15/02/2024
സ്പെഷ്യൽ സ്കൂൾ അദ്ധ്യാപക ഒഴിവിലേക് അപേക്ഷ ക്ഷണിക്കുന്നു.
മഞ്ചേരി മുള്ളമ്പാറയിൽ പ്രവർത്തിക്കുന്ന വിത്ത് സ്പെഷ്യൽ സ്കൂളിൽ നിലവിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്കും ഫുൾ ടൈം മീനിയൽ (ഹോസ്റ്റൽ സ്റ്റാഫ്) തസ്തികയിലേക്കും അപേക്ഷ ക്ഷണിക്കുന്നു. അദ്ധ്യാപകർക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, രണ്ടു വർഷ ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ (എം ആർ), അഥവാ ബിരുദവും ബി എഡ് ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ (4) (া). ഫുൾ ടൈം മീനിയൽ തസ്തികയിലേക്ക് (FTM) അപേക്ഷിക്കുന്നവർക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. നിയമനം ലഭിക്കുന്ന വനിതാ അദ്ധ്യാപകർക്കും / മറ്റ് ജീവനക്കാർക്കും ശമ്പളത്തിന് പുറമെ ആവശ്യമെങ്കിൽ സൗജന്യ താമസവും ഭക്ഷണവും ലഭിക്കുന്നതാണ്. അദ്ധ്യാപകർക്കുള്ള ഇന്റർവ്യൂ 2024 ഫെബ്രുവരി 22 ന് രാവിലെ 11 മണിക്കും ഫുൾ ടൈം മീനിയൽ (ഹോസ്റ്റൽ സ്റ്റാഫ്) തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഉച്ചക്ക് 2 മണിക്കും സ്കൂളിൽവെച്ചു നടത്തുന്നതാണ്. താല്പര്യം ഉള്ളവർ സെർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാവുക . കൂടുതൽ വിവരങ്ങൾക്ക് 9447525222, 9048006644 എന്നീ നമ്പറുകളിൽ ബന്ധപെടുക.