27/03/2026
♨️♨️☀️ചൂടുകാലത്ത് ആയുർവേദ ചികിത്സകളുടെ ആവശ്യകത🪭🪭🪭
☀️🌩️🥵
ചൂടുകാലം (ഗ്രീഷ്മ ഋതു) അത്യധികം വെയിലും, ദാഹവും, വ്യാഥിയും ഉണ്ടാകുന്ന കാലഘട്ടമാണ്. ഈ സമയത്ത് ശരീരത്തിലെ പിത്ത ദോഷം വർദ്ധിക്കുകയും വാത ദോഷം ക്ഷയിക്കുകയും ചെയ്യുന്നു. ദേഹത്ത് അമിതമായ ഉഷ്ണം കൂടുകയും ത്വക് സംബന്ധമായ പ്രശ്‌നങ്ങൾ, ദാഹം, ക്ഷീണം, അഗ്നിമാന്ദ്യം (ദഹനശക്തി കുറവ്) എന്നിവ അനുഭവപ്പെടുകയും ചെയ്യും. അതിനാൽ, ശരീര താപനില നിയന്ത്രിക്കാൻ, ദേഹത്ത് ശീതളത നൽകാൻ, ദോഷങ്ങളെ സമതൂളിതമാക്കാൻ ഈ കാലഘട്ടത്തിൽ പ്രത്യേക ആയുർവേദ ചികിത്സകൾ നിർദ്ദേശിക്കപ്പെടുന്നു.
ചൂടുകാലത്ത് നിർദ്ദേശിക്കാവുന്ന ആയുർവേദ ചികിത്സകൾ
1. ശീതളീകരണ ചികിത്സകൾ
💆♂ അഭ്യംഗം (തൈലമസാജ്) – തൈലം ഉപയോഗിച്ച് തലയിലേക്കും ശരീരത്തിനും മസാജ് നൽകുന്നത് ശരീരത്തിലെ ഉഷ്ണം കുറയ്ക്കാനും പിത്ത ദോഷത്തെ സമതൂളിതമാക്കാനും സഹായിക്കുന്നു.
ശിരോധാര🌿🌿 ശീതളതയുള്ള ഔഷധദ്രവ്യം തലയിൽ ധാരയായി ഒഴിക്കുന്ന ചികിത്സ. ശീത തൈലങ്ങൾ, ശീതളമായ ഔഷധങ്ങൾ ഇട്ട് ഉണ്ടാക്കിയ പാല്, ശീത ഔഷധങ്ങൾ ഇട്ട് പ്രത്യേക രീതിയിൽ ഉണ്ടാക്കിയ മോര് (തക്രം), ശീത ഔഷധങ്ങളുടെ കഷായങ്ങൾ എന്നിവയാണ് ശിരോധാരയ്ക്ക് ഉപയോഗിക്കുക...
ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ശരീരത്തെ തണുപ്പിക്കാനും സഹായിക്കും.
🍃 ഞവര കിഴി/ ഞവര തേപ്പ് 🍃
ഞവരയരിയും ഔഷധങ്ങളും പാലും ചേർത്ത് വേവിച്ച് കിഴിയായും തേപ്പ് ആയുംചെയ്യുന്നത് ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതോടൊപ്പം നാഡീവ്യൂഹങ്ങളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നന്നു
🌿 പഞ്ചകർമ്മ ചികിത്സകൾ
🍂വിരേചനം(ശുദ്ധീകരണ ചികിത്സ) – ശരീരത്തിലെ അമിത പിത്തം മാറ്റാൻ സഹായിക്കുന്ന പ്രധാന പഞ്ചകർമ്മ ചികിത്സയാണ് വിരേചനം. ഇത് ജീർണ്ണപ്രക്രിയ മെച്ചപ്പെടുത്തുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും
ത്വച് സംരക്ഷണ ചികിത്സകൾ
🌬️ലേപനങ്ങൾ (ത്വചയുടെ ഉഷ്ണം കുറയ്ക്കുന്ന ഔഷധക്കൂട്ടുകൾ
തളം/ശിരോലേപം /തല പൊതിച്ചിൽ– തല ചൂടാകുന്നത് നിയന്ത്രിക്കാൻ
🧖🏻♀️ചൂടു കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിച്ചുള്ള നസ്യ ചികിത്സ കഴുത്തിന് മുകളിലുള്ള ഉഷ്ണജന്യമായ രോഗങ്ങളെയും കുറക്കുന്നു.ഇന്ദ്രിയങ്ങളെ തണുപ്പിക്കുന്നു
ചൂടുകാലത്ത് ശരീരത്തെ തണുപ്പിച്ച് ആരോഗ്യകരമായ ജീവിതരീതിയിലേക്ക് കൊണ്ടുപോകാൻ ആയുർവേദത്തിൽ നിരവധി ചികിത്സാ രീതികൾ ഉണ്ട്. പിത്ത-വാത ദോഷങ്ങളെ നിയന്ത്രിക്കുന്ന ചികിത്സകളും ശരീരത്തെ ശീതള മാക്കുന്ന ഭക്ഷണവും ശീലിക്കുകയും ചെയ്യുന്നത് ഈ കാലഘട്ടത്തിൽ ആരോഗ്യ സംരക്ഷണത്തിനായി അത്യാവശ്യമാണ്.
#വേനൽകാലപരിചരണം #ആയുര്‍വേദചികിത്സ #ആരോഗ്യം #സമഗ്രപരിചരണം 🌿