ്റർ സാധ്യത കൂടുതലാണെന്നു ചില പഠനങ്ങൾ പറയുന്നു. കപ്പയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണു പ്രശ്‌നകാരി.കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമായേക്കും. മീനിൽ അയഡിൻ സമൃദ്ധമായുണ്ട്.തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടാണ് തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നത്.
ചില വീട്ടു ചികിത്സകൾ: -
1.കടുക്കാത്തോട് ', കാട്ടു ജീരകം ഇവ30 gm വീതം
എടുത്ത് 1 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് കാൽ ലിറ്റർ ആക്കി -സം 2നേരം കഴിക്കുക -21 ദിവസം
2.ത്രിഫല, വേപ്പിൻ തൊലി, ചിറ്റgത്, തഴുതാമ, തുളസി ഇവ സമം ഉഞ്ഞക്കിപ്പൊടിച്ച് 1 ടേബിൾസ്പൂൺ പൊടി ചൂടുവെള്ളത്തിൽ കലക്കി കിടക്കാൻ നേരം കഴിക്കക തൈറോയിഡൈറ്റിസ്
കാരണങ്ങളുടെ അടിസ്‌ഥാനത്തിൽ തൈറോയിഡൈറ്റിസ് നാലു വിഭാഗമുണ്ട്.
ഹാഷിമോട്ടോസ് തൈറോയിഡൈറ്റിസ്
സബ് അക്യൂട്ട് തൈറോയിഡൈറ്റിസ്-വൈറൽ അണുബാധ മൂലമുണ്ടാകുന്ന രോഗമാണ് സബ്‌അക്യൂട്ട് തൈറോയിഡൈറ്റിസ്. അക്യൂട്ട് തൈറോയിഡൈറ്റിസ്-ഏതെങ്കിലും തരത്തിലുള്ള അണുബാധ മൂലം അപൂർവ്വമായി ഉണ്ടാകുന്ന രോഗമാണിത്.
പോസ്‌റ്റ്‌പാർട്ടം തൈറോയിഡൈറ്റിസ്-പ്രസവശേഷം സ്‌ത്രീകളിൽ തൈറോയ്‌ഡ് ഹോർമോൺ അളവിനു വ്യതിയാനമുണ്ടാകുന്ന അവസ്‌ഥയാണ് പോസ്‌റ്റ്‌പാർട്ടം തൈറോയിഡൈറ്റിസ്. പലപ്പോഴും ചികിത്സ കൂടാതെ ഭേദമാകുമെങ്കിലും ഹോർമോൺ വ്യതിയാനങ്ങൾ ഇവരിൽ വീണ്ടും വരാനിടയുണ്ട്. ഒരിക്കൽ ഈ രോഗം വന്നിട്ടുള്ളവർ പ്രത്യേകിച്ചും L വീണ്ടും ഗർഭം ധരിക്കുന്നതിനു മുമ്പ് നിർബന്ധമായും തൈറോയ്‌ഡ് ഹോർമോൺ ടെസ്‌റ്റ് ചെയ്യണം.
മുഴയുടെ വലുപ്പവും സ്വഭാവവും മനസിലാക്കാൻ ഹോർമോൺ അളവ് പരിശോധന, അൾട്രാ സൗണ്ട് സ്കാൻ എന്നിവ നടത്തും. തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റും നടത്തും.
തൈറോയ്‌ഡ് കാൻസർ:
വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്‌ഥയാണ് കാൻസർ.തൈറോയ്‌ഡ് മുഴയുടെ വലുപ്പവും സ്വഭാവവും മനസിലാക്കാൻ ഹോർമോൺ അളവ് പരിശോധന, അൾട്രാ സൗണ്ട് സ്കാൻ എന്നിവ നടത്തും. തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റും നടത്തും..മുമ്പേയുള്ള രോഗനിർണ്ണയത്തിലൂടെ 95 ശതമാനം രോഗികളെയും സുഖപ്പെടുത്താം. സ്‌ത്രീകളിലാണ് തൈറോയ്‌ഡ് കാൻസർ കൂടുതലായി കാണുന്നത്.
കാരണങ്ങൾ
ബാല്യകാലത്ത് റേഡിയേഷൻ ഏൽക്കുന്നത്, അയഡിൻ കുറവുള്ള ആഹാരം, പാരമ്പര്യം, തൈറോയ്‌ഡ് ഗ്രന്ഥി വീക്കം എന്നിവ തൈറോയ്‌ഡ് കാൻസറിന്റെ കാരണങ്ങളിൽ ഉൾപ്പെടുന്നു. അപൂർവ്വമായ മെഡുല്ലറി കാർസിനോമ പാരമ്പര്യമായി കണ്ടു വരുന്നതാണ്.
Hyper thyroidism
രോഗലക്ഷണങ്ങള്‍
ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളും അധികമായി പ്രവര്‍ത്തിക്കുന്നു. ഹൃദയത്തിന്റെ അമിതമായ പ്രവര്‍ത്തനംമൂലം നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഉണ്ടാകും. തലച്ചോറില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അധികം പ്രവര്‍ത്തനംമൂലം ഉറക്കക്കുറവ്, പേടി, വെപ്രാളം, വിറയല്‍ ,അതിവൈകാരികത മുതലായവ കാണാം. അമിതമായ വിശപ്പും, കൂടാതെ കൂടെയുള്ള മലവിസര്‍ജനവും ഈ ഹോര്‍മോണ്‍ ദഹന വ്യവസ്ഥയെ ബാധിക്കുന്നത് കൊണ്ടാണ്. കൂടാതെ സ്ത്രീകളില്‍ ആർത്തവം പ്രത്യുല്പാദനളരെ കുറയുകയും പ്രത്യുല്പാദന ശേഷി കുറയുകയും ചെയ്യുന്നു. ശരീരത്തിന്റെ തൂക്കം കുറയുന്നതും അമിതമായി വിയര്‍പ്പ് കാണുന്നതും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
രോഗം കണ്ണുകളെ ബാധിക്കുമ്പോള്‍ ഉരുണ്ട കണ്ണുകളും, തള്ളിവരുന്ന കണ്ണുകളും വളരെ സാധാരണമാണ്. അതുകൊണ്ട് രോഗിയെ കാണുമ്പോള്‍ത്തന്നെ രോഗം ഡയഗ്നോസ് ചെയ്യാന്‍ സാധിക്കും.
അമിത വിശപ്പ്, നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയുക, നെഞ്ചിടിപ്പ്, ശരീരത്തിനു ചൂട്, കൈകൾക്കു വിറയൽ, ഉത്‌കണ്‌ഠ. , സന്ധിവേദന, അമിത വിയർപ്പ്, ആർത്തവം ക്രമം തെറ്റൽ, ഉറക്കക്കുറവ് തുടങ്ങിയവയാണു ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ.
കാരണങ്ങൾ :-
ശാരീരികവും മാനസികവുമായ എന്തെങ്കിലുംതരത്തിലുള്ള പിരിമുറുക്കം hypothyroidism മായി ബന്ധപ്പെട്ടിട്ടുണ്ട് .നമ്മുടെ ശരീരത്തിലെ അമിതമായ അയഡിന്റെ അളവ് ,പാരമ്പര്യം ,അല്ലെങ്കിൽ മുമ്പ് കഴിച്ച ഏതെങ്കിലും മരുന്നുകൾ മുഖേനയും ഇത് വരാം .
പരിഹാരം :-
കൃത്രിമ നിറങ്ങളും രുചിക്കൂട്ടുകളും ചേർത്ത ഭക്ഷ്യ വസ്‌തുക്കൾ പൂർണമായും ഒഴിവാക്കാൻ ആയുർവേദം നിർദേശിക്കുന്നു. ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കുക. എരിവും പുളിയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക,
ഭക്ഷണം പാകം ചെയ്യുമ്പോൾ ധാന്യങ്ങൾ പൊടിയായി ഉപയോഗിക്കാതെ നുറുക്കി ഉപയോഗിക്കുക .മരച്ചീനി, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി ഉരുളക്കിഴങ്ങ് ,മധുരക്കിഴങ്ങ് ,തണ്ണിമത്തൻ ,ഷമാം ,കരിക്ക്,ധാന്യങ്ങൾ മുളപ്പിച്ചത് ,അവക്കാഡോ,ബെറീസ് ,പ്ലം ,കൂൺ ,ക്യാരറ്റ് ,ഇവ ധാരാളം കഴിക്കുക .കൂടാതെ വൈറ്റമിൻ - സി;വൈറ്റമിൻ-ഡി( മത്തി,മീൻ ഗുളിക ,ട്യൂണ ,ലിവർ ); വൈറ്റമിൻ -എ (മാങ്ങ ,മത്തങ്ങ,ക്യാരറ്റ് );മെഗ്‌നീഷ്യം അടങ്ങിയ (ബദാം ,മീൻ ,അത്തിപ്പഴം ,അവക്കാഡോ ,ചീര ) എന്നീ ഭക്ഷണം ധാരാളം കഴിക്കുക .ഇത് നെഞ്ചിടിപ്പ് കുറക്കാൻ സഹായിക്കും .പാചകത്തിന് വെളിച്ചെണ്ണ ,ഇന്തുപ്പ് ഉപയോഗിക്കുന്നതാണ് നല്ലത് .ചായ ,കാപ്പി ,ആൽക്കഹോൾ ,ചോക്ലേറ്റ്,തുടങ്ങിയവ ഒഴിവാക്കുക .മറ്റു ശാരീരിക പ്രശ്നങ്ങളില്ലെങ്കിൽ നിത്യേന വ്യായാമം ചെയ്യുക . അരമണിക്കൂറെങ്കിലും നടക്കുക ,നീന്തൽ ,യോഗ,ശ്വസന വ്യായാമങ്ങൾ ഇവ ചെയ്യുന്നത് നല്ലതാണ് .ഹോർമോൺ പ്രവർത്തനങ്ങളെക്കൂടി ബാധിക്കുമെന്നതിനാൽ മാനസിക സംഘർഷങ്ങളെ പടിക്കു പുറത്താക്കാം. ഇതിനും യോഗയും ധ്യാനവുമൊക്കെ സഹായിക്കും. .എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക .
നീർമരുതിൻ തൊലി 10 ഗ്രാം,ഒരു കപ്പ് വെള്ളത്തിൽ ഇട്ടു തിളപ്പിച്ചു കാൽ ഗ്ലാസ്സ് ആക്കി ദിവസം ഒരു നേരം കഴിക്കുന്നത് നല്ലതാണ് .

