Positive Life Care

Positive Life Care Life Care with Specialised Homoeopathic Treatment. Treating Acute and Chronic Diseases

22/04/2026

1. ഉയർന്ന വൈകാരിക ബുദ്ധി (High Emotional Intelligence)
ഇത്തരക്കാർ മറ്റുള്ളവരുടെ വികാരങ്ങളെ പെട്ടെന്ന് തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തന്റെ വാക്കുകൾ മറ്റൊരാളിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് അവർക്ക് കൃത്യമായ ബോധ്യമുണ്ടാകും.

2. വിനയം (Humility)
താൻ മറ്റുള്ളവരേക്കാൾ ഉയർന്നവനാണെന്ന ചിന്ത ഇവർക്കില്ല. സഹായങ്ങൾ ചോദിക്കാനും ലഭിക്കുന്ന സേവനങ്ങളെ അംഗീകരിക്കാനും ഇവർക്ക് മടിയുണ്ടാകില്ല.

3. സഹാനുഭൂതി (Empathy)
മറ്റൊരാൾ തനിക്ക് വേണ്ടി ചെയ്യുന്ന കാര്യത്തിന് പിന്നിലെ അധ്വാനത്തെ ഇവർ വിലമതിക്കുന്നു. മറ്റുള്ളവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ ഇവർക്ക് പ്രത്യേക കഴിവുണ്ടാകും.

4. ആത്മവിശ്വാസം (Self-Confidence)
മാന്യമായി പെരുമാറുന്നത് തളർച്ചയല്ല, മറിച്ച് ശക്തിയാണെന്ന് ഇവർക്കറിയാം. ഉള്ളിൽ നല്ല ആത്മവിശ്വാസമുള്ളവർക്ക് മാത്രമേ മറ്റുള്ളവർക്ക് അർഹമായ ബഹുമാനം നൽകാൻ സാധിക്കൂ.

5. നന്ദിയുള്ള മനോഭാവം (Gratitude)
ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെ

20/04/2026

ഡിപ്രെഷൻ അഥവാ വിഷാദ രോഗത്തിന് അടിമപ്പെടുന്നവരിൽ കാണുന്ന അവസ്ഥ. എപ്പോഴും ഇതിനെ മടി ആയി ചിത്രീകരിക്കാൻ കുടുംബങ്ങൾ അല്ലെങ്കിൽ കൂട്ടുകാർ വ്യഗ്രത കാണിച്ചേക്കാം.

ഒരുവന് എപ്പോഴും തനിച്ചിരിക്കാൻ ഇഷ്ടപ്പെടുകയും അടിസ്ഥാനപരമായി എന്നോടും താല്പര്യമില്ലായ്മ വരുന്ന അവസ്ഥ.

ഇവർക്ക് കോൺസെൻട്രേഷൻ പ്രശ്നവും എല്ലാത്തിനോടും മടുപ്പും കാണിക്കും.

ആഴത്തിലുള്ള കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നിസ്സാര കാര്യങ്ങളിൽ മുഴുകി ഇരിക്കാൻ പ്രവണത കാട്ടുക.

19/04/2026

ട്രോമ (ആഘാതം) നേരിടുന്ന സമയത്ത് ശരീരം സ്വയം സംരക്ഷിക്കാൻ നടത്തുന്ന നാല് പ്രധാന പ്രതികരണങ്ങളിൽ ഒന്നാണ് ഫാൻ response (Fawn, Fight, Flight, Freeze).

അർത്ഥം: ഒരു ഭീഷണിയെയോ അല്ലെങ്കിൽ പീഡിപ്പിക്കുന്ന വ്യക്തിയെയോ സന്തോഷിപ്പിക്കാൻ (please) അല്ലെങ്കിൽ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ സുരക്ഷിതത്വം കണ്ടെത്താനുള്ള ഒരു അതിജീവന തന്ത്രമാണിത് (survival mechanism).

