Health Plus Homoeopathic Clinic

Health Plus Homoeopathic Clinic An Homoeopathic Clinic by Dr. FousiyaNisar. she provides modern homoeopathic treatment on the principle of classical homoeopathy.

she is a BHMS graduate from SARADA KRISHNA HOMOEOPATHIC MEDICAL COLLEGE,Kulasekharam,Kanyakumari.

COVID-19 അണുബാധയുള്ള വ്യക്തിയുടെ ദൈനംദിന ശരീര അവസ്ഥയാണിത്. നിങ്ങളുടെ ശ്രദ്ധയ്ക്ക്! ദിവസം : 1 മുതൽ 3 വരെ:1. ജലദോഷത്തിന് സ...
21/04/2021

COVID-19 അണുബാധയുള്ള വ്യക്തിയുടെ ദൈനംദിന ശരീര അവസ്ഥയാണിത്. നിങ്ങളുടെ ശ്രദ്ധയ്ക്ക്!

ദിവസം : 1 മുതൽ 3 വരെ:

1. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ.
2. തൊണ്ടവേദന.
3. പനി ഇല്ല, ക്ഷീണമില്ല, സാധാരണ വിശപ്പ്.

ദിവസം 4:
1. തൊണ്ടവേദന, ശരീരവേദന.
2. പരുക്കൻ ശബ്ദം.
3. ശരീര താപനില 36.5 ഡിഗ്രി സെൽഷ്യസ്.
4. വിശപ്പ് കുറയുന്നു.
5. നേരിയ തലവേദന.
6. ചെറിയ വയറിളക്കം അല്ലെങ്കിൽ ദഹനക്കേട്.

ദിവസം 5:
1. തൊണ്ടവേദന, പരുക്കൻ ശബ്ദം.
2. നേരിയ പനി, 36.5 മുതൽ 36.7⁰C വരെ
3. ശരീരം ദുർബലമായ ശരീരം, സന്ധി വേദന.

ദിവസം 6:
1. നേരിയ പനി, ഏകദേശം 37 ° C.
2. ചുമയോ മ്യൂക്കസ് അല്ലെങ്കിൽ വരണ്ട ചുമയോടൊപ്പം.
3. ഭക്ഷണം കഴിക്കുമ്പോഴോ സംസാരിക്കുമ്പോഴോ വിഴുങ്ങുമ്പോഴോ തൊണ്ടവേദന.
4. ക്ഷീണം, ഓക്കാനം.
5. ഇടയ്ക്കിടെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്.
6. വിരലുകളിൽ വേദന
7. വയറിളക്കം, ഛർദ്ദി.

ദിവസം 7:
1. 37.4-37.8⁰C നും ഇടയിൽ ഉയർന്ന പനി.
2. സ്പുതവുമായി ചുമ.
3. ശരീരവേദനയും തലവേദനയും.
4. വയറിളക്കം കൂടുതൽ കഠിനമാണ്.
5. ഛർദ്ദി.

ദിവസം 8:
1. 38 ° C അല്ലെങ്കിൽ അതിലും ഉയർന്ന പനി.
2. ശ്വസന ബുദ്ധിമുട്ടുകൾ, നെഞ്ച് ഭാരം.
3. തുടർച്ചയായി ചുമ.
4. തലവേദന, സന്ധി വേദന, ഇടുപ്പ് വേദന.

ദിവസം 9:
1. ലക്ഷണങ്ങൾ വഷളാകുന്നു.
2. പനി കൂടുതലാണ്.
3. ചുമ കൂടുതൽ സ്ഥിരമായ, കൂടുതൽ കഠിനമായ.
4. ശ്വസനം ബുദ്ധിമുട്ടുള്ളതും അധ്വാനവുമാണ്.

ഈ സമയത്ത്, രക്തപരിശോധനയും ശ്വാസകോശത്തിന്റെ എക്സ്-റേ പരിശോധനയും ആവശ്യമാണ്.

ഈ സന്ദേശം കൈമാറുക.

ദയവായി ഈ വിഷയത്തിൽ ശ്രദ്ധിക്കൂ,
മാസ്ക് ധരിക്കുക, ശുചിത്വം ശ്രദ്ധിക്കുക, ശ്രദ്ധയോടെ കൈ കഴുകുക, ജനക്കൂട്ടം ഒഴിവാക്കുക, യാത്രകൾ റദ്ദാക്കുക.

Share please
******
COVID-19 is the daily body condition of a person with an infection. To your attention!

1 to 3 days:
1. Symptoms similar to colds.
2. Sore throat.
3. No fever, no fatigue, no general appetite.

Day 4:
1. Sore throat and body aches.
2. Sound rough.
Body temperature is 36.5 ° C.
4. Reduces appetite.
5. Mild headache.
6. Minor diarrhea or indigestion.

Day 5:
1. Sore throat, rough voice.
2. Mild fever, 36.5 to 36.7⁰C
3. Weak body and joint pain.

Day 6:
1. Mild fever, about 37 ° C.
2. Cough with mucus or dry cough.
3. Sore throat when eating, talking, or swallowing.
4. Fatigue and nausea.
5. Difficulty breathing frequently.
6. Pain in fingers
7. Diarrhea and vomiting.

Day 7:
1. High fever between 37.4-37.8⁰C.
2. Cough with sputum.
3. Body aches and headaches.
4. Diarrhea is more severe.
5. vomiting.

Day 8:
1. Fever at 38 ° C or higher.
2. Shortness of breath, chest weight.
3. Persistent cough.
4. Headache, joint pain and pelvic pain.

Day 9:
1. Symptoms worsen.
2. The fever is high.
3. Cough more persistent, more severe.
4. Breathing is difficult and laborious.

At this time, blood tests and x-ray examination of the lungs are required.

Forward this message.

Please be careful on this issue .
Wear mask, clean hygiene, wash hands with care, avoid crowds and cancel trips.
Please ...please ...please♥♥

24/11/2018
04/09/2018

ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ നേരിടുന്ന ഒരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം.സ്ത്രീകളിൽ കൗമാരം കാലം മുതൽ ആർത്തവവിരാമം കാലം വരെ എപ്പോ വേണമെങ്കിലും വരുന്നൊരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. ഇത് ഒരു ജനിതക രോഗമാണ്, കൂടാതെ ഹോർമോൺ പ്രവർത്തനത്തിന്റെ വ്യതിയാനങ്ങൾ കൊണ്ടുമാണ് ഉണ്ടാകുന്നത്. പി.സി.ഒ.എസ്‌ നിയന്ത്രിക്കുന്നതിന് ഹോമിയോ ചികിത്സ ഫലപ്രദമാണ്.

കാരണങ്ങൾ

പ്രധാനമായും അന്തസ്രാവഗ്രന്ഥികളുടെ പ്രവർത്തന വൈകല്യം ഇതിന്റെ അടിസ്ഥാന കാരണമായി കണക്കാക്കുന്നു. അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരം കഴിക്കുന്നതിലൂടെ ഇൻസുലിൻ ഹോർമോണിന് ഉണ്ടാകുന്ന വൈകല്യം പുരുഷ ഹോർമോണിന്റെ അളവ് കൂടുന്നതിനു കാരണമാകുന്നു.

ലക്ഷണങ്ങൾ

• ക്രമം തെറ്റിയ ആർത്തവം : ആർത്തവം കൂടുതൽ ദിവസം നീണ്ടുനിൽക്കുക, ആർത്തവം ആക്കാതിരിക്കുക, ആർത്തവ സമയത്ത് അമിത രക്തസ്രാവം.
• അമിതവണ്ണം : വ്യായാമമില്ലാത്ത ജീവിതശൈലിയും കൊഴുപ്പ് കൂടിയ ഭക്ഷണരീതികളും അമിതവണ്ണത്തിലേക്ക് നയിക്കും. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പ് സ്ത്രീകളിൽ പുരുഷ ഹോർമോണിന്റെ അളവ് കൂട്ടുന്നു.
• അമിത രോമവളർച്ച : പുരുഷന്മാരിൽ കാണുന്നതിന് സമാനമായി ചുണ്ടിനു മുകളിലും താടിയിലും അടിവയറ്റിലും മാറിടത്തിലും അമിത രോമവളർച്ച കാണാറുണ്ട്.
• മുടികൊഴിച്ചിൽ :ഹോർമോൺ വ്യതിയാനം കാരണം അമിതമായ മുടികൊഴിച്ചിൽ കാണാം.
• മുഖക്കുരുവും ചർമ്മത്തിലെ കറുത്ത പാടുകളും
• വിഷാദവും ഉത്കണ്ഠയും
• ഗർഭധാരണത്തിലെ പ്രശ്നങ്ങൾ

ചികിത്സയും ജീവിതശൈലിയും

ചികിത്സയ്‌ക്കൊപ്പം ജീവിതശൈലി ക്രമീകരണത്തിനും ഏറെ പ്രാധാന്യമുള്ള അവസ്ഥയാണ് പി. സി . ഒ. എസ്‌ . ഇൻസുലിൻ അളവ് കുറയ്ക്കുന്നതിനും ശരീര ഭാരം കുറയ്ക്കുന്നതിനും ഭക്ഷണക്രമം പ്രധാനപെട്ടതാണ്. അതിനായി കൊഴുപ്പ് കൂടിയ ആഹാര വസ്തുക്കൾ , ഗ്ലൈസിമിക് ഇൻഡക്സ് കൂടിയ ഭക്ഷണങ്ങൾ, പാലുത്പന്നങ്ങൾ, സോയപ്പയർ എന്നിവ ഒഴിവാക്കുക. കൃത്യമായ വ്യായാമം ഇൻസുലിന്റെ പ്രവർത്തനക്ഷമത കൂട്ടാൻ സഹായിക്കും. അമിതഭാരമുള്ളവർ ദിവസവും കുറച്ചുനേരമെങ്കിലും നടക്കുന്നത് നല്ലതാണ്.
പി. സി.ഒ. എസ്‌. നിയന്ത്രിക്കുന്നതിനു ഹോമിയോ ചികിത്സ ഫലപ്രദമാണ്. രോഗകാരണത്തെയും രോഗലക്ഷണത്തെയും കണക്കാക്കിയാണ് ഹോമിയോചികിത്സ നിശ്ചയിക്കുന്നത്. രോഗസാധ്യതയുള്ളവർ ശരിയായ രോഗനിർണയവും വ്യായാമങ്ങളും ഉചിതമായ ചികിത്സയും വേണ്ട രീതിയിൽ കൊണ്ടുപോയാൽ ഒരു പരിധിവരെ രോഗത്തെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും സാധിക്കും.

ഡോ. ഫൗസിയ നിസാർ
ഹെൽത്ത്‌ പ്ലസ് ഹോമിയോപ്പതിക് ക്ലിനിക്
കുറുകത്താണി

Health plus  homoeopathic clinic            മഴക്കാലരോഗങ്ങളും മുൻകരുതലുകളും..               മഴക്കാലമാകുന്നതോടെ രോഖങ്ങൾക്ക...
14/06/2018

Health plus homoeopathic clinic

മഴക്കാലരോഗങ്ങളും മുൻകരുതലുകളും..

മഴക്കാലമാകുന്നതോടെ രോഖങ്ങൾക്കൊപ്പം പകർച്ചവ്യാധികളും പടർന്നുപിടിക്കാനുള്ള സാദ്ധ്യതകൾ ഏറിയിട്ടുണ്ട്.. അതിനാൽ മുൻകരുതലുകൾ എടുകേണ്ടതാണ്... രോഗപ്രതിരോധത്തിനു പരിസരശുചിത്വവും വ്യക്തിശുചിത്വവും അനിവാര്യമാണ്.. കൂടാതെ ശുദ്ധജലം, ശുദ്ധവായു, പോഷകാഹാരം, വ്യയാമം,സങ്കര്ഷരഹിതമായ കുടുംബാന്തരീക്ഷം എന്നിവയും ആവിശ്യമാണ്..
രോഗങ്ങൾ
1. വൈറൽ ഫീവർ
കടുത്ത ശരീരവേദന, തലവേദന, പനി..
2. ഡെങ്കിപ്പനി
പനി, ശക്തമായ ശരീരവേദന, കണ്ണുചുവപ്പ്, ശരീരത്തിൽ ചെറിയ ചുവന്ന കുരുക്കൾ..
3. എലിപ്പനി
കടുത്ത പനി., വിറയൽ, കഠിനമായ തലവേദന , പേശീവലിവ്..
4. ചിക്കുൻഗുനിയ
പനി, സന്ധികളിൽ നീര്, ശരീരവേദന, ദേഹത്ത് ചുവന്ന തടിപ്പ്,..
5. മഞ്ഞപിത്തം
മൂത്രത്തിനും കണ്ണിനുമുണ്ടാകുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, വയറുവേദന, പനി, ഛർദി...
6.ടൈഫോയ്ഡ്
ഇടവിട്ട പനി, വിശപ്പില്ലായ്മ, ഛർദി, തലവേദന..

പ്രതിരോധ മാർഗങ്ങൾ
1. കൈകൾ നന്നായി വൃത്തിയായി സൂക്ഷിക്കുക, പ്രതേകിച്ചു ആഹാരത്തിനു മുന്പും, മലമൂത്രാ വിസർജനം ത്തിനു ശേഷവും ..

2.മാലിന്യങ്ങൾ അടിഞ്ഞു കൂടാതെ അതാതു സമയത്തു നീക്കം ചെയ്യുകയും സംസാരിക്കുകയും വേണം..
3. കുടിക്കുന്നതിനായി ശുദ്ധജലം ഉപയോകിക്കുക, വെള്ളം 10min വെട്ടിതെളിച്ചേര്ന്ന ശേഷം ഉപയോഗിക്കുക
4. ആഹാരം വേവിച്ചു ചൂടോടെ ഉപയോഗിക്കുക
5. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം ഉപയോഗിക്കുക
6. വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുക

ഹോമിയോപ്പതി ശീലമാക്കൂ ... ആരോഗ്യം സംരക്ഷിക്കു..
09/09/2017

ഹോമിയോപ്പതി ശീലമാക്കൂ ... ആരോഗ്യം സംരക്ഷിക്കു..

28/03/2017

History About Homoeopathy
പനിയില്ലാത്തവര്‍ പനിയുടെ മരുന്ന് കഴിക്കാന്‍ പാടുണ്ടോ? ഇതെന്തു വിഡ്ഢിച്ചോദ്യമെന്നാകും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അത്തരമൊരു ‘വിഡ്ഢിത്തമാണ്’ ഹോമിയോപ്പതിയെന്ന ചികിത്സാ സമ്പ്രദായത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? ഹോമിയോപ്പതിയുടെ കഥ ക്രിസ്ത്യന്‍ ഫ്രെഡറിക് സാമുവല്‍ ഹനിമാന്‍ എന്ന കഠിനാധ്വാനിയായ ശാസ്ത്രജ്ഞന്റെ വിജയകഥയാണ്.

സാമുവല്‍ ഹനിമാന്‍ 1755 ഏപ്രില്‍ 10 ന് ജര്‍മനിയിലെ മീസ്സനില്‍ ജനിച്ചു. ദാരിദ്രവും രോഗങ്ങളും ഒരുമിച്ച് അക്രമിച്ചപ്പോള്‍ ഹനിമാന്റെ സ്കൂള്‍ പഠനം നിലച്ചു. ചില കൈത്തൊഴിലുകള്‍ പഠിച്ചു. ജോലിക്ക് പോകുമ്പോഴും അദ്ദേഹം വായനക്ക് സമയം കണ്ടെത്തി. ശാസ്ത്ര ഗ്രന്ഥങ്ങളിലായിരുന്നു താത്പര്യം. മീസ്സന്‍ പട്ടണത്തിലെ പ്രസിദ്ധനായ ഒരു അധ്യാപകന്‍ ഹനിമാന്റെ ബുദ്ധിവൈഭവം മനസ്സിലാക്കി. അദ്ദേഹം ഹനിമാനെ പ്രോത്സാഹിപ്പിച്ചു. സ്വന്തം നിലയില്‍ പഠിച്ച് പരീക്ഷയെഴുതി. 1779 ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത് ഡോക്ടര്‍ സാമുവല്‍ ഹനിമാനായി. വായനയും വിജ്ഞാന സമ്പാദനവും തുടര്‍ന്നുകൊണ്ടേയിരുന്നു.

ഒരു ദിവസം ഹനിമാന്‍ ‘ഔഷധഗുണപാഠം’ എന്ന പുസ്തകം വായിക്കുകയായിരുന്നു. സിങ്കോണച്ചെടിയുടെ തൊലി മലമ്പനിക്കെതിരെയുള്ള സിദ്ധ ഔഷതമാണെന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. ഇത് വായിച്ചപ്പോള്‍ സിങ്കോണച്ചെടിയുടെ തൊലി അല്‍പം കഴിച്ചുനോക്കാമെന്ന് അദ്ദേഹത്തിനു തോന്നി. പ്രത്യേകിച്ച് കാരണമൊന്നുമില്ല. വെറുതെ ഒരു തോന്നല്‍ പിന്നെ, ഒട്ടും അമാന്തിച്ചില്ല. സിങ്കോണത്തൊലി പൊടിച്ച് അകത്താക്കി.

അടുത്ത ദിവസം ഹനിമാനില്‍ മലമ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അദ്ദേഹം ചിന്തിച്ചു. ആരോഗ്യവാനായ താന്‍ മലമ്പനിക്കെതിരായ മരുന്ന് കഴിച്ചപ്പോള്‍ തനിക്ക് മലമ്പനി പിടിപെട്ടു,അപ്പോള്‍ മലമ്പനി രോഗിക്ക് അതിന്റെ തന്നെ അണുക്കള്‍ ഉപയോഗിച്ച് ചികിത്സിക്കാനാകില്ലേ? അദ്ദേഹം പരീക്ഷണങ്ങള്‍ തുടര്‍ന്നു. സ്വയം പരീക്ഷണ വസ്തുവായി. പല മരുന്നുകളും കഴിച്ചു നോക്കി. ഒടുവില്‍ ഹനിമാന്‍ ഒരു നിഗമനത്തില്‍ എത്തി. രോഗം ശമിപ്പിക്കാന്‍ രോഗലക്ഷണമുണ്ടാക്കുന്ന മരുന്ന് നല്‍കണം. ‘സമാനം സമാനത്താല്‍ ഭേദമാക്കപ്പെടുന്നു.’

‘സിമിലിയാ സിമിലിബസ് ക്യൂറേഞ്ചര്‍’ എന്നത് ഒരു ലാറ്റിന്‍ ശൈലിയാണ്. ‘സമം സമേന ശാന്തി’ എന്ന് മൊഴിമാറ്റം നടത്താം.

രോഗത്തെ അല്ല രോഗിയെയാണ് ചികിത്സിക്കേണ്ടതെന്നും ആധുനിക വൈദ്യശാസ്ത്രം അഥവാ അലോപ്പതി രോഗത്തോടൊപ്പം രോഗിയേയും നശിപ്പിക്കുമെന്നും ഹനിമാന്‍ വാദിച്ചു. മരുന്ന് നേര്‍പ്പിക്കുന്നതിനനുസരിച്ച് വീര്യം കൂടുകയാണ് ചെയ്യുന്നത്. താന്‍ ആവിഷ്കരിച്ച പുതിയ ചികിത്സാ പദ്ധതിയെ ഹനിമാന്‍ ‘ഹോമിയോപ്പതി‘യെന്നു വിളിച്ചു. 1810 ല്‍ അദ്ദേഹം എഴുതിയ ‘ഓര്‍ഗാനണ്‍’ എന്ന ഗ്രന്ഥമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന പ്രമാണമായി അംഗീകരിക്കപ്പെടുന്നത്.

ഹനിമാന്റെ ചികിത്സാ രീതിക്കെതിരെ ജര്‍മനിയിലെ ഡോക്ടര്‍മാര്‍ കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു. സ്കൂളില്‍ പോകാത്ത മുറിവൈദ്യന്റെ വിഡ്ഢിത്തങ്ങളാണ് ഇതെന്ന് അവര്‍ ആക്ഷേപിച്ചു. എതിര്‍പ്പ് സഹിക്കവയ്യാതെ അദ്ദേഹത്തിന് ജര്‍മനി വിടേണ്ടി വന്നു. 1821 ല്‍ പാരീസിലേക്ക് പലായനം ചെയ്തു. തന്റെ 88-‏വയസ്സില്‍ 1843 ല്‍ ക്രിസ്ത്യന്‍ ഫ്രെഡറിക് സാമുവല്‍ ഹനിമാന്‍ നിര്യാതനായി. അദ്ദേഹത്തിന്റെ കാലശേഷം പല പ്രമുഖരും ഹോമിയോപ്പതിയില്‍ ഗവേഷണങ്ങള്‍ നടത്തി. ഇന്ന് അലോപ്പതിക്ക് ബദല്‍ ചികിത്സാ പദ്ധതിയായി ഹോമിയോപ്പതി വളര്‍ന്നിട്ടുണ്ട്. പക്ഷേ, ഇപ്പോഴും ഈ ചികിത്സാരീതിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടുകൊണ്ടിരിക്കുന്നു.

Address

Malappuram
676551

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+917592828484

Alerts

Be the first to know and let us send you an email when Health Plus Homoeopathic Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Health Plus Homoeopathic Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram