29/05/2025
Award Speech - Muhammed Rayan
Mel Hebb Hourglass Youth Champion Award -2025
Presented by the Partnership for Access Awareness Nova Scotia (PAANS), Canada.
കാനഡ ആസ്ഥാനമായുള്ള പാർട്ണർഷിപ്പ് ഫോർ ആക്സസ് അവെയർനസ് നോവാ സ്കോഷ്യ (Partnership for Access Awareness Nova Scotia- PAANS) ഏർപ്പെടുത്തിയ മെൽഹബ് യൂത്ത് ചാമ്പ്യൻ അവാർഡ്- 2025 നേടിക്കൊണ്ട് റയാൻ നടത്തിയ സംഭാഷണം.
*************************
എല്ലാവർക്കും നമസ്കാരം,
യൂത്ത് ചാമ്പ്യൻ അവാർഡ് ലഭിച്ചതിൽ ഞാൻ അതിയായ സ്നേഹവും സന്തോഷവും പങ്കു വെക്കുന്നു. ഇത്രയും മഹത്തായ അംഗീകാരം നൽകിയതിന് ‘പാർട്ണർഷിപ്പ് ഫോർ ആക്സസ് അവെയർനസ് നോവാസ്കോഷ്യ’ എന്ന സംഘടനയ്ക്ക് ഹൃദയപുർവം നന്ദി പറയുന്നു. ഭിന്നശേഷിക്കാരെ കൂടുതൽ ഉൾക്കൊണ്ടുകൊണ്ടുള്ള സമൂഹങ്ങൾ സൃഷ്ടിക്കാൻ മാതൃകാപരമായി ശ്രമിക്കുന്ന, എന്റെ കൂടെ പുരസ്‌കാരങ്ങൾ നേടിയ എല്ലാ വ്യക്തികൾക്കും സംഘടനകൾക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഈ അവാർഡിന്റെ വില വാക്കുകളിൽ ഒതുക്കാനാവുന്നതല്ല. ലോകത്തിന്റെ വിദൂരത്തുള്ള മറ്റൊരു കോണിലാണ് എന്റെ യാത്ര തുടങ്ങിയത്. അവിടെയുള്ള സമൂഹം താരത്യമ്യേനെ ഭിന്നശേഷി സൗഹൃദമാണ്. എന്നാൽ, അതേ സമൂഹത്തിലാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ കുറഞ്ഞത് 25 ഭിന്നശേഷിക്കാരുടെ ജീവനുകൾ നഷ്‌ടമായത് — ചിലത് ആത്മഹത്യയിലൂടെ അല്ലെങ്കിൽ അടുത്ത ബന്ധുക്കളുടെ കൈകളിലൂടെ. സ്കൂളിൽ ഒരു ദിവസം പോലും ഒന്നാം ക്ലാസിൽ പോകാതെയാണ് ഞാൻ രണ്ടാം ക്ലാസിലേക്കെത്തിയത്. ഇത്തരത്തിലുള്ള കഥകൾ എന്റെ മാത്രമല്ല; പല സ്ഥലങ്ങളിലും യാഥാർത്ഥ്യം ഇതിനേക്കാൾ ഭയാനകമാണ്.
ഭിന്നശേഷിക്കാരെ കൂടുതൽ ഉൾകൊള്ളുന്ന സമൂഹവും സംവിധാനങ്ങളും അന്വേഷിച്ചുകൊണ്ട് കാനഡയിലേക്ക് കുടിയേറിയ എന്നോട് നോവാസ്കോഷ്യയിലെ സമൂഹം കാണിച്ച താൽപ്പര്യവും സ്നേഹവും എന്നെ വളരെയധികം സ്വാധീനിച്ചു. കഴിഞ്ഞ രണ്ടുവർഷം എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. പബ്ലിക് ലൈബ്രറികളിലും ആശുപത്രിയുടെ ഇടനാഴികളിലും വിനോദകേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി പരിപാടികളിലും ഞാൻ പരിചിതനായിരുന്നു. ഒരു ഉൾച്ചേർന്നു കൊണ്ടുള്ള സ്കൂളിൽ (Inclusive School) രണ്ടുവർഷം പൂർത്തിയാക്കിയതിലൂടെ എന്റെ ജീവിതത്തിലെ മനോഹരമായ ഒരു അദ്ധ്യായം തുറന്നു. ഈ യാത്രയിൽ കൂടെ നിന്നവരെയും പിന്തുണച്ചവരെയും ഹൃദയത്തിൽ തട്ടി നന്ദിയോടെ ഓർക്കുന്നു.
സംഗീതം, നൃത്തം, ഐസ് ഹോക്കി, സർഫിംഗ്, നീന്തൽ, കുതിരസവാരി തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ ഞാൻ പങ്കെടുക്കുന്നു. എന്റെ വേനൽക്കാലങ്ങൾ വിവിധ ക്യാമ്പുകൾകൊണ്ടും യാത്രകൾ കൊണ്ടും തിരക്ക് പിടിച്ചതാണ്. കൂടാതെ, ഡൽഹൗസി സർവകലാശാലയുയുടെ ഭിന്നശേഷിക്കുട്ടികളെക്കുറിച്ചുള്ള
ഒരു ഗവേഷണ പദ്ധതിയിൽ ഒരു സഹഗവേഷകനായി ഞാനും പങ്കാളിയാണ്. ഈ അനുഭവങ്ങൾ എന്റെ ദിനചര്യ മാത്രമല്ല; ഇതെല്ലാം എന്നെ ഞാനാക്കുന്ന കാര്യങ്ങളാണ്, എന്റെ അതിയായ സ്വപ്നങ്ങൾക്കുള്ള ഇന്ധനവുമാണ്.
ഭിന്നശേഷിക്കാരേ,
നമ്മിൽ ഓരോരുത്തർക്കും മാറ്റം സൃഷ്ടിക്കാനുള്ള ശക്തിയുണ്ട് എന്ന് ഞാൻ പഠിച്ചു. നമുടെ കഥകൾ പങ്കുവെക്കുമ്പോഴും, ചെറിയ കാൽവെപ്പ് വെക്കാൻ ശ്രമിക്കുമ്പോഴും, ഒരു പുഞ്ചിരി നൽകുമ്പോഴും— ഓരോ നിമിഷത്തിലും ഉൾക്കൊള്ളലിന് വിലയുണ്ട്. ചെറിയ പ്രവർത്തികളിലൂടെ തന്നെ സമത്വത്തിന്റെയും ഐക്യത്തിന്റെയും ഒരു ഭാവി നമുക്ക് നിർമ്മിക്കാൻ കഴിയും.
‘നോവാസ്കോഷ്യ ലീഗ് ഫോർ ഈക്വൽ ഓപ്പർച്യൂണിറ്റീസ്’, ‘ഇൻക്ലൂഷൻ നോവാസ്കോഷ്യ’ തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ, ഭിന്നശേഷിക്കാരുടെ അനുഭവങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചുമുള്ള ചർച്ചകളും ഇടപെടലുകളും തുടങ്ങി വെക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.‘റയാൻ ഫൗണ്ടേഷൻ’ എന്ന പേരിൽ കാനഡയിലെ പുതിയ കുടിയേറ്റക്കാർക്കിടയിലെ ഭിന്നശേഷിക്കാരെ പിന്തുണയ്ക്കാനും എന്റെ ജന്മദേശത്തുള്ള സമൂഹത്തിൽ ചെറിയ ഇടപെടലുകൾ നടത്താനും ശ്രമിക്കുന്നു. ഈ ആഗോള തലത്തിലുള്ള വ്യത്യസ്ത സമൂഹങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളും അനുഭവങ്ങൾ പങ്കുവെക്കലും ഭിന്നശേഷിമേഖലയിൽ അനിവാര്യമാണ്.
നോവാസ്കോഷ്യയുടെ ഭിന്നശേഷിമേഖലയിലെ വലിയ സംഭവ വികാസങ്ങൾ നടക്കുന്ന
നിർണ്ണായക ഘട്ടത്തിൽ എത്തിപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ ഈ അവാർഡ് അംഗീകാരമായി മാത്രമല്ല, വലിയൊരു ദൗത്യമായും ഞാൻ സ്വീകരിക്കുന്നു: ഉറച്ച ഒരു ശബ്ദമായി, കൃത്യമായ കാഴ്ചപ്പാടുകളോടെ, പ്രായോഗിക മാറ്റത്തിനായി ദൃഢനിശ്ചയത്തോടെ ഞാനും ഒരുങ്ങുകയാണ്. എന്നെ വിശ്വസിച്ചും പിന്തുണച്ചും നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹായികൾക്കും സമൂഹത്തിനും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി. നിങ്ങൾ ഉള്ളത് കൊണ്ട് പല വെല്ലുവിളികളും അവസരങ്ങളായി മാറി. പല സ്വപ്നങ്ങളും യാഥാർഥ്യമായി മാറി.
ഈ അവാർഡ് എനിക്ക് മാത്രമല്ല. പരിമിതികളിൽ ഒതുങ്ങാതെ പോരാടുന്ന എല്ലാവർക്കുമായി ഈ പുരസ്കാരം സമർപ്പിക്കുന്നു. നിങ്ങൾ ഓരോരുത്തരും പ്രധാനപ്പെട്ടവരാണ് . നിങ്ങളുടെ അനുഭവങ്ങൾ അമൂല്യമാണ്. നിങ്ങളുടെ ശബ്ദം ചുറ്റുപാടുകൾ മാറ്റാൻ കഴിയും. അതിലൂടെയാണ് കാര്യമായ മാറ്റം സംഭവിക്കുന്നത്. ഭിന്നശേഷിമേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തപ്പെടുന്നത്.
നിശബ്ദമായതും കേൾക്കാവുന്നതും തകർന്നതുമെല്ലാമായ ഭിന്നശേഷിമേഖലയിലെ എല്ലാ ശബ്ദങ്ങൾക്കുമായി ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു. കാരണം അവയാണ് ഉൾക്കൊള്ളലിന്റെ മഹത്തായ സ്വപ്നത്തിലേക്ക് നമ്മെ തീവ്രമായി നയിക്കുന്നത്. നമ്മുടെ ബോധവത്ക്കരണപ്രവർത്തങ്ങളും ശ്രമങ്ങളും കൂടുതൽ ശക്തമാക്കാം.
കൂടുതൽ അവസരങ്ങൾ തുറന്നുകൊണ്ടിരിക്കാം.
അവസാനമായി, “ഉൾച്ചേരൽ ഒരു ആശയമോ ചിന്തയോ അല്ല, മറിച്ച് ഒരു സംസ്‌കാരമായി” മാറുന്ന ലോകം നമുക്ക് ഒത്തുചേർന്നു നിർമ്മിക്കാം.
നന്ദി

നന്ദി.