27/05/2021
കോവിഡ് പരിശോധന ഇനി വീട്ടിൽ തന്നെ
CoviSelf Kit ഉപയോഗിച്ച് പരിശോധന നടത്തേണ്ട വിധം
ടെസ്റ്റ് നടത്തുന്നതിന് മുൻപ് Mylab CoviSelf application മൊബൈലിൽ download ചെയ്ത് ആവശ്യ വിവരങ്ങൾ fill ചെയ്യുക.
1. നേസൽ സ്വാബ് ഉപയോഗിച്ച് 2-3 cm ആഴത്തിൽ മൂക്കിന്റെ ഇരു ദ്വാരങ്ങളിലേക്കും കടത്തുക. ശേഷം 5 തവണ നന്നായി തിരിച്ച് നിങ്ങളുടെ സ്വാബ് എടുക്കുക
2. ശേഷം സ്വാബ്, മുൻകൂട്ടി നിറച്ച എക്സ്ട്രാക്ഷൻ ടൂബിലേക് ഇടുക, എന്നിട്ട് നന്നായി കലർത്തുക.
3.ടെസ്റ്റ് കാർഡിലേക്ക് 2 തുള്ളി ചേർത്ത് 15 മിനിറ്റ് ഫലത്തിനായി കാത്തിരിക്കുക. 20 മിനിറ്റിന് ശേഷമുള്ള ഏത് ഫലവും സാധുവല്ല.
4. ശേഷം എല്ലാം ബയോ ഹാസാർഡ് ബാഗിലിട്ട് സുരക്ഷിതമായി നിർമാർജനം ചെയ്യുക
5. റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ടെസ്റ്റിംഗ് കിറ്റിൽ 1 ലൈൻ തെളിയും.
6. റിസൾട്ട് പോസിറ്റീവ് ആണെകിൽ 2 ലൈനും തെളിയുന്നതാണ്
ടെസ്റ്റിന് ശേഷം ടെസ്റ്റ് ഫലം My Lab App ൽ Upload ചെയ്യേണ്ടതാണ്.