04/01/2022
ശ്രദ്ധിക്കുക...ചെള്ള് കടി (Tick Bite ; നമ്മുടെ നാട്ടിൽ " ഉണ്ണി " കടിക്കുക എന്നാണ് പൊതുവേ അറിയപ്പെടുന്നത് )ധാരാളമായി കണ്ടു വരുന്ന സമയമാണിത്. ശരീരത്തിൽ എവിടെയെങ്കിലും വേദനയോ ചൊറിച്ചിലോ തോന്നുന്ന ഭാഗത്ത് ഇത്പോലെ ഇളം മഞ്ഞ നിറത്തിലുള്ള വസ്തുവും, അതിന് ചുറ്റുമായി കറുത്ത പൊടികളും കണ്ടാൽ ഉറപ്പിക്കാം - അത് ചെള്ള് കടിച്ചിരിക്കുകയാണെന്ന്. കടിച്ച ഭാഗത്തുണ്ടാകുന്ന ശക്തമായ allergic reaction ആണ് ഇതിന്റെ ഒരു പ്രത്യേകത. ഒരല്പം സ്പിരിറ്റോ ( medical spirit ), സാനിറ്റൈസറോ ചെള്ളിന് മുകളിൽ ഒഴിച്ചാൽ അത് ചാവുകയും കടി വിടുകയും ചെയ്തേക്കാം - കടി വിടുന്നില്ലെങ്കിൽ ശ്രദ്ധയോടെ ചെള്ളിന്റെ വായ ഭാഗമടക്കം മുഴുവനായി നീക്കം ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചെള്ള് പൊട്ടി ഉള്ളിലിലുള്ള രക്തം leak ആവാതെ ശ്രദ്ധിക്കുക. ശേഷം ചുറ്റുമുള്ള കറുത്ത പൊടികൾ ( ചെള്ളിന്റെ കാഷ്ഠം ) പൂർണമായി നീക്കം ചെയ്യേണ്ടതാണ്. വേദനയോ ചൊറിച്ചിലോ നീണ്ടു നിൽക്കുകയോ, പനിക്കുകയോ ചെയ്താൽ വൈദ്യസഹായം തേടുക.
പ്രത്യേകം ശ്രദ്ധിക്കുക- ചെവി,കണ്ണ്, ഗുഹ്യ ഭാഗങ്ങൾ എന്നിവയിൽ ചെള്ള് കടി ശ്രദ്ധയിൽ പെട്ടാൽ വൈദ്യ സഹായം തേടിയതിനു ശേഷം മാത്രം ചെള്ള് നീക്കം ചെയ്യുക..
Dr. Amjad Farook
ENT Consultant
CVR Hospital, Mannarkkad.