18/02/2018
30/01/2018

*നാരങ്ങാ വെള്ളം ശീലമാക്കൂ ; യുവത്വം നിങ്ങളെ തേടിയെത്തും!*
〰〰〰〰〰〰〰〰〰

ഈ ചൂടു കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. എന്നാല്‍ നമ്മള്‍ കുടിക്കുന്ന വെള്ളം കുറച്ച് ആരോഗ്യമുള്ളതാണെങ്കില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? അത് മറ്റൊന്നുമല്ല, നാരങ്ങ വെള്ളമാണ്‍. നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം.



എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. അതുപോലെതന്നെ

നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു. പ്രത്യേകിച്ച് ഇത്തരം ചൂടുകൂടുതലുള്ള കാലങ്ങളില്‍‍. ഏറ്റവും അധികം നിര്‍ജ്ജലീകരണം നടക്കുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് നാരങ്ങവെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയുന്നു.



ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവു കൂടി നാരങ്ങാവെള്ളത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവകറ്റുകയും വിവിധ തരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.



ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളം. നീര്‍ക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയുകയാണ് നാരങ്ങവെള്ളം ചെയ്യുന്നത്‍. അതുപോലെ മാനസിക പിരിമുറുക്കം കൂടുതല്‍ അനുഭവിയ്ക്കുന്ന സമയങ്ങളില്‍ അല്‍പം നാരങ്ങാ വെള്ളം കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാന്‍ സഹായകമാണ്.

ദഹനത്തിന് സഹായിക്കുന്നതിന് ഏറ്റവും നല്ല പാനീയമാണ് നാരങ്ങാ വെള്ളം. എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കഴിയ്ക്കുന്നത് ദഹനപ്രക്രിയയെ സുഖമമാക്കുന്നു. കൂടാതെ ശരീരം മെലിയാനും നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ എത്ര വലിയ നില്‍ക്കാത്ത ജലദോഷവും ചുമയുമാണെങ്കിലും നാരങ്ങാ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നത് വളരെ ഉത്തമമാണ്



കണ്ണിന്റെ ആരോഗ്യം സംരക്ഷണ കാര്യത്തിലും നാരങ്ങ ഒട്ടും പിറകിലല്ല. പവര്‍ഹൗസ് ആയതുകൊണ്ട് തന്നെ നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നും വ്യായാമത്തിനു ശേഷം നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും മെച്ചപ്പെടുത്തുന്നു.നാരങ്ങ എന്നത് ആന്റി ഓക്‌സിഡന്റിന്‌റെ കലവറയാണ് എന്നതുതന്നെയാണ് ഇതിന്റെയെല്ലാം പ്രധാന കാരണമായി പറയപ്പെടുന്നത്

12/11/2017
07/10/2017

Address

Venniyoor
Malappuram
676508

Telephone

04942 480313

Website

Alerts

Be the first to know and let us send you an email when Vennniyur Multispeciality Medical LAB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vennniyur Multispeciality Medical LAB:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram