16/12/2025
ഈ പോസ്റ്റ് വായിച്ച ശേഷം നിങ്ങൾക്ക് വിക്കിപീഡിയയെ വിശ്വസിക്കാൻ തോന്നുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ.
വിക്കിപീഡിയയും ആയുർവേദവും: 'കപടശാസ്ത്രം' എന്ന നുണയും, ആയുർവേദത്തെ തകർക്കാൻ നടക്കുന്ന 'ഡിജിറ്റൽ ഗൂഢാലോചന'യുടെ ഉള്ളറകളും!
'Ayurveda' എന്ന് സേർച്ച് ചെയ്താൽ വിക്കിപീഡിയ പേജിലെ ആദ്യ വരികളിൽ ഒന്ന് "Ayurveda is a pseudoscience" (ആയുർവേദം ഒരു കപടശാസ്ത്രമാണ്) എന്നായിരിക്കും.
"വിക്കിപീഡിയ പറഞ്ഞാൽ അത് സത്യം" എന്നാണ് ഭൂരിഭാഗം പേരുടെയും വിശ്വാസം. എന്നാൽ ഇത് ആയുർവേദത്തിന്റെ മാത്രം പ്രശ്നമല്ല. വിക്കിപീഡിയയുടെ വിശ്വാസ്യതയെക്കുറിച്ച് അതിന്റെ സ്ഥാപകൻ തന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.
വിക്കിപീഡിയയുടെ സഹസ്ഥാപകനായ ലാറി സാങ്കർ (Larry Sanger), താൻ ഉണ്ടാക്കിയ വെബ്സൈറ്റിനെക്കുറിച്ച് പിന്നീട് പറഞ്ഞത്
"Wikipedia is not neutral anymore. It has become propaganda."
(വിക്കിപീഡിയക്ക് ഇപ്പോൾ നിഷ്പക്ഷതയില്ല. അതൊരു Propaganda Tool ആയി മാറി).
അദ്ദേഹം പറഞ്ഞത്, വിക്കിപീഡിയ ഇപ്പോൾ "ഇടതുപക്ഷ-ലിബറൽ" രാഷ്ട്രീയ അജണ്ടകളുടെയും, പാശ്ചാത്യ കോർപ്പറേറ്റ് താല്പര്യങ്ങളുടെയും അടിമയാണെന്നാണ്. ആയുർവേദം മാത്രമല്ല, രാഷ്ട്രീയത്തിലും ചരിത്രത്തിലും വരെ അവർക്ക് താല്പര്യമുള്ള "വേർഷൻ" മാത്രമേ അവർ നിലനിർത്തൂ. (Source: Larry Sanger’s Blog & Interview with UnHerd, 2021).
"സിൾവർ ലോക്ക്" എന്ന ഇരുമ്പ് മറ!!
വിക്കിപീഡിയ "ആർക്കും എഡിറ്റ് ചെയ്യാം" എന്ന് പറയുമ്പോഴും, ആയുർവേദ പേജിൽ നിങ്ങൾ പോയി നോക്കിയാൽ വലതുവശത്ത് മുകളിലായി ഒരു ചെറിയ 'വെള്ളി നിറത്തിലുള്ള പൂട്ട്' (Silver Lock Icon) കാണാം. ഇതിനെ 'Semi-Protection' എന്നാണ് അവർ വിളിക്കുന്നത്.
ഇതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത്, നിങ്ങൾ ഒരു ആയുർവേദ ഡോക്ടറോ ഗവേഷകനോ ആണെങ്കിൽ പോലും, വിക്കിപീഡിയയിൽ പുതിയൊരു അക്കൗണ്ട് തുടങ്ങി ആയുർവേദ പേജിലെ തെറ്റുകൾ തിരുത്താൻ ശ്രമിച്ചാൽ നടക്കില്ല. കാരണം ആ പേജ് 'ലോക്ക്' ആണ്.
ഈ പേജ് എഡിറ്റ് ചെയ്യാൻ അനുവാദമുള്ളത് വിക്കിപീഡിയയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന, അവരുടെ "വിശ്വാസവലയത്തിൽ" ഉള്ള എഡിറ്റർമാർക്ക് മാത്രമാണ്.
അതായത്, ആയുർവേദത്തെ എതിർക്കുന്ന GSoW പോലുള്ള ഗ്രൂപ്പുകൾക്ക് ഈ പേജിൽ എന്ത് വേണമെങ്കിലും എഴുതാം. എന്നാൽ സത്യം അറിയാവുന്നവർക്ക് അത് തിരുത്താൻ അനുവാദമില്ല.
ഫലം: വിമർശകർക്ക് മാത്രം സംസാരിക്കാൻ അവസരം നൽകുന്ന, അനുകൂലിക്കുന്നവരെ പുറത്തുനിർത്തുന്ന ഒരു "Gated Community" ആയി വിക്കിപീഡിയ മാറിയിരിക്കുന്നു.
ഈ 'സിൾവർ ലോക്ക്' ആണ് ആയുർവേദത്തിന്റെ വായ മൂടിക്കെട്ടുന്ന ആദ്യത്തെ ആയുധം.
ആയുർവേദത്തെയും മറ്റ് ഭാരതീയ ചികിത്സാ രീതികളെയും തകർക്കാൻ വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നത് GSoW (Guerrilla Skepticism on Wikipedia) എന്നൊരു സീക്രട്ട് ഗ്രൂപ്പാണ്.
ഇവർക്ക് ശാസ്ത്രവുമായോ ചികിത്സയുമായോ യാതൊരു ബന്ധവുമില്ല. ഇവർ ഒരേസമയം ഒരു പേജിലേക്ക് ഇരച്ചുകയറുകയും, ആയുർവേദത്തിന് അനുകൂലമായ പഠനങ്ങൾ നീക്കം ചെയ്യുകയും, പകരം "തട്ടിപ്പ്", "അശാസ്ത്രീയം" തുടങ്ങിയ വാക്കുകൾ കുത്തിനിറയ്ക്കുകയും ചെയ്യും.
സൂസൻ ഗെർബിക് (Susan Gerbic) എന്ന വ്യക്തിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സംഘം, വിക്കിപീഡിയ എഡിറ്റിംഗിനെ തങ്ങളുടെ ആശയപ്രചരണത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നു എന്ന് പരസ്യമായി സമ്മതിച്ചിട്ടുണ്ട്.
ഇവർ ആയുർവേദത്തെ വെട്ടാൻ ഉപയോഗിക്കുന്ന പ്രധാന ആയുധം വിക്കിപീഡിയയുടെ 'Secondary Source Rule' ആണ്. അതായത്, ആയുർവേദ മരുന്ന് ഫലപ്രദമാണെന്ന് തെളിയിക്കുന്ന, ഡോക്ടർമാർ നടത്തിയ 100 ശാസ്ത്രീയ പഠനങ്ങൾ (Research Papers) നിങ്ങൾ നൽകിയാലും വിക്കിപീഡിയ അത് സ്വീകരിക്കില്ല! കാരണം അത് "Primary Source" ആണത്രേ.
പകരം അവർക്ക് വേണ്ടത് എന്താണ്?
ഈ പഠനത്തെക്കുറിച്ച് ഏതെങ്കിലും വിദേശ മാഗസിനിലോ പത്രത്തിലോ വന്ന റിപ്പോർട്ടാണ്.
ചുരുക്കത്തിൽ: "ശാസ്ത്രജ്ഞൻ പറയുന്നത് വിശ്വസിക്കില്ല, പക്ഷെ പത്രക്കാരൻ പറയുന്നത് വിശ്വസിക്കും." ഈ വിചിത്ര നിയമം ഉപയോഗിച്ചാണ് അവർ ആയുർവേദത്തിന്റെ തെളിവുകളെ തടഞ്ഞുനിർത്തുന്നത്.
എക്കോ ചേംബർ' എന്ന ഡിജിറ്റൽ ചതി!!
എന്തുകൊണ്ടാണ് വിക്കിപീഡിയയിൽ "ആയുർവേദം മോശമാണ്" എന്ന് എഴുതിച്ചേർക്കാൻ ഇവർ ഇത്ര കഷ്ടപ്പെടുന്നത്?
ഗൂഗിളിന്റെ 'Knowledge Graph', ആമസോൺ അലക്സ, സിറി, കൂടാതെ ChatGPT, ജെമിനി ഉൾപ്പെടെയുള്ള AI മോഡലുകൾ വിവരങ്ങൾ എടുക്കാനുള്ള പ്രാഥമിക സ്രോതസ്സായി ഉപയോഗിക്കുന്നത് വിക്കിപീഡിയയെയാണ്.
വിക്കിപീഡിയയിൽ ആയുർവേദം 'Pseudoscience' ആണെന്ന് എഴുതിയാൽ, ഗൂഗിളിൽ ആര് തിരഞ്ഞാലും ആദ്യം കാണുന്നത് ഇതേ വരിയായിരിക്കും. അങ്ങനെ ലോകം മുഴുവൻ "ആയുർവേദം തട്ടിപ്പാണ്" എന്ന് വിശ്വസിപ്പിക്കാൻ അവർക്ക് എളുപ്പം സാധിക്കുന്നു. ഇതിനെ 'Circular Reporting' എന്ന് വിളിക്കുന്നു.
വാർത്താ ഏജൻസിയായ ANI, വിക്കിപീഡിയക്കെതിരെ നൽകിയ അപകീർത്തി കേസിൽ (2024), ഡൽഹി ഹൈക്കോടതി വിക്കിപീഡിയയെ രൂക്ഷമായി വിമർശിച്ചു. വിക്കിപീഡിയയിലെ എഡിറ്റർമാരുടെ വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ചപ്പോൾ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വിക്കിപീഡിയയോട് പറഞ്ഞത് ഇതാണ്:
"If you don't like India, please don't work in India. We will block Wikipedia here."
(ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ വയ്യെങ്കിൽ വിക്കിപീഡിയ ഇവിടെ പ്രവർത്തിക്കേണ്ട. ഞങ്ങളിത് ബ്ലോക്ക് ചെയ്യും).
വിക്കിപീഡിയയിലെ എഴുത്തുകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടാകാം എന്ന് കോടതിക്ക് പോലും ബോധ്യപ്പെട്ട സംഭവമാണിത്. (സോഴ്സ്: ANI Media Pvt Ltd vs Wikimedia Foundation, Delhi High Court, 2024).
വിക്കിപീഡിയ എഡിറ്റർമാർക്ക് ഫാർമ കമ്പനികളുമായുള്ള ബന്ധം പലതവണ പുറത്തുവന്നിട്ടുണ്ട്.
ആസ്ട്രോടർഫിംഗ് (Astroturfing by Pharma PR)
വമ്പൻ ഫാർമ കമ്പനികൾ സ്വന്തം പേരിൽ എഡിറ്റ് ചെയ്യില്ല. പകരം അവർ പി.ആർ ഏജൻസികളെ ഏൽപ്പിക്കും. ഈ ഏജൻസികൾ വ്യാജ അക്കൗണ്ടുകൾ വഴി, ആയുർവേദം പോലുള്ള ബദൽ ചികിത്സകളെ മോശമായി ചിത്രീകരിക്കുകയും, സിന്തറ്റിക് മരുന്നുകളെ പുകഴ്ത്തുകയും ചെയ്യും. ഈ പരിപാടിയെ 'Astroturfing' എന്നാണ് വിളിക്കുന്നത്. ഇതൊരു ആരോപണമല്ല, വിക്കിപീഡിയ തന്നെ സമ്മതിച്ച വലിയൊരു തട്ടിപ്പാണ്. വമ്പൻ കോർപ്പറേറ്റുകൾക്ക് വേണ്ടി പി.ആർ ഏജൻസികൾ വിക്കിപീഡിയയിൽ നുഴഞ്ഞുകയറി നടത്തുന്ന കള്ളക്കളികളെയാണ് 'Astroturfing' എന്ന് വിളിക്കുന്നത്.
ഇതിന് തെളിവുണ്ടോ? ഉണ്ട്!
തെളിവ് 1: ഓപ്പറേഷൻ ഓറഞ്ച് മൂഡി (Operation Orangemoody, 2015):
2015-ൽ വിക്കിപീഡിയ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 381-ലധികം വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ഒരു സംഘം ആളുകൾ പണം വാങ്ങി വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നു എന്ന് കണ്ടെത്തി. ഇതിൽ പലതും ബിസിനസ് താല്പര്യങ്ങൾക്ക് വേണ്ടി പേജുകൾ നിർമ്മിക്കാനും, എതിരാളികളുടെ പേജുകൾ നശിപ്പിക്കാനും ഉപയോഗിച്ചവയായിരുന്നു. ഇവരെ വിക്കിപീഡിയയ്ക്ക് തന്നെ നിരോധിക്കേണ്ടി വന്നു. (Source: Operation Orangemoody Investigation Report, Wikipedia Signpost).
തെളിവ് 2: Wiki-PR Scandal, 2013:
അമേരിക്കയിലെ 'Wiki-PR' എന്ന ഏജൻസി വമ്പൻ കമ്പനികൾക്ക് വേണ്ടി 300-ലധികം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി വിക്കിപീഡിയ നിയന്ത്രിച്ചിരുന്നു എന്ന് തെളിഞ്ഞു. ഇവർക്ക് ഫാർമസ്യൂട്ടിക്കൽ, ഐടി തുടങ്ങിയ മേഖലകളിലെ കമ്പനികളുമായി കരാർ ഉണ്ടായിരുന്നു.
ഈ ഏജൻസികൾക്ക് പണം നൽകുന്നവർക്ക് എപ്പോഴാണോ ആയുർവേദം ഭീഷണിയാകുന്നത്, അപ്പോൾ ഇവർ ആയുർവേദ പേജുകളിൽ "Pseudoscience" എന്നും "Quackery" എന്നും എഴുതിച്ചേർക്കുന്നു. ഇതിനായി ഇവർ ഉപയോഗിക്കുന്നത് വിക്കിപീഡിയയുടെ 'Secondary Source Rule’ പോലുള്ള സങ്കീർണ്ണമായ നിയമങ്ങളെയാണ്.
വിക്കിപീഡിയയുടെ അജണ്ട ആയുർവേദത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഭാരതീയമായ എന്തിനെയും മോശമായി ചിത്രീകരിക്കുക എന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്.
2020-ലെ ഡൽഹി കലാപത്തെക്കുറിച്ചുള്ള വിക്കിപീഡിയ പേജ് പരിശോധിച്ചാൽ, അതിൽ ഏകപക്ഷീയമായ റിപ്പോർട്ടുകൾ കുത്തിനിറച്ചിരിക്കുന്നത് കാണാം. ഇന്ത്യയെ രാജ്യാന്തര തലത്തിൽ മോശമായി ചിത്രീകരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ മാത്രമാണ് അവർ ‘References’ ആയി സ്വീകരിച്ചത്. മറുപക്ഷത്തുള്ള തെളിവുകളെ അവർ സൗകര്യപൂർവ്വം ഒഴിവാക്കി. വിക്കിപീഡിയ ഒരു 'വിവര ശേഖരണ' പ്ലാറ്റ്‌ഫോം എന്നതിലുപരി, ഒരു 'പൊളിറ്റിക്കൽ ടൂൾ' ആയി പ്രവർത്തിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണ്ട.
വിക്കിപീഡിയയെ 'ഹൈജാക്ക്' ചെയ്ത ചരിത്രം!
വിക്കിപീഡിയയിൽ ഒരു നുണ എങ്ങനെ സത്യമായി മാറുന്നു എന്നതിന് വിക്കിപീഡിയ തന്നെ സമ്മതിച്ച ഉദാഹരണങ്ങൾ നോക്കൂ.
1. The Croatian Hijack
ഏകദേശം 10 വർഷത്തോളം, ക്രോയേഷ്യൻ ഭാഷയിലെ വിക്കിപീഡിയ നിയന്ത്രിച്ചിരുന്നത് ഒരു തീവ്ര വലതുപക്ഷ (Far-right) ഗ്രൂപ്പായിരുന്നു.
ഇവർ രണ്ടാം ലോകമഹായുദ്ധത്തിലെ കുറ്റകൃത്യങ്ങളെ വെള്ള പൂശുകയും, ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുകയും ചെയ്തു. ഹിറ്റ്‌ലറുടെ കോൺസെൻട്രേഷൻ ക്യാമ്പുകളെ "പാർക്കുകൾ" എന്നാണ് അവർ വിക്കിപീഡിയയിൽ വിശേഷിപ്പിച്ചത്!
ഇതിനെതിരെ ആയിരക്കണക്കിന് പരാതികൾ പോയിട്ടും, 10 വർഷത്തോളം വിക്കിപീഡിയ ഇതിനെതിരെ നടപടി എടുത്തില്ല. ഒടുവിൽ 2021-ൽ വിക്കിമീഡിയ ഫൗണ്ടേഷൻ തന്നെ ഔദ്യോഗികമായി സമ്മതിച്ചു: "ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഒരു സംഘം ആളുകൾ ഹൈജാക്ക് ചെയ്തു, അവിടെ എഴുതിയിരുന്നതെല്ലാം നുണയായിരുന്നു." (Source: Wikimedia Foundation Disinformation Report, 2021).
ഒരു പ്രത്യേക അജണ്ടയുള്ള ഗ്രൂപ്പിന് വിക്കിപീഡിയയെ എങ്ങനെ ഹൈജാക്ക് ചെയ്യാം എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.
2. The Essjay Scandal
വിക്കിപീഡിയയിലെ ഏറ്റവും ഉന്നതനായ, അഡ്മിൻ പവറുള്ള എഡിറ്റർമാരിൽ ഒരാളായിരുന്നു 'Essjay'. അദ്ദേഹം അവകാശപ്പെട്ടിരുന്നത് താൻ ഒരു സർവ്വകലാശാലയിലെ 'ടെൻ യുവേർഡ് പ്രൊഫസർ' ആണെന്നും, തനിക്ക് പി.എച്ച്.ഡി ഉണ്ടെന്നുമാണ്. ഈ "യോഗ്യത" വെച്ച് അദ്ദേഹം ഒട്ടേറെ പേജുകളിൽ വിധി പറയുകയും, എതിർത്തവരെ ബാൻ ചെയ്യുകയും ചെയ്തു.
ഒടുവിൽ ഒരു അന്വേഷണത്തിൽ തെളിഞ്ഞു, ഇയാൾ പ്രൊഫസർ അല്ല, മറിച്ച് 24 വയസ്സുള്ള, കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഒരാളാണെന്ന്! വിക്കിപീഡിയ പോലും ഈ തട്ടിപ്പ് തിരിച്ചറിഞ്ഞില്ല. (Source: The New Yorker / Wikipedia Essjay Controversy).
ഇന്ന് ആയുർവേദ പേജുകളിൽ ഇരുന്ന് "ഇത് ശാസ്ത്രീയമല്ല" എന്ന് വിധി എഴുതുന്നതും ഇതുപോലെയുള്ള, വൈദ്യശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത "വ്യാജ പ്രൊഫസർമാർ" ആകാം. ഇവരെയാണോ നമ്മൾ വിശ്വസിക്കേണ്ടത്?
വിക്കിപീഡിയക്ക് സത്യം അറിയുന്നതിനേക്കാൾ താല്പര്യം, അവരുടെ അജണ്ടകൾ നടപ്പിലാക്കാനാണ് എന്നതിന് ഇതിലും വലിയ തെളിവില്ല,
2020-ൽ കോവിഡ് പടർന്നുപിടിച്ചപ്പോൾ, വൈറസ് വുഹാനിലെ ലാബിൽ നിന്ന് അബദ്ധത്തിൽ പുറത്തു ചാടിയതാകാം (Lab Leak Theory) എന്ന് ചില ശാസ്ത്രജ്ഞർ സംശയം പ്രകടിപ്പിച്ചു. ഇത് ശാസ്ത്രീയമായി നിലനിൽക്കുന്ന ഒരു സാധ്യതയായിരുന്നു. എന്നാൽ വിക്കിപീഡിയ എഡിറ്റർമാർ ഉടൻ തന്നെ ഈ സാധ്യതയെ "Conspiracy Theory” എന്ന് മുദ്രകുത്തി! ലാബ് ലീക്കിനെ അനുകൂലിക്കുന്ന പഠനങ്ങളെയും റിപ്പോർട്ടുകളെയും അവർ വിലക്കി. "വൈറസ് പ്രകൃതിയിൽ നിന്ന് വന്നതാണ്" എന്നത് മാത്രമാണ് ഏക സത്യം എന്ന് അവർ വിധിയെഴുതി.
2023-ൽ, അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ (FBI)-യും, എനർജി ഡിപ്പാർട്ട്മെന്റും ഔദ്യോഗികമായി പറഞ്ഞു: "കൊറോണ വൈറസ് ലാബിൽ നിന്ന് ലീക്ക് ആയതാകാൻ സാധ്യതയുണ്ട്."
ശാസ്ത്രീയമായി സാധ്യതയുള്ള ഒരു കാര്യത്തെ "നുണ" എന്ന് വിളിച്ച് 2 വർഷം ലോകത്തെ തെറ്റിദ്ധരിപ്പിച്ച ഇവരാണോ, ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുള്ള ആയുർവേദത്തിന്റെ ആധികാരികത അളക്കുന്നത്?
ഇതൊരു പ്രത്യയശാസ്ത്ര യുദ്ധം മാത്രമല്ല, വിപണി പിടിച്ചടക്കാനുള്ള കോർപ്പറേറ്റ് തന്ത്രം കൂടിയാണ്. ആയുർവേദം തകർന്നാൽ മാത്രമേ അവരുടെ വിപണി വളരുകയുള്ളൂ.
ഡിജിറ്റൽ ലോകത്തെ നുണകളെ തിരിച്ചറിയുക. ആയുർവേദം നിലനിൽക്കുന്നത് വിക്കിപീഡിയയിലെ എഡിറ്റർമാരുടെ കാരുണ്യത്തിലല്ല. അത് നിലനിൽക്കുന്നത് ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരത്തിലും, മരുന്നുകൾ ഫലം കാണുമ്പോൾ രോഗിയുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരിയിലുമാണ്.