ആരംഭം: കുട്ടിക്കാലത്തെ കടുത്ത അനുഭവങ്ങൾ, പീഡനങ്ങൾ, അല്ലെങ്കിൽ അവഗണനകൾ എന്നിവയിൽ നിന്നാണ് ഇത് സാധാരണയായി വികസിക്കുന്നത്.

ലക്ഷണങ്ങൾ:

സ്വന്തം ആവശ്യങ്ങളും വികാരങ്ങളും അവഗണിച്ച് മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും തയ്യാറാകുക (People-pleasing).

സ്വന്തം അതിരുകൾ (Boundaries) നിശ്ചയിക്കാൻ ബുദ്ധിമുട്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് എപ്പോഴും യോജിക്കുക.

വിമർശനങ്ങളെയും സംഘർഷങ്ങളെയും അമിതമായി ഭയപ്പെടുക.

എപ്പോഴും മറ്റുള്ളവരുടെ അനുഗ്രഹവും അംഗീകാരവും ആഗ്രഹിക്കുക.

സ്വന്തം വ്യക്തിത്വവും ആഗ്രഹങ്ങളും നഷ്ടപ്പെട്ടതുപോ�

07/03/2026

അടിച്ചമർത്തപ്പെട്ട വികാരങ്ങൾ: കുട്ടിക്കാലത്ത് സങ്കടമോ ഭയമോ പ്രകടിപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ, ആ വികാരങ്ങൾ പിൽക്കാലത്ത് ദേഷ്യമായി പുറത്തുവരാം.

​അതിജീവന തന്ത്രം (Survival Mechanism): അപകടകരമായ സാഹചര്യങ്ങളിൽ സ്വയം സംരക്ഷിക്കാൻ കുട്ടി വികസിപ്പിച്ചെടുക്കുന്ന 'ഫൈറ്റ്' (Fight) റെസ്പോൺസ് മുതിർന്നുകഴിയുമ്പോഴും ഒരു ശീലമായി തുടരുന്നു.

​വിശ്വാസമില്ലായ്മ: മറ്റുള്ളവരെ വിശ്വസിക്കാൻ പ്രയാസം നേരിടുന്നത് ചെറിയ കാര്യങ്ങളിൽ പോലും സംശയത്തിനും തർക്കങ്ങൾക്കും കാരണമാകുന്നു.

​നിയന്ത്രണമില്ലായ്മ: കുട്ടിക്കാലത്ത് എല്ലാ കാര്യങ്ങളിലും നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥ അനുഭവിച്ചവർ, മുതിർന്നവരാകുമ്പോൾ എല്ലാം തന്റെ നിയന്ത്രണത്തിലായിരിക്കാൻ ആഗ്രഹിക്കുകയും അത് നടക്കാതെ വരുമ്പോൾ പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യുന്നു.

​ചുരുക്കത്തിൽ, മുതിർന്നവരിലെ ദേഷ്യം പലപ്പോഴും അവരുടെ ഉള്ളിലെ മുറിവേറ്റ കുട്ടിയുടെ (Inner Child) സഹായത്തിനായുള്ള നിലവിളിയോ ഭയത്തിന്റെ പ്രതിഫലനമോ ആകാം.

06/03/2026

Your Anger has got Levels Broh!

05/03/2026

Live for Yourself

04/03/2026

അധികമായ മദ്യപാനം ശരീരത്തിന്റെ പല പ്രധാന അവയവങ്ങളെയും നിശ്ശബ്ദമായി ദോഷപ്പെടുത്തുന്നു. കരൾ (ലിവർ) ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന അവയവമാണ്; ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ് പോലുള്ള ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാം. കൂടാതെ ഹൃദയത്തിന്റെ പ്രവർത്തനം ക്ഷയിക്കുകയും രക്തസമ്മർദ്ദം ഉയരുകയും ചെയ്യാം. മസ്തിഷ്‌ക പ്രവർത്തനം ബാധിച്ച് ഓർമ്മശക്തി കുറയൽ, ശ്രദ്ധക്ഷയം, മാനസിക പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം. അതിനാൽ, മദ്യപാനത്തെ നിയന്ത്രിക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം സംരക്ഷിക്കാൻ അത്യാവശ്യമാണ്.

03/03/2026

നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡറിൽ കാണുന്ന പ്രധാന സ്വഭാവലക്ഷണങ്ങളിൽ ഒന്നാണ് ഗ്രാൻഡിയോസിറ്റി (Grandiosity). ഇത്തരക്കാർ സ്വയം പൊക്കി പറയുന്നതും കാണാം. തങ്ങളുടെ കഴിവുകളും നേട്ടങ്ങളും അതിരുകടന്ന് ഉയർത്തിക്കാണിക്കുകയും, പ്രത്യേക പരിഗണനക്കും പ്രശംസക്കും തങ്ങൾ അർഹരാണെന്ന് കരുതുകയും ചെയ്യുന്നു. മറ്റുള്ളവരുടെ വികാരങ്ങളെയും ആവശ്യങ്ങളെയും അവഗണിച്ച്, തങ്ങൾക്കു മാത്രം പ്രാധാന്യം നൽകുന്ന സമീപനം സ്വീകരിക്കാറുണ്ട്. വിമർശനം സഹിക്കാനാകാത്തതും, സ്വന്തം തെറ്റുകൾ സമ്മതിക്കാൻ മടിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഈ ഗ്രാൻഡിയോസ് ചിന്താഗതിയുടെ പിന്നിൽ പലപ്പോഴും ഒരു ആന്തരിക അസുരക്ഷയും അംഗീകാരലാഭത്തിനുള്ള ആഴത്തിലുള്ള ആഗ്രഹവുമാണ് ഒളിഞ്ഞിരിക്കുന്നത്.

02/03/2026

ചിലരിൽ കാണുന്ന “റെഡ് ഫ്ലാഗുകൾ” നമ്മൾ ആദ്യം ശ്രദ്ധിക്കാതെ പോകാറുണ്ട്, പക്ഷേ പിന്നീട് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കാം. സ്ഥിരമായി കള്ളം പറയുന്നത്, മറ്റുള്ളവരെ മാനിക്കാത്ത പെരുമാറ്റം, ചെറുതായ കാര്യങ്ങൾക്കുപോലും അമിത കോപം കാണിക്കൽ, മറ്റുള്ളവരുടെ സ്വകാര്യ പരിധികൾ ലംഘിക്കൽ എന്നിവ പ്രധാന റെഡ് ഫ്ലാഗുകളാണ്. കൂടാതെ, എല്ലായ്പ്പോഴും സ്വന്തം തെറ്റുകൾ മറ്റുള്ളവർക്കു ചുമത്തുന്ന സ്വഭാവം, അതിയായ അസൂയയും നിയന്ത്രണ സ്വഭാവവും, മാനസികമായി കളിയാക്കൽ (manipulation) എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. ഒരു ബന്ധത്തിലോ സൗഹൃദത്തിലോ സുരക്ഷിതത്വവും പരസ്പര ബഹുമാനവും ഇല്ലെങ്കിൽ അത് വ്യക്തമായ മുന്നറിയിപ്പാണ്. ഇത്തരം സൂചനകൾ തിരിച്ചറിഞ്ഞ് സമയബന്ധിതമായി അതിരുകൾ നിശ്ചയിക്കുന്നത് നമ്മുടെ മാനസിക ആരോഗ്യത്തിനും സമാധാനത്തിനും അത്യാവശ്യമാണ്.

28/02/2026

Bipolar...??? Oh No......!

21/02/2026

Stress and stress

13/02/2026

കുട്ടിക്കാലത്തുണ്ടാകുന്ന മാനസികാഘാതങ്ങളും (Childhood Trauma) Abasement (സ്വയം താഴ്ത്തിക്കെട്ടൽ or അപകർഷതാബോധം) എന്ന പ്രവണതയും തമ്മിൽ nalla ബന്ധമുണ്ട്.

​1. "എല്ലാം എന്റെ കുഴപ്പമാണ്!" (Self-Blame): കൊച്ചുനാളിൽ കേട്ട വഴക്കുകളും അവഗണനയും കാരണം "ഞാൻ എന്തിനും ഏതിനും മോശക്കാരനാണ്" എന്നൊരു തോന്നൽ ഉള്ളിൽ കയറിക്കൂടും. മുതിർന്നാലും എന്തിനും ഏതിനും സ്വയം കുറ്റപ്പെടുത്തുന്ന (Abasement) രീതി വരുന്നത് ഇതുകൊണ്ടാണ്.

​2. എപ്പോഴും ഒരു 'സോറി' മോഡ് (Fawning): അടി കിട്ടാതിരിക്കാൻ പണ്ട് പഠിച്ച ഒരു അടവാണ് മറ്റുള്ളവർക്ക് മുന്നിൽ സ്വയം താഴ്ന്നുകൊടുക്കുക എന്നത്. ഇന്ന് ഓഫീസിലായാലും ഫ്രണ്ട്‌സിനിടയിലായാലും മറ്റുള്ളവരുടെ ദേഷ്യം മാറ്റാൻ സ്വന്തം അന്തസ്സ് കളഞ്ഞും "സോറി" പറഞ്ഞു നിൽക്കുന്ന ആ ശീലം ഒരു ട്രോമ റെസ്പോൺസ് (Trauma Response) ആണ്.

​3. ആത്മവിശ്വാസമില്ലായ്മ (The Doubt): കുട്ടിക്കാലത്ത് കാര്യങ്ങൾ തനിയെ ചെയ്യാൻ അനുവദിക്കാതെ എപ്പോഴും കുറ്റപ്പെടുത്തിയാൽ, സ്വന്തം കഴിവിൽ നമുക്ക് സംശയം തോന്നിത്തുടങ്ങും. മുതിരുമ്പോഴും മറ്റുള്ളവർ നമ്മളെ അടക്കിഭരിക്കുന്നത് മിണ്ടാതെ സഹിക്കാൻ ഇത് കാരണമാകും.

​4. സന്തോഷിക്കാൻ പേടി (Guilt Trip): താൻ സന്തോഷിക്കാൻ അർഹനല്ല എന്നൊരു വിചാരം ഉള്ളിലുണ്ടാകും. അതുകൊണ്ട് മറ്റുള്ളവർ അപമാനിച്ചാൽ പോലും "ഞാൻ ഇത് അർഹിക്കുന്നു" എന്ന് കരുതി മിണ്ടാതിരിക്കും. 😶

​✅ ചെറിയ കാര്യത്തിന് പോലും ഓവർ ആയി സോറി പറയുക.
✅ സ്വന്തം കഴിവിനെ പുച്ഛിച്ചു തള്ളുക.
✅ ആരെങ്കിലും അപമാനിച്ചാൽ തിരിച്ചൊന്നും പറയാതെ സഹിക്കുക.
✅ സ്വന്തം ഇഷ്ടം നോക്കാതെ എപ്പോഴും മറ്റുള്ളവരെ സുഖിപ്പിക്കാൻ നോക്കുക (People Pleasing).

ഈ ശീലങ്ങൾ നിങ്ങളുടെ കുറ്റമല്ല, പണ്ട് നേരിട്ട മോശം അനുഭവങ്ങളുടെ ബാക്കിപത്രമാണ്. തിരിച്ചറിയുക!

Address

Mananthavady
670645

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Website

Alerts

Be the first to know and let us send you an email when Positive Life Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share